സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്ക്കൂൾ നിലവിൽ വന്നത് 1964ൽ ആണ് .ഹൈസ്ക്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ആയി  18 ഡിവിഷനുകൾ ഉണ്ട്.വിവിധ ക്ലബ്ബുകൾ നന്നായി പ്രവർത്തിക്കുന്നുണ്ട്. ഗൈഡ്സ് വിഭാഗം ജില്ലയിൽ തന്നെ ഏറ്റവും മികച്ച ഒന്നാണ്. എ ടി എൽ ലാബ് കുട്ടികളുടെ ശാസ്ത്ര പഠനത്തിന് ആവശ്യമായ പിന്തുണ നൽകുന്നു.


അധ്യാപകദിനം, ഓണാഘോഷം

പുതിയ ബാൻഡ് ടീം

സെൻമേരിസ് ഹൈസ്കൂൾ ഫോർ ഗേൾസ് ന്റെ പുതിയ ബാൻഡ് ടീമിന്റെ അരങ്ങേറ്റവും വിവിധതലങ്ങളിൽ മികവുതെളിയിച്ച  വിദ്യാർത്ഥികൾക്കുള്ള ആദരവും 26/02/2022, ശനിയാഴ്ച 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പിടിഎ പ്രസിഡണ്ട് അനിൽകുമാർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ ഡിവൈഎസ്പി കെ. ഇ പ്രേമചന്ദ്രൻ സാർ മുഖ്യാതിഥിയായി. ബാൻഡ് മേളത്തിന്റെ അകമ്പടിയിൽ അതിഥിയെ വരവേറ്റു. പഴയ team captain അധീന, പുതിയ ടീം ക്യാപ്റ്റൻ തീർത്ഥയ്ക്ക് ബ്യുഗിൾ കൈമാറിക്കൊണ്ട് ടീം  hand over ചെയ്തു. മുഖ്യാതിഥി  guard of honour സ്വീകരിച്ചു. ജോയ് മാസ്റ്ററിന്റെ നേതൃത്വത്തിൽ ബാൻഡ് വിദ്യാർത്ഥിനികൾ സംഗീത വിരുന്നൊരുക്കി. Guides വിദ്യാർത്ഥിനികൾ മനോഹരമായി display അവതരിപ്പിച്ചു.

 

കോമൺവെൽത്ത് ഉപന്യാസരചന bronze മെഡൽ ജേതാവ് ശ്രീനന്ദ എൻ. രാജ്യപുരസ്കാർ ജേതാവ് കാതറിൻ വി ജെ, സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഖോ ഖോ ടീമംഗം അലീന മരിയ, എലൈറ്റ് വേൾഡ് റെക്കോർഡ് അർഹരായ വേദ എസ്, തന്മയ പി, നാഷണൽ ലെവൽ പെയിന്റിങ് മത്സരവിജയി സാധിക പി എം, ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ ചരട് കുത്തി കോൽക്കളിയിൽ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്, യൂണിവേഴ്സൽ റെക്കോർഡ്സ് ഫോം, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് എന്നിവ കരസ്ഥമാക്കിയ തീർത്ഥ അനീഷ്, ഗോപിക കെ വി, ആവണി കെ, ആവണി നവീൻ, കീർത്തന ഉത്തമൻ എന്നിവരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.