ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/കെ ജി - പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കെ ജി - പ്രവർത്തനങ്ങൾ2022-23

പ്രീ പ്രൈമറി വിഭാഗത്തിന്റെ ഓണാഘോഷം

പ്രീ പ്രൈമറി വിഭാഗത്തിൻ്റെ ഓണാഘോഷ പരിപാടികൾ HM ആനന്ദൻ സാറിൻ്റെ അനുവാദത്തോടു കൂടി ഒന്നാം തീയതി തന്നെ നടത്തി. നമ്മുടെ കുഞ്ഞുമക്കൾ കൊണ്ടുവന്ന പൂക്കൾ ഉപയോഗിച്ച് മുതിർന്ന കുട്ടികളുടെ സഹായത്തോടു കൂടി അത്തപ്പൂക്കളമൊരുക്കി. HM ഉം കുട്ടികളും KG യിലെ മറ്റ് അദ്ധ്യാപകരും ആൻറിമാരും ചേർന്ന് കുഞ്ഞുങ്ങളെ സ്കൂൾ ഗ്രൗണ്ടിൽ കൊണ്ടുപോയി ഓണപ്പാട്ടുകൾ പാടിപ്പിക്കുകയും ഓണക്കളികൾ കളിപ്പിക്കുകയും ചെയ്തു. പിന്നീട് തിരികെ ക്ലാസിൽ എത്തി ഊണ് കൊടുത്തതിനു ശേഷം HM പായസവിതരണം നടത്തി ( KG യിൽ പഠിക്കുന്ന അതിഥി P ഉണ്ണിയുടെ പിതാവ് സ്പോൺസർ ചെയ്തത് ) പരിപാടികൾ അവസാനിച്ചു.

ക്ലാസ് പിടിഎ

പ്രൈമറി ക്ലാസിന്റെ ക്ലാസ് പിടിഎ 22 9 2022 വ്യാഴാഴ്ച 2 pm ന് ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്നു യോഗത്തിന് സീനിയർ ടീച്ചർ വിക്ടോറിയ സ്വാഗത ആശംസിച്ചു നമ്മുടെ പ്രൈമറിക്ക് കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെൻറിയും മാതൃക പ്രീ പ്രൈമറിക്കുള്ള ഫണ്ടിന്റെ പദ്ധതിയെക്കുറിച്ച് എച്ച് എം ശ്രീ ആനന്ദൻ സാർ വിശദമായി സംസാരിച്ചു. അതുപോലെ നവംബർ 14 ശിശുദിനവും വളരെ ഭംഗിയായി ആഘോഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി സീനിയർ അസിസ്റ്റൻറ് പ്രവർത്തനങ്ങളെക്കുറിച്ച് വളരെ നല്ല രീതിയിൽ സംസാരിക്കുകയും ആശംസ അർപ്പിക്കുകയും ചെയ്തു രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ആരോഗ്യകരമായ പ്രൈമറിക്ക് മാത്രമായി ഒരു പിടിഎ കമ്മിറ്റി രൂപീകരിക്കുകയും അതിലേക്ക് 11 രക്ഷിതാക്കൾ സ്വയം അംഗം ആകുന്നതിന് തയ്യാറായി മുന്നോട്ട് വരികയും ചെയ്തു 11 കമ്മിറ്റിയിൽ നിന്നും അരുൺ ബാബുവിനെ പ്രസിഡണ്ടായി ഏകകണ്ഠേന തെരഞ്ഞെടുത്തു. കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങുന്നതിനായി ഫണ്ട് നൽകുന്നതിന് രക്ഷിതാക്കൾ തയ്യാറാവുകയും മീറ്റിങ്ങിൽ തന്നെ മൂന്ന് രക്ഷിതാക്കൾ കഴിയുന്ന തുക നൽകുകയും ചെയ്തു. കളിപ്പാട്ടം വാങ്ങുന്നതിനായി ഒക്ടോബർ പത്താം തീയതിക്ക് ശേഷം എറണാകുളത്ത് രക്ഷിതാക്കളുടെ പങ്കാളിത്തത്തോടുകൂടി പോകുന്നതിന് തീരുമാനിച്ചു. ഒരു ഡാൻസ് ടീച്ചറിനെ സ്കൂളിൽ വരുത്തി കുട്ടികൾക്ക് ട്രെയിനിങ് നൽകാൻ തീരുമാനിച്ചു. തുടർന്ന് യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ശ്രീ ജയലാൽ സാർ നന്ദി പറഞ്ഞു

