ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം-പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ-2023-24

June 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിക്കുന്നതിനും പരിസ്ഥിതി ദിന സന്ദേശം അറിയിക്കുന്നതിനുമായി എൽ.പി വിഭാഗത്തിലെ കുട്ടികൾക്കായി ഒരു ക്ലാസ് സംഘടിപ്പിച്ചു.എല്ലാ കുട്ടികളും വീടുകളിൽ ഒരു തൈ നടണമെന്നും അതിനെ പരിപാലിക്കണമെന്നും ഓർമപ്പെടുത്തി. നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുന:സ്ഥാപിക്കുവന്നതിനു ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന്ആഹ്വാനം ചെയ്യുന്നു എന്നും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.തുടർന്ന് സ്കൂൾ പരിസരത്തുള്ള സസ്യങ്ങളെയും ജീവജാലങ്ങളെയും നിരീക്ഷിക്കുന്നതിനായി പ്രകൃതി നടത്തം എന്ന പ്രവർത്തനം നടത്തുകയുണ്ടായി. അതിനുശേഷം ക്ലാസിൽ വന്ന് അവർ കണ്ട സസ്യങ്ങളെ കുറിച്ചും ചെറിയ ജീവികളെക്കുറിച്ചും ചർച്ച നടത്തി. കുട്ടികളോട് അവിടെ കണ്ട ഏതെങ്കിലും ഇഷ്ടമുള്ള 5 ഇലകളുടെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. അതിനുശേഷം പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തുകയുണ്ടായി. ഒന്നാം സ്ഥാനം മൂന്ന് എ ക്ലാസ്സിലെ അവനീ കൃഷ്ണയും രണ്ടാം സ്ഥാനം മൂന്ന് ബി ക്ലാസിലെ നിഷാൽ കൃഷ്ണയും കരസ്ഥമാക്കി ==വായനാദിനം മലയാളികൾക്ക് വായനയുടെ വഴികാട്ടിയായ പി.എൻ .പണിക്കരുടെചരമദിനമായ ജൂൺ 19വായനാദിനമായി ആചരിക്കുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശമാണ് വായിച്ചു വളരുക എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി. ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആചരിക്കുന്നതിന്റെ ഭാഗമായി പുസ്തക പ്രദർശനം വായനാമത്സരം വായനാദിന ക്വിസ് മത്സരം മത്സരം എന്നിവ നടത്തുകയുണ്ടായി. വായനാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറിയിലേക്ക് ഒരു ബുക്ക്എന്ന പദ്ധതി ആവിഷ്കരിച്ചു മിക്ക കുട്ടികളും ഓരോ ബുക്ക് വീതം ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സംരം നടത്തി. 3A ക്ലാസിലെ അവനീ കൃഷ്ണ ഒന്നാം സ്ഥാനവും 3B ക്ലാസിലെ അലോക് ശ്യാം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വായനാവാരത്തിന്റെ സമാപനദിവസം വാക്കുമരം പൂക്കുമ്പോൾ എന്ന പ്രവർത്തനവും സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനം June 5

 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ  അവതരിപ്പിക്കുന്നതിനും പരിസ്ഥിതി ദിന സന്ദേശം അറിയിക്കുന്നതിനുമായി എൽ.പി വിഭാഗത്തിലെ കുട്ടികൾക്കായി  ഒരു ക്ലാസ് സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വീടുകളിൽ  ഒരു തൈ നടണമെന്നും അതിനെ പരിപാലിക്കണമെന്നും ഓർമപ്പെടുത്തി.ഈവർഷത്തെ പരിസ്ഥിതി ദിന സന്ദേശം ഒരേയൊരു ഭൂമി(Only one Earth) എന്നാണെന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുന:സ്ഥാപിക്കുവന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന്ആ ഹ്വാനം ചെയ്യുന്നു എന്നും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.തുടർന്ന് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാൻ അവസരം നൽകി. മികച്ച രചനകൾക്ക് പ്രോത്സാഹനസമ്മാനങ്ങളും നൽകി.

വായനാദിനം

 മലയാളികൾക്ക് വായനയുടെ വഴികാട്ടിയായ പി.എൻ .പണിക്കരുടെചരമദിനമായ ജൂൺ 19വായനാദിനമായി ആചരിക്കുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശമാണ് വായിച്ചു വളരുക എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി.  ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആചരിക്കുന്നതിന്റെ ഭാഗമായി വായനാമത്സരവും റിലെ വായനയും ക്വിസ് മത്സരവും നടത്തുകയുണ്ടായി .മൂന്ന്, നാല്  ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ സാഹിത്യ ക്വിസിൽ മൂന്നാം ക്ലാസിലെ വേദനാഥ് രാജേഷ് ഒന്നാം സ്ഥാനവും നാലാം ക്ലാസ്സിലെ ദക്ഷിണ ബിജിത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക്   പുസ്തകങ്ങൾ സമ്മാനമായി നൽകി.

