സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പയ്യന്നുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് ഹൈസ്ക്കൂൾ ഫോർ ഗേൾസ് പയ്യന്നൂർ 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ | |
---|---|
![]() | |
വിലാസം | |
പയ്യന്നൂർ പയ്യന്നൂർ , പയ്യന്നൂർ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0498 5202163 |
ഇമെയിൽ | stmaryspnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13099 (സമേതം) |
യുഡൈസ് കോഡ് | 32021200648 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1530 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ അന്നമ്മ ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സപ്ന പി |
അവസാനം തിരുത്തിയത് | |
18-02-2022 | St.mary'spnr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും, ശരിയായ ജീവിതവീക്ഷണവും നൽകി പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ 1649 ൽ ഇറ്റലിയിൽ മദർ ബ്രിജിത യുടെ നേതൃത്വത്തിൽ തുടക്കംകുറിച്ച ഉർസുലൈൻ സന്യാസസഭ 1934 ലാണ് ഇന്ത്യയിലെത്തുന്നത്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചു തുടങ്ങിയ സഭ,1941 പുഞ്ചക്കാട് ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.
പയ്യന്നൂരിൽ ഒരു ഗേൾസ് ഹൈസ്കൂൾ ഉണ്ടാവണമെന്ന് ആഗ്രഹത്തിന് പ്രത്യാശ പകർന്ന് മദർ സേവ്യർ, ഫാദർ കയ്റോണിയുടെ സഹായത്തോടെ 1961 ഓഗസ്റ്റിൽ, എട്ടാം ക്ലാസിൽ 34 കുട്ടികളുമായി പയ്യന്നൂർ സെൻ മേരീസ് ഗേൾസ് ഹൈസ്കൂൾ തുടക്കമായി . 1978 യു പി വിഭാഗത്തിനും അംഗീകാരം ലഭിക്കുകയും 1982 ൽ ഗവൺമെന്റ് aided സ്കൂൾ ആയി മാറുകയും ചെയ്തു........Read more
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളുമുണ്ട്.
- ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .
- ഫീസ്ക്സ് &കെമസ്ട്രി ലാബ്
- ലൈബ്രറി
- ATAL TINKERING LAB
- ഓഡിറ്റോറിയം
- സ്ക്കൂൾ മൈതാനം(അതിവിശാലമായ ഒരു കളിസ്ഥലം)
- ഉച്ചഭക്ഷണശാല.........Read more
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- "BEST" (പാവങ്ങൾക്കൊരു കൈത്താങ്ങ്)
- ATAL TINKERING LAB
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ‌്മെന്റ്
SLNO | NAME | YEAR | |
---|---|---|---|
1 | മദർ സേവ്യർ സബാദീനി | 1961 | 1973 |
2 | മദർ ലൂയിസ് മാർഗ്രറ്റ് തയ്യിൽ | 1974 | 1981 |
3 | മദർ അലോഷ്യവാസ് | 1982 | 1987 |
4 | മദർ ലില്ലിയാന | 1988 | 1990 |
5 | സിസ്റ്റർ അൽബേർട്ട അറക്കൽ | 1990 | 1997 |
6 | സിസ്റ്റർ കർമ്മലീത്ത ചൊവാട്ട്കുന്നേൽ | 1997 | 2003 |
7 | സിസ്റ്റർ ഫ്രണണ്ടാ ഏഴാനിക്കാട്ട് | 2003 | 2007 |
8 | സിസ്റ്റർ സുനിത കുട്ടൂക്കൽ | 2007 | 2013 |
9 | സിസ്റ്റർ വിനയ പുരയിടത്തിൽ | 2013 | 2018 |
10 | സിസ്റ്റർ വീണ പാണങ്കാട്ട് | 2018 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപികമാർ
