സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ സ്കൂളിൻറെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങൾ I C M Sisters എന്ന ചൂരുക്കപ്പേരിൽ അറിയപ്പെടുന്നു. 1920 കളിലു കടലോര ഗ്രാമങ്ങളിൽ കൂടെക്കൂടെ പടർന്നു പിടിച്ചിരുന്ന കോളറ, വസൂരി തുടങ്ങിയ പകർച്ച വ്യാധികളിൽ നിന്നും തങ്ങളെ രക്ഷിക്കുന്നത് വിശുദ്ധ റോക്കിയാണ് എന്നുള്ള ഇവിടുത്തെ ആളുകളുടെ ദൃഢമായ വിശ്വാസത്തെ മാനിച്ച് ഇതിന്റെ സ്ഥാപകരായ മിഷനറി സഹോദരിമാർ തങ്ങളുടെ കോൺവെൻറിനും സ്കൂളിനും സെൻറ് റോക് സ് എന്നുപേരിട്ടു.ഗവൺമെന്റിന്റെ അംഗീകാരത്തോടുകൂടി 1925 ല് പ്രൈമറി സ്കൂളും പ്രിപ്പറേറ്ററി ക്ലാസും ഒന്നാം ഫോറവും ഉൾപ്പെടെ മിഡിൽ സ്കൂളായിട്ടാണ് പ്രവർത്തിച്ചിരുന്നത്. കാലക്രമേണ മൂന്നാം ഫോറം വരെയായി. 1934-ൽ പരിശീലനം സിദ്ധിച്ച അധ്യാപകർ വിരളമായിരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം അധ്യാപക പരിശീലനത്തിനുള്ള ട്രെയിനിംഗ് സ്കൂൾ മൂന്നു സെക്ഷനായി ആരംഭിച്ചു. മലയാളം 7-ാം ക്ലാസ് പാസായവർക്ക് ലോവർ വെർണാക്കുലർ സെക്ഷനിലും 9-ാം ക്ലാസ് പാസായവർക്ക് ഹയർ വെർണാക്കുലർ സിക്സ്ത് ഫോറം പാസായവർക്ക് അണ്ടർ ഗ്രാജുവേറ്റ് സെക്ഷനിലുമായി അധ്യാപക പരിശീലനം നൽകി വന്നു. ഇന്ന് നിലനില്ക്കുന്ന റ്റി.റ്റി.ഐ. കളിൽ ഏറ്റവും പഴക്കമേറിയ ഒന്നാണ് സെന്റ് റോക് സ് റ്റി.റ്റി.ഐ. ട്രെയിനിംഗ് സ്കൂൾ നിലവിൽ വന്നതോടെ മിഡിൽ സ്കൂളിന്റെ നില മെച്ചപ്പെട്ടു. 1945 ആയപ്പോഴേയ്ക്കും ഹൈസ്കൂൾ ആയി ഉയർന്നു. 1958-ൽ ഇംഗ്ലീഷ് മീഡിയം പ്രൈമറി തലത്തിൽ തുടങ്ങി. തുടർന്ന് മിഡിൽ സ്കൂൾ, ഹൈസ്കൂൾ തലങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നിലവിൽ വന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനും തൊഴിൽ നേടുന്നതിനും പെൺകുട്ടികൾക്ക് ഇത് വഴിയൊരുക്കി. 1925-ൽ സ്കൂൾ ആരംഭിക്കുമ്പോൾ ഇവിടെ ആദ്യമായി ചേർന്ന് പഠനം തുടങ്ങിയത് സാറാ ഡിക്രൂസ് (2-ാം ക്ലാസ്) ആണ്. ക്ലാസ് ഫസ്റ്റിൽ ചേർന്ന് സിക്സ്ത് ഫോറം വരെ പഠിച്ച് സ്കൂൾ പഠനം പൂർത്തിയാക്കിയ ആദ്യ വിദ്യാർത്ഥിനി കരുണാബായിയാണ്. അതുവരെ സെന്റ് റോക് സ്. ഹൈ ആൻറ് ട്രെയിനിംഗ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1957-58 ൽ ട്രെയിനിംഗ് സ്കൂൾ, ഹൈ സ്കൂൾ എന്ന് വേർതിരിക്കപ്പെട്ടു. ആരംഭ കാലം മുതൽ തന്നെ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രമുഖ സ്ഥാനം കൊടുത്തിരുന്നു. തുടർന്ന് ഈ മേഖലയിൽ മികച്ച വിജയങ്ങൾ കൊയ്യുകയും ചെയ്തു.കല കായികമേഖലകളിലും പ്രവർത്തി പരിചയ മേഖലയ്ക്ക് തയ്യൽ, പാചക, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം തുടങ്ങി വ്യത്യസ്ഥമായ തലങ്ങളിൽ ആക്കാലം മുതൽ പരിശീലിപ്പിച്ചിരുന്നു.

