ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവൺമെന്റ് ദുർഗാ വിലാസം ഹയർ സെക്കന്ററി സ്കൂൾ (Govt: D.V.H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്1998ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി(school code 04011 ).ഇപ്പോൾ സയൻസ്(01) ഒരു ബാച്ചും ഹുമാലിറ്റിസിന്റെ(10) രണ്ട് ബാച്ചുകളിലായി 353 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.

ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികളെ ആദരിക്കുന്നു

2019-20 ൽ ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉം, 4 കുട്ടികൾക്ക് 4 എ പ്ലസും ലഭിച്ചു.

2020-21 ൽ ഹയർ സെക്കന്ററിയിലും തിളക്കമാർന്ന വിജയം ലഭിച്ചു.ആകെ വിജയശതമാനം 74% . 6 മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉം, 4 കുട്ടികൾക്ക് 4 എ പ്ലസും ലഭിച്ചു.

2021-22 ൽ ആകെ വിജയ ശതമാനം 80, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് 7 പേർക്കു ലഭിച്ചു.

സ്വദേശ് ക്വിസ് ജില്ലാതലം ഒന്നാം സ്ഥാനം ആൽബിൻ തോമസ് കരസ്ഥമാക്കുന്നു.

പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് എന്ന പേരിൽ പരിശിലനം നൽകിവരുന്നു.

രസതന്ത്ര ലാബ് സ്ക്കൂൾ ശതാബ്ദി കമ്മറ്റി ചെയർമാൻ ആർ.നാസർ ഉദ്ഘാടനം ചെയ്യുന്നു

നവീന രീതിയിൽ സജ്ജീകരിച്ച രസതന്ത്ര ലാബ് ഉദ്ഘാടനം

ചാരമംഗലം: ഗവ.ഡി.വി ഹയർ സെക്കണ്ടറി സ്ക്കൂളിൽ നവീന രീതിയിൽ സജ്ജീകരിച്ച രസതന്ത്ര ലാബ് സ്ക്കൂൾ ശതാബ്ദി കമ്മറ്റി ചെയർമാൻ ആർ.നാസർ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡൻ്റ് പി.അക്ബർ അദ്ധ്യക്ഷത വഹിച്ചു.ഹയർ സെക്കണ്ടറി തല ശാസ്ത്ര പഠനത്തിന് ഏറെ അനുഗുണമായ രീതിയിലാണ് ലാബ് ഒരുക്കിയിട്ടുള്ളത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത കാർത്തികേയൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി.ഉത്തമൻ, പഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജ്യോതിമോൾ, വാർഡ് മെമ്പർ എ പുഷ്പ വല്ലി പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഷൈല വി.ആർ., പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റർ എ.കെ.പ്രസന്നൻ അദ്ധ്യാപകൻ ജാക്സൺ കെ.എ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ് എസ് എൽ സി പ്ലസ് റ്റു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ദേശാഭിമാനി അക്ഷരമുറ്റം വിജയി ആൽബിൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. സന്തോഷ് വിചാര മുഖ്യവിഷയാവതരണം നടത്തി.സ്ക്കൂൾ പ്രിൻസിപ്പാൾ രശ്മി കെ. സ്വാഗതവും ഹെഡ്മിസ്ട്രസ് ഗീതാദേവി റ്റി.ജി. നന്ദിയും പറഞ്ഞു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഹയർ സെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്കായി, സാമൂഹ്യസേവന പരിചയം നൽകുന്ന നാഷണൽ സർവീസ് സ്കീം , സ്വന്തം കഴിവുകളും അഭിരുചികളും  തിരിച്ചറിഞ്ഞു ഭാവി ജീവിതത്തെ കരുപ്പിടിപ്പിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കാൻ സഹായിക്കുന്ന കരിയർ ഗൈഡൻസ് യൂണിറ്റ് , വിദ്യാർഥിക്കിടയിൽ  ആരോഗ്യപ്രദമായ സൗഹൃദങ്ങൾ രൂപീകരിക്കാനും , മാനസിക-ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു പരിഹരിക്കാനും കൈത്താങ്ങായ സൗഹൃദ ക്ലബും , കാലത്തിന്റെ ആവശ്യമായ പരിസ്‌ഥിതി സംരക്ഷണത്തിന്റെ ബോധ്യങ്ങൾ വിദ്യാർത്ഥികളിലും സമൂഹത്തിലും ഉണർത്തുന്നതിനും, പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും കെൽപുള്ള പരിസ്‌ഥിതി ക്ലബ് എന്നിവ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു

ദേശാഭിമാനി അക്ഷരമുറ്റം ആലപ്പുഴ ജില്ല വിജയി ആൽബിൻ തോമസിനെ ആദരിക്കുന്നു.പ്ലസ് റ്റു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ്.

എച്ച് എസ് എസ് അദ്ധ്യാപകർ

പേര് തസ്തിക വിദ്യാഭ്യാസ

യോഗ്യത

ഫോട്ടോ


സിനു കെ എച്ച് എസ് എസ് റ്റി

മാത്തേമാറ്റിക്സ്

എം എസ് സി,ബി എ‍‍‍ഡ്,

സെറ്റ്


ഷെയ്ക്ക് മുഹമ്മദ് എച്ച് എസ് എസ് റ്റി

ജ്യോഗ്രഫി

എം എസ് സി,ബി എ‍‍‍ഡ്,

സെറ്റ്

‍ഡെൽസൺ എം. സ്കറിയ എച്ച് എസ് എസ് റ്റി

മലയാളം

എം എ ,ബി എഡ്,സെറ്റ്,നെറ്റ്

ഡിപ്ലോമ ഇൻ ജേർണലിസം

പി റ്റി എ എക്സിക്യൂട്ടീവ് അംഗം

എച്ച് എസ് എസ് അദ്ധ്യാപകർ - കൂടുതൽ അറിയാൻ