SLNO | NAME | YEAR | |
---|---|---|---|
1 | സിസ്റ്റർ നത്തലീന കണ്ടംകുളത്തിൽ | 1965 | 1971 |
2 | സിസ്റ്റർ ലില്ലിയാന | 1971 | 1976 |
3 | സിസ്റ്റർ പിയറീന കൊച്ചുമുറ്റം | 1976 | 1979 |
4 | സിസ്റ്റർ ലില്ലി വരക്കമാക്കൽ | 1979 | 2001 |
5 | സിസ്റ്റർ ഒട്ടാവിയ കുന്നപ്പളളി | 2001 | 2002 |
6 | സിസ്റ്റർ സുനിത കുട്ടൂക്കൽ | 2002 | 2003 |
7 | സിസ്റ്റർ മേരി പി. ജെ പുരയിടത്തിൽ | 2003 | 2010 |
8 | സിസ്റ്റർ ഡെയ്സമ്മ ജോസഫ് | 2010 | 2013 |
9 | സിസ്റ്റർ വൽസമ്മ ചാക്കോ | 2013 | 2018 |
10 | സിസ്റ്റർ മേരികുട്ടി സെബാസ്റ്റ്ൻ | 2018 | 2020 |
11 | സിസ്റ്റർ അന്നമ്മ ചാക്കോ | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സീത ശശിധരൻ
ഭരതനാട്യ നർത്തകികളിൽ ശ്രദ്ധേയയായ സീത ശശിധരൻ 1976 മുതൽ 1986 വരെ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്ക്കുളിലായിരുന്നു പഠിച്ചത്. നർത്തകനായ ചെറിയച്ഛൻ ധനഞ്ജയൻ സാറിൻ്റെ പാത പിൻതുടർന്ന് ഏഴാം വയസ്സിൽ തന്നെ നൃത്ത പഠനം ആരംഭിച്ചു.നടനം ശിവപാലൻ മാസ്റ്ററുടെയും വിഭാവസു മാസ്റ്ററുടെയും കീഴിൽ നൃത്തം പഠിച്ചു.സ്കൂളിൽ നിന്നും ലഭിച്ച പ്രോത്സാഹനവും സീതയുടെ കലാജീവിതത്തിന് വലിയൊരു മുതൽക്കൂട്ടായിരുന്നു.പ്രീ ഡിഗ്രി പഠനത്തിനു ശേഷം ചെന്നൈ അഡയാർ കലാക്ഷേത്രയിൽ ചേർന്നു.ഭരതനാടുത്തിൽ ഡിപ്ലോമ നേടി. തുടർന്ന് ധനഞ്ജയ ദമ്പതികളുടെ സ്ഥാപനമായ ചെന്നൈ ഭരത കലാഞ്ജലിയിൽ നിന്ന് ഭരതനാട്യത്തിൽ പി.ജി ഡിപ്ലോമയും കരസ്ഥമാക്കി. സീത രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ നൃത്തോത്സവങ്ങളിൽ ഭരതനാട്യം അവതരിപ്പിച്ച് ആസ്വാദക പ്രശംസ നേടിയിട്ടുണ്ട്. ചെന്നൈ ശ്രീകൃഷ്ണ ഗാനസഭയുടെ മികച്ച നർത്തകിമാർക്കുള്ള ലക്ഷ്മി വിശ്വനാഥൻ പുരസ്കാരം, കലാ ദർപ്പണത്തിൻ്റെ രുഗ്മിണി ദേവി അരുണ്ഡേൽ പുരസ്കാരം ,കൊച്ചിൻ ആക്മി നാട്യ രത്ന പുരസ്കാരം, തുഞ്ചൻ സ്മാരക ട്രസ്റ്റിൻ്റെ പ്രശംസ പത്രം, പയ്യന്നൂർ റോട്ടറി ക്ലബിൻ്റെ വൊക്കേഷണൽ എക്സലൻ്റ് അവാർഡ്, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണയ്ക്കായുള്ള കലാ സാഗർ അവാർഡ് എന്നീ പുരസ്കാരങ്ങൾ സീതയെ തേടിയെത്തിയിട്ടുണ്ട്.ചെന്നൈ ഭരത കലാഞ്ജലിയുടെ സീനിയർ കലാകാരിയായ സീത പയ്യന്നൂർ കേളോത്ത് പ്രവർത്തിക്കുന്ന ഭരത കലാഞ്ജലിയുടെ ഡയരക്ടറാണ് .
അനശ്വര രാജൻ
മലയാള ചലചിത്ര രംഗത്തെ ഭാവി പ്രതീക്ഷയായ അനശ്വര രാജൻ പയ്യന്നൂർ സെന്റ് മേരീസിന്റെ പൂർവ്വ വിദ്യാർത്ഥിനിയാണ്.. ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. പുതിയ ചിത്രം സൂപ്പർ ശരണ്യ എന്ന ചിത്രവും പ്രേഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്
വഴികാട്ടി
പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 200 മീറ്റർ പടിഞ്ഞാറ് മാറി ബി കെ എം ഹോസ്പിറ്റലിന് സമീപത്ത് സ്ഥിതി ചെയ്യുന്നു.{{#multimaps:12.105321677408677, 75.20250868112171| width=800px | zoom=17}}