സെന്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട | |
---|---|
വിലാസം | |
പത്തനംതിട്ട സെന്റ്.മേരീസ് ഹൈസ്കൂൾ പത്തനംതിട്ട , പത്തനംതിട്ട പി.ഒ. , 689645 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 11 - 1945 |
വിവരങ്ങൾ | |
ഇമെയിൽ | hm.smhspta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38056 (സമേതം) |
യുഡൈസ് കോഡ് | 32120401944 |
വിക്കിഡാറ്റ | Q87595967 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 167 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 167 |
അദ്ധ്യാപകർ | 13 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 167 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജു ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ സി.റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര സന്തോഷ് |
അവസാനം തിരുത്തിയത് | |
22-09-2022 | SANTHIBHAVAN |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഏറെ പരിമിതമായിരുന്ന കാലഘട്ടത്തിൽ അവർക്ക് പഠനസൗകര്യങ്ങൾ ഒരുക്കി കൊടുക്കുക എന്ന ഉൾക്കാഴ്ചയോടെ തെള്ളീരേത്ത് അഡ്വ. ടി.ജി. എബ്രഹാം എന്ന ധിഷണാശാലി 1945ൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് സെൻ്റ് മേരീസ് ഹൈസ്കൂൾ.
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഏറെ പരിമിതമായിരുന്ന കാലഘട്ടത്തിൽ അവർക്ക് പഠനസൗകര്യങ്ങൾ ഒരുക്കി കൊടുക്കുക എന്ന ഉൾക്കാഴ്ചയോടെ തെള്ളീരേത്ത് അഡ്വ. ടി.ജി. എബ്രഹാം എന്ന ധിഷണാശാലി 1945ൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് സെൻ്റ് മേരീസ് ഹൈസ്കൂൾ.
മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ. ഗീവർഗീസ് മാർ പീലക്സീനോസ് ( പുത്തൻകാവിൽ കൊച്ചുതിരുമേനി ) പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന റവ.ഫാ. എൻ.ജി. കുര്യൻ എന്നിവരുടെ പ്രചോദനമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിന് പ്രധാന പ്രേരകശക്തിയായത്.
1945 ൽ ഗവ. ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്നാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്. പത്തനംതിട്ട എന്ന ഗ്രാമീണ മേഖലയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ അപര്യാപ്തത, വിദ്യാഭ്യാസത്തിലൂടെ സമൂഹം കൈവരിക്കേണ്ട പുരോഗതി എന്നിവ സ്ഥാപകനെ ആഴത്തിൽ ചിന്തിപ്പിച്ചതിൻ്റെ ഫലമാണ് സെൻ്റ് മേരീസ് ഹൈസ്കൂൾ.
പത്തനംതിട്ട നഗരത്തിന് തിലകക്കുറിയായി ശോഭിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം 1952 ലാണ് ഒരു ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നത്. 2001 ൽ ഗേൾസ് സ്കൂളായിരുന്ന സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുകയും ഇംഗ്ലീഷ് മീഡിയം ആരംഭിക്കുകയും ചെയ്തു.
പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ വിദ്യാലയത്തിന് ദൈവപുത്രൻ്റെ മാതാവായ വിശുദ്ധ കന്യക മറിയാമിൻ്റെ ( സെൻ്റ് മേരി ) നാമധേയം നൽകിയതിൻ്റെ പിന്നിലുള്ള സ്ഥാപക പിതാവിൻ്റെ ദീർഘവീക്ഷണം കുട്ടികളിൽ
താഴ്മ , സ്നേഹം , വിനയം , ഈശ്വര ചിന്ത തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുത്ത് മാനവിക മുഖമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതായിരുന്നു.
