അമയന്നൂർ എച്ച്.എസ് അമയന്നൂർ

12:05, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31044-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


1938ൽ ക്ഷേത്ര പ്രവേശന വിളംബര സ്മരണാർത്ഥം ടെമ്പിൾ എൻട്രി മെമ്മോറിയൽ മിഡിൽ സ്കൂളായി ആരംഭിക്കുകയും പിന്നീട് 1953ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ നാടിൻറെ പേരായ അമയന്നൂർ ഹൈസ്കൂൾ എന്ന പേര് നൽകി. 84ൽ പരം വർഷങ്ങളായി നാട്ടിലെ സാധുക്കളായ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം നൽകുന്ന ഒരു സരസ്വതീക്ഷേത്രം ആയി ഇന്നും അമയന്നൂർ ഹൈസ്കൂൾ പ്രശോഭിക്കുന്നു.

അമയന്നൂർ എച്ച്.എസ് അമയന്നൂർ
വിലാസം
അമയന്നൂർ ഹൈ സ്കൂൾ , അമയന്നൂർ പി.ഒ കോട്ടയം
,
അമയന്നൂർ പി.ഒ.
,
686019
,
കോട്ടയം ജില്ല
സ്ഥാപിതം07 - 05 - 1938
വിവരങ്ങൾ
ഫോൺ0481 2542276
ഇമെയിൽamayannoorhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്31044 (സമേതം)
യുഡൈസ് കോഡ്32100300211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധിൻ സാറാ ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്ഇ പി ഹരിദാസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ രാജേഷ്
അവസാനം തിരുത്തിയത്
19-02-202431044-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


=

     =

ചരിത്രം

കോട്ടയം ജില്ലയിൽ അമയന്നൂർ എന്ന ഗ്രാമത്തിൽ ഒറവക്കൽ വീട്ടിൽ കൊച്ചുമാത്തനും അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളായ ഒ.എം. മത്തായി, ഒ.എം. എബ്രഹാം BALT, ഒ.എം ഏലിയാസ് എന്നിവർ ചേർന്ന് നാട്ടിലെ സാധുക്കളായ വിദ്യാർത്ഥികൾക്ക് വിദ്യ അഭ്യസിക്കുന്നതിലേക്കായി ഒരു സ്കൂൾ തുടങ്ങുന്നതിനായി ആലോചിച്ചു. അവരുടെ പരിശ്രമഫലമായി 1938 ൽ അമയന്നൂർ ഹൈ സ്കൂൾ ആരംഭിച്ചു. തുടർന്ന് വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

  • ചുറ്റുമതിൽ
  • കളിസ്ഥലം
  • ലൈബ്രറി
  • ഹൈ ടെക് ക്ലാസ് മുറികൾ
  • സയൻസ് ലാബും കമ്പ്യൂട്ടർ ലാബും
  • മഴവെള്ള സംഭരണി

തുടർന്ന് വായിക്കുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എസ്.പി.സി
  • വിജ്ഞാന ചെപ്പ്
  • സ്കൂൾ റേഡിയോ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

തുടർന്ന് വായിക്കുവാൻ

മാനേജ്മെന്റ്

ഒറവക്കൽ കുടുംബത്തിലെ മാത്തൻ കൊച്ചുമാത്തനും അദ്ദേഹത്തിന്റെ മക്കളായ ഒ.എം മത്തായി,ഒ.എം എബ്രഹാം BA.LT,ഒ.എം.ഏലിയാസ് എന്നിവരുടെ ഉടമസ്ഥതയിൽ 1938 ൽ മിഡിൽ സ്കൂൾ ആയി ആരംഭിച്ചു . 1953 ൽ ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ട സ്കൂൾ ഇവരുടെ പിൻഗാമികൾ മാനേജർമാരായി സിംഗിൾ മാനേജ്മെൻറ് ഗണത്തിൽ നടത്തികൊണ്ടുപോരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഒ . എം ഏബ്രഹാം
  • കെ.മാണി
  • അന്നമ്മ വി ഏബ്രഹാം
  • റ്റി. സി. കോര
  • എ. ചെറിയാൻ
  • എമിലി ജോസഫ്
  • ആനിയമ്മ കെ ചാണ്ടി
  • കെ എ. മറിയാമ്മ
  • വി വി. മറിയാമ്മ
  • എ ഏബ്രഹാം
  • തങ്കമണി ചെറിയാൻ
  • അക്കാമ്മ വി ജൊർജ്ജ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വന്ദ്യ തോമസ് മാർ തീമോത്തിയോസ് ( യാക്കോബായ സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത,സഭയുടെ സുന്നഹദോസ് സെക്രട്ടറി)
  • റെവ. ഡോ കെ.എം.ജോർജ്ജ് (റിട്ട.പ്രിൻസിപ്പൾ വൈദിക സെമിനാരി,കോട്ടയം)
  • ഒ . പി ശോശാമ്മ ഐ.എ.എസ്
  • ഡോ.റ്റി.ഉമ്മൻ (റിട്ട.പ്രിൻസിപ്പൾ ആർ.ഐ.റ്റി ,കോട്ടയം )
  • പ്രൊഫ. റ്റി.റ്റി.കുരിയാക്കോസ്(ബസേലിയോസ് കോളേജ് മലയാളം വിഭാഗം മുൻ മേധാവി,സാമൂഹിക പ്രവർത്തകൻ)
  • ഉണ്ണികൃഷ്ണ പ്രസാദ്(സീനിയർ എഞ്ജിനീയേർ,FACT)
  • ഡോ.ബിന്ദു ബി.കെ(ആർ.ഐ.റ്റി ,കോട്ടയം)

വഴികാട്ടി

{{#multimaps:9.6210436,76.6053867| width=500px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മണർകാട് കിടങ്ങൂർ റോഡിലൂടെ കോട്ടയം ഭാഗത്തു നിന്നും കിടങ്ങൂർ ഭാഗത്തു നിന്നും വരുന്നവർ അമയന്നൂരിൽ ബസ് ഇറങ്ങി 50 മീറ്റർ തെക്കോട്ടു നീങ്ങുമ്പോൾ റോഡന്റെ ഇടതു വശത്താണു സ്കൂൾ.