മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathahsmannampetta (സംവാദം | സംഭാവനകൾ) (→‎ലിറ്റിൽ കൈറ്റ്സ് ജൂനിയർ കുട്ടികൾക്കുള്ള ട്രെയിനിങ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
യൂണിസെഫ് സന്ദർശനം|

2021-22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു. സ്കൂളിൽ നടന്ന ആനിവേഴ്സറിയുടെ ഓൺലൈൻ സ്ട്രീമിംഗ് കുട്ടികളാണ് ചെയ്തത്. കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടത്താനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചിരുന്നു.

മികവ് -ARETE 24

മികവ് -ARETE 24 ഗ്രീക്കിൽ അരിറ്റി - "മികവിന്റെ പാരമ്യത്തിൽ " എന്നർത്ഥം വരുന്ന ARETE -Advanced Resourceful and Enthusiastic Team of Excellence സെമിനാറിൽ ഡി.ഡി.ഇ ഷാജി മോൻ , ഡയറ്റ് പ്രിൻസിപ്പൽ ഡോ: ശ്രീജ, സി മാറ്റ് ഡയറക്ട്ടറും മുൻ DIET പ്രിൻസിപ്പലും, കരിക്കുലം കമ്മിറ്റി മെമ്പറും, SCERT റിസോഴ്സ് ഫാക്കൽറ്റിയുമായ ഡോ:രാമചന്ദ്രൻ , DEO മാർ , 12 ഉപജില്ലകളിൽ നിന്നുള്ള AEO മാർ, SSK ടീം, ITI പ്രിൻസിപ്പൽ , മറ്റു SCERT , DIET ഫാക്കൽറ്റികൾ, BRC അംഗങ്ങൾ, അദ്ധ്യാപക വിദ്ധ്യാർത്ഥികൾ എന്നി സമുന്നതമായ സദസിനു മുമ്പിൽ നമ്മുടെ സ്കൂളിന്റെ മികവ് പ്രവർത്തനങ്ങളായ" ലിറ്റിൽ കൈറ്റ്സും" "ഗ്രീൻ സ്‌റ്റഫും" പ്രിൻസി ടീച്ചറും ബിനി ടീച്ചറും കൂടി അവതരിപ്പിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് ഈ അവതരണത്തെ സ്വീകരിച്ചത്. ഈ പ്രവർത്തനങ്ങൾ സ്കൂൾ മുഴുവൻ വ്യാപിപ്പിക്കേണ്ടതാണ് എന്ന് കൊടുങ്ങല്ലൂർ AEO ഗീത ടീച്ചർ അഭിപ്രായപ്പെട്ടു. പ്രവർത്തനങ്ങൾ ഒന്നിനൊന്ന് മികച്ചതാണെന്ന് മോഡറേറ്ററും DIET മുൻ പ്രിൻസിപ്പളുമായ രാമചന്ദ്രൻ സർ അഭിപ്രായപ്പെടുകയും സ്കൂളിന്റെ മികവ് പ്രവർത്തനങ്ങൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകി ആദരിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് ജൂനിയർ കുട്ടികൾക്കുള്ള ട്രെയിനിങ്

12/3/2024 സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ജൂനിയർ കുട്ടികളുടെ ട്രെയിനിങ്ങിൽ  

