ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നല്ല പാഠം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


2022-23

വിത്തും വിളകളുടെ പ്രദർശനം -മികച്ച കർഷകനായ ശുഭകേശനെ ആദരിക്കലും

ഗവ.ഡി.വി.എച്ച്എസ്എസ്സിൽ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് വിത്തും വിളകളുടെ പ്രദർശനം ക്ലാസ് തലത്തിൽ നടത്തി. എൽ.പി , യു.പി എച്ച് എസ് വിഭാഗത്തിൽ വിത്തും വിളകൾ ശേഖരിക്കലിന്റെ മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ 8 c യും യു.പി വിഭാഗത്തിൽ 6 c യും എൽ.പി വിഭാഗത്തിൽ 4 ക്ലാസും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. തുടർന്ന് പ്രദശനവും സംഘടിപ്പിച്ചു.മികച്ച കർഷകനായ ശുഭ കേശനെ ആദരിച്ചു. . ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.ഉത്തമൻ അവർകളാണ് ശുഭ കേശനെ ആദരിച്ചത്.H Mശ്രീ.പി.ആനന്ദൻ PTAപ്രസിഡൻ്റ് പി അക്ബർ പ്രിൻസിപ്പാൾ രശ്മി, സീനീയർ അസിസ്റ്റൻറ് ഷീല ജെ.നല്ലപാഠം കോ ഡിനേറ്റർ ഷീല k Jതുടങ്ങിയവർ സന്നിഹിതരായിരുന്നു.

