ഗവ. എച്ച്.എസ്.എസ്. വെണ്ണല/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2025-28
ഗവ.എച്ച്. എസ് എസ് , വെണ്ണല സ്കൂളിൽ അധ്യയനവർഷം 2025-26- ൽ ആഗസ്ത് മാസം എട്ടാം ക്ലാസ്സുകളിലെ 40 കുട്ടികൾ ഉൾപ്പെടുന്ന ഒരു ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (യൂണിറ്റ് നമ്പർ : LK 26066) പ്രവർത്തനം ആരംഭിച്ചു. പുതിയ യൂണിറ്റ് ഉദ്ഘാടനം കൗൺസിലർ നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മിസ്ട്രസ് ശ്രീമതി. ചന്ദ്രലേഖ, പി ടി എ പ്രസിഡന്റ്, മറ്റ് പി ടി എ അംഗങ്ങൾ, ലിറ്റിൽ കൈറ്റ് മെൻറർമാർ എന്നിവർ സന്നിഹിതരായിരുന്നു.

ഡിജിറ്റൽ പൂക്കളം 2025
യൂണിറ്റിന്റെ പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു.
![]()
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2026 മെയ് 19

വെണ്ണല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2026 മെയ് 19 ന് നടന്നു. രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയായിരുന്നു ക്യാമ്പ് പ്രവർത്തിച്ചത്.
• വീഡിയോ പ്രൊഡക്ഷൻ പരിചയം
• സർഗാത്മകത വളർത്തൽ
• വീഡിയോ നിർമ്മാണ മേഖലയിലെ കരിയറുകൾ പരിചയപ്പെടുത്തൽ തുടങ്ങിയവ ആണ് ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
ഹെഡ്മിസ്ട്രസ് ശ്രീമതി. ചന്ദ്രലേഖ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം. പി. ടി. എ. പ്രസിഡൻ്റ് ശ്രീമതി. പാത്തു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കടമക്കുടി GVHSS ലെ ലിറ്റിൽ കൈറ്റ്സ് മെൻ്ററായ ശ്രീമതി
ആശാലത ടീച്ചർ ക്ലാസ് നയിച്ചു.

ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോടൊപ്പ് ക്യാമ്പ് മെൻ്റർമാരായ ബേബി സിന്ധു ടീച്ചർ, ബ്രയിലി സർ സന്നിഹിതരായിരുന്നു.
ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ വീഡിയോ പ്രദർശനവും വരുന്ന അധ്യയന വർഷത്തിൽ സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റേഷൻ, ലഘു വാർത്ത ക്ലിപ്പുകൾ തുടങ്ങിയവ തയ്യാറാക്കുന്നതിന് കുറിച്ചുള്ള ചർച്ചകളും കുട്ടികൾക്ക് വിവിധ അസൈൻമെൻ്റ്‌കളും നൽകി.
ക്യാമ്പ് വൈകീട്ട് 3.30ന് സമാപിച്ചു.