കുട്ടികളെ സ്വഭവനത്തിലെന്നപോലെ പരിപാലിച്ചിരുന്ന ഒരു ബോർഡിംഗ് ഈ സ്കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെയെത്തി താമസിച്ച് പരിശീലനം സിദ്ധിച്ചിരുന്നു. പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ മുൻപന്തിയിലാണ്. മാധ്യമ പഠന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്. രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ജീവിത വിജയത്തിനുപകരിക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിക്കപ്പെടുന്നു. എടുത്തുപറയാവുന്ന മറ്റൊരു നേട്ടം ഐ.റ്റി. വിദ്യാഭ്യാസ രംഗത്തെ മികവാണ്. വിദ്യാഭ്യാസ വകുപ്പ് കമ്പ്യൂട്ടർ പഠനം നിർബന്ധമാക്കുന്നതിന് വളരെ മുമ്പ് തന്നെ ഒരു കമ്പ്യൂട്ടർ ലാബ് തുറന്ന് പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ നൂതന പാഠ്യ സമ്പ്രദായത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങൾ സി.ഡി. ഉപയോഗിച്ച് പഠിപ്പിക്കാവുന്ന വിധത്തിൽ സുസജ്ജമായ ഒരു ആഡിയോ വിഷ്വൽ റൂം ഇവിടെ ഒരുക്കിയിട്ടുണ്ട്. കലാരംഗത്ത് - സിനിമാ രംഗത്ത് പ്രസിദ്ധരായിത്തീർന്ന ലളിതാ, പത്മിനി, രാഗിണിമാർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായിരുന്ന ഏഞ്ചൽ അഡോൾഫസ് കേരള വനിതാ ഫുട് ബോൾ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ ഈ വിദ്യാർത്ഥിനി ഇൻഡ്യൻ ടീമിലെ ക്യാമ്പിൽ പങ്കെടുത്തിരുന്നു. കൂടാതെ ഔദ്യോഗിക രംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വിദ്യാർത്ഥിനികൾ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്.

1993 ൽ ഈ സ്ഥാപനത്തിന് ന്യൂനപക്ഷ അവകാശം അനുവദിക്കപ്പെട്ടിട്ടുണ്ട്. 1998-1999 ൽ സെന്റ് റോക്സ് റ്റി ഐ യ്ക്ക് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ അഡ്യൂക്കേഷന്ർറെ അംഗീകാരവും ലഭിച്ചു. എന്ർ സി റ്റി ഇ നിർദ്ദേശഷിക്കുന്ന സ്ഥാഫുകളുടെ എണ്ണം ഒഴികേയുള്ള മറ്റു എല്ലാ നിബന്ധനകളും ഈ സ്ഥാപനം പൂർത്തീകരിച്ചിട്ടുണ്ട്. സ്റ്റാഫ് നിയമവന്തിന്ർറെ കാര്യത്തിൽ കേരള സര്ർക്കാരിന്ർറെ ഭാഗത്തുനിന്നും അനുകൂല തിരുമാനം ഉണ്ടാകുന്നതും കാത്ത് സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നു. പ്രാദേശിക സമൂഹത്തിന്ർറെ പിൻതുണയോടുകൂടി 1925 ൽ തുടക്കം കുറിച്ച ഈ എളിയ സ്ഥാപനം സ്റ്റാഫ് അംഗങ്ങളുടെയും ഐ സി എം കന്യാസ്ത്രീകൾ ഉൾപ്പെടുന്ന മാനേജ്മെന്റിന്റെയും അർപ്പണമനോഭവത്തോടു കൂടിയ പ്രവര്ർത്തനഫലമായി മുൻനിരയിൽ നില്ക്കുന്ന സ്ഥാപനങ്ങളിലൊന്നായി അഭിമാനകരമായ വളര്ർച്ചയില്ർ എത്തിനില്ർക്കുന്നു. പിന്ർതള്ളപ്പെടുന്ന ജനവിഭാഗത്തിന്ർറെ സമുദ്ധാരണത്തിനുവേണ്ടി ജാതിമത വിശ്വാസങ്ങൾക്കതീതമായി ഈ സ്ഥാപനം നിലകൊള്ളുന്നു. പി റ്റി അംഗങ്ങളുടെ ഉദാരണമായ പിൻതുണയും നിർലോഭമായ സഹകരണവും ഇത്തരുണത്തില്ർ എടുത്തുപറയേണ്ട വസ്തുതയാണ്. ഇതിനെല്ലാം നേതൃത്വം വഹിച്ചുകൊണ്ട് റവ. സിസ്റ്റർ ഡോ. റോസ് ആന്ർറ് ആന്റണി ഐ സി എം മാനേജര്ർ സ്ഥാനം അലങ്കരിക്കുന്നു. ഒപ്പം സ്കൂൾ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് കാര്യക്ഷമമായ മേൽനോട്ടം വഹിച്ചുകൊണ്ട് ശ്രീമതി ശീല റ്റി ജി പ്രിൻസിപ്പൽ സ്ഥാനം അലങ്കരിക്കുന്നു. സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പിന്തുണ നല്കികൊണ്ട് സധാ പ്രവർത്തനസന്നദ്ധമായ ഒരു അദ്ധ്യപക രക്ഷാകർതൃ സംഘടന ഈ സ്ഥാപനത്തിന്റെ നേട്ടമാണ്. അടിക്കടിയുള്ള പി റ്റി എ യോഗങ്ങളില്ർ സ്ഥാപനത്തിന്ർറെ പുരോഗമന ആത്മകമായ പ്രശ്നങ്ങള്ർ ചർച്ച ചെയ്യുകയും തീരുമാനങ്ങൾ നിർദ്ദേശഷിക്കപ്പെടുകയും ചെയ്യുന്നു.