കാവു് സംരക്ഷണപ്രവർത്തനം

നല്ലപാഠം ക്ലബ്ബ് , ഗവ. ഡിവിഎച്ച് എസ് എസ് , ചാരമംഗലത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന മാടശ്ശേരി ഇല്ലത്തെ ഇല്ലത്തുകാവ് ആണ് പ്രോജക്ടിനായി തിരഞ്ഞെടുത്തത്. ഏകദേശം 4 ഏക്കർ വരുന്ന ഭൂമിയാണ് ഈ കാവ്. 300 വർഷത്തെ പഴക്കമുണ്ട് ഈ മനയ്ക്ക് പരമേശ്വരൻ നമ്പൂതിരിയുടെ മക്കളായ ഹരിനാരായണൻ സുന്നി നാരായണൻ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. 500 ഓളം മരങ്ങളും മറ്റു വൃക്ഷലതാദികളും ഔഷധസസ്യങ്ങളും ഈ കാവിലുണ്ട് ഇല്ലത്തോട് അനുബന്ധിച്ച് കിടക്കുന്ന പാടശേഖരങ്ങൾ ഉൽപാദന ചെലവ് വർദ്ധിച്ചത് മൂലം തരിശുഭൂമിയായി കിടക്കുന്നു നാലേക്കർ ഭൂമിയിൽ കുളങ്ങൾ ഏഴ് എണ്ണം ത്തോളം ഉണ്ട് അവ പലതും മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. വെനീസിലെ വ്യാപാരിയിലെ ലൊക്കേഷൻ ഈ കാവ് തന്നെയാണ്. വസ്തു തർക്കത്തെ തുടർന്ന് വികസന മുരടിപ്പിലാണ് ഈ പ്രദേശം 5 സർപ്പക്കാവുകൾ ഈ കാവിൽ ഉണ്ട്. പല കാവുകളും ഇന്ന് ഭീഷണിയിലാണ്. കേരളത്തിലെ തെക്കൻ കേരളത്തിലെ അപൂർവമായ തെയ്യങ്ങളിൽ ഈ കാവിൽ അരങ്ങേറാറുണ്ട്.കാവുകൾ ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത് ആവാസ വ്യവസ്ഥയുടെ അഭിഭാജ്യ ഘടകമാണ് കാവുകൾ. കാടുകൾ നശിഞ്ഞപ്പോൾ ആവാസ വ്യവസ്ഥയിൽ ഉണ്ടായ മാറ്റം നാം അനുഭവിച്ചു കൊണ്ടേയിരിക്കുന്നു. ആഗോളതാപനം മൂലം ജീവിക്കുവാൻ ആവാത്ത വിധം ഭൂമി മാറിക്കൊണ്ടിരിക്കുന്നു. മരമാണ് മറുപടി. കാവുകൾ സംരക്ഷിക്കേണ്ടതും മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടതും വളരെഅത്യാവശ്യമാണ്.വിദ്യാർത്ഥികളായ നാം കാവുകൾ സംരക്ഷിക്കാനും ജൈവവൈവിധ്യം നിലനിർത്തുവാനും കടപ്പെട്ടവരാണ്. നാഷോൻ മുഖമായ ആവാസ വ്യവസ്ഥയെ നമുക്ക് ഒരുമിച്ച് പുനർ സംരക്ഷിക്കാം. കണ്ണൂരിന്റെ ഉള്ളൂരിന്റെ ഉമ്മ കേരളത്തിലെ വരികൾ വളരെ പ്രസക്തമാണ്. പാരം കരിമ്പ് പനസം മുളക് ഏലം ഇഞ്ചി കേരം കവുങ്ങ് തളിർ വെറ്റില ഈ രമ്യവസ്തുത അതിചേർന്ന് വിളങ്ങുമീ നല്ല ഭാരതയെ കൽപ്പതരും മണ്ടിത നന്ദനാഹം എന്നാണ്. ഈ പ്രോജക്ടിനായി ഞങ്ങൾ തിരഞ്ഞെടുത്തത് ഇല്ലത്തു കാവാണ്. ഉദ്ദേശ്യവും ലക്ഷ്യവും ജൈവവൈവിധ്യം നിലനിർത്തുക. അന്യം നിന്നു പോകുന്ന ജീവജാലങ്ങളെയും സസ്യ സമ്പത്തിനെയും സംരക്ഷിക്കുക. കുട്ടികളിൽ പ്രകൃതിസ്നേഹം നിലനിർത്തുക. കാവുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തുക. വരും തലമുറയ്ക്ക് ഈ ഭൂമിയെ ഇതേ രീതിയിൽ കൈമാറുക. കാവുകളും കുളങ്ങളും ആവാസ വ്യവസ്ഥയുടെ നട്ടെല്ലുകളാണ്, ആ തിരിച്ചറിവ് ഉണ്ടാക്കുക. കാവുകൾ സംരക്ഷിച്ചാൽ ജൈവവൈവിധ്യത്തോടൊപ്പം ടൂറിസം സാധ്യത ഉറപ്പിക്കുവാൻ സാധിക്കും. ഔഷധസസ്യങ്ങളെ കുറിച്ച് പഠിക്കുവാനും