സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ് | |
---|---|
വിലാസം | |
സെന്റ് റോക്‌സ് ടി ടി ഐ /എൽ പി എസ് ,തോപ്പ് , വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0471 2505068, 8547753068 |
ഇമെയിൽ | strochsttithope@gmail.com |
വെബ്‍സൈറ്റ് | www.strochstti.org |
കോഡുകൾ | |
സ്കൂൾ കോഡ് | 43117 (സമേതം) |
യുഡൈസ് കോഡ് | 32141000107 |
വിക്കിഡാറ്റ | Q64037970 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ, തിരുവനന്തപുരം |
വാർഡ് | 87 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 296 |
പെൺകുട്ടികൾ | 385 |
ആകെ വിദ്യാർത്ഥികൾ | 681 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു ഇന്നസെന്റ് |
പി.ടി.എ. പ്രസിഡണ്ട് | ഇമ്മാനുവൽ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ആൻജിലാ |
അവസാനം തിരുത്തിയത് | |
11-03-2024 | 43117 2 |
1925-ൽ ആരംഭിച്ച ഒരു പ്രൈമറി സ്കൂൾ ആണ് സെൻറ് റോക് സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്.
ചരിത്രം
തിരുവിതാംകൂറിന്റെ ചരിത്രത്തിൽ അഗ്രഗണ്യമായ സ്ഥാനം നിലനിർത്തി പോന്നിട്ടുള്ള ശംഖുമുഖം കടൽത്തീരത്തിനും ഇന്നത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ കടലോരഗ്രാമമായ വലിയതോപ്പിൽ എയ്ഡഡ് സ്കൂൾ ആയ സെന്റ് റോക് സ് സ്ഥിതി ചെയ്യുന്നു. ഗോവൻ പുരോഹിതരുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബൽജിയത്തിലെ വിശുദ്ധ അഗസ്തിനിയൻ സഭാംഗങ്ങളായ റവറൻറ് മദർ ഹാരിയറ്റ്, മദർ ഗബ്രിയേല, മദർ. എലിശ എന്നീ മിഷണറി സഹോദരിമാർ 1924-ൽ ഈ കോൺവെൻറ് സ്ഥാപിച്ചു. തുടർന്ന് 1925-ൽ സെൻറ് റോക് സ് സ്കൂൾ ആരംഭിച്ചു. അന്നത്തെ സൂപ്പീരിയർ ആയിരുന്ന മദർ. ഹാരിയറ്റ് ആയിരുന്നു ആദ്യമാനേജർ. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളായ തീരദേശവാസികളുടെ ദുരിതപൂർണമായ ജീവിതങ്ങളിലേയ്ക്ക് വളർച്ചയുടേയും മോചനത്തിന്റെയും പ്രതീക്ഷയുടേയും പ്രകാശം ചൊരിയാൻ ഈ സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് സാധിച്ചു. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അദ്ധ്യാപകർ
ഇപ്പോൾ ഈ സ്കൂളിൽ പ്രധാന അദ്ധ്യപിക അടക്കം 22 അദ്ധ്യാപകരും റ്റി റ്റി ഐ യിൽ 3 അദ്ധ്യാപകരും 3 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു. അവരുടെ പേര് യോഗ്യത എന്നിവ താഴെ കൊടുക്കുന്നു. പ്രിൻസിപ്പൽ - ശ്രീമതി. സിന്ധു ഇന്നസെൻറ് ( MA, B Ed)
