എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4442801 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം1835 ൽ സിഥാപിതമായി.

എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം
school
school
വിലാസം
അമ്പിലികോണം

എൽ.എം.എസ്.എൽ.പി.എസ്.ഇമ്പിലികോണം
,
അയിര. പി. ഒ പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - june - 1835
വിവരങ്ങൾ
ഫോൺ9745819860
ഇമെയിൽ44519embilikonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44519 (സമേതം)
യുഡൈസ് കോഡ്32140900202
വിക്കിഡാറ്റx
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംകാരോട് ഗ്രാമപഞ്ചായത്ത്
വാർഡ്അമ്പിലികോണം, 7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാറാണി. ആർ. എൽ
പി.ടി.എ. പ്രസിഡണ്ട്ഷീജ
എം.പി.ടി.എ. പ്രസിഡണ്ട്വിനിത
അവസാനം തിരുത്തിയത്
03-02-20224442801


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

   

            നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പഞ്ചായത്തിലെ അമ്പിലികോണം എന്ന സ്ഥലത്താണ്  L M S L P S  ഇമ്പിലികോണം സ്ഥിതിചെയ്യുന്നത്.1835 ൽ REV.ന്യൂപോർട്ട് സായിപ്പ് എന്ന മിഷനറി ആരാധനാലയവും പള്ളിക്കൂടവും പണിതു.1931 ൽ ഓല ഷെഡ് മാറ്റി ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു      

         വിദ്യാഭ്യാസത്തിൽ വളരെയധികം പിന്നോക്കം  നിന്നിരുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി രൂപംകൊണ്ടതാണ് ഈ വിദ്യാലയം.pre KG,LKG,UKG ക്‌ളാസുകളും കൂടാതെ 1 മുതൽ 4 വരെ malayalam & english മീഡിയം ക്ലാസുകളും ഈ സ്ക്കൂളിൽ ഉണ്ട്. എൽ.ഏം.എസ്.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.RT.REV.ധർമരാജ് റസാലം അവർകൾ കോർപ്പറേറ്റ് മാനേജർ ആയി ഈ നാളുകളിൽ പ്രവർത്തിക്കുന്നു                  

ഭൗതികസൗകരൃങ്ങൾ

30 സെൻറ് വിസ്‌തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.നഴ്സറി മുതൽ 4 വരെ 2 കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു,ലൈബ്രറി,സ്മാർട്ട്ക്ലാസ്സ്‌റൂം,ഓഫീസ്‌റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്.സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും,എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്ക്കൂൾ മുറ്റത്ത്‌ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് 

1 റീഡിംഗ്റും

എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കി കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു

2 ലൈബ്രറി

ക്ലാസ് ലൈബ്രറിക്കു പുറമെ സ്ക്കൂൾ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്

3 കംപൃൂട്ട൪ ലാബ്

M L A  ആയിരുന്ന ശ്രീ.ലൂഡി ലൂയിസ് അവർകൾ അനുവദിച്ച സ്മാർട്ട് ക്ലാസ്റൂമിൽ കുട്ടികളുടെ പഠനാവശ്യത്തിനായുള്ള കംപ്യൂട്ടറുകളും പ്രോജെക്ടറുകളും ഉണ്ട്.കൂടാതെ KITE ൽ നിന്നും ലഭിച്ച രണ്ടു പോർട്ടബിൾ പ്രൊജക്ടറുകളും 4 ലാപ്ടോപ്പുകളും ഉണ്ട്

മികവുകൾ

കലോത്സവങ്ങൾ,വിവിധ മേളകൾ,L S S,മറ്റ് ക്വിസ് മത്സരങ്ങൾ,എന്നിവയിൽ നമ്മുടെ സ്‌ക്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്നതിന് കുട്ടികളോടൊപ്പം രക്ഷകർത്താക്കളുടെ സഹകരണവും ലഭിക്കുന്നു

ദിനാചരണങ്ങൾ

2021 -2022 അധ്യയനവർഷത്തിലെ ഒട്ടുമിക്ക ദിനാചരണങ്ങളും കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും പങ്കാളിത്തത്തോടെ നടത്തി.പരിസ്ഥിതിദിനം,ചാന്ദ്രദിനം,ലഹരിവിരുദ്ധദിനം,ഹിരോഷിമദിനം,സ്വാതന്ത്ര്യദിനം,കർഷകദിനം, ഓണം,അധ്യാപകദിനം,ഗാന്ധിജയന്തി,ഓസോൺദിനം,തപാൽദിനം,കേരളപ്പിറവി,ശിശുദിനം,ക്രിസ്തുമസ്,റിപ്പബ്ലിക്‌ദിനം തുടങ്ങിയവ സമുചിതമായി ഗൂഗിൾ മീറ്റ് വഴി ആഘോഷിച്ചു.ഓരോ പ്രധാന ദിനങ്ങളിലും കുട്ടികൾ അതാതിന്റെ പ്രവർത്തനങ്ങൾ ചെയ്ത് വീഡിയോ,ഫോട്ടോ എന്നിവ ഗ്രൂപ്പുകളിൽ അയച്ചു വിവിധ ആൽബങ്ങൾ തയാറാക്കി



അദ്ധ്യാപകർ

1,ബീനാറാണി.ആർ.എൽ

2,ഷീജ ഡാനിയേൽ.എ

3,ജിയോസിൽ.ജി.എസ്‌

4,അനില ഐസക്  


ക്ളബുകൾ

ഹെൽത്ത് ക്ലബ്ബ്,ഇക്കോക്ലബ്ബ്,സയൻസ്ക്ലബ്ബ്,ഗണിതക്ലബ്ബ്,സലിംഅലിക്ലബ്ബ്,തുടങ്ങി വിവിധ ക്ലബ്ബുകൾ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നു.ഇക്കോക്ലബ്ബിൻറെ നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങൾ കുട്ടികൾക്ക് നൽകുന്നു

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:8.32815,77.12832|zoom=12}}

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരം -നാഗർകോവിൽ ദേശീയപാതയിൽ പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ ഇറങ്ങുക.അവിടെനിന്നും ഊരമ്പ് -പൂവ്വാർ റൂട്ടിൽ പോകുന്ന ബസിൽ കയറി പനങ്കാല സ്‌റ്റോപ്പിൽ ഇറങ്ങുക.അവിടെനിന്നും കനാലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഞങ്ങളുടെ സ്ക്കൂളിൽ എത്താം

   കാരോട് വില്ലേജ് ഓഫീസിൽ നിന്നും കനാൽ മാർഗം.400 മീറ്റർ സഞ്ചരിച്ചാലും ഞങ്ങളുടെ സ്ക്കൂളിൽ എത്തിച്ചേരാനാകും