സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

  2019-20 വർഷത്തെ വിദ്യാരംഗം സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം ബാലസാഹിത്യ അവാർഡ് ജേതാവ് ശ്രീ.മധുസാർ നിർവഹിച്ചു.

സാങ്കേതിക വിദ്യാ കാലത്തെ സാഹിത്യം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന അനഘ .എസ് .രാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് കോഴിക്കോട് വച്ചു നടന്ന മേഖലാതല സെമിനാറിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.

ഒക്ടോബറിൽ നടന്ന സബ് ജില്ലാതല ശില്പശാലയിൽ സ്കൂളിൽ നിന്ന് 15 വിദ്യാർത്ഥിനികൾ പങ്കെടുത്തു.ജലച്ചായം, കാവ്യാലാപനം, നാടൻപാട്ട് എന്നീ ഇനങ്ങൾ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2019 ൽ കേരള പിറവി ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയും മലയാളം ക്ലബും സംയുക്തമായി 1000 വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ചു കൊണ്ട് മെഗാ തിരുവാതിര സംഘടിപ്പിച്ചു.



2020-21 അധ്യയന വർഷത്തിൽ വിദ്യാരംഗം സാഹിത്യോത്സവ ഉദ്ഘാടനം ഓൺലൈൻ ആയി സംഘടിപ്പിച്ചു. കുട്ടികൾക്ക് അവരുടെ സാഹിത്യരചനകൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കാൻ അവസരം നൽകി. വിദ്യാരംഗം 2021-22 ഉദ്ഘാടനം ഓൺലൈനായി സംഘടിപ്പിച്ചു.ശശി മോഹൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.ഓടക്കുഴലിൽ മനോഹരമായ ഗാനം ആലപിച്ചു കൊണ്ട് ജോയ് മാസ്റ്റർ ആശംസ അർപ്പിച്ചു.കുട്ടികൾ കഥാരചന, കവിതാ രചന, ചിത്രരചന, നാടൻപാട്ട്, അഭിനയം എന്നീ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

പത്താം ക്ലാസിലെ തേജ അനിൽ സബ്ജില്ലാ - ജില്ലാ തലങ്ങളിൽ കവിതാലാപനത്തിന് ഒന്നാം സ്ഥാനം നേടി. ദേവനന്ദ എ ശ്രീധർ യു.പി വിഭാഗത്തിൽ കവിതാലാപനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.