എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം
മീനച്ചിൽ താലൂക്കിന്റെ മേലുകാവ് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ മലയോരഗ്രാമമായ ഇരുമാപ്രമറ്റത്ത് സ്ഥിതി ചെയ്യുന്നു
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം | |
---|---|
വിലാസം | |
കോണിപ്പാട് മേലുകാവ് പി.ഒ. , 686652 , കോട്ടയം ജില്ല | |
സ്ഥാപിതം | 30 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0482 2219186 |
ഇമെയിൽ | mdcmskonipad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31071 (സമേതം) |
യുഡൈസ് കോഡ് | 32101200801 |
വിക്കിഡാറ്റ | Q87658075 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ ഡാനിയൽ |
പി.ടി.എ. പ്രസിഡണ്ട് | ജഗു സാം |
എം.പി.ടി.എ. പ്രസിഡണ്ട് | സോഫിയ ജയ്‌സൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1949 ജൂൺ 30 ന് സി.എസ്.ഐ.സഭയുടെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി.മധ്യകേരള മഹായിടവക ബിഷപ്.അഭിവന്ദ്യ റൈറ്റ് റവ. സി.കെ.ജേക്കബ് തിരുമേനിയുടെ പരിശ്രമത്താലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് നല്ല കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ജൂനിയർ റെഡ്ക്രോസ്.
- നല്ല പാഠം.
- ലിറ്റിൽകൈറ്റ്
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂർവ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 19 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്.റവ.വി .എസ് ഫ്രാൻസിസ് തിരുമേനി ഡയറക്ടറായും റവ.ലൗസൻ ജോർജ്ജ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- സി.ജെ.തോമസ്
- റവ.എം.സി.ഈപ്പൻ
- എം.ജെ.കുര്യൻ
- സി.ജെ.ചെറിയാൻ
- കെ.തോമസ് വർഗ്ഗീസ്
- സി.ഐ.മത്തായി
- വി.ഐ.കുര്യൻ
- കെ.സി.ഫിലിപ്പോസ്
- എ.ഒ.മാത്യു
- ഐസക്.സി.മത്തായി
- കെ.സി.കുര്യൻ
- പി.എ..ജോർജ്
- തോമസ്.സി.അബ്രഹാം
- റവ.റ്റി.എച്ച്.ഹെസക്കിയേൽ
- പി.എം.ഉമ്മൻ
- കെ.വി..ജോസഫ്
- എ.ജെ.ഐസക്
- റ്റി.എസ്.എലിസബത്ത്
- വി.എം.അന്നമ്മ
- തോമസ്ചെറിയാൻ
- ലോറൻസ് എസ്സ്
- വർക്കി അലക്സ്
- ലിന്റാ ഡാനിയേൽ ( ഹെഡ് മിസ്ട്രസ് ഇൻ ചാർജ് )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.എം.എസ്. ജോസഫ് മുൻ ഇലക്ഷൻ കമ്മീഷ്ണർ |
തെങ്ങിൻ തൈകൾ പീലി വിരിക്കുമ്പോൾ മേലുകാവിലെ ആദ്യ IAS പ്രതിഭ തിരുവനന്തപുരം: ഇതൊരു മുൻ ഐ.എ.എസ് ഉ ദ്യോഗസ്ഥന്റെ മോഹം.താൻ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങിൽ ചാ രി ഒരു ഫോട്ടോ എടുക്കണം. അത്രയ്ക്കുണ്ട് എം.എസ്. ജോസഫിന് കായ്ചൊരിയുന്ന ആ തെങ്ങുകളോടുള്ള സ്നേഹവും മോഹവും. മൂന്ന് പതിറ്റാണ്ടുമുമ്പാണ് കെ.കരുണാക രൻ മുഖ്യമന്ത്രിയായിരിക്കെ ഈ തെങ്ങ് നട്ടത്. ഒപ്പം മറ്റു രണ്ടു തെങ്ങുകളുമുണ്ട്. ഇതിനെല്ലാം കാരണമായത് എം.എസ്. ജോസ ഫായിരുന്നു. കൊവിഡ് പ്രതിസ ന്ധി കഴിഞ്ഞാലുടൻ അദ്ദേഹം ഇവിടെയെത്തും. 