അമയന്നൂർ എച്ച്.എസ് അമയന്നൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്പോർട്സ്: സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കിയ സംപൂർണ്ണ കായിക ക്ഷമധ പദ്ധതിയിൽ ഈ സ്കൂളിന് തുടർച്ചയായി മൂന്ന് വർഷം (2009, 2010, 2011) ഫിറ്റസ്റ്റ് സ്കൂൾ അവാർഡ് ലഭിക്കയുണ്ടായി. ഈ സ്കൂളിലെ കായിക അദ്ധ്യാപകനായ ശ്രീ. തോമസ് മാത്യൂന് മികച്ചകായിക അദ്ധ്യാപകൻ ഉള്ള അവാർഡ് 2010 - 2011 വർഷങ്ങളിൽ ലഭിക്കുകയുണ്ടായി. ഈ സ്കൂളിലെ വിഷ്ണുവിന് സംസ്ഥാന സ്കൂൾ കായികമേളയിൽ 200 മീറ്റർ ഓട്ടത്തിനും റിലേ മത്സരത്തിനും ഗോൾഡ് മെഡൽ ലഭിക്കുകയുണ്ടായി.ഇതുകൂടാതെ നിരവധി വിദ്യാർഥികൾ ക്രിക്കറ്റ് ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയുണ്ടായി. വടംവലി മത്സരത്തിൽ സ്കൂളിലെ വിദ്യാർത്ഥികളായ ആരോൺ എസ്. ആർ,അമ്പാടി സുരേഷ് എന്നിവർ ദേശീയതലത്തിൽ പങ്കെടുക്കുകയും പുരസ്കാരം നേടുകയും ചെയ്തിട്ടുണ്ട്.

കലാകായികരംഗത്തും അക്കാദമിക രംഗത്തും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.