ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 16 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajipalliath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ ജി റൂം-2


കെ ജി റൂം-1


കെ ജി വിഭാഗം

  • 2010 ജൂൺ മുതൽ PTA യുടെ തീരുമാനപ്രകാരം ഇവിടെ പ്രീ പ്രൈമറി ആരംഭിച്ചു
  • .തുടക്കത്തിൽ 12 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നാൽ ആ വർഷം തന്നെ 44 കുട്ടികളായി വർദ്ധിച്ചു.
  • നിലവിൽ 96 കുട്ടികൾ രണ്ട് എൽ കെ ജി ക്ലാസിലും രണ്ട് യു കെ ജി ക്ലാസിലുമായി പഠിക്കുന്നു.
  • ആദ്യവർഷം 2 അദ്ധ്യാപികമാരാണ് ഉണ്ടായിരുന്നത്.പിന്നീട് കുട്ടികളുടെ വർദ്ധനവ് മൂലം 2 അധ്യാപികമാരേയും 2ആയമാരേയും PT A യുടെ തീരുമാനപ്രകാരം നിയമിച്ചു.
  • ഇപ്പോൾ 4 അധ്യാപികമാരും 2 ആയമാരും ജോലി ചെയ്യുന്നു.. ഗവ ഓണറേറിയം വാങ്ങുന്ന 3 അധ്യാപികമാരും 2 ആയമാരും ഒരു PTA അധ്യാപികയും ഉണ്ട്
എൽ എസ് എസ് സ്ക്കോളർഷിപ് ലഭിച്ച കുട്ടികളെ ആദരിക്കുന്നു
  • കുട്ടികളുടെ പഠന സൗകര്യാർത്ഥം 4 ക്ലാസ്സുകളായി തിരിച്ചിട്ടുണ്ട്.2 LKG 2UKG

കുട്ടികളുടെ എണ്ണം2024-25

ക്ലാസ് ആൺ കുട്ടികൾ പെൺകുട്ടികൾ ആകെ ഡിവിഷൻ
LKG 18 17 35 2
UKG 16 27 43 2
ആകെ 34 44 78 4

എൽ പി വിഭാഗം 2024-25

  • പഠനോത്സവം
    എൽ പി വിഭാഗത്തിൽ 12 മുറികളിലായി 2 കെട്ടിടങ്ങളിൽ 299 കുട്ടികൾ പഠിക്കുന്നു.
  • ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുറി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
  • ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
  • എൽ എസ് എസ്  സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകിവരുന്നു. 2021- ൽ 15 കുട്ടികൾ L S Sനേടി സ്ക്കൂളിന്റെ അഭിമാനതാരങ്ങളായി.അശ്വതി ആർ,ഗൗരി ദേവി എസ്, ബ്രിന്ദ എസ്,ശ്രീനന്ദഷോബി,കൃഷ്ണപ്രിയ കെ എസ്,കാളിദാസ് കെ എൽ എന്നിവർ USS നേടി. ദേവാനന്ദൻ എച്ച്,ആദ്യ എ എസ്,അഭിരാമി ബിജു,ദർശിക കെ ഡി,പ്രണോയി ബാലാജി,ആശ്വിക മനോജ്,ശ്രീഹരി എസ്, ബിനി പി, മാധവ് സുജിത്ത്,ധനലക്ഷ്മി യു എം,ആര്യനന്ദ ബിജു, അഭിനവ് ക്യഷ്ണ,കാളിദാസൻ എസ്,വിമൽ സാദ് എന്നിവർ L S Sനേടി സ്ക്കൂളിന്റെ അഭിമാനതാരങ്ങളായി.
  • എൽ പി വിഭാഗം-പ്രവർത്തനങ്ങൾ

കുട്ടികളുടെ എണ്ണം 2024-25

ക്ലാസ് ആൺ കുട്ടികൾ പെൺകുട്ടികൾ ആകെ ഡിവിഷൻ
1 29 25 54 3
2 34 46 80 3
3 44 33 77 3
4 38 28 66 3
ആകെ 145 132 278 12