1991ൽ കേന്ദ്രകൃഷി വകുപ്പ് ഡയറക്ടറായിരുന്നകാലം. നാളികേരത്തി ന്റെ വില കുത്തനെ ഇടിഞ്ഞതുകാരണം കർഷകർ പ്രതിഷേധത്തിലാണ്. കേരള ഹൗസിലെത്തിയ മുഖ്യ മന്ത്രി കെ. കരുണാകരൻ ജോസഫിനെ വിളിപ്പിച്ചു. "ജോസഫേ ആ കാശത്തുനിന്ന് പടവെട്ടിയാലും ഭൂമിയിൽ വന്ന സമ്മാനമുള്ളു. താൻ കേന്ദ്രസേവനംമതിയാക്കി കേരളത്തിലോട്ട് വാ"-കരുണാകരൻ കല്പിച്ചു. കാലാവധി കഴിയുംമുമ്പ് മടങ്ങിയാൽ കരിമ്പട്ടികയിലാകുമെന്നറിയിച്ചപ്പോൾ അതു പരിഹരിക്കാമെന്ന് പറഞ്ഞ് കരുണാകരൻ മടങ്ങി. അങ്ങനെ കേരളത്തിലെത്തി കാർഷികോത്പാദന ഡയറക്ടറായി മുഖ്യമന്ത്രിയെ കണ്ട് ഒരു കാർഷിക നയം വേണമെന്ന് അഭിപ്രാ യപ്പെട്ടു. കരുണാകരൻ രൂപരേഖ തയ്യാറാക്കാൻ കൃഷിമന്ത്രി പി.പി. ജോർജിനെയും ജോസഫിനെയും ചുമതലപ്പെടുത്തി. അങ്ങനെ 1992 മാർച്ച് 31 ന് കേരളം കാർഷിക ന യം നടപ്പാക്കിയ ആദ്യ സംസ്ഥാന വുമായി. നയം നടപ്പാക്കിയതിന്റെ ഓർമ്മയ്ക്ക് സെക്രട്ടേറിയറ്റ് വളപ്പിൽ മുഖ്യമന്ത്രിയും കൃഷിമന്ത്രിയും പ്രതി പക്ഷ നേതാവും ചേർന്ന് മൂന്ന് തെ ങ്ങിൻതൈനടണമെന്ന് ജോസഫി നൊരു മോഹം, കരുണാകരൻ സ മ്മതിച്ചെങ്കിലും പ്രതിപക്ഷ നേതാ വായിരുന്ന വി.എസ്. അച്യുതാന ന്ദൻ ബഹിഷ്കരിച്ചു. പകരം തെങ്ങിൻ തൈ നട്ടത് ചീഫ് സെക്രട്ടറി എ സ്. പദ്മകുമാർ. റവന്യൂപ്രിൻസിപ്പൽ സെ ക്രട്ടറിയായിരിക്കേ , 1996 ൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മി ഷണറായി, 2001-ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ചു. നിയ മസഭയിലേക്ക് ഇടുക്കി യിൽ റോഷി അഗസ്റ്റി നെതിരെ എൽ.ഡി.എഫ് സ്വതന്ത്രനായി ഇ റങ്ങിയെങ്കിലും പരാജ യം രുചിച്ചു. ഭാര്യ മരിച്ച ശേഷം സഹായി ചന്ദ്ര നും കുറേ പുസ്തകങ്ങളു താണ് പാപ്പനംകോട് ഇ ൻഡസ്ട്രിയൽ എസ്റ്റേറ്റി നടുത്ത് സത്യൻ നഗറി ലെ വലിയ വീട്ടിലുള്ള ജോസഫിന്റെ കൂട്ട്. |
ശ്രീ.കെ.ജി.സൈമൺIPS |
ഇരുമാപ്രമറ്റം MDCMS ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.കെ.ജി.സൈമൺ. രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണമികവിനുള്ള പുരസ്കാരവും സ്വന്തമാക്കിയ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ് മറ്റൊരു നേട്ടംകൂടി. സംസ്ഥാന പോലീസ് മേധാവി യുടെ ബാഡ്ഡ് ഓഫ് ഓണർ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ ജില്ലാ പോലീസ് സേനയിലെ അഞ്ചുപേർക്ക് ലഭിച്ചു. കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ശാസ്ത്രീയ അന്വേഷണ ത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിലെത്തി ച്ചതിന്റെ അംഗീകാരമായാണ് ബാഡ് ഓഫ് ഓണർ ഉത്തരവായത്. രണ്ട് തവണ രാഷ്ട്രപതിയുടെ വിശിഷ്ഠ സേവാ മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, കേന്ദ്ര മന്ത്രാലയത്തിൻ്റെ മെഡൽ എന്നിവയ്ക്ക് പുറമെയാണ് മറ്റൊരു പൊൻ തൂവലായി ബാഡ്ജ് ഓഫ് ഓണർ പദവി. വാളകത്ത് ജനിച്ചു വളർന്ന അദ്ദേഹം മേലുകാവ് ഇരുമാപ്രമറ്റം MDCMS ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. എള്ളുംപുറം സെൻ്റ്. മത്ഥ്യാസ് സി എസ് ഐ ഗായക സംഘത്തിൻ്റെ സാരഥിയായും സേവനം ചെയ്യുന്നു. കൂടത്തായി കേസിൻ്റെ സമയത്ത് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്നു കെ.