ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ/എന്റെ ഗ്രാമം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ.തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ് ആറ്റിങ്ങൽ സ്ഥിതി ചെയ്യുന്ന
ഭൂമിശാസ്ത്രം
അക്ഷാംശം 76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നുആറ്റിങ്ങൽ
പ്രധാനസ്ഥാപനങ്ങൾ
സർക്കാർ പോളിടെക്നിക്ക് കോളേജ് ആറ്റിങ്ങൽ - ആറ്റിങ്ങലിൽ നിന്നും 2 കി.മീ. മാറി വലിയകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിനുകീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്.
സർക്കാർ വ്യവസായപരിശീലന കേന്ദ്രം ആറ്റിങ്ങൽ ദേശീയപാത 66 ൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻ്റെ കീഴിലാണ്.
കോളേജ് ഓഫ് എൻജിനീയറിംഗ് ആറ്റിങ്ങൽ മനുഷ്യ വിഭവ വികസന സ്ഥാപന (ഐഎച്ച്ആർഡി) ത്തിൻ്റെ കീഴിലുളള ഈ സ്ഥാപനം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം ദേ.പാ. 66 ൽ സ്ഥിതിചെയ്യുന്നു.
ശ്രദ്ധേയരായ വ്യക്തികൾ
- പ്രേം നസീർ , ചലച്ചിത്ര നടൻ
- ജി കെ പിള്ള (നടൻ) , ചലച്ചിത്ര നടൻ
- കുമാരൻ ആശാൻ , കവി
- മാർത്താണ്ഡ വർമ്മ , തിരുവിതാംകൂർ രാജാവ്
- ഭരത് ഗോപി , ചലച്ചിത്ര നടൻ (നിർമ്മാതാവും സംവിധായകനും കൂടി)
- മുരളി ഗോപി , ചലച്ചിത്ര നടൻ (തിരക്കഥാകൃത്ത്, എഴുത്തുകാരൻ, ഗായകൻ, മുൻ പത്രപ്രവർത്തകൻ)
- സുകുമാർ (എഴുത്തുകാരൻ)
ആരാധനാലയങ്ങൾ
- വീരകേരളപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
- ആറ്റിങ്ങൽ കൊട്ടാരവും | കൊല്ലമ്പുഴ കുട്ടികളുടെ പർക്കും (2 കി.മി. ദൂരം.)
- ശാർക്കരദേവി ക്ഷേത്രം
- വർക്കല കടപ്പുറവും ആറ്റിങ്ങലിന് അടുത്താണ്. ( 25 കി.മീ ദൂരം).[4]
- പുരാതനമായ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ
- ഗവണ്മെന്റ് ഗേള്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ
- ട്രിവാൻഡ്രം ഇൻ്റർനാഷണൽ സ്കൂൾ - ആറ്റിങ്ങലിൽ നിന്ന് 5 കി.മീ. അകലെ കോരാണിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മികച്ച ഒരു അന്താരാഷ്ട്ര വിദ്യാലയമാണ്.