ജി യു പി സ്ക്കൂൾ പുറച്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി സ്ക്കൂൾ പുറച്ചേരി | |
---|---|
പ്രമാണം:Ischool photo.jpg | |
വിലാസം | |
പുറച്ചേരി ഏഴിലോട് പി.ഒ. , 670309 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 0497 2801185 |
ഇമെയിൽ | gupspurachery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13563 (സമേതം) |
യുഡൈസ് കോഡ് | 32021400103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 311 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | sunanda |
പി.ടി.എ. പ്രസിഡണ്ട് | രാജു |
എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണപ്രിയ |
അവസാനം തിരുത്തിയത് | |
06-02-2022 | MT 1145 |
ചരിത്രം
പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പ്രാണവായു പകർന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂൾ.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകൾക്ക് ആദ്യാക്ഷരത്തിൻറെ വെളിച്ചം നൽകി അവരെ കർമ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ൽ എൽ.പി. സ്കൂളായും 1981-ൽ യു.പി.സ്കൂളായും ഉയർന്ന് ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി ഉയർന്നിരിക്കുകയാണ് ഗവ: യു.പി സ്കൂൾ പുറച്ചേരി.നല്ലൊരു പഠനാന്തരീക്ഷം നിലനിർത്താൻ ആവശ്യമായ മിക്കവാറും ഭൗതികസൗകര്യങ്ങൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ഇവിടെ ഒരുക്കിക്കഴിഞ്ഞു. പി.ടി.എ. ഫണ്ട്,ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P ഫണ്ടുകൾ , S.S.A , മറ്റു സർക്കാർ ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങൾ ഇവിടെ ഒരുക്കിയത്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ 2015-16 സ്കൂളിൽ കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ പളർത്തിയെടുക്കാൻ സ്കൂളിലെ ക്ലബുകൾ വഹിക്കുന്ന പങ്കുകൾ നിസ്തുലമാണ്. ഈ വർഷത്തെ ക്ലബുകളുടെ പ്രവർത്തന മികവുകൾ ചുരുക്കി വിവരിക്കുന്നു. സയൻസ് ക്ലബ് എഡിസൺ എന്ന ശാസ്ത്രഞ്ജൻറെ നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന ശാസ്ത്ര പരീക്ഷണ ങ്ങൾ, ശാസ്ത ഉപകരണ നിർമാണം, ക്വിസ് മൽസരങ്ങൾ, ശാസ്ത്രസംബന്ധമായ വാർത്തകൾ തയ്യാറാക്കൽ, ഉത്തരപ്പെട്ടി, ദിനാകരണങ്ങൾനടത്തൽ മുതലായവ നടത്തുന്നു. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങൾ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോൺ ദിനം, ലോക തണ്ണീർതട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. പഠനയാത്ര, ക്യാമ്പുകൾ, മരംനടൽ, പ്രകൃതി സംരക്ഷണം, ഫീൽഡ്ട്രിപ്പ് തുടങ്ങിയവ നടത്തുന്നു. വിവിധ ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് ക്വിസ് മൽസരങ്ങൾ, പോസ്റ്റർ രചനകൾ റാലികൾ എന്നി നടത്തുന്നു. ശാസ്ത്രമേളകൾക്ക് നേതൃത്വം നൽകി ഈ വർഷം മികച്ച നേട്ടം തന്നം ഉണ്ടാക്കി. ഈ വർഷം നടത്തിയ ശ്രദ്ധേയമായ ഒരു പരിപാടിയാണ് ജൈവ ഭക്ഷ്യമേള ജൈവപരമായ വസ്തുക്കൾ ഉപയോഗിച്ചാണ്. സാമൂഹ്യശാസ്തക്ലബ് സാമൂഹ്യശാസ്ത അവബോധം വളർത്താൻ പര്യാപ്തമായ വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. ഫീൽഡ് ട്രിപ്പ് , പുരാവസ്തു ശേഖരണം, പഠനയാത്ര, പ്രാദേശിക ചരിത്ര രചന, ദിനാചരണങ്ങൾ, ക്വിസ് മൽസരങ്ങൾ , പോസ്റ്റർ രചനകൾ റാലികൾ തുടങ്ങിയവ നടത്തുന്നു. അയ്യൻകാളി ദിനം, ലോകമയക്കു മരുന്നു വിരുദ്ധദിനം, ഗാന്ധി ജയന്തി, റിപ്പബ്ലിക്ക് ദിനം ,ഐക്യരാഷ്ട്രദിനം ,കേരളപ്പിറവിദിനം തുടങ്ങിയ ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. സാമൂഹ്യശാസ്ത്രമേളയിൽ മികച്ച വിജയം ഉണ്ടാക്കി. ഗണിതശാസ്ത്രക്ലബ് കുട്ടികളിൽ ഗണിതാഭിരുടി വളർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ നടത്തുന്നു. ക്വിസ് മൽസരങ്ങൾ, ചോദ്യോത്തരപ്പെട്ടി, പസിലുകൾ, കളികൾ, ദിനാചരണങ്ങൾ, പോസ്റ്റർ രചനകൾ എന്നിവ നടത്തുന്നു. ഗണിതശാസ്ത്രമേളയ്ക്ക് നേതൃത്വം വഹിക്കുന്നു. ഗണിതക്വിസുകൾ ഗണിത പസിലുകൾ, ഗണിതരൂപങ്ങളുടെ നിർമ്മാണം എന്നി നടത്തുന്നു. സബ് ജില്ല - ജില്ലാ ഗണിതശാസ്ത്രസെമിനാറുകളിൽ മികച്ച വിജയം നേടി. വിദ്യാരംഗം കലാ സാഹിത്യവേദി വിദ്യാർത്ഥികളുടെ സാഹിത്യപരമായ കഴിവുകൾ ഉണർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. വായനാ ദിനത്തിൻറെയും വായനാ വാരാചരണ ത്തിൻറയും ഭാഗമായി ലൈബ്രറി വിതരണം , വായനശാലാ സന്ദർശനം, സാഹിത്യക്വിസ് എന്നിവ നടത്തി . ഈ വർഷം കഥാകവിതാ ആസ്വാദനക്യാമ്പ് നടത്തി. പ്രശസ്ത സാഹിത്യകാരന്മാരായ ശ്രീ. കൃശ്ണൻ നടുവിലത്ത്, അജേഷ് കടന്നപ്പള്ളി എന്നിവർ ക്ലാസ്സെടുത്തു. ബഷീർ ദിനം, വളളത്തോൾ ദിനം, ഉറൂബ് ദിനം, വയലാർ ദിനം തുടങ്ങീ സാഹിത്യകാരന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികൾ നടത്തി. ക്ലാസ്സുകളിൽ കൈയെഴുത്ത് മാഗസിൻ തയ്യാറാക്കാനുള്ള നേതൃത്വം നൽകി വരുന്നു. സാഹിത്യ സമാജം, ബാലസഭ എന്നിവ നടത്തുന്നു. ഇംഗ്ലീഷ് ക്ലബ് ഇദഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇംഗ്ലീഷ് ഫെസ്റ്റിൻറെ ഭാഗമായി സ്കൂളിൽ മുഴുവൻ ക്ലാസുകളിലും ഇംഗ്ലീശ് പരിപാടികൾ സംഘടിപ്പിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിപാടി നടത്തിവരുന്നു. ഈ വർഷത്തെ CRC തല ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂളിൽവച്ച് നടത്തി. ഹിന്ദി മഞ്ച് രാഷ്ട്രഭാഷയായ ഹിന്ദിയെ കൂടുതൽഅറിയാനും കൂടുതൽ അറിവു നേടാനുമുള്ള പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കഥ, കവിത, ലേഖനം, പ്രസംഗം,തുടങ്ങിയവ തയ്യാറാക്കുന്നു. മാഗസിനുകൾ തയ്യാറാക്കുന്നു. പ്രേംചന്ദ് ദിനം, ഹിന്ദി വാരാഘോഷം എന്നിവയോടനുബന്ധിച്ച് വിവിധ പ രിപാടികൾ നടത്തി.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.101095361938283, 75.25392193915663| width=600px | zoom=15 }} കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയിൽ ഏഴിലോട് നിന്നും 2 കി.മി.പുറച്ചേരി റോഡ്
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13563
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