ജി.സൈമൺ. കേസിൽ നിർണായകമായ തുമ്പുണ്ടാക്കുകയും ശാസ്ത്രീയ അന്വേ ഷണത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരുകയും ചെയ്തു. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് വൈസ് പ്രിൻ സിപ്പൽ ആയിരിക്കെ, വിവിധ പരിശീലനപരിപാ ടികൾ മികച്ചനിലയിൽ നടത്തിയതിനുള്ള അം ഗീകാരമായാണ് ജില്ലാ പോലീസ് അഡീഷണൽ എസ്.പി.ക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. |
റൈറ്റ്. റവ. ഡോ.കെ ജി ഡാനിയേൽ,(ബിഷപ്പ് സി എസ്സ് ഐ ഈസ്റ്റ് കേരള മഹായിടവക) | മികച്ച പ്രകൃതി സ്നേഹിയായി ശാസ്ത്ര ചിന്തയിൽ ശോഭിച്ചു.സംഗീതകാരൻ കൂടിയായ അദ്ദേഹം ഓർഗ നിസ്റ്റും കൊയർ മാസ്റ്റർ ,ഗായകൻ എന്നെ നിലകളിലും തിളങ്ങി.
ഉന്നതമായ നേതൃ പാടവത്തോടെ മികച്ച പ്രഭാഷകൻ,ഗ്രന്ഥ കർത്താവ് ,ബഹുഭാഷാ പണ്ഡിതൻ എന്നീ നിലയിൽ ശോഭിച്ചു. നാടിന്റെ വികസനത്തിനും, നേതൃത്വം നൽകി.ഈസ്റ്റ് കേരള മഹാ ഇടവകയുടെ മൂന്നാമത് ബിഷപ്പ് ആയി 12 വർഷം ശുശ്രുഷ ചെയ്തു. |
മോസ്റ്റ്. റവ.ഡോ. കെ ജെ സാമുവൽ ( സി എസ്സ് ഐ മുൻ മോഡറേറ്റർ /ബിഷപ്പ്) | ഉന്നതമായ നേതൃ പാടവത്തോടെ മികച്ച പ്രഭാഷകൻ,ഗ്രന്ഥ കർത്താവ് ,ബഹുഭാഷാ പണ്ഡിതൻ എന്നീ നിലയിൽ ശോഭിച്ചു. നാടിന്റെ വികസനത്തിനും,പ്രത്യേകിച്ച് വൈദ്യുതി ,റോഡ് ,ടെലിഫോൺ എന്നിവ സഫലമാക്കുന്നതിനും നേതൃത്വം നൽകി. |
കെ പീ ഫിലിപ്പ് പോലീസ് കമ്മീഷണർ കണ്ണൂർ | ഇരുമാപ്രമറ്റം MDCMS ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കെ.പി ഫിലിപ്പ്IPS
ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് വൺ ഐജിയായി കെ.പി ഫിലിപ്പ് ചുമതലയേറ്റു. തൊടുപുഴ: ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് വൺ ഐ.ജിയായി കെ.പി ഫിലിപ്പ് ചുമതലയേറ്റു. അതോടൊപ്പം കോഴിക്കോട് റേഞ്ചിന്റെ അധിക ചുമതലയും വഹിക്കുന്നു.മേലുകാവുമറ്റം കുഴിക്കപ്ലാക്കൽ കുടുംബാംഗമാണ് ഇദ്ദേഹം. കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, തലശ്ശേരി എന്നിവിടങ്ങളിൽ സി.ഐ ആയും കട്ടപ്പന, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ എസ്.പി ആയും കണ്ണൂർ, കാസർഗോഡ്, തൊടുപുഴ എന്നിവിടങ്ങളിൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആയും കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി, കണ്ണൂർ എസ്.പി, എം.എസ്.പി കമാൻഡന്റ്, കോസ്റ്റൽ സെക്യൂരിറ്റി ഡി.ഐ.ജി, കൊച്ചി അഡിഷണൽ സിറ്റി പോലീസ് കമ്മീഷണർ തുടങ്ങിയ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നതിനിടയിലാണ് ഈ ഉന്നത പദവി നേടുന്നത്. |
| ശ്രീ.കോരുള ജോസഫ് .ഡി.ഡി.ഇ.കോട്ടയം
ചിത്രശാല
എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/VISIT OUR PHOTO GALLERY