Sl.No | Name of Teacher | Qualification |
---|---|---|
1 | ആനി ജോർജ്ജ് | എസ് എസ് എൽ സി, റ്റി റ്റി സി |
2 | ലെനി ബി | ബി എ ഹിസ്റ്ററി, റ്റി റ്റി സി |
3 | മേരി മാഗ്ലീന്ർ | പി ഡി സി , റ്റി റ്റി സി |
4 | ഹെലന്ർ വി എസ് | ബി എസ് സി സ്യബവോളജി, ബി എഡ് നച്ച്യൂറല്ർ സയന്ർസ് |
5 | റോസ് ദലീമ എം | പി ഡി സി, റ്റി റ്റി സി |
6 | ആനി പീറ്റര്ർ | ബി കോം, റ്റി റ്റി സി |
7 | മേരി ഗോറൈറ്റി | പി ഡി സി, റ്റി റ്റി സി |
8 | ഷീബാ ജോർജ്ജ് | എം എ ഇംഗ്ലീഷ് , റ്റി റ്റി സി, ബി എഡ് ഇംഗ്ലീഷ് |
9 | സെൽവി ജെ | എം ഇംഗ്ലീഷ്, റ്റി റ്റി സി, ബി എഡ് ഇംഗ്ലീഷ് |
10 | ഫ്രാന്ർസിസ്കോ നിഷി ഡി | എം എ ഇംഗ്ലീഷ്, റ്റി റ്റി സി |
11 | മേരി അനിത | ബി എസ്സി ക്രമസ്ട്രി , റ്റി റ്റി സി |
12 | ഷീബ ആന്ർറെണി | ബി എ ഹിസ്റ്ററി, റ്റി റ്റി സി |
13 | ടോണി സി ദാസ് | ബി എ ഇംഗ്ലീഷ്, റ്റി റ്റി സി, ബി എഡ് ഇംഗ്ലീഷ് |
14 | അമൃത വി പി | എച്ച് എസ് ഇ, റ്റി റ്റി സി |
15 | ആശ സുരേന്ദ്രന്ർ | എച്ച് എസ് ഇ, റ്റി റ്റി സി |
16 | ഷെറിന്ർ സി | എച്ച് എസ് ഇ, റ്റി റ്റി സി |
17 | ജെനി സേവ്യർ | എം എ മലയാളം, റ്റി റ്റി സി |
18 | പ്രിയങ്ക ജെ ജെ | പ്ലസ് ടു, റ്റി റ്റി സി |
19 | സെൽവി ആൻറണി | പി ഡി സി , റ്റി റ്റി സി |
20 | ബിന്ദു കല പി എം | ബി എ ഹിസ്റ്ററി, റ്റി റ്റി സി |
21 | സിബി ഡെന്നിസ് | ബി എ ഇംഗ്ലീഷ്, റ്റി റ്റി സി, |
22 | ലയമോൾ ഫിലിപ്പ് | ഡി എൽ എഡ് |
23 | ശ്രീമതി സെൽവി ജെ | പി എസ് ഐ സി ടി |
24 | ആര്യ പത്മജ വി എസ് | എം എ ബി എഡ് മലയാളം ടീച്ചർ എജുകേററർ |
25 | ബെറ്റ്സി ഡി മോസസ് | എംഎസ്.സി എം.എഡ് മാത്തമാറ്റിക്സ് ടീച്ചർ എജുക്കേറ്റർ |
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കറിൽ ചുറ്റുമതിലോടു കൂടിയ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല് പി സ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികള് ഒരുക്കിയിട്ടുണ്ട്.
- മറ്റുസൗകര്യങ്ങൾ
അതിവിശാലമായ കളിസ്ഥലം. സ്മാർട്ട് ക്ലാസ് റൂം കമ്പ്യൂട്ടർ റൂം Play a game Play for fun. സയൻസ് ,ഗണിതം,വായനാ ലാബുകള് ആരോഗ്യകരമായ അടുക്കളയും വിശാലമായ ഭക്ഷണശാലയും
പാഠ്യേതര പ്രവർത്തനങ്ങൾ
- കബ്സ് ആന്റ് ബുല് ബുല്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
ഈ സ്കൂളിൻറെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങൾ I C M Sisters എന്ന ചൂരുക്കപ്പേരിൽ അറിയപ്പെടുന്നു.