സംരക്ഷിക്കുവാനും ഉള്ള അവബോധം ഉണ്ടാക്കുക. പഠനരീതി അന്വേഷണാത്മക പഠന രീതി പഠന മേഖല സന്ദർശനം അഭിമുഖം പ്രാദേശിക പഞ്ചായത്തുകളിൽ നിന്നുള്ള വിവരശേഖരണം എഴുതപ്പെട്ട രേഖപ്പെടുത്തൽ ജനപ്രതിനിധികളുമായി സംവദിക്കൽ നിരീക്ഷണങ്ങൾ കാവ് സന്ദർശനം നടത്തിയതിൽ നിന്നും ഏകദേശം 500 വർഷം പഴക്കമുള്ള വൃക്ഷങ്ങൾ കണ്ടെത്തി നാലേക്കർ കൂടുതൽ ഭൂമി കാവുകളായി കണ്ടെത്താൻ സാധിച്ചു ചെറുപുന്ന, തമ്പകം ആഞ്ഞിലി പ്ലാവ് അത്തിവൃക്ഷം പെരുമരം പാലമരം പുളി ആൽവൃക്ഷം അരയാൽ പേരാൽ എന്നീ വൃക്ഷങ്ങൾ കണ്ടെത്തി.എരിക്ക്, കരിന്തുമ്പ, കൊടിത്തൂവ , നീലാമരി, നിലപ്പന, നീലഭൃംഗാദി തുടങ്ങിയ അനേകതരം ഔഷധസസ്യങ്ങൾ കണ്ടെത്താൻ സാധിച്ചു .പഴയ കാലങ്ങളിൽ പഴയകാലങ്ങളിൽ കൃഷി ചെയ്തിരുന്ന വയലുകൾ തരിശായി കിടക്കുന്നുണ്ട് കാവിനുള്ളിൽ കൈത്തോടുകളും കുളങ്ങളും ഉണ്ട് അവ മാലിന്യം നിറഞ്ഞ അവസ്ഥയിലാണ് പഴയകാല കാവിനോട് അനുബന്ധിച്ച് ഒരു ക്ഷേത്രവും അതിനോട് ബന്ധിച്ച വെടിപ്പുരയും ഉണ്ട്.കാവ് ഇന്ന് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു പക്ഷികൾ പറവകൾ ചിത്രശലഭങ്ങൾ ഇവ ധാരാളം ഉണ്ട്.മരംകൊത്തി, കാക്ക, തത്ത, കരിയിലക്കിളികൾ, കൊക്ക്, അണ്ണാൻ, മയിലുകൾ എന്നിവയെ കാവിന്റെ പരിസരത്ത് കാണുവാൻ സാധിച്ചു.കർഷകരുടെ മിത്രമായ പാമ്പ് ഉള്ളതായി ബോധ്യപ്പെട്ടു.മുൻപ് ഉണ്ടായിരുന്ന ഫലവൃക്ഷങ്ങൾ നശിച്ചു പോയതായി ബോധ്യപ്പെട്ടു മീന മാസത്തിൽ മലയാളികൾ നടത്താറുള്ള പത്താമുദത്തെ കൃഷി ഇവിടുത്തെ വയലിൽ പരിപാലിച്ചിരുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. അപഗ്രഥനം അന്ന്യംനിന്നു പോകുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുകയും അപൂർവമായി കണ്ടെത്തുന്ന ഔഷധസസ്യങ്ങൾ സംരക്ഷിക്കുക തരിശു കിടക്കുന്ന കൃഷി ഭൂമി കൃഷിക്ക് യോഗ്യമാക്കുക ജലാശയങ്ങൾ മാലിന്യമുക്തമാക്കുക അന്യൻ നിന്നു പോകുന്ന വൃക്ഷസസ്യലതാദികൾ സംരക്ഷിക്കുക പരിഹാര നിർദ്ദേശങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കാവുകൾ സംരക്ഷിക്കുവാനുള്ള പദ്ധതി ഏറ്റെടുത്ത സംരക്ഷിക്കുക വിദ്യാർത്ഥികൾക്ക് കാവ് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ അവരെ കൂടി പങ്കാളികൾ ആക്കുക തുടർ പ്രവർത്തനങ്ങൾ വർഷാവർഷം നടുന്ന വൃക്ഷലതാദികൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക കാവ് പരിപാലനത്തിന് നിരന്തരം സംവിധാനം ഏർപ്പെടുത്തുക കാവിന് ചുറ്റും ജൈവവേലി കെട്ടി സംരക്ഷിക്കുക കാവിനുള്ളിലെ അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് വേസ്റ്റ് ബിൻ സ്ഥാപിക്കുക. ഒറ്റപ്പെട്ട മേഖല സംരക്ഷിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കൈക്കൊള്ളുക.

