എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഹരിതം

* കലാവസ്ഥ വ്യതിയാനം വിവര ശേഖരണം

പഴമക്കാരുമായി അഭിമുഖം

കലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി പഴയ തലമുറയിൽപ്പെട്ട കർഷകൻ ചിന്നുവേട്ടനെ വീട്ടിൽ പോയി സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കി.

* കൃഷിഭൂമി സന്ദർശിക്കൽ

കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനു വേണ്ടി പാച്ചിരി പാടത്തെ നെല്ല്, വാഴ, പൂള എന്നീ കൃഷിത്തോട്ടങ്ങൾ സന്ദർശിച്ചു.


* കൃഷിക്കാരിൽ നിന്ന് കൃഷിഅറിവ് നേടൽ

നെൽകൃഷിയുടെ വിവരങ്ങൾ മനസ്സിലാക്കുന്നതിനായി കർഷകരായ പ്രഭാകരൻ, വേലായുധൻ എന്നിവരെ കൃഷിയിടങ്ങളിൽ ചെന്ന് കണ്ട് കാര്യങ്ങൾ മനസ്സിലാക്കി. കർഷകർ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ വിശദമായി പറഞ്ഞു കൊടുക്കുകയും നെല്ലിൽ നിന്ന് പതിര് വേർതിരിക്കുന്നത് കാണിച്ചു കൊടുക്കുകയും ചെയ്തു.

*ഹരിത കൂടാരം

ഹരിതം പരിപാടിയുടെ ഭാഗമായി കുട്ടികൾ ശേഖരിച്ച കാലാവസ്ഥാ വൃതിയാനം, കൃഷി അറിവുകൾ, പഴഞ്ചൊല്ലുകൾ എന്നിവ എല്ലാവർക്കും വായിച്ച് മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽ നിർമ്മിച്ചതാണ് ഹരിത കൂടാരം. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും കാര്യങ്ങൾ മനസ്സിലാക്കാൻ സഹായകമായി.

പരിസ്ഥിതി

* ലോക പരിസ്ഥിതി ദിനം ബോധവൽക്കരണ വീഡിയോ നിർമ്മാണം .

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി വിഡിയോ നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ  ജനങ്ങളിലെത്തിച്ചു. കൂടാതെ രചനാ മത്സരങ്ങൾ, സംഘടിപ്പിച്ചു

*മരം നടൽ

സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ മരം വെച്ച് പിടിപ്പിച്ച് പരിപാലന ചുമതല ഏറ്റെടുത്തു നടത്തുന്നു. കൂടാതെ സ്കൂൾ പറമ്പിലും തണൽ മരങ്ങൾ നട്ട് പിടിപ്പിച്ചു. ശിശുദിനാത്തോടനുബന്ധിച്ച് കുട്ടി ചാച്ചാജിമാർ ചെടികൾ നട്ട് കൊണ്ട് പൂന്തോട്ട നിർമാണത്തിൽ പങ്കാളികളായി.

* പാച്ചീരിക്കുളം ശുചീകരണം, നിർദ്ദേശക ബോർഡ് സ്ഥാപിക്കൽ

തേഞ്ഞിപ്പലത്തെ  പ്രധാന ജലസ്രോതസ്സായ പാച്ചീരി ക്കുളത്തിന്റെ പരിസരം ശുചീകരിച്ചു നിർദേശക ബോർഡ് സ്ഥാപിച്ചു.

* ജൈവ വൈവിധ്യ പാർക്ക്

പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃകയായി സ്കൂളിൽ നിർമ്മിച്ച ജൈവ വൈവിധ്യ പാർക്കിൽ ചെടികളും മരങ്ങളും വെച്ച് പിടിപ്പിച്ച് കുട്ടികൾ സംരക്ഷിച്ചു പോരുന്നു.

*പ്ലാസ്റ്റിക്കിനെതിരെ പേപ്പർ പേന വിതരണം.

പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഭൂമിയിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് പേനകൾക്ക് പകരം സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും പേപ്പർ പേന വിതരണം ചെയ്തു.