കിഡ്സ് ഫെസ്റ്റ് 2 K23

2022-23 അധ്യയന വർഷത്തെ പ്രീ പ്രൈമറിയുടെ വാർഷികാഘോഷം കിഡ്സ് ഫെസ്റ്റ് 2 K23 എന്ന പേരിൽ 2023 ഫെബു വരി 28 _ ) 0 തീയതി 2 PM ന് സകൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. PTAപ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന വാർഷികാഘോഷങ്ങൾക്ക് HM ശ്രീ ആനന്ദൻ സാർ സ്വാഗതം ആശംസിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി K രശ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു.തുടർന്ന് നമ്മുടെ കുഞ്ഞു മക്കളുടെ നൃത്തനൃത്യങ്ങളും മറ്റ് കലാപരിപാടികളും നടത്തപ്പെട്ടു. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനമാണ് നമ്മൾ നടത്തിയത്. 2 മണി മുതൽ 6 മണി വരെ ഇടവേളയില്ലാത്ത തരത്തിൽ കുട്ടികൾ സന്തോഷത്തോടെയും ആകാംഷ ഭരിതരായും മാറിയ ഒരു ദിവസമാക്കി മാറ്റാൻ നമുക്ക് സാധിച്ചു. സ്കൂളിലെ എല്ലാ വിഭാഗം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നമ്മുടെ 136കുട്ടികൾക്കും സമ്മാനം നൽകി.ദേശീയ ഗാനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.

കെ ജി - പ്രവർത്തനങ്ങൾ-2021-22

കളിപ്പാട്ടം എന്ന ഗവ. പുസ്തകത്തെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ഇംഗ്ലീഷ്, മലയാളം, കണക്ക്,പൊതുവിജ്ഞാനം ,എന്നിങ്ങനെ 4 മേഖലകളായി തിരിച്ച് ഓരോ അധ്യാപകരും ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു. കുട്ടികളുടെ സ്ഥൂല- സൂക്ഷമ പേശി വികാസത്തിനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നൽകുന്നത്. വേറിട്ട പഠന പ്രവർത്തനങ്ങൾ മണ്ണെഴുത്ത്: ഒരു ദിവസം കുട്ടികളെ മണ്ണിൽ ഇരുത്തി അവരുടെ ചൂണ്ടുവിരൽ ഉപയോഗിച്ചു കൊണ്ട് മണ്ണിൽ എഴുതിപ്പിക്കുന്നു. അക്ഷരത്തിൽ പശതേച്ച് മണ്ണ് ഇട്ട് അക്ഷരത്തിൻ്റെ പുറത്തു കൂടി എഴുതിപ്പിക്കുന്നു. പഞ്ചാരപാലുമിഠായി സ്കോളർഷിപ്പ് .

പഞ്ചാരപാലുമിഠായി

  ബണ്ണി ഗ്രൂപ്പ്-

സ്വകാര്യ ഏജൻസികൾ നടത്തുന്ന സ്കോളർഷിപ്പാണ് നമ്മുടെ സ്കൂളിൽ നടത്തിയിരുന്നത് 2013 ൽ ചാർജ്ജെടുത്ത എച്ച് എം റ്റി ജി സുരേഷ് സാറിന്റെ ആശയമാണ് പഞ്ചാരപാലുമിഠായി എന്നപേരിൽ സ്കൂളിന്റെ തനതായ സ്കോളർഷിപ്പ്.ഈ സ്കോളർഷിപ്പ് പ്രീ പ്രൈമറികുട്ടികൾക്ക് മാത്രമായി നടത്തി വരുന്നു'. സ്കൂളിലെ എല്ലാ വിഭാഗം അധ്യപകരുടെയും മേൽനോട്ടത്തിലാണ് ഈ സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്. ഒരു ഗ്രേഡ് നിശ്ചയിച്ച് ആഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റും മൊമൻറ്റോയും സമ്മാനമായി കൊടുക്കുന്നു.

ഹായ് ഇംഗ്ലീഷ്

പ്രീ പ്രൈമറി തലം മുതൽ ഇംഗ്ലീഷിനോടുള്ള പേടി മാറ്റുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും അതോടൊപ്പം അധ്യാപകർക്കും പരിശീലനം നൽകി. പുറത്ത് നിന്നും ഇംഗ്ലീഷ് അധ്യാപകരേ കൊണ്ടുവന്ന് ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്നു.