കണ്ടൽ നഴ്സറി

സ്കൂളിലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ ഒരു കണ്ടൽ നഴ്സറി തയ്യാറാക്കി പരിപാലിച്ചു പോരുന്നു. എട്ടാം ക്ലാസിലെ 'മാനവികതയുടെ തീർത്ഥം ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു ഇത്. 2018 - 19 ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നമ്മൾ അനുഭവിച്ച ദുരിതങ്ങളാണ് ഈ പാഠഭാഗത്ത് വിവരിക്കുന്നത്.1924ലെ വെള്ളപ്പൊക്കത്തിൽ അനുഭവിച്ച ദുരിതങ്ങൾ കല്ലിൽ പൊക്കുടന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.മരിച്ച മനുഷ്യരെ കുഴിച്ചിടാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയെ പൊക്കുടൻ ചിത്രീകരിക്കുന്നുണ്ട്.തീരശോഷണവും തടയാൻ കണ്ടൽക്കാടിന് സാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടൽ നഴ്സറി തുടങ്ങുവാൻ ഞങ്ങൾ തീരുമാനിച്ചത്.പേന കണ്ടൽ , ഉപ്പട്ടി,കണ്ണാം പൊട്ടി, ചതുരപ്പോട്ട ,ബ്രുഗേറിയ അക്കാന്തസ് , റൈസോഫോറാ എന്നിവയും കണ്ടൽ കൂട്ടാളികളായ വാരകം , പന്നൽ , പുഴമുല്ല , പുഴനെച്ചി എന്നിവയും ഈ കണ്ടൽ നഴ്സറിയിൽ ഉണ്ട് . പരിസ്ഥിതി പ്രവർത്തകനായിരുന്ന ശ്രീ കല്ലേൽ പൊക്കുടന്റെ മകനും ഞങ്ങളുടെ സ്കൂളിന്റെ പ്രഥമാധ്യാപകനുമായ ശ്രീ പി ആനന്ദൻ അവർകൾ, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ കണ്ടൽ റിസർച്ച് ചെയ്യുന്ന ശ്രീ മതി ആർദ്ര എന്നിവരുടെ സേവനവും ഞങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.കഞ്ഞിക്കുഴി പഞ്ചായത്തിനടുത്തുള്ള ഇല്ലത്തുകാവ് സംരക്ഷണത്തിന്റെ ഭാഗമായി കാവിനടുത്തുള്ള ജലാശയങ്ങളുടെ തീരത്ത് ശുദ്ധജല കണ്ടലായ ബ്രുഗേറിയ നട്ട് പരിപാലിച്ചു സംരക്ഷിച്ചു പോരുന്നു.

  • നല്ല പാഠം റിപ്പോർട്ട് 2020 21
  • കോഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂൾ അധ്യാപനം ഓൺലൈനിൽ കൂടി ആയ സാഹചര്യത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതലും വീടും ചുറ്റുപാടും കേന്ദ്രീകരിച്ചായിരുന്നു.
    നല്ല പാഠം
  • അംഗങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ ക്ലബ്ബ് കൺവീനർ ജോയിൻറ് കൺവീനർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ നടത്തിയത്.
  • അംഗങ്ങളുടെ ശുചിത്വം ആരോഗ്യം എന്നിവയ്ക്കാണ് പ്രാധാന്യം
  • വീടും പരിസരവും വൃത്തിയാക്കി എല്ലാ അംഗങ്ങളും വീട്ടിൽ കൃഷി തോട്ടവും പൂച്ചെടികളും വെച്ചുപിടിപ്പിച്ച വിളവെടുപ്പ് നടത്തി.
    ക്യഷി വിളവെടുപ്പ്
  • പോഷൻ അഭിയാന്റെ പ്രാധാന്യം കുട്ടികളിൽ ഉണ്ടാവുന്ന പോഷകാഹാരക്കുറവ് കുറിച്ചും അത് പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തുടങ്ങിയ ഓൺലൈൻ ക്ലാസ്സ് ശ്രീ രാജു സാർ നയിച്ചു.
  • ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് വീടുകളിൽ തുളസീവനം പദ്ധതിക്ക് തുടക്കമിട്ടു.
  • വീടുകളിൽ തുളസി തൈ നട്ടും ഓസോൺ ദിന പോസ്റ്റർ മത്സരത്തിലും കുട്ടികൾ പങ്കാളികളായി.
  • കൃഷി വിളവെടുപ്പ്
    ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, ഗാന്ധിജിയുമായി ബന്ധപ്പെട്ട സ്റ്റാമ്പ് ശേഖരണം എന്നിവ നടത്തി.
  • നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോട നുബന്ധിച്ചുള്ള രക്ഷിതാക്കൾക്കും ആശങ്കകളും - കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങളും കുറക്കുന്നതിനായ് ക്ലാസ് നടന്നു
  • ഡോക്ടർ പത്മകുമാർ , മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ നയിച്ച ഓൺലൈൻ ക്ലാസ്സ് അംഗങ്ങളും രക്ഷിതാക്കളും പങ്കാളികളായി.
    കൃഷി
    ആദരവ്