1.പൈത്തൻപ്രോഗ്രാമിങ്ങ്ലങ്വേജ് 2.സ്ക്രാച്ച് 3.അർഡ്യുനോ കമ്പ്യൂട്ടർ പരിചയപ്പെടുത്തൽ 4.. മെഷീൻ ലേണിങ് വിഷയങ്ങളിൽ 5, 6, 7 ക്ലാസ്സിലെ കുട്ടികൾക്ക് ട്രെയിനിങ് കൊടുത്തു.ജൂലിയറ്റ് ടീച്ചർ നീതു ടീച്ചർ പ്രിൻസി ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫ്രാൻസിസ് മാഷ് - പൈത്തൺ പ്രോഗ്രാമിങ്ങ്, ലിറ്റിൽ കൈറ്റ്സിലെ കുട്ടികളായ അഭിനവ് കൃഷ്ണ,സിയോൺ റോയ് എന്നിവർ ആർഡ്യുനോയിലും മെഷീൻ ലേണിങ്ങിലും,മീനാക്ഷി - സ്ക്രാച്ചിലും ക്ലാസുകളെടുത്തു. .... സൗമ്യ ടീച്ചർ നിത്യ ടീച്ചർ കുട്ടികൾക്ക് പ്രോത്സാഹനമായി കൂടെയുണ്ടായിരുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫീൽഡ് ട്രിപ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫീൽഡ് ട്രിപ്പ് 2021-24,2022-25 ബാച്ചുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫീൽഡ് ട്രിപ്പ് ഒരുക്കി മാതാ ഹൈസ്കൂൾ. ഇഞ്ചക്കുണ്ടിൽ സ്ഥിതിചെയ്യുന്ന ICCS എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് കോളേജിൽ ആനുവൽ ടെക്ക് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച അസ്ത്ര 2023 ലെ റോബോട്ടിക് എക്സ്പോ സന്ദർശിക്കാനുള്ള അവസരമായിരുന്നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫീൽഡ് ട്രിപ്പിലൂടെ ലഭിച്ചത്.72 വിദ്യാർത്ഥികളും,4 അധ്യാപകരും അടങ്ങുന്ന സംഘം, കോളേജ് അധികൃതർ തന്നെ ഏർപ്പെടുത്തിയ വാഹനങ്ങളിൽ 9.45 ന് യാത്ര ആരംഭിച്ചു. യാത്രയിൽ വിദ്യാർത്ഥികളുടെ കലപില വർത്തമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, പുഴകളും പാടങ്ങളും പിന്നിടുമ്പോൾ പ്രകൃതി ഭംഗി കൂടിയും അവർ ആസ്വദിക്കുന്നുണ്ടായിരുന്നു.10.20 ന് കോളേജിൽ എത്തിച്ചേരുമ്പോൾ ലിറ്റിൽ കൈറ്റ്സ് സംഘത്തെ സ്വീകരിക്കാനും നിർദ്ദേശങ്ങൾ നൽകാനുമായി കോളേജ് അധികൃതർ ഒരുങ്ങി നിന്നിരുന്നു. വിദ്യാർത്ഥികളുടെ പേരുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു ആദ്യപടി. രജിസ്ട്രേഷനു ശേഷം വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഓരോ വൊളന്റിയറിന്റെ സേവനവും കൂടി നൽകിയിരുന്നു. റോബോട്ടിക്സിനൊപ്പം ഫിസിക്സ്,കെമിസ്ട്രി, ഗണിതം എന്നിവയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ഉണ്ടായിരുന്നതിനാൽ, കെമിസ്ട്രിയിലെ വിവിധ പരീക്ഷണങ്ങളായിരു ന്നു ആദ്യത്തെ പവലിയ നിൽ സജ്ജീകരിച്ചിരുന്നത്. കൗതുകത്തോടെയും ആകാംക്ഷയോടെയും പല പരീക്ഷണങ്ങളും പരീക്ഷിച്ചുനോക്കാനും ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കാനുമുള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടായിരുന്നു. അടുത്ത പവലിയൻ റോബോട്ടിക്സിന്റെ തായിരുന്നു. ആപ്പ് വഴി പ്രവർത്തിപ്പിക്കാവുന്ന ആർഡിനോ ഘടിപ്പിച്ച സ്മാർട്ട് ബിന്നിന്റെ പ്രവർത്തനവും വിശദാംശങ്ങളും അറിഞ്ഞ് വിദ്യാർത്ഥികൾ എത്തിയത് ചാറ്റ് ജിപിടി യെ പരിചയപ്പെടാനായിരുന്നു. പ്രദർശിപ്പിച്ചിരുന്ന റോബോട്ടിക് കാർ മാതൃകയെ കുറിച്ച് അറിഞ്ഞ വിദ്യാർഥികൾ,വെർ ച്ച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ഉപയോഗിക്കാനുള്ള അവസരമാണ് അടുത്തതായി പ്രയോജനപ്പെടുത്തിയത്. ഇതിനുശേഷം മ്യൂസിക്കൽ ടൈലിലൂടെ നിറങ്ങൾക്കും ശബ്ദത്തിനുമൊപ്പം നടന്നെത്തിയത് റോബോഡോഗ് എന്ന റോബോട്ടിനടുത്തായിരുന്നു . ഈ റോബോട്ടിന്റെ ഉപയോഗങ്ങളും, മേന്മകളും, പ്രവർത്തനങ്ങളുമെല്ലാം തന്നെ മനസ്സിലാക്കാനുള്ള വിശദീകരണങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുന്ന AI മ്യൂസിക്കൽ കീബോർഡ്,AI പെയിന്റ് എന്നിവ പ്രവർത്തിപ്പിച്ചതിനുശേഷം വിദ്യാർത്ഥികൾ എത്തിയത്, നിർദ്ദേശങ്ങൾക്കനുസരിച്ച് ഏത് പ്രവർത്തിയും ചെയ്യാൻ സാധിക്കുന്ന റോബോട്ടിന്റെയടുത്തായിരുന്നു. പാട്ടിനൊപ്പം ഡാൻസ് ചെയ്ത് കുട്ടികൾക്കിടയിലൂടെ നടന്ന ഡാൻസിങ് റോബോട്ട് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു. ഹോക്കിസ്റ്റിക് ഗെയിമായിരുന്നു അടുത്തത്.പലരും കളിച്ചു നോക്കുന്നുണ്ടായിരുന്നു. എയർപോർട്ട്,വലിയ പാലങ്ങൾ,ഹൈവേകൾ, ഹെലിപാഡ് എന്നിങ്ങനെയുള്ളവയു ടെ നിശ്ചല മാതൃകകൾ സജ്ജീകരിച്ചിരിക്കുന്ന പവലിയനായിരുന്നു അടുത്തത്. ഇവിടെ നിന്ന് പുറത്തു കടക്കുമ്പോൾ റിംഗ് ഗെയിം കളിക്കാനുള്ള അവസരവും, വിജയികൾക്ക് സമ്മാനങ്ങളും ഒരുക്കിയിരുന്നു. പലർക്കും ഗെയിമിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാനായി. ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ് എന്ന പോസ്റ്റർ വായിച്ച് വിദ്യാർത്ഥികൾ എത്തിയത് മാത്‍സിന്റെ പവലിയനിലായിരുന്നു. പല ആകൃതികൾ ഉപയോഗിച്ചുള്ള നിശ്ചല മാതൃകകൾ, ഗെയിമുകൾ, വർക്കിംഗ് മോഡലുകൾ എന്നിവയെല്ലാം ഇവിടെ ക്രമീകരിച്ചിരുന്നു. ഇല്യൂഷനുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തന മാതൃകകൾ, കാറ്റാടി യന്ത്രത്തിന്റെ നിശ്ചല മാതൃക,സോളാർപാനൽ,വിവിധ ലാമ്പുകൾ, ഇലക്ട്രിക് സർക്യൂട്ടുകളിലെ വിവിധ ഘടകങ്ങൾ, ഉപകരണങ്ങൾ, എൽഇഡി ക്യൂബ്, ടൈംലൈൻ പാനൽ ഇന്റഗ്രേറ്റഡ് സർക്യൂട്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഭാഗങ്ങൾ എന്നിങ്ങനെ കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്ന വിവിധ കാര്യങ്ങൾ ഫിസിക്സിന്റെ പ്രദർശനത്തിലുണ്ടായിരുന്നു. കൂടാതെ ഫിഫ 23,റോബോവാർ, പെയിന്റ് ബോൾ, ഗോൾഡൻ ഗേറ്റ് എന്നിങ്ങനെയുള്ള വിവിധ ഗെയിമുകളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവസാനമായി ആദ്യ കാല എയർക്രാഫ്റ്റ് കളുടെ പ്രദർശനത്തിന്റെ അടുക്കലാണ് വിദ്യാർത്ഥികൾ എത്തിയത്. എയർക്രാഫ്റ്റുകളുടെ പ്രൊപ്പല്ലറുകൾ, പിസ്റ്റ് എഞ്ചിൻ എന്നിവ കണ്ടു മനസ്സിലാക്കാനും പ്രവർത്തനങ്ങളെക്കുറിച്ചറിയാനും, ആദ്യകാല എയർക്രാഫ്റ്റുകളെ കാണാനുമുള്ള നല്ലൊരു അവസരവും വിദ്യാർത്ഥികൾക്ക് ഇവിടെ ലഭിക്കുകയുണ്ടായി . വളരെയധികം പുതിയ അറിവുകൾ ലഭിക്കാൻ ഉതകുന്നതായിരുന്നു ഈ ഫീൽഡ് ട്രിപ്പ്,എന്ന എല്ലാ വിദ്യാർത്ഥികളുടെയും ഏകാഭിപ്രായത്തോടെ അധ്യാപകരും വിദ്യാർത്ഥികളും 12.45 ന് തിരികെ വിദ്യാലയത്തിലെത്താനായി യാത്ര തിരിച്ചു.

