ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു ദശാബ്ദത്തിലേറെയായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന സരസ്വതീ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ. ആറ്റിങ്ങലിന്റെ ഹൃദയ ഭാഗത്ത് ദേശീയ പാതയോടു ചേർന്ന് പൂവൻപാറയിൽ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു.
ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ | |
---|---|
വിലാസം | |
ആലംകോട് അലംകോട് പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0470 2629026 |
ഇമെയിൽ | glpsmelattingalhm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42305 (സമേതം) |
യുഡൈസ് കോഡ് | 32140100311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കവിത s |
പി.ടി.എ. പ്രസിഡണ്ട് | നിഷ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഗീത |
അവസാനം തിരുത്തിയത് | |
14-03-2024 | POOJA U |
ചരിത്രം
ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ചിറയി൯കീഴ് താലൂക്കിൽ പൂവൻപാറയിൽ 1906മെയ് മാസത്തിൽ മേലാറ്റിങ്ങൽ പ്രൈമറി എയ്ഡഡ് സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. .ഇടയിലമുറിക്കാർ സംഭാവന ചെയ്ത 50 സെന്റ് വസ്തുവിൽ സ്കൂൾ മാറ്റിസ്‌ഥാപിച്ചു. കൈതമനവിള വീട്ടിൽ ശ്രീ ആർ. ഗോപാലനായിരുന്നുആദ്യ പ്രഥമാധ്യാപകൻ .പുത്തൻവീട്ടിൽ രാഘവനായിരുന്നു ആദ്യ വിദ്യാർത്‌ഥി . 1940ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ എന്നായി.1906ൽ സ്‌ഥാപിതമായ ഈ വിദ്യാലയം പ്രദേശത്തെ നിരവധി പ്രതിഭകളെ വാർത്തെടുത്തു.പ്രതിഭാധനരായ ഒട്ടേറെ അധ്യാപകരുടെ ഓർമ്മകൾ ഈ വിദ്യാലയ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.ഒരുകാലത്ത് ആറ്റിങ്ങൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായിരുന്നു ഇത് .എന്നാൽ അൺ എയ്‌ഡഡ് വിദ്യാലയങ്ങളുടെ അമിത വർദ്ധനവും പരിമിതമായ ഭൗതികസാഹചര്യങ്ങളും കുട്ടികളുടെ എണ്ണത്തിൽ വലിയകുറവുണ്ടാക്കി.
നിലവിൽ പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.ശ്രീമതി കവിത S ആണ് പ്രഥമാധ്യാപിക.പ്രീപ്രൈമറി അധ്യാപികയും ക്ലബ്ബിങ്ങിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം വിദ്യാലയത്തിലെത്തുന്ന ഹിന്ദി അദ്ധ്യാപികയും ഉൾപ്പെടെ ആറ് അദ്ധ്യാപകരും മൂന്ന് അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ വളരെ കുറവാണ്.ആകർഷകമായ കെട്ടിടങ്ങളോ സ്മാർട്ട് ക്ലാസ്റൂമോ ഇല്ല.വാഹന സൗകര്യമില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രഥമാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ഷിനി ജി | 2015-17 |
2 | ജി.കെ.കലാദേവി അമ്മ | 2017-18 |
3 | ഗിരിജ ബി | 2018-19 |
4 | ലില്ലി ഡി | 2019-20 |
5 | അനിതകുമാരി S | 2020-22 |
അംഗീകാരങ്ങൾ
- എൽ.എസ്.എസ്
- ശാസ്ത്രമേളകളിലെ മികച്ച പ്രകടനം
- ക്വിസ് മത്സരങ്ങളിലെ പങ്കാളിത്തം
- ദിനാചരണ പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | ഡോ. ജി. വേലായുധൻ |
2 | |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനതപുരം -കൊല്ലം നാഷണൽ ഹൈവേയിൽ ആലംകോടിനു സമീപം പുളിമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു.
- ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കി.മി ദൂരം
{{#multimaps: 8.7160087,76.8105171| zoom=18}}