മുൻ സാരഥികൾ
മുൻ മാനേജർമാർ മദർ മേരി സൈമണ്ർ ബോഡസ് (1935 - 1937), ഡി എൽ എഡ് മദർ മേരി ഹെന്ർട്രീറ്റ നോളറ്റ് (1937-39), മദർ മേരി ഫോറീറ് ബര്ർജസ് (1939-46), മദർ മേരി പീയാട്രീസ് ലാഫൌട്ട് (1946 - 48), മദർ മേരി മേരി ഗബ്രിയേല ഡി സ്പീഗ്ലളർ (1948-58), മദർ മേരി ആലോഷ്യ വാന്ർ എല്ർസന്ർ (1954-58), മദർ മേരി ഫിലോമിന ലാഫൌട്ട് (1958-64), മദർ മേരി ഗോഡലീഫ് പീറ്റേസ് (1964-66), സിസ്റ്റർ ആഗ്നസ് ബൌവന്ർസ് (1966-72), സിസ്റ്റർ അരുള്ർ പാല്ർഗുടി (1972-73), സിസ്റ്റർ ലില്ലി ഗോന്ർസ് ആല്ർവീസ് പ്രഭു (1973-74), സിസ്റ്റർ റോസ് പി വി(1974-76), സിസ്റ്റർ ആനിയമമ് പുന്നൂസ് (1976-78, 1993-2000), സിസ്റ്റർ മേരി സെര്ർക്സ് (1978-81), സിസ്റ്റർ ലിനോ (1981-84), സിസ്റ്റർ സിസിലി(1984-90), സിസ്റ്റർ ഡിംഫ്ന വിന്ർസെക്സ് (1990-93), സിസ്റ്റർ റോസ് ആന്ർ ആന്റ്ണി (2001-2019) സിസ്റ്റർ ആൻറണി അന്നമ്മ ഐ സി എം (2019........)
മുൻ പ്രിൻസിപിൾസ്
Sl.No | Name | Year |
---|---|---|
1 | മദർ മേരി പട്രിക് വാട്സന്ർ | (1935 മെയ് - സെപ്റ്റംബര്ർ) |
2 | മദർ മേരി സൈമണ്ർ ബോഡസ് | (1935-36) |
3 | മദർ മേരി സ്റ്റീഫന്ർ | (1936-57) |
4 | മദർ മേരി ബ്രിട്ടോ | (1957-58) |
5 | മദർ മാരി മേരി റോസ് ട്രെയ്ലര്ർ | (1958-67) |
6 | ശ്രീമതി ലീലഭായി ജെ | (1967-81) |
7 | ശ്രീമതി എന്ർ രുഗ്മിണി ഭായി | (1981-86) |
8 | ശ്രീമതി എ ടി വസന്തകുമാരി | (1986-2000) |
9 | ശ്രീമതി മിനി അന്ർഡ്യൂസ് | (2000-2002) |
10 | ശ്രീമതി ചന്ദ്രിക ദേവി പി | (2002-2004) |
11 | ശ്രീമതി അന്നമ്മ കെ എം | (2004-2006) |
12 | ശ്രീമതി ഷീല റ്റി ജി | (2004-2020) |
13 | ശ്രീമതി ശാന്തി വിൽമ | (2020-2021)(Teacher in charge) |
14 | ശ്രീമതി സിന്ധു ഇന്നസെന്റ് | (2021...... |
അംഗീകാരങ്ങൾ
2010-11 അധ്യയന വർഷം മുതൽ സബ്ജില്ലാ തലത്തിൽ പ്രൈമറി കുട്ടികൾക്കായി നടപ്പിലാക്കിയ കായിക മേളയിൽ സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്, തുടർച്ചയായി പങ്കെടുത്തു വരുന്നു. മത്സരം ആരംഭിച്ച വർഷം മുതൽ ഈ വർഷം (2010-2024) വരെ കാലയളവിനുള്ളിൽ ഒരു റോളിംഗ് ട്രോഫി ഞങ്ങളുടെ സ്കൂളിന് സ്വന്തമായി. -മാത്രമല്ല എല്ലാവർഷങ്ങളിലേയും വ്യക്തിഗതചാമ്പ്യൻഷിപ്പും ഞങ്ങള് നേടി വരുന്നു. എൽപി