ജില്ലാശാസ്ത്രമേള -സമേതം

ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യ മുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകി. തൃശ്ശൂർ ജില്ലയിലെ 34,545 എസ്എസ്എൽസി വിദ്യാർത്ഥികളുടെ മുഴുവൻ ഡേറ്റയും ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന 'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണം മുഴുവനും ചെയ്തത് മാതാ സ്കൂളിലെ 10 ബി യിൽ പഠിക്കുന്ന പോൾവിൻ പോളിയും 9 എ യിൽ പഠിക്കുന്ന അതുൽ ഭാഗേഷും ചേർന്നാണ്. ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിൽ ഉണ്ട് . ചാവക്കാട്, ഇരിങ്ങാലക്കുട ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾ മാത്രമല്ല ഓരോ സ്കൂളിലെയും ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ, വിജയശതമാനം എന്നിവ അറിയാനും ഈ ആപ്പ് എളുപ്പത്തിൽ സഹായകരമാകും. മാത്രമല്ല അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്കുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, കുട്ടികളുടെ പഠനനിലവാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ അറിയാനും അതിനനുസരിച്ച് കുട്ടികൾക്ക് ഏത് വിഷയത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഈ ആപ്പ് സഹായിക്കും.

ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ വീഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്ത 14 ജില്ലകളിൽ നിന്നുള്ള കുട്ടികളിൽ ഏറ്റവും നല്ല ആശയങ്ങൾ അവതരിപ്പിച്ചതിന് 9 A ക്ലാസിൽ പഠിക്കുന്ന അതുൽ ഭാഗ്യേഷിന് 32 ജിബിയുടെ പെൻഡ്രൈവ് സമ്മാനമായി നൽകുന്നു.

ഇതളുകൾ

മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "ഇതളുകൾ " എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നമ്മുടെ പ്രിയപ്പെട്ട HM തോമസ് മാസ്റ്റർ നിർവഹിക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.

എസ് എസ് എൽ സി സെൽഫി ആപ്പ്

എസ്.എസ്.എൽസി വിദ്യാർഥികൾക്കു വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ച് മണ്ണംപേട്ട മാതാ ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾമാതാ ഹൈസ്കൂളിലെ എട്ടും ഒൻപതും ക്ലാസ്സുകാർ ചേർന്ന് പത്താംക്ലാസുകാർക്ക് എസ്എസ്എൽസി സെൽഫി എന്ന പേരിൽ പഠനസഹായ അപ്ലിക്കേഷൻ തയ്യാറാക്കി. പൂർവവിദ്യാർത്ഥിയുടെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളാണ് എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മാതൃക അപ്ലിക്കേഷൻ ഒരുക്കിയത് ക്ലാസുകളും പരീക്ഷകളും കഴിഞ്ഞുള്ള സമയത്തായി രുന്നു കുട്ടി ഡവലപ്പർമാരുടെ ആപ് നിർമാണം. ചോദ്യങ്ങൾ കൂടുതൽ ലഭ്യമാകുന്ന തിനനുസരിച്ച് ആപ്ലിക്കേഷൻ തുടർച്ചയായി പുതുക്കുന്നു.മാതാ ഹൈസ്‌കൂളിലെ അധ്യാപകരുടെ സഹായത്തോടെയും സമഗ്ര പോർട്ടലിൽ നിന്നുമാണ് ചോദ്യങ്ങൾ സ്വരൂപിച്ചത്. മണ്ണംപേട്ടയിലെ വിദ്യാർഥികൾക്ക് വേണ്ടിയാണ് ആപ്ലിക്കേഷൻ നിർമിച്ച തെങ്കിലും ഇപ്പോൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ആർക്കും ലഭ്യമാകും. പൂർവ വിദ്യാർഥിയായ എസ്. സന്ദീപ്, വിദ്യാർഥി കളായ പോൾവിൻ പോളി, അതുൽ ഭാഗ്യേഷ് എന്നിവരാണ് നേതൃത്വം നൽകിയത്. 8,9 ക്ലാസ് വി ദ്യാർഥികളായ നിവിൻ ലിജോ, അൽബിൻ വർഗീസ്, ആര്യനന്ദ, ആൽമരിയ സാന്റ്റി, ബിറ്റോ, ക്രിസ്റ്റീന, ആകാശ്, ഇജോ, ക്രിസ്റ്റോ, ആഷ്‌മി തു ടങ്ങിയ വിദ്യാർഥികൾ ചോദ്യ ങ്ങൾ തയാറാക്കാൻ നേതൃ ത്വം നൽകി. പ്രധാനാധ്യാപ കൻ കെ.ജെ. തോമസ്, അധ്യാപകരായ ഫ്രാൻസിസ് തോമസ്, എ.ജെ. പ്രിൻസി എന്നിവർ വിദ്യാർഥികൾക്ക് മി കച്ച പിന്തുണയേകി.

