എ.എം.എൽ.പി.എസ്. പുലിക്കോട് സൗത്ത്

12:16, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18426 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് എ എം എൽ പി സ്കൂൾ പുലിക്കോട് സൗത്ത്.

എ.എം.എൽ.പി.എസ്. പുലിക്കോട് സൗത്ത്
18426-AMLPS PULICODE SOUTH
വിലാസം
കോട്ടക്കൽ

AMLP SCHOOL PULICODE SOUTH
,
കോട്ടക്കൽ പി.ഒ.
,
676503
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഇമെയിൽamlpspulikkode@gmail.com
കോഡുകൾ
സ്കൂൾ കോഡ്18426 (സമേതം)
യുഡൈസ് കോഡ്32051400414
വിക്കിഡാറ്റQ64564893
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റികോട്ടക്കൽ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ42
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന.യു
പി.ടി.എ. പ്രസിഡണ്ട്Majeed. P P
എം.പി.ടി.എ. പ്രസിഡണ്ട്Athira Shinoy
അവസാനം തിരുത്തിയത്
07-03-202418426


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഏതൊരു ജനതയുടെയും സംസ്കാരവളർച്ച ആരംഭിക്കുന്നത് ഒരു നദി, തടാകം, കടൽത്തീരം എന്നിവയുടെയൊക്കെ തീരങ്ങളിൽനിന്നാണ്. അതുപോലെ തന്നെ ഏതൊരു സമൂഹത്തിന്റെയും വളർച്ച ആരംഭിക്കുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളിൽ നിന്നാണ്. അതു പോലെ പുലിക്കോട് പ്രദേശത്തെ ജനങ്ങളുടെ സാംസ്ക്കാരിക വളർച്ചയിൽ വലിയ സ്ഥാനം വഹിച്ചു പോന്ന ഒരു സ്ഥാപനമാണ് എ എം എൽ പി സ്കൂൾ പുലിക്കോട് സൗത്ത്. 1924ൽ പുലിക്കോട് പ്രദേശത്തെ ചോലയുടെ കരയിൽ ഓത്തു പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചോലയിൽ കുളിച്ച് അവിടെത്തന്നെ നിസ്ക്കാരത്തിനുള്ള ഒരു പുരയും ഉണ്ടായിരുന്നു.കുളിയും നിസ്കാരവും കഴി‍ഞ്ഞ് ചോലയുടെ കരയിൽ സ്വസ്ഥമായി ഇരുന്ന് ഖുർആൻ ഓതിയാലെന്ത് എന്ന ചിന്ത അന്നത്തെ ആളുകളുടെ മനസ്സിൽ ഉണ്ടായിക്കാണും. അങ്ങനെയായിരിക്കണം ഓത്തു പള്ളിക്കൂടം ഉണ്ടായത്. 1924ൽ തുടങ്ങിയ ഓത്തു പള്ളിക്കൂടം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നിടത്തേക്ക് മാറ്റി. പുന്നക്കോട്ടിൽ കുഞ്ഞുമുഹമ്മദ് ഹാജി എന്നയാളാണ് സ്ഥലം കൊടുത്തു സഹായിച്ചത്. 1929ൽ MERപ്രകാരം സ്കൂളായി അംഗീകാരം ലഭിച്ചു. മദ്രസ വിദ്യാഭ്യാസവും സ്കൂൾ വിദ്യാഭ്യാസവും ഒരുമിച്ചായുരുന്നു ആദ്യകാലത്ത്. കുറുവക്കോട്ടിൽ മുഹമ്മദ് മൊല്ലയായിരുന്നു അന്ന് സ്കൂൾ മാനേജർ.അദ്ദേഹം ഈ സ്കൂളിലെ അധ്യാപകനുമായിരുന്നു.ആ കാലഘട്ടത്തിൽ പുല്ലുമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1984ൽ അദ്ദേഹം മരണപ്പെട്ടതിനെത്തുടർന്ന് മകനായ കുറുവക്കോട്ടിൽ കോമുക്കുട്ടി മാനേജരായി. ഇപ്പോൾ കുറുവക്കോട്ടിൽ കോമുക്കുട്ടിയുടെ ഭാര്യ കെ.ടി ഫാത്തിമയാണ് സ്കൂളിന്റെ മാനേജർ. ടി.കണ്ണൻ, വി.അഹമ്മദ്കുട്ടി, ടി.മൂസക്കുട്ടി എന്നീ അധ്യാപകറായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. 2004ൽ കെട്ടിടം പുതുക്കിപ്പണിതു.Read more

ആദ്യ കാല ഹെഡ്മാസ്റ്റർമാർ

ടി.കണ്ണൻ, ജി.ഗോവിന്ദൻ നായർ, കെ.കുട്ടികൃഷ്ണൻ നായർ,കെ.ജാനകി, എ.സഫർഖാൻബീവി, എം.പി.ജയപ്രകാശൻ,ടി.ടി.രാജമ്മ, കെ.സി.വിശ്വനാഥൻ.

മുൻകാല അധ്യാപകർ

വി.അഹമ്മദ്കുട്ടി, ടി.മൂസ്സ, കെ.സി.മൊയ്തുമൊല്ല, സി.നാരായണിക്കുട്ടി, കദിയക്കുട്ടി, ജി.രമാഭായി, എൻ.ബിജി, എം.അബ്ദുൽ വാഹിദ്, ഇ.വിദ്യാദേവി, കെ.പത്മശ്രീ, സി.ബീരാൻകുട്ടി, എം.കെ.മൈമൂനത്ത്.

വഴികാട്ടി

{{#multimaps:10.988672,75.998933|zoom=18}}