1976 ഒക്ടോബർ 10 ന് സ്ഥാപകപിതാവിൻ്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ ധർമ്മപത്നി ശ്രീമതി. ഏലിയാമ്മ എബ്രഹാം സ്കൂളിൻ്റെ ചുമതല ഏറ്റെടുക്കുകയും സ്കൂളിൻ്റെ മുന്നേറ്റത്തിനായി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. 2000 ഡിസംബർ 19 ന്
ശ്രീമതി. ഏലിയാമ്മ എബ്രഹാമിൻ്റെ നിര്യാണത്തെ തുടർന്ന് സ്ഥാപക പിതാവിൻ്റെ മൂത്തമകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. ടി.എ. ജോർജ് മാനേജരായി ചുമതലയേറ്റു. അദ്ദേഹത്തിൻ്റെ സഹോദരങ്ങളായ ശ്രീ. ടി.എ എബ്രഹാം കറൻസ്പോണ്ടൻ്ററായും ഡോ. തോമസ് എബ്രഹാം സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു. ഇവരുടെ സ്തുത്യർഹമായ നേതൃത്വം വിവിധ തലങ്ങളിൽ സ്കൂളിൻ്റെ യശസ്സ് ഉയർത്തുവാൻ കാരണമായി.
ഡോ. ടി.എ ജോർജ് സാറിൻ്റെ മകൻ ശ്രീ. അജിത് മാത്യു ജോർജ് ഇപ്പോൾ സ്കൂളിൻ്റെ മാനേജരായി പ്രവർത്തിക്കുന്നു.
സമൂഹത്തിലെ സാധാരണക്കാരായ കുട്ടികളെ പഠനമികവ് കൊണ്ട് മുഖ്യധാരയിലെത്തിക്കുന്നതിനും വിവിധ മേഖലകളിൽ
പ്രഥമസ്ഥാനക്കാരാക്കുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെയും, ആധുനിക സങ്കേതങ്ങളുടെയും ,ഒരു പറ്റം അധ്യാപകരുടെയും, ഇതരജീവനക്കാരുടെയും സമർപ്പിത സേവനവും ഈശ്വരസാന്നിധ്യവുമാണ് സ്കൂളിനെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
1. സിസ്റ്റർ. റയ്ച്ചൽ മാത്യു ( 1945 - 49 )
2. കുമാരി. തങ്കമ്മ ( 1949 - 50 )
3. കുമാരി. സാറാമ്മ ( 1950 - 55 )
4. ശ്രീമതി. ചാക്കോ ഫിലിപ്പ് ( 1955 - 75 )
5. ശ്രീമതി. ചിന്നമ്മ പി.വി ( 1975 - 83 )
6. ശ്രീമതി. മേരി മത്തായി ( 1983 )
7. ശ്രീമതി. കുഞ്ഞമ്മ പി. റ്റി ( 1983 - 92 )
8. ശ്രീമതി. സാറാമ്മ മാത്യു ( 1992 - 96 )
9. ശ്രീമതി. അമ്മിണി സാമുവേൽ ( 1996 - 99 )
10. ശ്രീമതി. അമ്മിണിയമ്മ കെ. എ ( 1999 - 07 )
11. ശ്രീമതി. സാലി പി. മാത്യു ( 2007 - 08 )
12. ശ്രീമതി. ഷീല മാത്യൂസ് ( 2008 - 17 )
13. ശ്രീ. റ്റിറ്റി സാം ( 2017 - 2020 )
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. റവ.ഫാ.സി. കോശി തൈക്കൂട്ടത്തിൽ
2. ശ്രീമതി.റ്റി. അന്നമ്മ
3. ശ്രീമതി.റ്റി.സി.റോസമ്മ
4. ശ്രീമതി. അമ്മിണി സാം .
5. ശ്രീമതി. മേരി തോമസ്
6. ശ്രീമതി.ബേബി മാമ്മൻ
7. ശ്രീമതി.ഏലിയാമ്മ പി.എം
8. ശ്രീമതി.റ്റി.പി അമ്മിണിക്കുട്ടി.
9. ശ്രീമതി. പി.എൻ.രാധമ്മ
10. ശ്രീമതി.ഇ.എസ് തങ്കമ്മ
11. ശ്രീമതി.കെ.എ. പൊന്നമ്മ
12. ശ്രീമതി. ഒ.എസ് .അന്നമ്മ
13. ശ്രീമതി. എം.എം.അന്നമ്മ
14. ശ്രീമതി. വി.ആർ സുജാത
15. ശ്രീമതി.വി. ഗ്രേസി
16. ശ്രീമതി കെ.എൻ വിലാസിനി അമ്മ
17. ശ്രീമതി. പി.റ്റി മേരിക്കുട്ടി
18. ശ്രീമതി. കെ എസ് ശോശാമ്മ
19. ശ്രീമതി.ജെ കമലമ്മ
20. ശ്രീമതി. കെ.പി ലീലാവതിയമ്മ
21. ശ്രീ.ബി.സലിം ഖാൻ
22. ശ്രീമതി. ആലീസ് മാത്യു
23. ശ്രീമതി വത്സമ്മ സ്കറിയ
24.ശ്രീമതി. എം.എം സുബൈദ
സ്കൂളിലെ മുൻ അനദ്ധ്യാപകർ :
1. ശ്രീ.കെ എം.കോശി
2. ശ്രീ.പി.ജി.ജോൺ
3 ശ്രീ. കെ. എസ് വർഗീസ്
4 ശ്രീമതി.ഏലിയാമ്മ ജോൺ
5. ശ്രീമതി. എം. കെ ലീലാമ്മ
6. ശ്രീ. പി. ജെ പൊന്നച്ചൻ.
7. ശ്രീ.ജോസ് മാത്യു
നേട്ടങ്ങൾ
1. 2008 ലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം അധ്യാപകനായ ശ്രീ. ബിനു കെ.സാമിൻ്റെ നേതൃത്വത്തിൽ സാമൂഹ്യസേവനം, റോഡ് സുരക്ഷ, രക്തദാനം എന്നീ വിഷയങ്ങൾ പ്രമേയമാക്കി 'ജ്യോതിർഗമയ' എന്ന ഷോർട്ട് ഫിലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുകയുണ്ടായി.
2. പത്താം ക്ലാസിലെ കുട്ടികൾ ചിക്കൻ ഗുനിയ വിഷയമാക്കി തുള്ളൽ കവിത സമാഹാരം
പുറത്തിറക്കി.
3. 2009 ൽ തനതു പ്രവർത്തനത്തിൻ്റെ മികവിൻ്റെ ഭാഗമായി ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ജീവിത രീതിയെ അടിസ്ഥാനപ്പെടുത്തി 'പ്രകാശധാര' എന്ന രണ്ടാമത്തെ ചലച്ചിത്രം പുറത്തിറക്കി.
4. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂൾ പുറത്തിറക്കിയ ഹ്രസ്വചിത്രം 'തൽക്ഷണം' എന്ന രണ്ടാമത്തെ ചലച്ചിത്രം പുറത്തിറക്കി.
5. പത്തനംതിട്ട ജില്ലാ കലോത്സവത്തിന് ലോഗോ ഡിസൈൻ ചെയ്ത എട്ട് ബി ക്ലാസ് വിദ്യാർത്ഥി അമീർ എം സ്കൂളിന് അഭിമാനമായി.
6. മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സംഭാവന നൽകി.
7. ഇംഗ്ലീഷ് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി 'ഹലോ ഇംഗ്ലീഷ് ' പരിപാടി .
8. മാതൃഭാഷ കൈകാര്യം ചെയ്യാൻ കഴിയാത്ത കുട്ടികൾക്ക് 'മലയാളത്തിളക്കം' പരിപാടി .
9. ദേശീയ ഭാഷയുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനായി 'സുരലീ ഹിന്ദി' എന്ന പരിപാടി നടത്തി.
10. കുട്ടികളുടെ സർഗ്ഗശേഷി തിരിച്ചറിഞ്ഞ് കലയിലൂടെയും കളിയിലൂടെയും പഠനം എന്ന ആശയം പ്രാവർത്തികമാക്കി പഠനോത്സവം 2019 സംഘടിപ്പിച്ചു.
11. പൂർവ്വ വിദ്യാർത്ഥികൾ 4 ഫാൻ സംഭാവന ചെയ്തു.
12. കോവിഡ് കാലലട്ടത്തിൽ കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിൻ്റെ ഭാഗമായി പൂർവ്വ അധ്യാപകർ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ റോട്ടറി ക്ലബ് ഇവരുടെ സഹകരണത്തോടെ ടിവി, മൊബൈൽ ഫോൺ എന്നിവ നൽകുവാൻ സാധിച്ചു.
13. ദേശീയ തപാൽ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കത്ത് അയക്കാൻ കഴിഞ്ഞു.
14. ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട ജില്ലാതല പ്രസംഗ മത്സരത്തിൽ യു.പി വിഭാഗത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥി ജിസ്മോൻ കെ. സജി ഒന്നാം സ്ഥാനം നേടുകയും 2013 ലെ ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
15 .2014-15 അധ്യയന വർഷം സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ മലയാളം പ്രസംഗത്തിന് രൂബൻ ജോർജ് മാത്യു A Grade ന് അർഹനായി
16. 2015-16 അധ്യയന വർഷം സാമൂഹ്യ ശാസ്ത്രമേളയിൽ പ്രസംഗത്തിന് രൂബൻ ജോർജ് മാത്യു സംസ്ഥാന തലത്തിൽ A Grade നേടി
17. എല്ലാ വർഷവും യു.പി വിഭാഗം അറബിക് കലോത്സവത്തിൽ സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞു.
18. 2018-19ഹൈസ്കൂൾ വിഭാഗം അറബിക ലോത്സവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി അബിൻ സാബിദ് സംസ്ഥാന തലത്തിൽ A Grade ന് അർഹനായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീമതി. അമ്മിണി ( പുറമറ്റം പഞ്ചായത്ത് പ്രസിഡൻറ്, അവാർഡ് ജേതാവ് )
2. ഡോക്ടർ.ഏലിയാമ്മ ഏബ്രഹാം ( ഇംഗ്ലണ്ട് )
3. റയ്ച്ചൽ ഏബ്രഹാം ( റിട്ട. പ്രൊഫ. സുൽത്താൻ ബത്തേരി )
4. സൂസി എബ്രഹാം ( ഇംഗ്ലണ്ട് )
5. ഹാജിറാ ബീവി (മാനേജർ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ)
6. നാജിയ നസ്രിൻ ( ടൈംസ് നൗ, എഡിറ്റർ )
7. ലീലാമ്മ ( ഇംഗ്ലീഷ് കവി )
8. സിദ്ധാർത്ഥൻ എസ്. വി (ഇന്ത്യൻ ആർമി)
9. ആതിരാ ജയൻ (എയർപോർട്ട് കാനഡ)
ഭൗതികസൗകര്യങ്ങൾ
1. സുസജ്ജമായ കമ്പ്യൂട്ടർ ലാബ്
2.ഹൈടെക് ക്ലാസ് മുറികൾ
3.സുസജ്ജമായ സയൻസ് ലാബ്.
4.നവീകരിച്ച ലൈബ്രറി ഹാൾ
5. ടൈൽ ഇട്ട ക്ലാസ് മുറികൾ
6.ഉച്ചഭക്ഷണത്തിനായി നവീകരിച്ച അടുക്കള
7.സ്കൂൾ ബസ് സൌകര്യം
8. വിശാലമായ കളിസ്ഥലം .
9.ഹരിതാഭമായ പരിസരം.
10. മനോഹരമായ പൂന്തോട്ടം
11. ജലലഭ്യത ഉറപ്പാക്കാൻ കിണർ വെള്ളവും പൈപ്പ് ലൈനും
12.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ളതായ ടോയ്ലറ്റുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം
സ്കൂളിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിനത്തിൻ്റെ സന്ദേശം നൽകുകയും സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു.
02. റിപ്പബ്ലിക് ദിനം
ദേശീയ പതാക സ്കൂളിൽ ഉയർത്തുകയും സന്ദേശങ്ങൾ നൽകുകയും മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു
03. പരിസ്ഥിതി ദിനം
വൃക്ഷത്തൈ നടുന്നു ,
പരിസ്ഥിതി ദിന ക്വിസ് നടത്തുന്നു.
04. വായനാ ദിനം
വായന മത്സരം നടത്തുന്നു.
05. ചാന്ദ്ര ദിനം
ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കുന്നു.
06. ഗാന്ധിജയന്തി
പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. ശുചീകരണ പ്രവർത്തനവും നടത്തുന്നു.
07. അധ്യാപകദിനം
പൂർവ്വ അധ്യാപകരെ ആദരിക്കുന്നു, അന്നേ ദിവസം കുട്ടികൾ അധ്യാപകരാകുന്നു.
