എ.എൽ.പി.എസ്. എളമ്പുലാശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ എളമ്പുലാശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എളമ്പുലാശ്ശേരി എ .എൽ.പി. സ്‌കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. 1939 ൽ ആരംഭിച്ച ഈ വിദ്യാലയം ഈ പ്രദേശത്തെ നാലോളം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് മുന്നോട്ടുള്ള ജൈത്രയാത്രയിലാണ്. ഇനിയും മികച്ച തലമുറകളെ സൃഷ്ടിച്ചെടുക്കാനുള്ള പ്രയാണണം തുടർന്നുകൊണ്ടേയിരിക്കുന്നു.
എ.എൽ.പി.എസ്. എളമ്പുലാശ്ശേരി | |
---|---|
വിലാസം | |
തേഞ്ഞിപ്പലം തേഞ്ഞിപ്പലം പി.ഒ. , 673636 , മലപ്പുറം ജില്ല | |
സ്ഥാപിതം | 29 - 08 - 1939 |
വിവരങ്ങൾ | |
ഫോൺ | 0494 2405835 |
ഇമെയിൽ | ealps.thenhipalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19852 (സമേതം) |
യുഡൈസ് കോഡ് | 32051300803 |
വിക്കിഡാറ്റ | Q64564034 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തേഞ്ഞിപ്പാലം, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 96 |
ആകെ വിദ്യാർത്ഥികൾ | 190 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷർമ്മിള പി.എം |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഹനീഫ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
15-03-2022 | 19852 |
ചരിത്രം
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിലായിരുന്ന പെൺകുട്ടികളുടെ പഠന സൗകര്യത്തിനായി 1939ൽ പെൺകുട്ടികൾക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണൻ നായർ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ. തുടക്കത്തിൽ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ൽ മൂന്നും 41,42 വർഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകൾ ആരംഭിച്ചു. 1949ൽ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവർ പ്രൈമറി സ്കുളുകളിൽ നിന്നും അഞ്ചാം ക്ലാസ്സ് അപ്പർ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോൾ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടർന്ന് നടത്താൻ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോൾ ഒന്നു മുതൽ അഞ്ചു വരെയുള്ള സ്കൂളായി പ്രവർത്തിച്ചു വരുന്നു. . പാഠ്യ-പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സ്കൂളിന് അംഗീകാരമായി സർക്കാർ-സർക്കാറിതര ഏജൻസികളിൽ നിന്ന് ഇരുപത്തിമൂന്ന് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അറിയുവാൻ
ഭൗതികസൗകര്യങ്ങൾ
ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം പ്രീ കെ ഇ ആർ ബിൽഡിംഗ് മാത്രമുണ്ടായിരുന്ന സ്കൂളിന് ഇപ്പോൾ വിശാലമായ ആധുനിക സംവിധാനത്തോടെയുള്ള നിർമ്മിച്ച പുതിയ ക്ലാസ്സ് റൂമുകൾ, ശീതീകരിച്ച ക്ലാസ് മുറികൾ, മികച്ച ലൈബ്രറി, ജൈവ വൈവിധ്യ പാർക്ക്, വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനാനുഭവങ്ങൾ നൽകുന്ന സ്മാർട്ട് ക്ലാസ് റൂം, ഭക്ഷണം പാചകം ചെയ്യാൻ സൗകര്യപ്രദമായ കിച്ചൺ, വാഹന സൗകര്യം, കുട്ടികളുടെ കായിക പരിശീലനത്തിനു തകുന്ന ഗ്രൗണ്ട്, കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ ഓപ്പൺ എയർ സ്റ്റേജ്, ഭിന്നശേഷി കുട്ടികൾക്ക് പരിശീലനം കൊടുക്കാനുളള സൈക്കിൾ എന്നിവ ഭൗതിക സൗകര്യങ്ങളിൽ മികച്ചതാണ്. കൂടുതൽ അറിയുവാൻ
മാനേജ്‌മെന്റ്