യു പി വിഭാഗം

  • 13 മുറികളിലായി രണ്ടു കെട്ടിടങ്ങളിൽ 443 കുട്ടികൾ പഠിക്കുന്നു.
  • 13  യു പി എസ്  എ യും രണ്ട് ജൂനിയർ ഹിന്ദി അധ്യാപകരും ഉണ്ട്
  • . ബി. ആർ സി യിൽ നിന്നുമുള്ള അധ്യാപികയുടെ കീഴിൽ  ഒറിഗാമി ,കയർ വർക്ക് എന്നിവയിൽ കുട്ടികൾ പരിശീലനം നേടുന്നു.
  • യു എസ് എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകുന്നു .
  • മാതൃഭൂമി സീഡ് ക്ലബ്ബ് , നല്ലപാഠം, സ്കൗട്ട് & ഗൈഡ് എന്നിവരുടെ നേതൃത്വത്തിൽ കര നെൽകൃഷി , പച്ചക്കറി കൃഷി, മട്ടുപ്പാവിൽ കൃഷി, മീൻ വളർത്തൽ എന്നീ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു.
  • U S S സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലന- പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു. 2021-22 ൽ നടന്ന L S S പരീക്ഷയിൽ 5 കുട്ടികളും U S Sപരീക്ഷയിൽ 6 കുട്ടികളും വിജയിക്കുകയും സ്കോളർഷിപ്പിന് അർഹതനേടുകയ്യും ചെയ്തു . അശ്വതി ആർ,ഗൗരി ദേവി എസ്, ബ്രിന്ദ എസ്,ശ്രീനന്ദഷോബി,കൃഷ്ണപ്രിയ കെ എസ്,കാളിദാസ് കെ എൽ എന്നിവർ USS നേടി.

കുട്ടികളുടെ എണ്ണം

ക്ലാസ് ആൺ കുട്ടികൾ പെൺകുട്ടികൾ ആകെ ഡിവിഷൻ
5 54 38 92 4
6 66 65 131 4
7 90 73 163 4
ആകെ 210 176 386 12

-2022-23പ്രവർത്തന റിപ്പോർട്ട്

2022 ജൂൺ 5 ലോകപരിസ്ഥിതി ദിനം

ചാരമംഗലം ഗവൺമെൻറ് ഡി.വി.എച്ച്.എസ്. എസിലെ യു.പി.വിഭാഗം വിദ്യാർത്ഥികൾ "Only One Earth" അഥവാ "ഒരേയൊരു ഭൂമി" എന്ന 2022 ലെ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ജൂൺ 5 ഞായർ അവധിദിനം ആയിരുന്നതിനാൽ കുട്ടികൾ വീടുകളിൽ വൃക്ഷത്തൈ നട്ടു കൊണ്ട് ദിനാചരണത്തിന് തുടക്കം കുറിച്ചു. ജൂൺ 6 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യു.പി. വിഭാഗം വിദ്യാർത്ഥികളുടെ ചിത്രരചനാ മത്സരത്തിൽ 50 കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ.7A യിലെ അക്ഷയ് സുനിൽ ഒന്നാം സ്ഥാനവും 6C യിലെ ബിനി. പി. രണ്ടാം സ്ഥാനവും നേടി.ജൂൺ ഏഴിന് നടന്ന പരിസ്ഥിതി ദിന ക്വിസിൽ 45 കുട്ടികൾ പങ്കെടുത്തു. 5A യിലെ അശ്വിൻ രാജ്. വി. ഒന്നാം സ്ഥാനവും 7A യിലെ മേഘ്ന. എസ് രണ്ടാം സ്ഥാനവും നേടി.

