സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി നഗരത്തിൽ നിന്ന് 8 കി.മീ അകലെ നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. 1889 ൽബ്രിട്ടീഷ് ഗവണ്മെൻറ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്. ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സുൽത്താൻ ബത്തേരി ഉപജില്ലയിൽ ഉൾപ്പെടുന്നു.

ഗവ. എച്ച് എസ് കല്ലൂർ
വിലാസം
കല്ലൂർ

കല്ലൂൂർ, നൂൽപ്പുഴ പി ഒ, വയനാട്
,
നൂൽപ്പുഴ പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം24 - 12 - 1889
വിവരങ്ങൾ
ഫോൺ04936 270715
ഇമെയിൽghskalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്15058 (സമേതം)
എച്ച് എസ് എസ് കോഡ്12051
യുഡൈസ് കോഡ്32030200511
വിക്കിഡാറ്റQ64522820
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നൂൽപ്പുഴ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ405
പെൺകുട്ടികൾ363
ആകെ വിദ്യാർത്ഥികൾ77൦
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ151
പെൺകുട്ടികൾ121
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉണ്ണികൃഷ്ണൻ കെ
വൈസ് പ്രിൻസിപ്പൽനിഷ കെ ആർ
പ്രധാന അദ്ധ്യാപികനിഷ കെ ആർ
പി.ടി.എ. പ്രസിഡണ്ട്റെജി പി കെ
എം.പി.ടി.എ. പ്രസിഡണ്ട്അല്ലി
അവസാനം തിരുത്തിയത്
16-03-2023Ghskalloor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. കൂടുതൽ അറിയാം

ഒന്നാം തരം മുതൽ 10-ാം തരം വരെയായി 770 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കല്ലൂർ, മുത്തങ്ങ, പൊൻകുഴി, തകരപ്പാടി, കോളൂർ, കല്ലുമുക്ക്, മാറോട്, നെന്മേനിക്കുന്ന്, തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. എൽ.പി,യു.പി വിഭാഗം ക്ലാസ്സുകൾ ഹെടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.വിശാലമായ കംമ്പ്യൂട്ടർലാബുകളും സയൻസ് ലാബും,ലൈബ്രറിയും,സ്കൂൾ സൊസൈറ്റിയും പ്രധാന ആകർഷണങ്ങളാണ്.ലൈബ്രറിയിൽ ഏകദേശം 15000ത്തോളം പുസ്തകങ്ങളുണ്ട്.

മാർച്ച് 4 ദേശാഭിമാനി

അധ്യാപകർ

നിഷ കെ ആർ പ്രധാനാധ്യാപിക

  • സുധ ടി
  • ബഷീർ സി എം
  • രതീഷ് കുമാർ ബി
  • ശാരദ ടി ആർ
  • ധന്യ കെ ടി
  • നിധി കെ
  • രമ്യ കെ ആർ
  • പ്രീത പി വി
  • ദീപ കെ വി
  • വിജയ കെ കെ
  • ശൈലജ വി
  • ഷൈനി ടി വി
  • വിനീത പി ജി
  • മൃദുല ടി ആർ
  • രമ്യ വി പി
  • രമ്യ ഒ ആർ
  • സിതാമോൾ
  • ഗോപിക
  • സത്യഭാമ കെ കെ
  • പ്രഭിത കെ
  • ജിജ സി
  • സിന്ധു കെ എസ്
  • സുനിഷ കെ എസ്
  • ശ്രീരഞ്ജിനി കെ
  • നൗഷിത പി കെ
  • വീണ കൃഷ്‍ണൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

വർഷം പ്രധാന അധ്യാപകൻ
2004-05 പ്രസന്ന ടീച്ചർ
2005-06 ഗീത ദേവി കെ
2006-08 ആനി ജേക്കബ്
2008-09 ജയശ്രീ ടീച്ചർ
2009-10 കുമാരൻ കെ
2010-11 കുര്യാക്കോസ് കെ എ
2011-12 തോമസ്
2011-13 രാജൻ കെ
2013-14 ചന്ദ്രൻ മാവിലാംകണ്ടി
2013-14 സോമനാഥൻ
2014-16 ബാലക‌ഷ്ണൻ
2016-17 ബാബുരാജൻ എം എസ്
2016-17 മൊയ്തീൻ കെ
2017-19 ഇ എൻ രവീന്ദ്രൻ
2019- ...... നിഷ കെ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വോളിബോളിന്റെ ഈറ്റില്ലമായ കല്ലൂരിൽ നിന്നും ദേശിയ അന്തർദേശിയ ടീമുകളിൽ സെലക്ഷൻ കിട്ടിയ ഒട്ടനവധി പേർ,കലാരംഗത്തും സിനിമാമേഖലയിലും പ്രശ്ശസ്തരായവർ,പ്രഗത്ഭരായ രാഷ്ട്രിയ പ്രവർത്തകർ,ജനപ്രതിനിധികൾ, ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ,ഡോക്ടർമാർ,എഞ്ചിനിയർമാർ,അധ്യാപകർ,സൈനികർ,കർഷകർ , പരിസഥിതിപ്രവർത്തകർ, മാധ്യമപ്രവർത്തകർ, വ്യവസായികൾ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുളള ഒട്ടനവധി പേർ ഈ പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. കലാമണ്ഡലം അബു

ശ്രീ.ബാദുഷ - പരിസ്ഥിതി പ്രവർത്തകൻ

ശ്രീ.ശരത് ചന്ദ്രൻ വയനാട് - സിനിമ സംവിധായകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സുൽത്താൻ ബത്തേരി മൈസൂരു കൊല്ലഗൽ നാഷണൽ ഹൈവേ 766ൽ ബത്തേരിയിൽ നിന്നും 9 കിമി ദൂരം.
  • മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 4 കിമി ദൂരം.
  • കല്ലൂർ 66 ൽ ബസ്സ് സ്റ്റോപ്പിൽ നിന്ന് 50മി. അകലത്തിൽ എൻ.എച്ച് 766 ന് സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:11.6631° N, 76.3273° E |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കല്ലൂർ&oldid=1895748" എന്ന താളിൽനിന്ന് ശേഖരിച്ചത്