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ എളമ്പുലാശ്ശേരി പുതുശ്ശീരി ഉണ്ണികൃഷ്ണൻ നായർ ആണ് സ്ഥാപിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ എം മോഹനകൃഷ്ണൻറെ നേതൃത്വത്തിൽ സ്കൂളിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു. കൂടുതൽ അറിയുവാൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
നമ്പർ | പ്രധാന അധ്യാപകർ |
---|---|
1 | ഇ.പി ഉണ്ണികൃഷ്ണൻ നായർ |
2 | എം അമ്മുണിയമ്മ |
3 | എം രാധാകൃഷ്ണൻ നായർ |
4 | വി ഗോവിന്ദൻ നായർ |
5 | കെ ശ്രീധരൻ നായർ |
6 | എം പങ്കജാക്ഷി |
7 | പി രാധ |
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
ക്ലബ്ബുകൾ
സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പൂർവ്വവിദ്യാർത്ഥികൾ | മേഖല |
---|---|
എളമ്പുലാശ്ശേരി രാമചന്ദൻ | റിട്ട: ഹെഡ്മാസ്റ്റർ |
കുത്താട്ട് ചന്ദ്രൻ | റിട്ട: ഹെഡ്മാസ്റ്റർ |
ഡോക്ടർ പ്രേമരാജൻ | റിട്ട: മെഡിക്കൽ ഓഫീസർ |
ബാലചന്ദ്രൻ | റിട്ട: ഹെഡ്മാസ്റ്റർ |
ഡോക്ടർ :ജഗനിവാസൻ | റിട്ട: മെഡിക്കൽ ഓഫീസർ |
പ്രൊഫസർ സുമതി | റിട്ട: പ്രിൻസിപ്പൽ ഗുരുവായൂരപ്പൻ കോളേജ് |
മോഹനകൃഷ്ണൻ | ജേണലിസ്റ്റ് മാതൃഭൂമി |
ഉദയൻ മാസ്റ്റർ | അധ്യാപകൻ |
ജിതേഷ് | എൻഞ്ചിനീയർ |
സബിത | അധ്യാപിക |
ഡോക്ടർ അമൃത | |
മുസ്തഫ | സിനിമ നടൻ |
ബിജേഷ് ചേളാരി | മിമിക്രി ആർട്ടിസ്റ്റ് |
ഹേമരാജൻ | ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ |
ഡോക്ടർ അഞ്ചിത | |
ഡോക്ടർ വിവേക് | മെഡിക്കൽ ഓഫീസർ കാസർക്കോട് |
ഡോക്ടർ അശ്വതി | |
ആശ പി | സോഫ്റ്റ് വെയർ എൻഞ്ചിനിയർ |
സബീഷ് | കാലിക്കറ്റ് സർവകലാശാല |
ജിതു | സോഫ്റ്റ് വെയർ എൻഞ്ചിനിയർ |
കവിത | അധ്യാപിക |
ഐശ്വര്യ | അധ്യാപിക |
ഷൈനി | തിരൂരങ്ങാടി മുൻസിപ്പാലിറ്റി |
ബാലു | ആർട്ടിസ്റ്റ് മാതൃഭൂമി |
ഷിബിലി | സപ്ലൈക്കോ ഡിപ്പാർട്ട്മെന്റ് |
ഉത്ര | നഴ് സ് തിരൂരങ്ങാടി |
ദിലീപ് | അധ്യാപകൻ |
അഖിൽ | അധ്യാപകൻ |
പ്രശാന്ത് | അധ്യാപകൻ |
ജയപ്രിയ | അധ്യാപിക |
ഷാഫി | കോളേജ് അധ്യാപകൻ |
ഷിഹാബ് | കായികാധ്യാപകൻ |
നിതിൻ | പോലീസ് |
ഷിജിത്ത് | പി ആർ ഒ കാലിക്കറ്റ് യൂണിവേഴ്സിറ്റി |
രജനി | ബി ആർ സി പരപ്പനങ്ങാടി |
രമേശ് | പോലീസ് |
ജയശ്രീ | അധ്യാപിക |
ജയപ്രകാശ് | റിട്ട:അധ്യാപകൻ |
പൂർവ്വവിദ്യാർത്ഥികളെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേട്ടങ്ങൾ
പഠനരംഗത്തും പാഠ്യേതര രംഗത്തും സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കിയ നിരവധി പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ നിന്ന് പ്രശംസ കൈപ്പറ്റിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും മറ്റു ഇതര ഏജൻസികളിൽ നിന്നുമായി ഇരുപത്തി മൂന്നോളം അവാർഡുകൾ ഇതിനകം സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് . കൂടുതൽ അറിയുവാൻ
മികവുകൾ പത്രവാർത്തകളിലൂടെ
2021-2022 വർഷത്തിലെ സ്കൂളുമായി ബന്ധപ്പെട്ട പത്രവാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
മുൻകാലങ്ങളിലെ സ്കൂളുമായി ബന്ധപ്പെട്ട പത്രവാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- കാലിക്കറ്റ് സർവകലാശാല കഴിഞ്ഞ് പാണമ്പ്രയിൽ നിന്ന് കടക്കാട്ടുപാറ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലം.പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോഴിക്കോട് ദിശയിൽ പാണമ്പ്ര എന്ന സ്ഥലത്തുനിന്ന് കടക്കാട്ടുപാറ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
{{#multimaps: 11°7'25.57"N, 75°53'5.64"E |zoom=18 }}
-