ജനസംഖ്യാദിനം

 1987 ജൂലൈ  11 ന് ആണ് ലോകജനസംഖ്യ 500 കോടിയിലെത്തിയത്.ഇതിന്റെ ഓർമ്മപ്പെടുത്തലായാണ്എല്ലാ വർഷവും ജൂലൈ 11ജനസംഖ്യാദിനമായി  ആചരിക്കുന്നത്  എന്നും ജനസംഖ്യ  വർദ്ധനവിന്റെ പ്രശ്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ്ഈ ദിനം ആചരിക്കുന്നതെന്നും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. നാലാം ക്ലാസ്സിലെ കുട്ടികൾക്കായി ജനസംഖ്യാദിന ക്വിസ് നടത്തി .ഒന്നാം സ്ഥാനം ശ്രീഹരിയും രണ്ടാം സ്ഥാനം ജയദേവും കരസ്ഥമാക്കി. വിജയികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ സാർ സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു.

ചന്ദ്രോത്സവം

ചന്ദ്രോത്സവം എന്ന പേരിലാണ് ഈ വർഷത്തെ ചാന്ദ്ര ദിന പരിപാടികൾ എൽ.പി. വിഭാഗം ആചരിച്ചത്.ജൂലൈ 21 ന് രാവിലെ 10.30 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ സാർ ചാന്ദ്രദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ ചന്ദ്രന്റേയും നക്ഷത്രങ്ങളുടേയും മുഖംമൂടികളും വെള്ള , കറുപ്പ് ,നീല നിറങ്ങളിലുള്ള വസ്ത്രങ്ങളും ധരിച്ച് ചന്ദ്രനെ കുറിച്ചുള്ള പാട്ടുകളും പാടി കുട്ടികൾ റാലിയിൽ അണിനിരന്നു.മൂന്ന് , നാല് ക്ലാസുകളിലെ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തി. മൂന്നാം ക്ലാസിലെ റിതു.കെ. പ്രവീൺ ഒന്നാം സ്ഥാനവും നാലാം ക്ലാസിലെ ശ്രീഹരി. എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ആദ്യ ചാന്ദ്രദൗത്യത്തെ കുറിച്ചുള്ള വീഡിയോ എല്ലാ കുട്ടികൾക്കും കാണാൻ അവസരമൊരുക്കി. ഇതിലൂടെ ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയവരേയും ചന്ദ്രോപരിതലവും അവർ പോയ വാഹനവും വിജയക്കൊടി നാട്ടിയതും കുട്ടികൾ കണ്ട് മനസിലാക്കി.തുടർന്ന് മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ ചന്ദ്രകാന്തം എന്ന ചാന്ദ്ര ദിന പതിപ്പ് ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ സാർ പ്രകാശനം ചെയ്ത്, നാലാം ക്ലാസിലെ അനന്യക്ക് കൈമാറി.

ഒന്നാം ക്ലാസിന്റെ പച്ചക്കറി വിളവെടുപ്പ്

ചാരമംഗലം ഗവൺമെൻറ് ഡി.വി.എച്ച്.എസ്. സ്കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ നട്ടുവളർത്തിയ ക്യാബേജിന്റെയും കോളിഫ്ലവറിന്റെയും വിളവെടുപ്പ് 7/2/2023 ചൊവ്വാഴ്ച ബഹുമാനപ്പെട്ട കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി.ജി. മോഹനൻ നിർവഹിച്ചു. ജൈവ രീതിയിൽ ഗ്രോ ബാഗുകളിൽ നട്ടുവളർത്തിയ കാബേജും കോളിഫ്ലവറുകളും സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായാണ് നൽകുന്നത്. ഒന്നാം സ്റ്റാൻഡേർഡിലെ കുട്ടികളും ,അവരുടെ രക്ഷകർത്താക്കളും, അധ്യാപകരും പങ്കെടുത്ത ചടങ്ങിന് പിടിഎ പ്രസിഡൻറ് ശ്രീ അക്ബർ പി നേതൃത്വം നൽകി. വിളവെടുത്ത പച്ചക്കറികൾ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ഏറ്റുവാങ്ങി.മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രാവൺനെ ആദരിക്കുകയുണ്ടായി.

ഹാപ്പി ഡ്രിങ്ക്സ് ഡേ

8 /3 /2023 ബുധനാഴ്ച ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച് എസ്സിൽ പ്രൈമറി വിഭാഗത്തിൽ ഹാപ്പി ഡ്രിങ്ക്സ് ഡേ സംഘടിപ്പിച്ചു. 25 തരത്തിലുള്ള ജ്യൂസുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. തയ്യാറാക്കുന്ന വിധം കുട്ടികളെ കാണിച്ചുകൊടുത്തു. തുടർന്ന് വിവിധ ഫലങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ജ്യൂസുകൾ ക്ലാസ് അടിസ്ഥാനത്തിൽ ഉണ്ടാക്കി കുട്ടികൾക്ക് നൽകി. കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ രശ്മി ടീച്ചറും ,ഹെഡ്മാസ്റ്റർ ആനന്ദൻ സാറും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ ഇമ്മാനുവൽ സാർ പ്രവർത്തനങ്ങൾ കാണുന്നതിനായി സ്കൂളിൽ എത്തിയിരുന്നു .സി ആർ സി കോഡിനേറ്റർ ശ്രീമതി ശാരിക ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. എല്ലാ ടീച്ചേഴ്സും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി ഈ പ്രവർത്തനം വളരെ വിജയകരമായി നടത്തുവാൻ കഴിഞ്ഞു.