ബണ്ണി ഗ്രൂപ്പ്

സ്ക്കൗട്ട് ആന്റ് ഗൈഡിന്റെ ആദ്യപടിയാണ് ബണ്ണി ഗ്രൂപ്പ്. ഇരുപത് മുതൽ ഇരുപത്തിയാറ് വരെ കുട്ടികളാണ് ഈ ഗ്രൂപ്പിൽ ഉണ്ടാകുക. ജനുവരി ഇരുപത്തിയാറ് , ഓഗസ്റ്റ് പതിനഞ്ച്, നവംബർ പതിന്നാല് എന്നീ ദിനങ്ങളിലെ പരിപാടികളിലെല്ലാം ബണ്ണിയുടെ യൂണിഫോമിൽ തന്നെ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. സ്ക്കൗട്ട് ആന്റ് ഗൈഡിന്റെ ചേർത്തലയിൽ വെച്ച് നടത്താറുള്ള ബണ്ണി ഗാതറിംങ് പരിപാടിയിൽ നമ്മുടെ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുന്നതിനും സമ്മാനങ്ങൾ നേടുന്നതിനും സാധിച്ചിട്ടുണ്ട്.

കളിക്കൂട്ടം ടു കെ ട്വൻറ്റി

ഭവന സന്ദർശനം

പ്രീപ്രൈമറി തുടങ്ങിയ നാളുമുതൽ ഞങ്ങൾ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ ജീവിതസാഹചര്യം മനസ്സിലാക്കി വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തുപോരുന്നു ഭവനസന്ദർശനം ഞങ്ങൾ ഇന്നും തുടരുന്നു .

കളിക്കൂട്ടം ടു കെ ട്വൻറ്റി

ഈ കോവിഡ് കാലത്ത് കുട്ടികൾ വീട്ടിലിരുന്ന് ഇന്ന് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു എന്ന് മനസ്സിലാക്കി ഞങ്ങൾ ആഴ്ചയിലൊരു ദിവസം കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കളിക്കൂട്ടം ടു കെ ട്വൻറ്റി എന്ന പേരിൽ ഗ്രൂപ്പ് രൂപീകരിക്കുകയും കുട്ടികൾ അവരുടെ വീടുകളിൽ രക്ഷിതാക്കളുടെ സഹായത്തോടെ പരിപാടികൾ നിശ്ചിതസമയത്തിനുള്ളിൽ തന്നെ വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ച് തരുകയും ചെയ്യുന്നു. ഈ പ്രവർത്തനം ഇന്നും തുടരുന്നു.

കിഡ്സ്‍ഫെസ്റ്റ്

കിഡ്സ്ഫെസ്റ്റ്

പ്രീപ്രൈമറി തുടങ്ങിയതു മുതൽ ജനുവരി മാസം അവസാന വെള്ളിയാഴ്ച കുട്ടികളുടെ പരിപാടിയായ കിഡ്സ്‍ഫെസ്റ്റ് നടത്തുന്നു . കുട്ടികളുടെ കലാകായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് കായികമത്സരവും കലാപരിപാടികളും നടത്തപ്പെടുന്നു. കായിക മത്സര വിജയികൾക്കും മറ്റ് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. എല്ലാ വിശേഷ ദിവസങ്ങളിലും കുട്ടികൾ ആ ദിവസവുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിക്കാറുണ്ട്.

ഈ വർഷം പ്രീപ്രൈമറി കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട് . 136 കുട്ടികൾ ഈ വർഷം അഡ്മിഷൻ നേടി 71 ആൺകുട്ടികളും 65 പെൺകുട്ടികളും . ഗൂഗിൾ മീറ്റിലൂടെയും വാട്സാപ്പിലൂടെയും ഉള്ള പഠനം വളരെ ഭംഗിയായി തന്നെ നടന്നുവരുന്നു. ആലപ്പുഴ ഡയറ്റിന്റെ നേതൃത്വത്തിൽ കോവിഡ് കാലത്തെ പഠനം കുട്ടികളിൽ എങ്ങനെ എത്തിക്കാം എന്നതിനായി ഓൺലൈൻ ക്ലാസ് എടുക്കുന്നതിന് ആവശ്യമായ പരിശീലനവും അതുപോലെതന്നെ ഈ പരിശീലനം എത്രത്തോളം കുട്ടികളിൽ ഫലപ്രദമായി എത്തി എന്ന് മനസ്സിലാക്കുന്നതിനായി ആയി ബ്രിഡ്ജ് കോഴ്സ് ലഭിക്കുകയും അതിലൂടെ പോരായ്മകൾ പരിഹരിക്കാൻ സാധിക്കുകയും ചെയ്തു. ബി ആർ സി യിൽ നിന്ന് രണ്ട് ട്രെയിനിങ് ഞങ്ങൾക്ക് ലഭിച്ചു.താലോലം 2021- 22 എന്ന പദ്‍ധതിയുടെ ഭാഗമായി ട്രെയിനിങ് ലഭിക്കുകയും എസ് എസ് കെ യുടെ15000 രൂപ ഉപയോഗിച്ച് പഠന മൂലകൾ സജ്ജീകരിക്കുകയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് നിർവഹിക്കുകയും ബി ആർ സി യിലെ ബി പി സി സൽമോൻ സാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു .