ഗവ. എച്ച്.എസ്.എസ്. വെണ്ണല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്.എസ്. വെണ്ണല
വിലാസം
വെണ്ണല

വെണ്ണല(പി ഒ ) പി.ഒ.
,
682028
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1907
വിവരങ്ങൾ
ഫോൺ04842809255
ഇമെയിൽghsvennala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26066 (സമേതം)
എച്ച് എസ് എസ് കോഡ്7145
യുഡൈസ് കോഡ്32080300717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ300
പെൺകുട്ടികൾ252
ആകെ വിദ്യാർത്ഥികൾ552
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനീഷ
പ്രധാന അദ്ധ്യാപകൻസുരേഷ് ബാബു .പി. പി.
പി.ടി.എ. പ്രസിഡണ്ട്സ്‍നേഹ പ്രഭ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
07-08-202226066-hs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ കൊച്ചി കോർപ്പറേഷൻ പരിധിയിൽ വെണ്ണലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ മായ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം  ഉപവിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു. 1907-ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

2007 -ൽവെണ്ണല ഗവ.സ്ക്കൂൾ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. വെണ്ണലയിലും അടുത്ത പ്രദേശങ്ങളിലുമുള്ള കഴിഞ്ഞ നാലു തലമുറകൾക്കെങ്കിലും അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ അഭിമാനപുരസ്സരം തലയുയർത്തി വെണ്ണലയുടെ ഹൃദയസ്ഥാനത്ത് അത് നിലകൊള്ളുന്നു.ഒരു സമ്പൂർണ്ണ സ്ക്കൂളിന്റെ എല്ലാ വിഭാഗങ്ങളും ഒരേ കോമ്പൗണ്ടിൽ തന്നെ സ്ഥിതിചെയ്യുന്ന ചുരുക്കം ചില സ്ക്കൂളിൽ ഒന്നാണിത്. ഒരു നൂറ്റാണ്ടിനു മുമ്പ് ലോവർ പ്രൈമറി അര നൂറ്റാണ്ടു കഴിഞ്ഞ് അപ്പർ പ്രൈമറി, ഷ്ഷ്ഠിപൂർത്തിയോടെ ഹൈസ്ക്കൂൾ നൂറ്റാണ്ടു തികയുന്നതോടെ പ്ലസ് ടു. ഇതിനിടയ്ക്ക് പ്രീ പ്രൈമറിയും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ക്കൂളിന്റെ വളർച്ച ഒരു നാടിന്റെ തന്നെ വളർച്ചയാണ്. 1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

വെണ്ണല ജംഗ്‍ഷനിൽ 2 ഏക്ര സ്ഥലത്തെ അഞ്ച് കെട്ടിടങ്ങളിൽ 19 ഡിവിഷനുകളിലായാണ് 5 മുതൽ 12 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. മിനി ഓഡിറ്റോറിയം, അഞ്ച് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, കുടിവെള്ള സംവിധാനം, മൂന്ന് സ്റ്റാഫ് മുറികൾ, ഒരു ഓഫീസ് മുറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ഐ ടി ലാബ് എന്നിവ സ്കൂളിലുണ്ട്. എൽ.സി.ഡി പ്രൊജക്ടറുകൾ, ലാപ്‍ടോപുകൾ ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി സ്കൂൾ ബസ് ഉണ്ട്.

പി.ടി.എ

ശ്രീമതി സ്നേഹ പ്രഭ മാഡത്തിന് നേതൃത്വത്തിൽ ശക്തമായ ഒരു ഒരു പി. ടി. എ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊണ്ടു പോകുക എന്നതാണ് ലക്ഷ്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. പി. സി‍‍‍

സുശക്തമായ 88 പേർ അടങ്ങിയ ഒരു എസ്. പി. സി 2010 മുതൽ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. 44 സീനിയർ അംഗങ്ങളും 44 ജൂനിയർ അംഗങ്ങളും ആണ് ഇതിൽ ഉള്ളത്. ശ്രീ ജോസ് ജോൺ സർ, ശ്രീമതി ജാനറ്റ് ടീച്ചർ എന്നിവരാണ് നയിക്കുന്നത്.

  • ജെ. ആർ. സി

ജെ. ആർ. സി ആരംഭകാലം മുതൽതന്നെ ജെ. ആർ. സി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 20 കുട്ടികളാണ് ജെ. ആർ. സീയിൽ ഉള്ളത്. അമരത്ത് ശ്രീമതി. സുനിത ടീച്ചർ ആണ് ഉള്ളത്

  • ബാന്റ് ട്രൂപ്പ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


വസന്ത കുമാരി.എ

രമണി

രാജ൯ വയൽവീട്ടിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ജോസ് തെമയിൽ(ജഡ്ജ്)

വഴികാട്ടി

ഗവ. എച്ച്.എസ്.എസ്. വെണ്ണല വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലാരിവട്ടം ബൈപ്പാസിൽ നിന്നും ആലിൻചുവട് എരൂർ റോഡിൽ തൈക്കവ് ശിവക്ഷേതൃത്തിനും വടക്കിനേത്ത് ജൂമാമസ്ജിദിനും ഇടയിൽ റോഡിന്റെ കിഴക്കുവശത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.99664290767483, 76.32570876761177|zoom=18}}


"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്.എസ്._വെണ്ണല&oldid=1832353" എന്ന താളിൽനിന്ന് ശേഖരിച്ചത്