വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ചരിത്രം | |
|---|---|
| വിലാസം | |
പാതിരപ്പള്ളി പാതിരപ്പള്ളി പി.ഒ. , 688521 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 11 - 04 - 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | 35240vvsdup@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35240 (സമേതം) |
| യുഡൈസ് കോഡ് | 32110100401 |
| വിക്കിഡാറ്റ | Q87478229 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 164 |
| പെൺകുട്ടികൾ | 90 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിന്ധു എസ് |
| പി.ടി.എ. പ്രസിഡണ്ട് | സുരേന്ദ്രൻ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രമീള പി എസ് |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 35240 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
................................
ചരിത്രം
1928-ൽ ശ്രീ. കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ പ്രൈമറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം പാതിരപ്പള്ളിയുടെ മണ്ണിൽ സന്മാർഗദീപം പൊഴിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് സ്കൂൾ എന്നാണ് .പ്രപ്പേറിട്ടറി ക്ലാസ്സുമുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഈ സ്ക്കൂളിൽ നൽകിയിരുന്നതിനാലാവാം ഈ വിളിപ്പേർ ലഭ്യമായത്. എന്നാൽ ഇന്ന് മലയാളം മീഡിയത്തോടൊപ്പം ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഉൾപ്പെടുത്തി ഇംഗ്ലീഷ് സ്കൂൾ എന്ന പേർ അന്വർത്ഥമാക്കുകയാണ് ഈ വിദ്യാലയം.ശ്രീ. കുഞ്ഞൻ ഗോവിന്ദൻ അവർകളുടെ മൂത്തമകനും വിദ്യാഭ്യാസ തല്പരനും ആ നാട്ടിലെ ആക്കാലത്തെ ബി. എ ക്കാരനുമായിരുന്ന ശ്രീ. എം. പദ്മനാഭൻ അവർകൾ സ്ഥാപക മാനേജരായിരുന്നു. ശ്രീപദ്മനാഭൻ ,ശ്രീ.ബ നവന്തൂർ തുടങ്ങിയ പ്രഗല്ഭരായ ആദ്യ കാല അധ്യാപകർക്കൊപ്പം മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ ശ്രീ.സാനുമാഷും ഈ സ്കൂളിലെ ഗുരുക്കന്മാരിൽ ഒരാളായിരുന്നു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.പൊതു വിദ്യാഭ്യാസ രംഗത്തെ സ്കൂളുകൾ പൊതുവെ ഡിവിഷൻ ഫാൾ നേരിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വർഷങ്ങളായി 5 മുതൽ 7വരെ 9 ഡിവിഷനുകളുമായി നമ്മുടെ സ്ക്കൂൾ നിലനിൽക്കുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. സ്കൂൾ മാനേജർ ശ്രീ. പ്രേമാനന്ദൻ അവർകളാണ്.
ഭൗതികസൗകര്യങ്ങൾ
- ശിശുസൗഹൃദപഠനാന്തരീക്ഷം.
- കമ്പ്യുട്ടർലാബ്.
- ലൈബ്രറി[ക്ലാസ്]
- ഗണിതലാബ്.
- ജൈവവൈവിധ്യപാർക്ക്.
- ജൈവപച്ചക്കറിത്തോട്ടം.
- ഔഷധത്തോട്ടം.
- പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്.
- ശൂദ്ദജലസംവിധാനം.
- പോഷകസമൃദ്ധമായആഹാരം.
- മുഴുവൻ കുട്ടികൾക്കും കമ്പ്യുട്ടർ പഠനം.
- വാഹന സൗകര്യം
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- പ്രവൃത്തി പരിചയ ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഹിന്ദി ക്ലബ്
- പരിസ്ഥിതി ക്ലബ്ബ്.
- കണ്ണിമചിമ്മാതെ.
- നേർകാഴ്ച .
മുൻ സാരഥികൾ


:
- ശ്രീ.ഷൺമുഖൻ
- ശ്രീ.അംബികേശൻ
- ശ്രീമതി.റോസമ്മ സെബാസ്റ്റ്യൻ
- ശ്രീമതി.ക്ലാരമ്മ മൈക്കിൾ
- ശ്രീമതി.വത്സല
- ശ്രീമതി.വി.കെ.ശ്രീകല
- ശ്രീമതി.ഉമാദേവി
- ശ്രീമതി.സുലഭ.റ്റി.ആർ
- ശ്രീമതി.ഷേർളി രാജൻ
- ശ്രീമതി.കോമളവല്ലിയമ്മ
- ശ്രീമതി.ത്രേസ്യാമ്മ
- ശ്രീമതി.ലളിതാംബിക അന്തർജനം
- ശ്രീമതി.സരസ്വതി

നേട്ടങ്ങൾ
- യു.പി.സ്കൂളുകളിൽ വച്ചു കേരളത്തിലെ ആദ്യത്തെ എൽ.ഈ.ഡി. ബൽബു നിർമ്മാനകേന്ദ്രവും വിതരണ കേന്ദ്രവുമാരംഭിക്കുവാൻ നമ്മുടെ സ്കൂളിനു സാധിച്ചു.
- കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ നടത്തിയ പരിസ്ഥിതി ദിന ക്വിസിൽ ദേവനന്ദ.എസ് നു നാലാം സ്ഥാനം ലഭിച്ചു.
- കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു നടത്തിയ ആകാശ്മിത്ര പുരസ്കാരം ശ്രീനന്ദ എസ് നായർ നേടി.
- കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ ശിശുബിനവുമായി ബന്ധപ്പെട്ടു നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം ശ്രീനന്ദ എസ് നായർ നേടി.അമൽദേവ് പ്രോൽസാഹന സമ്മാനവും നേടി.
- കുട്ടികൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകിയ ഗൈഡിനുള്ള ആദരവ് ധന്യ ടീച്ചർക്കും ലഭിച്ചു.
- നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിന് പ്രത്യേകപരാമർശം അർഹിക്കുന്ന സ്കൂളിനുള്ള പുരസ്‌കാരം ലഭിച്ചു.
- സ്മാർട്ട് എനർജി ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിലൂടെ സ്കൂളിന് വൈദ്യുതോ പകരണങ്ങൾ സമ്മാനമായി ലഭിച്ചു.
- സബ് ജില്ലയിലെ മികച്ച ക്ലബ് ആയി സോഷ്യൽ സയൻസ് ക്ലബ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- കുട്ടികളിലെ ഇംഗ്ലീഷ് ആശയവിനിമയശേഷി വളർത്തുന്നതിനായുള്ള ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ നിരവധി കുട്ടികൾ അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നു.
- സ്മാർട്ട് എനർജി ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിലൂടെ കഴിഞ്ഞവർഷം സ്കൂളിന് വൈദ്യുതോ പകരണങ്ങൾ സമ്മാനമായി ലഭിച്ചു.
- സബ് ജില്ലാ ശാസ്ത്രമേളയിൽ ഗണിതം -പസിൽ -ഒന്നാം സ്ഥാനം, സമൂ ഹ്യശാസ്ത്രം -സ്റ്റിൽ മോഡൽ -ഒന്നാം സ്ഥാനം, പ്രവൃത്തി പരിചയം -നെറ്റ് മേക്കിങ് -ഒന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊ.എം.കെ.സാനു
2. സ്ട്രോങ് ബോയ് ഒഫ് ഏഷ്യയായി വിജയിച്ച പവർ ലിഫ്ടിങ് ചാബ്യന് ആയ അഭിജിത്ത്.
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35240
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