പ്ലാസ്റ്റിക് മനുഷ്യൻ

ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്ററിക് കവറുകളുടെ ആധിക്യത്തിനെതിരെ കുട്ടികളേയും സമൂഹത്തേയും ബോധ്യപ്പെടുത്തുന്നതിനായി കൈത്താങ്ങ് ക്ലബ്ബ് സ്റ്റുൻഡന്റ് കോർഡിനേറ്റർ മുഹമ്മദ് ഷഹൽ പ്ലാസ്റ്റിക് മനുഷ്യനായി മാറി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇത് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കാനും തുണി സഞ്ചിയിലേക്ക് മാറാനും പ്രചോദനമായി. സ്കൂളിലും കവലകളിലും സഞ്ചരിച്ച് പ്ലാസിക് മനുഷ്യൻ പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ അപകടങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തി.

ആരോഗ്യ കായികം

* ഏറോബിക്സ് പരിശീലനം

കുട്ടികളുടെ ശരീരിക-മാനസിക ഉല്ലാസത്തിനായി ആരംഭിച്ച ഏറോബിക്സ് പരിശീലന പരിപാടി ഓൺലൈനായും ഓഫ് ലൈനായും സംഘടിപ്പിച്ചു. ഇത് കുട്ടികളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി

* പ്രഥമ ശുശ്രൂഷ പരിശീലനം.

കുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രഥമ ശുശ്രൂഷ കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ പരിശീലനത്തിന് നേതൃത്വം നൽകി.


വായന

* വായനാദിനാചരണ പരിപാടികൾ

വായനാദിനാചരണത്തിന്റെ ഭാഗമായി ഓൺലൈനായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളെ വായനയുടെ ലോകത്തേക്ക് ആകർഷിക്കുന്നതിനായി വീഡിയോ നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കെവെച്ചു.



* വായനക്കളരി

മലയാള മനോരമയുടെ വായനക്കളരി പദ്ധതിയിലൂടെ സ്കൂളിൽ പത്രം വരുന്നതിനാൽ കുട്ടികളുടെ വായന പരിപോഷണത്തിന് സഹായാമാകുന്നു.

* ലൈബ്രറി കൗൺസിൽ ക്വിസ്സ് മത്സരം

ലൈബ്രറി കൗൺസിലിന്റെ വായന ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.


* ബഷീർ ദിനം

ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും ബഷീറിനെ കുറിച്ച് വീഡിയോയും തയ്യാറാക്കി .കുട്ടികൾക്ക് പുസ്തക വായനയിൽ താൽപര്യം ജനിപ്പിക്കുന്നതിനായി ബഷീറിന്റെ പാത്തുമ്മയുടെ ആടിനെ ആസ്പദമാക്കി വീഡിയോ നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. കൂടാതെ കുട്ടികൾ വീടുകളിൽ വെച്ച് പാത്തുമ്മയുടെ ആട് എന്ന കഥാപാത്രത്തിന്റെ വേഷം കെട്ടി അഭിനയിക്കുകയും ചെയ്തു.

*ക്ലാസ് ലൈബ്രറി

സാമൂഹ്യ ശാസ്ത്രം

* സ്കൂൾ ഇലക്ഷൻ

കമ്പ്യൂട്ടർ സഹായത്തോടെ കുട്ടികളുടെ ഇലക്ഷൻ നടത്തി

സ്കൂൾ മാഗസിൻ

ഗണിത ക്ലബ്ബ്

* ഉല്ലാസ ഗണിതം

ഉല്ലാസ ഗണിതത്തിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷിതാവിനും കൂടിയുള്ള പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു. ലളിതമായും രസകരമായും എങ്ങനെ ഗണിത പഠനത്തെ മുന്നോട്ടു കൊണ്ടുപോകാം എന്നതിൽ കുട്ടികളെയും രക്ഷിതവിനെയും മനസ്സിലാക്കാൻ ഇത്തരം ഒരു പ്രവർത്തനം സഹായകരമായി

ഇത് ഗണിത പഠന പേടി അകറ്റാനും ഗണിതതോടും മറ്റു വിഷയങ്ങളോടുള്ള പോലെ താൽപ്പര്യം ഉണ്ടാക്കാനും സഹായകമായി