വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽലക്കിടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ലക്കിടി. ഇവിടെ 46 ആൺ കുട്ടികളും 28 പെൺകുട്ടികളും അടക്കം 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പ്രീ-പ്രൈമറിയടക്കം 1- 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
സ്കൂളിന്റെ പുതിയ ബിൽഡിംഗ്
വയനാട് [1]ജില്ലയുടെ പ്രവേശന കവാടത്തിൽ കോഴിക്കോട് താമരശ്ശേരി ചുരം കഴിഞ്ഞാലുടൻ ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവ. എൽ.പി സ്കൂൾ, ലക്കിടി. വയനാടിന്റെ കുളിരണിഞ്ഞ കാലാവസ്ഥ അതിന്റെ എല്ലാ അർത്ഥത്തിലും ഒത്തിണങ്ങിയതും കോടമഞ്ഞും, നൂൽ മഴയും ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന ലക്കിടി പ്രദേശത്ത് ഇപ്പോഴുള്ള ഏക സർക്കാർ പ്രൈമറി വിദ്യാലയം. ലക്കിടി പ്രദേശത്തെ സാധാരണക്കാരായ ആളുകൾ അവരുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവ്വഹിക്കപ്പെട്ടിരുന്ന ഈ വിദ്യാലയം വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ഭൗതിക സൗകര്യം കൊണ്ടും, അക്കാദമിക മികവിനാലും ഏറെ മുന്നിട്ടുനിൽകുന്ന സ്ഥാപനമാണ്. കൂടുതൽ അറിയാൻ......
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് സ്മാർട്ട് ക്ലാസ് റൂമുകളും നല്ല പോലെ സജ്ജീകരിച്ചിരിക്കുന്നു. കുട്ടികളുടെ വായന പരിപോഷണത്തിനായി ആയിരത്തിലധികം പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി, വ്യത്യസ്തമായ ക്ലബ്ബുകൾ, സ്കൂൾ പൂർവ്വ വിദ്യാർത്ഥി ജവാൻ വസന്തകുമാർ സ്മാരകവും അതിനോടനുബന്ധിച്ച പൂന്തോട്ടം, വിശാലമായ കാളിമുറ്റവുമെല്ലാം സ്കൂളിന്റെ ബൗദ്ധിക ചാലകങ്ങളാണ്.
അക്കാദമികം
പ്രധാനാദ്ധ്യാപകനടക്കം ആറ് അദ്ധ്യാപകർ (മെന്റർ ടീച്ചർ ഉൾപ്പെടെ) വിദ്യാലയത്തിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. കൂടാതെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ-പ്രൈമറിയും വിദ്യാലയത്തിലുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന ഓട്ടിസം സെന്ററും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ അറിയാൻ...