ജൂൺ 19 വായനാദിനം

വായനപക്ഷാചരണ ത്തിൻറെ ഭാഗമായി കുട്ടികൾ വായനാദിന പ്രതിജ്ഞയെടുത്തു. പി. എൻ. പണിക്കരെ അനുസ്മരിച്ച് നടത്തിയ വായനാദിന പ്രസംഗത്തിൽ 5Aയിലെ അമേയ ബോബൻ, 5C യിലെ ദേവാഞ്ജന എന്നീ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു. . ജൂൺ 20ന് നടന്ന പി. എൻ. പണിക്കരുടെ ച്ഛായാചിത്രരചനാ മത്സരത്തിൽ യു.പി. വിഭാഗത്തിൽ നിന്നും 40 കുട്ടികൾ പങ്കെടുത്തു. 7B യിലെ ഗോകുൽരാജ് ഒന്നാം സ്ഥാനവും 5A യിലെ ശ്രീജയന്ത്. ജെ. കുമാർ രണ്ടാം സ്ഥാനവും നേടി.അന്നേ ദിവസം നടന്ന വായനാദിന ക്വിസിൽ 55 കുട്ടികൾ പങ്കെടുത്തു. 5A യിലെ അശ്വിൻരാജ് ,ദിയാ നാരായണൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ജൂലൈ 5 ബഷീർ ദിനം

ബഷീർ ദിനത്തിൻറെയും അഞ്ചാം ക്ലാസിലെ പഠന പ്രവർത്തനത്തിന്റെയും ഭാഗമായി ജൂലൈ അഞ്ചാം തീയതി വൈക്കം മുഹമ്മദ് ബഷീറിൻറെ പ്രശസ്ത നോവൽ "പാത്തുമ്മായുടെ ആടിന്റെ" വീഡിയോ പ്രദർശനം നടത്തി.കുട്ടികൾ ബഷീർ പതിപ്പ് തയ്യാറാക്കി. പതിപ്പിന്റെ പ്രകാശനം ക്ലാസ് അധ്യാപകർ നടത്തി.

ജൂലൈ 11 ലോക ജനസംഖ്യാദിനം

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് യു.പി. വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ദിനക്വിസും പോസ്റ്റർ രചനയും നടന്നു. സ്മിത ടീച്ചറുടെയും ഡാമിയൻ സാറിന്റെയും നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ 50 കുട്ടികൾ പങ്കെടുത്തു. 5B യിലെ ദേവപ്രിയ. എസ്. ഒന്നാം സ്ഥാനവും 5A യിലെ അശ്വിൻ രാജ്. വി.രണ്ടാം സ്ഥാനവും നേടി.

ക്ലാസ് പിടിഎ മീറ്റിംഗ്

2022 - 23 അധ്യയന വർഷത്തെ ആദ്യ ക്ലാസ് പി റ്റി.എ മീറ്റിംഗ് യു. പി. വിഭാഗത്തിൽ 2022 ജൂലൈ 29ന് 2 മണിക്ക് നടന്നു . ജൂലൈ 19 മുതൽ 22 വരെ നടന്ന മിഡ് ടേം പരീക്ഷാഫല വിശകലനം , കോവിഡാനന്തര കാലത്തെ കുട്ടികളിലെ പഠന വിടവിനും സ്വഭാവ വ്യതിയാനങ്ങൾക്കുമുള്ള പരിഹാരം കണ്ടെത്തൽ ,പുതിയ ക്ലാസ് പി. ടി. എ. കമ്മറ്റി രൂപീകരണം എന്നിവയായിരുന്നു മുഖ്യ അജണ്ട. അതാത് ക്ലാസ് മുറികളിലാണ് പിടിഎ മീറ്റിംഗ് നടന്നത്.ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് ലീഡർ സ്വാഗതം പറഞ്ഞു. സ്കൂളിൽ അതുവരെ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ക്ലാസ് ടീച്ചർ അവതരിപ്പിച്ചു. സ്കൂൾ അച്ചടക്കത്തിന്റെ ഭാഗമായ പൊതു നിർദ്ദേശങ്ങൾ അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ അഭിപ്രായങ്ങൾ അറിയിക്കുകയും ക്ലാസ് ടീച്ചർ അത് ക്രോഡീകരിക്കുകയും ചെയ്തു .പുതിയ ക്ലാസ് പി ടി എ കമ്മറ്റി രൂപീകരിച്ച് കൺവീനർ ,ചെയർമാൻ എന്നിവരെ തിരഞ്ഞെടുത്തു. അടുത്ത ക്ലാസ് പി.ടി.എ. മീറ്റിങ്ങിൽ വച്ച് കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള സമ്മാനം ( ഉയർന്ന മാർക്ക്‌ , കൃത്യനിഷ്‌ഠ, അച്ചടക്കം, കൈയെഴുത്ത് ) സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവരെ കണ്ടെത്തി .ഓരോ കുട്ടിയെയും രക്ഷിതാവിനെയും ഉൾപ്പെടുത്തിയുള്ള പരീക്ഷാഫല വിശകലനം നടത്തി . ഹെഡ്മാസ്റ്റർ ആനന്ദൻ സാർ രക്ഷിതാക്കളോട് സംസാരിച്ചു. ഓരോ ക്ലാസിലും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും മീറ്റിംഗിൽ എത്തി അഭിപ്രായങ്ങൾ പങ്കുവെച്ചു. ക്ലാസ് പിടിഎ കൺവീനർ നന്ദി പറഞ്ഞു .