ലിറ്റിൽ കൈറ്റ്സ് - 2021-24 ലെ കുട്ടികളുടെ ലിസ്റ്റ്

ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ജനന തീയ്യതി
1 16183 അഞ്ജലി മരിയ എൻ. ഡി 09/04/2008
2 16185 അനന്ദ‍ു ടി എസ് 27/03/2008
3 16188 അഭിനവ് മണീലാൽ 30/01/2008
4 16190 ആൽ‍ഡ്രിൻ സി എസ് 25/05/2007
5 16191 കെ ആകാശ്ദേവ് 24/09/2007
6 16197 ഇസ്സബെല്ല സജി 07/11/2008
7 16199 സ്രീനന്ദ എൻ എസ് 00/00/0000
8 16200 ദ്രിശ്യ കെ ആർ 29/11/2007
9 16201 സേഹ്ന ഒ എസ് 07/12/2008
10 16205 നിളാ സി ആർ 18/09/2008
11 16211 നിവേദ് ജയൻ 03/09/2008
12 16215 ആദിത്ത് കെ ആർ 13/11/2008
13 16227 ബ്ലെസ്സൺ ഷിബ‍ു 12/12/2007
14 16231 ദേവനന്ദ പി എസ് 23/06/2008
15 16237 ദേവികാ കെ ആർ 07/05/2008
16 16239 മാളവിക എം എസ് 29/10/2008
17 16240 സ്മേര ജോസ് 29/01/2008
18 16755 അലൻ പി സണ്ണി 18/04/2008
19 16756 വെെഗ പി എസ് 18/04/2008
20 16954 രോഹിത് സി ആർ 09/04/2008
21 16960 ദേവലക്ഷ്മി കെ ബി 05/12/2007
22 17203 ആദിൽ എ എസ് 09/04/2008
23 17206 നോയൽ ലിജോ 24/05/2008
24 17484 ആഫ്രിൻ റാഫി 24/09/2008
25 17497 ഗോഡ്‍വിൻ ഓസ്റ്റിൻ 19/09/2008
26 17653 ആദ്യൻ റാം ബിജുമോൻ 00/00/0000
27 17654 അതുൽ ഭാഗ്യേഷ് 18/08/2007
28 17661 അൻജോ പി ജെ 07/07/2008
29 17662 ക്രിസാന്റോ ലിൻസൺ 11/04/2008
30 17663 ഗോഡ്സൺ സോബി 14/04/2008
31 17664 ഗോഡ്‍വിൻ സോബി 14/04/2008
32 17667 മനീത മുരളീധരൻ 05/12/2008
33 17669 ആദിത് പി എസ് 20/03/2008
34 17670 ക്രിസ്റ്റോ ടി ജെ 01/12/2007
35 17686 ഹരൺ എ ആർ 14/02/2008
36 17690 സൂര്യ കിരൺ ഇ വി 03/12/2007
37 17695 ആൻ മരിയ കെ ബി 28/05/2008
38 17700 ഗൗരിനന്ദന പി ആർ 21/06/2008
39 17703 നിസ്വന വി എ 08/04/2008
40 17707 സ്റ്റിജി കെ എസ് 28/03/2008
41 17748 ശ്രിദേവി സി പി 00/00/0000
42 17758 വിജിൻദാസ് അരണക്കൽ 13/01/2009

ഗാലറി