08. ശിശുദിനം
ശിശുദിന റാലിയിൽ പങ്കെടുത്തു
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ, അനദ്ധ്യാപകർ
ഇപ്പോൾ ജോലി ചെയ്യുന്ന അദ്ധ്യാപകർ
1. ശ്രീ. ബിനു കെ.സാം ( സീനിയർ അസിസ്റ്റൻ്റ് )
2. ശ്രീ. ജോസ് സി.ചെറിയാൻ
3. ശ്രീമതി. റിൻസി തങ്കച്ചൻ
4. ശ്രീമതി. ജൂലി റ്റി.തോമസ്
5. ശ്രീമതി. എലിസബത്ത് കെ. സ്ലീബ
6. ശ്രീ. അനൂപ് ജോൺ സാം
7. ശ്രീമതി. ഇന്ദു ആർ. നാഥ്
8. ശ്രീമതി. ഷീജ കുമാരി. ആർ
9. ശ്രീ. ബിൻസു റ്റി. ഫിലിപ്പോസ്
10. ശ്രീമതി. സിബി ജോൺ
11. ശ്രീമതി. ബിന്ദു റ്റി. ശിവൻ
12. ശ്രീമതി. സബീന കെ. എസ്
13. ശ്രീമതി. വത്സാ ജോർജ്
14. ശ്രീമതി. ആഷിലി മാത്യു
15. ശ്രീമതി. പ്രിൻസി മാത്യു
ഇപ്പോൾ ജോലി ചെയ്യുന്ന അനദ്ധ്യാപകർ
1. ശ്രീ. മോൻസി ജോർജ്
2. ശ്രീമതി. മറിയാമ്മ .വി
3. ശ്രീ. തോമസ് മാത്യു
4. ശ്രീമതി. സ്മിത. എസ്
ക്ലബുകൾ
- ജൂനിയർ റെഡ് ക്രോസ് - ജില്ലാ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ളിക് പരേഡ് ഇവയിൽ പങ്കെടുത്ത് ട്രോഫി ലഭിച്ചിട്ടുണ്ട്. എല്ലാ വർഷവും നടത്തപ്പെടുന്ന സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ ഇവയിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്ക് സാമൂഹ്യബോധം വളരുവാൻ സഹായിക്കുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി - വായന മത്സരം ,ക്വിസ് മത്സരം സാഹിത്യരചനകളുടെ സൃഷ്ടികൾക്കുള്ള പരിശീലനം എന്നിവ വിദ്യാരംഗത്തിൻ്റെ നേതൃത്യത്തിൽ നടത്തുന്നു.
- സാമൂഹ്യ ശാസ്ത്ര ക്ലബ് - വിവിധ ദിനാചരണങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടക്കുന്നു. പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
- സയൻസ് ക്ലബ് - ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു. പോസ്റ്റർ, ക്വിസ് തുടങ്ങിയ മത്സരങ്ങളും നടത്തുന്നു.
- ഹിന്ദി ക്ലബ് - ദേശീയ ഭാഷയിൽ പ്രാവീണ്യം നേടാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ലോക ഹിന്ദി ദിനം ക്ലബിൻ്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു.
- ലഹരി വിരുദ്ധ ക്ലബ് - ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു.
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ് - ദേശീയ ഗണിത ദിനമായ ഡിസംബർ 22 ന് രാമാനുജൻ്റെ ഡോക്യുമെൻ്ററി ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നു. കൂടാതെ ചാർട്ട് പ്രദർശനവും നടത്തി.
- ഇക്കോ ക്ലബ് - ക്ലബിൻ്റെ നേതൃത്വത്തിൽ ജലമർമ്മരം പദ്ധതി, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പയിൻ തുടങ്ങിയവ നടന്നു. കോല്ലം സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ പ്രകൃതിയെക്കുറിച്ചുള്ള ബോധവൽക്കരണവും നടന്നു.
- സുരക്ഷാ ക്ലബ്
- സ്പോർട്സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ് - ക്ലബിൻ്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
സ്‍കൂൾ ചിത്രങ്ങളിലൂടെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.268508151848662, 76.78221009205181|zoom=10}}
|
കോഴഞ്ചേരി - പത്തനംതിട്ട റോഡിൽ കളക്ട്രേറ്റിന് സമീപം പത്തനംതിട്ട ഗവ.ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
പത്തനംതിട്ട - കടമ്മനിട്ട റോഡിൽ വെട്ടിപ്പുറം ജംഗ്ഷനിൽ നിന്നും ഗവ. ഹോസ്പിറ്റൽ ജംഗ്ഷനിലേക്കുള്ള വഴിയിൽ 700 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38056
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