സത്യമേവജയതേ- വിവര സാക്ഷരതാ ക്യാമ്പയിൻ

മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽ ഉൾപ്പെടുന്ന സത്യമേവജയതേ- വിവര സാക്ഷരതാ ക്യാമ്പയിൻ പ്രവർത്തനം യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. പുതുതലമുറയെ വ്യാജ വാർത്തകൾക്കെതിരെ ബോധവൽക്കരിക്കുന്നതിനായി നടത്തുന്ന പ്രവർത്തനം 5,6,7 ക്ലാസ്സുകളിലെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. 2022 ആഗസ്റ്റ് പതിനാറാം തീയതി 5A യിൽ ക്ലാസ് അധ്യാപികയായ ശ്രീമതി സവിത. വി.യുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 31 കുട്ടികൾ പങ്കെടുത്തു. അന്നേദിവസം ശ്രീമതി ലീനാറാണിയുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 5B യിലെ 31 കുട്ടികൾ പങ്കെടുത്തു. 5C യിലെ 30 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ആഗസ്റ്റ് പതിനേഴാം തീയതി ശ്രീമതി ഷീന. കെ.എം. ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 5ഡി യിലെ 31 കുട്ടികളാണ് പങ്കെടുത്തത്. ശ്രീമതി. സ്മിത.പി. വി.യുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 5E യിലെ 37 കുട്ടികൾ പങ്കെടുത്തു. ആഗസ്റ്റ് 19ന് ശ്രീ.ഇ.ആർ. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 6A യിലെ 38 കുട്ടികൾ പങ്കെടുത്തു. 6B യിലെ 39 കുട്ടികൾ പങ്കെടുത്ത ക്ലാസിന് ക്ലാസ് അധ്യാപികയായ ശ്രീമതി മിനിമോൾ നേതൃത്വം നൽകി. 6C യിലെ 39 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രീമതി റെജി മോളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 20ന് ക്ലാസ് നടന്നു. ശ്രീമതി സരിത. ഡി. യുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 6D യിലെ 39 കുട്ടികൾ പങ്കെടുത്തു. ആഗസ്റ്റ് 22ന് ശ്രീമതി ദീപ.വി.യുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 7A യിലെ 38 കുട്ടികൾ പങ്കെടുത്തു. അന്നേദിവസം ശ്രീമതി അജിത എം.ബി.യുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ 7B യിലെ 37 കുട്ടികൾ പങ്കെടുത്തു. ശ്രീമതി സിനി പൊന്നപ്പന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 23ന് 7C യിലെ 38 കുട്ടികൾക്ക് ക്ലാസ്സെടുത്തു. ശ്രീമതി സുനിതമ്മ.ആർ. ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലാസിൽ 7D യിലെ 39 കുട്ടികൾ പങ്കെടുത്തു. വാർത്തകളിലെ ശരിയും തെറ്റും തിരിച്ചറിഞ്ഞ് ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന സന്ദേശം കുട്ടികളിലേയ്ക്ക് പകരുവാൻ ക്ലാസ്സുകളിലൂടെ സാധിച്ചു.

