ജി.എച്ച്.എസ്. നെച്ചുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 12 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsnechully51045 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. നെച്ചുള്ളി
വിലാസം
ആവണക്കുന്ന്

ആവണക്കുന്ന്
,
പള്ളിക്കുന്ന് പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04924 232404
ഇമെയിൽgupsnechully@gmail.com
കോഡുകൾ
സ്കൂൾ കോഡ്51045 (സമേതം)
യുഡൈസ് കോഡ്32060702001
വിക്കിഡാറ്റQ64689907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമരംപുത്തൂർ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ337
പെൺകുട്ടികൾ335
ആകെ വിദ്യാർത്ഥികൾ672
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ.പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ മുസ്തഫ. കെ. പി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന.കെ.ടി
അവസാനം തിരുത്തിയത്
12-04-2023Ghsnechully51045
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കുമരംപുത്തൂർ പഞ്ചായത്തിലെ ആവണക്കുന്ന്(പള്ളിക്കുന്ന് പി.ഒ) സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.നെച്ചുള്ളി.


ചരിത്രം

പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലൂടെ ഒഴുകുന്ന കുന്തിപുഴയുടെ ഓരം ചേർന്നുള്ള ഒരു ഗ്രാമമാണ് നെച്ചുള്ളി.കർഷകരുടെ മക്കളും കാടിന്റെ മക്കളും സ്വപ്നം നെയ്തെടുക്കുന്ന ഈ വിദ്യാലയം 1962ൽ 16 കുട്ടികളുമായി വാളയാടി കാദർ ഹാജിയുടെ വീട്ടിൽ പ്രവർത്തനം തുടങ്ങി.

പിന്നീട് പരേതനായ നെച്ചുള്ളി വലിയ മുഹമ്മദ്‌ ഹാജി സ്കൂളിന് സ്വന്തമായി ഒരേക്കർ സ്ഥലം അനുവദിച്ചു തന്നു.ഈ സ്ഥലത്ത് കെട്ടിട മുണ്ടാക്കുന്നതിനും അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു.നാട്ടുകാരെ സംഘടിപ്പിച്ച് അവരുടെ സഹായത്തോടെ ആസ്ഥലത്ത് ഓലഷെഡ് നിർമിച്ച് സ്കൂൾ പ്രവർത്തനം അവിടേക്ക് മാറ്റി.വളരെ ദൂരമുള്ള സ്ഥലങ്ങളിൽ പോയി പഠിക്കേണ്ടിയിരുന്നതിനാൽ പ്രാഥമിക വിദ്യാലയങ്ങളിൽ പോലും പോകാൻ കഴിയാതിരുന്ന ഇവിടത്തെ സാധരണക്കാർക്ക് ഈ വിദ്യാലയം വലിയ ഒരനുഗ്രഹമായി.രായൻ കുട്ടി മാസ്റ്റർ, പി. മുഹമ്മദ്‌ മാസ്റ്റർ തുടങ്ങിയവരും നെച്ചുള്ളിയിലെ പ്രമുഖരും ഇതിന്റെ ഉന്നമനത്തിനായി നേതൃത്വം വഹിച്ചു. 1990-91 കാലഘട്ടത്തിൽ ഇതൊരു യു. പി. സ്കൂൾ ആയി ഉയർത്തി.2013 ജൂലായിൽ കേന്ദ്ര ഗവണ്മെന്റി ന്റെ ആർ. എം. എസ്. എ. ഫണ്ടിൽ ഉൾപ്പെടുത്തി ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തി.2013 ആഗസ്റ്റ് മാസത്തിൽ 27ആൺകുട്ടികളെയും 14പെൺകുട്ടികളെയും ഉൾപ്പെടുത്തി എട്ടാം തരം ആരംഭിച്ചു.

കൂടുതൽ അറിയാം 

ഭൗതിക സൗകര്യങ്ങൾ

98 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് അഞ്ച് ക്ലാസ് മുറികളും, യു. പി വിഭാഗത്തിൽ ഏഴ് ക്ലാസ് മുറികളും , എ.ൽ. പി വിഭാഗത്തിൽ എട്ട് ക്ലാസ് മുറികളും ആണ് ഉള്ളത്.

