ഗവ. എൽ. പി. എസ്. ഞെക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42311 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ. പി. എസ്. ഞെക്കാട്
വിലാസം
ഞെക്കാട്

വടശ്ശേരിക്കോണം പി.ഒ.
,
695143
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽglpsnjekkad42311@gmail.com
കോഡുകൾ
സ്കൂൾ കോഡ്42311 (സമേതം)
യുഡൈസ് കോഡ്32140100603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ബി
പി.ടി.എ. പ്രസിഡണ്ട്അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
20-02-202442311


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

"വളരെ വർഷങ്ങൾക്കു മുമ്പ് കല്ലമ്പലം കൊടിയാറ്റുമഠം വക വസ്തുവിൽ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓല ഷെഡ്ഡിലാണ് ഈ സ്കൂൾ ആരംഭിച്ചത്.നാട്ടിലെ മുഖ്യ വ്യക്തികളായിരുന്ന കാരുവീട്ടിൽ ഗോപാലപിള്ള വേലായുധൻ മുതലാളി,കെ വേലായുധൻപിള്ള തുടങ്ങിയവർ പിരിവെടുത്ത് മറ്റൊരു ഷെഡ് കൂടി കെട്ടി ഈ വിദ്യാലയത്തെ യു.പി സ്കൂളാക്കി മാറ്റി.നാട്ടുകാരുടെ ശ്രമഫലമായി മൂന്ന് ഓലഷെഡ്ഡുകൾ കൂടി പണിത് ഇത് ഹൈസ്കുളാക്കി മാറ്റി.1953 ജൂൺ ഒന്നിന് എൽപി .എസിനെ എച്ച്. എസി ൽ നിന്നും വേർ തിരിച്ചു .02-06-1953 -ൽ ദേവകുമാരി എന്ന കുട്ടിക്കാണ് ആദ്യമായി പ്രവേശനം നല്‌കിയത്. എൽപി.എസിന്റെ ആദ്യ പ്രധമാധ്യാപകൻ ശ്രീ വി.രാമനുണ്ണിത്താൻ ആയിരുന്നു".

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ സ്ഥലത്താണ് സ്കുൾ സ്ഥിതി ചെയ്യന്നത്. മൂന്ന് കെട്ടിടങ്ങളിലായി എട്ട് ഡിവിഷനുകളും ഒരു കംപ്യൂട്ടർ മുറിയും ഒരു ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. വിശാലമായ കളിസ്ഥലം , ആവശ്യത്തിന് ശൗചാലയങ്ങൾ , കുടിവെള്ളസൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

  • ശ്രീമതി. ലീല
  • ശ്രീമതി. ശാന്ത
  • ശ്രീ. അനന്തപത്മനാഭ അയ്യർ
  • ശ്രീ. ഗോപിനാഥൻ നായർ
  • ശ്രീമതി. ബേബി.എസ്
  • ശ്രീമതി. ലില്ലി. എ
  • ശ്രീമതി. ഗീത
  • ശ്രീമതി. റസീന


സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ലിസി എൻ
  2. രേഖ ആർ

നേട്ടങ്ങൾ

  • ശാസ്ത്രമേളകളിലെ മികച്ച പങ്കാളിത്തം.
  • ക്വിസ് മത്സരങ്ങളിൽ മികച്ച പ്രകടനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കപിൽ ദേവ് ( കേരള സംസ്ഥാന വോളിബോൾ ടീം ക്യാപ്റ്റൻ)
  2. ഡോ.ഷാജി (മു൯ ഇന്ത്യ൯ആർമി ക്യാപ്റ്റ൯)
  3. ഷാജി മാധവ൯ (മു൯ ഇന്ത്യ൯ എയർ ലൈ൯സ് പൈലറ്റ്)'

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എൻ. എച്ച -ൽ കല്ലമ്പലം കവലയിൽ നിന്നും പടിഞ്ഞാറ് 2.5 കി.മീ മാറി ഞെക്കാ‌ട് എച്ച് .എസ് ബസ് സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്നു.
  • വർക്കല റെയിൽവേസ്റ്റേഷനിൽ നിന്നും 7.5 കി.മീ മാറി വർക്കല-കല്ലമ്പലം റോഡിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു.
  • തമ്പാന്നൂർ ബസ് സ്റ്റാന്റിൽ നിന്നും (തിരുവനന്തപുരം - കൊല്ലം പാതയിൽ ) 41 കി.മീ യാത്രചെയ്ത് കല്ലമ്പലം കവലയിൽ എത്തി, കല്ലമ്പലം കവലയിൽ നിന്നും പടിഞ്ഞാറ് 2.5 കി.മീ മാറി ഞെക്കാ‌ട് എച്ച് .എസ് ബസ് സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:8.752820, 76.772432 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഞെക്കാട്&oldid=2101895" എന്ന താളിൽനിന്ന് ശേഖരിച്ചത്