വിദ്യാലയത്തിൽ നിന്നും വീട്ടിലേക്ക്

2022 ഓഗസ്റ്റ് മാസത്തിലെ അവധി ദിവസങ്ങളിൽ യു.പി. വിഭാഗം അധ്യാപകർ കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി. ഈ പ്രവർത്തനം ക്ലാസിൽ പഠിക്കുന്ന ഓരോ കുട്ടിയേയും കുടുംബാംഗങ്ങളെയും അടുത്ത റിയുന്നതിനും അവരുടെ ഗൃഹാന്തരീക്ഷം അറിയുന്നതിനും വളരെയധികം സഹായിച്ചു. കയർ മേഖലയിലും നിർമ്മാണ മേഖലയിലും തൊഴിലെടുക്കുന്ന വളരെ സാധാരണക്കാരുടെ മക്കളാണ് നമ്മുടെ ബഹുഭൂരിപക്ഷം വിദ്യാർഥികളും. ഇവർക്ക് ആത്മവിശ്വാസം പകരാൻ സഹായിക്കുന്ന മികച്ച പിന്തുണാപ്രവർത്തനമാണ് ഗൃഹസന്ദർശനം. 5, 6, 7 ക്ലാസുകളിൽ പഠിക്കുന്ന നിരവധി കുട്ടികളുടെ വീടുകൾ സന്ദർശിക്കാൻ കഴിഞ്ഞു. ജോലിക്കിടയിൽ വീണു പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രക്ഷിതാവിന് ഈ ഗൃഹസന്ദർശന വേളയിൽ ധനസഹായം നൽകി.

ക്ലാസ്സ് പി ടി എ മീറ്റിംഗ് ( 28- 09 -2022)

2022- 23 അധ്യയന വർഷത്തെ യു.പി. വിഭാഗത്തിന്റെ രണ്ടാമത്തെ ക്ലാസ് പിടിഎ മീറ്റിംഗ് 2022 സെപ്റ്റംബർ 28 ബുധനാഴ്ച 2മണിക്ക് നടന്നു. ഒന്നാം പാദവാർഷിക മൂല്യനിർണയ വിശകലനം, കുട്ടികളിലെ പഠന വിടവിനും സ്വഭാവ വ്യതിയാനങ്ങൾക്കും പരിഹാരം കാണുന്നതിനുള്ള നടപടികൾ ( രക്ഷിതാക്കൾക്കുള്ള ചോദ്യാവലി), ശാസ്ത്രമേള, കലോത്സവം തയ്യാറെടുപ്പ് USSപരീക്ഷ, ഇൻസ്പെയർ അവാർഡ്, വിവിധ മേഖലകളിൽ മികവുപുലർത്തിയ കുട്ടികൾക്കുള്ള സമ്മാനവിതരണം, ലഹരി വിരുദ്ധ പ്രവർത്തന ക്യാമ്പയിൻ, പൊതു നിർദ്ദേശങ്ങൾ എന്നിവയായിരുന്നു അജണ്ട. അതത് ക്ലാസ് മുറികളിലാണ് ക്ലാസ് PTA മീറ്റിംഗ് നടന്നത്. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് ലീഡർ സ്വാഗതം പറഞ്ഞു. ആദ്യത്തെ ക്ലാസ് PTA മീറ്റിംഗിനു ശേഷം സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ക്ലാസ് ടീച്ചർ അവതരിപ്പിച്ചു. സ്കൂൾ അച്ചടക്കത്തിന്റെ ഭാഗമായി പൊതു നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ഓരോ കുട്ടിയേയും രക്ഷിതാവിനെയും ഉൾപ്പെടുത്തി പരീക്ഷാഫലം വിശകലനം ചെയ്തു. മികവും പിന്നാക്കാവസ്ഥയും ചർച്ചചെയ്തു. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ശാസ്ത്രമേള- കലോത്സവം എന്നിവയിൽ കുട്ടികളെ തയ്യാറാക്കുന്നതും പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുന്നതും ചർച്ച ചെയ്തു. യു.എസ്.എസ് പരീക്ഷാപരിശീലനം, ഇൻസ്പെയർ അവാർഡ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. Term evaluation, കൃത്യനിഷ്ഠ, അച്ചടക്കം, കയ്യക്ഷരവും ബുക്ക് സൂക്ഷിക്കലും എന്നിങ്ങനെ നാല് മേഖലകളിൽ മികവു പുലർത്തിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.ആനന്ദൻ സാർ രക്ഷിതാക്കളോട് സംസാരിച്ചു. ലഹരി വിമുക്ത കേരളത്തിനായി അധ്യാപകരും കുട്ടികളും അണിചേരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ബോധവല് ക്കരണ ക്ലാസ് എടുത്തു. കുട്ടികളിലെ പഠനവിടവ് നികത്തുന്നതിനുള്ള പ്രവർത്തങ്ങളുടെ ഭാഗമായി തയ്യാറാക്കിയ രക്ഷിതാക്കൾക്കുള്ള ചോദ്യാവലി വിതരണം ചെയ്തു. രക്ഷിതാക്കൾ പൂരിപ്പിച്ച ചോദ്യാവലി തിരികെ വാങ്ങി. ക്ലാസ് PTA കൺവീനർ നന്ദി പറഞ്ഞു. 4 മണിയ്ക്ക് ക്ലാസ് PTA മീറ്റിംഗ് അവസാനിച്ചു.