മിനി ബോയിസ്, ഗേൾസ്, കിഡ്ഡീസ് ബോയിസ് ഗേൾസ് എന്നി നാലു വിഭാഗങ്ങളിലും വ്യക്ത ചാമ്പ്യൻഷിപ്പ് അടക്കം കരസ്ഥമാക്കി സ്കൂളിന്ർറെ കായിക മികവ് നിലനിർത്താൻ ഞങ്ങളുടെ കുട്ടികൾക്ക് കഴിയുന്നു എന്നുള്ളത് അഭിമാനകരമായ മികവ് തന്നെയാണ്. അതിനുവേണ്ട പരിശീലനവും ക്രമമായി നൽകിവരുന്നുണ്ട്. കലകായിക പ്രവർത്തി പരിചയമേളകളിലും ഞങ്ങളുടെ കുട്ടികൾ ചാമ്പ്യൻഷിപ്പ് നേടികൊണ്ടുതന്നെ മികവ് നിലനിർത്താൻ പരിശ്രമിച്ചു വരുന്നു. നെട്ടയം കാച്ചാണി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ രചന മത്സരങ്ങളിൽ ഞങ്ങളുടെ സ്കൂൾ ബഹുഭൂരിഭാഗം സമ്മാനങ്ങളും കരസ്ഥമാക്കി മുന്നിൽ വന്നത് അഭിമാനാർഹമായ മികവ് തന്നെയാണ്. യൂറിക്കാ മത്സരങ്ങളിൽ ജില്ലാതലം വരെയുള്ള മികവുകൾ കരസ്ഥമാക്കുന്നതിലും ഞങ്ങളുടെ കുട്ടികൾ മുന്നിലുണ്ട്.
ആറാം അധ്യായന ദിനം (2023-24)
വിദ്യാർഥികളുടെ എണ്ണം
Aii | SC | ST | MUSLIM | OTHER MINORITY | OBC | APL | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
STD | DIVS | B | G | TOTAL | B | G | T | B | G | T | B | G | T | B | G | T | B | G | T | B | G | T |
1 | 5 | 54 | 70 | 124 | 6 | 1 | 7 | 0 | 0 | 0 | 24 | 24 | 48 | 21 | 35 | 56 | 2 | 6 | 8 | 8 | 18 | 26 |
2 | 5 | 60 | 87 | 147 | 6 | 2 | 8 | 0 | 0 | 0 | 18 | 33 | 51 | 34 | 46 | 80 | 2 | 5 | 7 | 13 | 25 | 38 |
3 | 6 | 88 | 114 | 202 | 2 | 2 | 4 | 0 | 0 | 0 | 31 | 42 | 73 | 48 | 60 | 108 | 6 | 7 | 13 | 15 | 27 | 42 |
4 | 6 | 94 | 115 | 209 | 5 | 6 | 11 | 0 | 1 | 1 | 36 | 33 | 69 | 47 | 61 | 108 | 5 | 11 | 16 | 32 | 51 | 83 |
TOTAL | 22 | 296 | 386 | 682 | 19 | 11 | 30 | 0 | 0 | 1 | 109 | 132 | 241 | 150 | 202 | 352 | 15 | 29 | 44 | 68 | 121 | 189 |
വഴികാട്ടി
- തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ടിനും ശംഖുമുഖത്തിനും മധ്യേ വലിയ തോപ്പ് എന്ന പ്രദേശത്ത് അറബിക്കടലിനെ അഭിമുഖീകരിച്ചാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
{{#multimaps: 8.47755,76.91676| zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43117
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