കൂടാതെ

ഓഫീസ് -1

സ്റ്റാഫ്‌ റൂം -1

കമ്പ്യൂട്ടർ ലാബ് -1

ലൈബ്രറി -1

സ്മാർട്ട്‌ ക്ലാസ്സ്‌ റൂം -1

പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള ഈ വിദ്യാലയത്തിൽ ആകെ 750 കൂട്ടികളാണ് പഠിക്കുന്നത്.കമ്പ്യൂട്ടർ ലാബിലും ഹൈസ്കൂൾ ക്ലാസ് മുറികളിലും ഹെെസ്‍പീട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ഹെെസ്കൂൾക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം.കൂടുതൽ അറിയാൻ


മാനേജ്മെന്റ്

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.മണ്ണാർക്കാട് എം.എൽ.എ അഡ്വ.എം.ഷംസുദ്ദീൻന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച മൂന്ന് മുറികളുള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. കിഫ്ബിയുടെ ഫണ്ടിൽ നിന്നും നിർമിച്ച മൂന്ന് നില കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ സഹായിച്ചു. നിലവിൽ ഹൈസ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ.സന്തോഷ് കുമാർ.പി.കെ ആണ്.ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീ മുഹമ്മദ്‌ മുസ്തഫ കെ. പി. സേവനം ചെയ്തു വരുന്നു.അമ്മ പി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി ഹസീന കെ.ടി സേവനം അനുഷ്ഠിക്കുന്നു.ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു.

സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് നെച്ചുള്ളി ഗവൺമെന്റ് ഹെെസ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി. ഹൈടെക്ക് സ്കൂൾ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി നടത്തിയ അശ്രാന്ത പരിശ്രമവും പ്രശംസനീയമാണ്.സ്കൂളിന് ഭൗതികസൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ കാണിക്കുന്ന അതീവശ്രദ്ധ നമ്മുടെ വിദ്യാലയത്തെ പാലക്കാട് ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ഉയർത്തുമെന്നകാര്യത്തിൽ സംശയമില്ല.സ്ക്കൂളിന്റെ എസ്.എം.സി പ്രസിഡന്റ് ആയി ശ്രീ അലവി പൊൻപാറ സേവനം അനുഷ്ഠിക്കുന്നു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1 രാജഗോപാലൻ
2 ശശീധരൻ
3 പി. ആർ. ഉണ്ണികൃഷ്ണൻ
4 ടി. പി. രാജാഗോപാലൻ
5 അബ്ദുൽ നാസർ. എൻ
6 ശാലിനി.എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 2 3

നേട്ടങ്ങൾ

തുടർച്ചയായി മൂന്നു വർഷം എസ് എസ് എൽ സി പരീക്ഷയിൽ 100%വിജയം കൈവരിച്ചു.

നെച്ചുള്ളിയുടെ അഭിമാനമായി 2016-17 പ്രവർത്തി പരിചയ മേളയിൽ എംബ്രോയ്ഡറി വിഭാഗത്തിൽ സിനാന. എൻ. എസ്. ഒന്നാം സ്ഥാനം നേടി.

2020-21 അദ്ധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ അഞ്ച് കുട്ടികൾ സമ്പൂർണ എപ്ലസ് നേടി.രണ്ട് കട്ടികൾ എൽ.എസ്.എസും മൂന്ന്കുട്ടികൾ യു.എസ്.എസും കരസ്തമാക്കി.

കൂടുതൽ അറിയാൻ

മികവുകൾ പത്രവാർത്തകളിലൂടെ

കല -കായിക -പ്രവർത്തി പരിചയ മേളകളിൽ മികവ് പുലർത്താൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.അതെ കുറിച്ചുള്ള പത്ര വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


ചിത്രശാല

അധിക വിവരങ്ങൾ

സ്കൂളിനെകുറിച്ച് കൂടുതൽ അറിയാൻ

വഴികാട്ടി

പാലക്കാട് -കോഴിക്കോട് ഹൈവേയിൽ മണ്ണാർക്കാട്-കുമരംപുത്തൂർ ജംഗ്ഷനിൽ നിന്നും കല്യാണക്കാപ്പ്-പള്ളിക്കുന്ന്-മൈലാപാടം റോഡിലൂടെ മൂന്ന്കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ എത്തുന്ന നെച്ചുള്ളി ജംഗ്ഷനിൽ നിന്നും ആവണകുന്ന് റോഡ് വഴി സ്കൂളിൽ എത്താം.

പാലക്കാട് ജം. റെയിൽവേ സ്റ്റേഷനിൽ നിന്നും 40കി മീ ദൂരം പാലക്കാട് കോഴിക്കോട് ഹൈവേയിൽ സ‍ഞ്ചരിച്ച് കുമരംപുത്തൂർ എത്തി അവിടെ നിന്നും കല്യാണകാപ്പ്-പള്ളിക്കുന്ന്-മൈലാംപാടം റോഡ് വഴി 3കി മീ ദൂരം യാത്ര ചെയ്താൽ എത്തുന്ന നെച്ചുള്ളി ജംഗ്ഷനിൽ നിന്നും ആവണക്കുന്ന് റോഡ് വഴി സ്കൂളിൽ എത്താം.








അവലംബം

https://web.archive.org/web/20140102193501/http://panchayatdirectory.gov.in/adminreps/viewGPmapcvills.asp?gpcode=224719&rlbtype=V

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നെച്ചുള്ളി&oldid=1900847" എന്ന താളിൽനിന്ന് ശേഖരിച്ചത്