ഫ്രൂട്ട് സാലഡ്-പ്രവൃത്തിപരിചയ പാഠം

അഞ്ചാം ക്ലാസിലെ പ്രവൃത്തിപരിചയ പാഠത്തിലെ ആഹാരവും കൃഷിയും എന്ന യൂണിറ്റിലെ പ്രവർത്തനമായി 5A ക്ലാസിലെ കുട്ടികൾ രാഗിണി ടീച്ചറുടെ നേതൃത്വത്തിൽ ഫ്രൂട്ട് സാലഡ് ഉണ്ടാക്കി. കുട്ടികൾ കൊണ്ടുവന്ന പഴങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഫ്രൂട്ട് സാലഡ് ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ സാർ കുട്ടികൾക്ക് വിളമ്പി . പ്രവർത്തനത്തിൽ അധ്യാപികമാരായ സവിത, റെജിമോൾ, അജിതകുമാരിഎന്നിവർ പങ്ക് ചേർന്നു. കുട്ടികളുടെ സജീവമായ പങ്കാളിത്തവും അത്യുത്സാഹവും കൊണ്ട് ഈ പ്രവർത്തനം ശ്രദ്ധേയമായി.

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായി 12.8.2022വെള്ളിയാഴ്ച സ്കൂൾ PTAയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കുട്ടികൾക്കും ദേശീയ പതാക വിതരണം ചെയ്തു. 13.8.2022ൽ മുഴുവൻ കുട്ടികളും അവരവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്തുകയും ഫോട്ടോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 15.8.2022 സ്വാതന്ത്ര്യ ദിനത്തിൽ അധ്യാപകരും കുട്ടികളും 8: 30 ന് സ്കൂളിൽ എത്തിച്ചേരുകയും ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ സാർ പതാക ഉയർത്തുകയും ചെയ്തു. L.P വിഭാഗത്തിന്റെ പരിപാടികൾ ആണ് ആദ്യം നടത്തിയത്. തിരഞ്ഞെടുത്ത ഏതാനും കുട്ടികൾ സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിൽ സ്റ്റേജിൽ അണിനിരന്നു. ഗാന്ധിജി ,ജവഹർലാൽ നെഹ്റു ,ബാലഗംഗാധര തിലക് ,ഭഗത്സിംഗ്, ഗോപാലകൃഷ്ണഗോഖലെ സരോജിനി നായിഡു, സുഭാഷ് ചന്ദ്രബോസ് എന്നീ നേതാക്കളുടെ വേഷപ്പകർച്ചയിൽ കൊച്ചുകുട്ടികൾ എത്തിച്ചേർന്നത് കാണികൾക്ക് സന്തോഷകരമായ ഒരു അനുഭവം ആയിരുന്നു. തുടർന്ന് ദേശീയ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് നൃത്തം അവതരിപ്പിച്ചു.

2021-22പ്രവർത്തന റിപ്പോർട്ട്

പ്രവർത്തന റിപ്പോർട്ട് വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക ---> പ്രവർത്തനങ്ങൾ 

അദ്ധ്യാപകർ

കൂടുതൽ അറിയാൻ താഴെ ക്ലിക്കു ചെയ്യു