വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1928-ൽ ശ്രീ. കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ പ്രൈമറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം പാതിരപ്പള്ളിയുടെ മണ്ണിൽ സന്മാർഗദീപം പൊഴിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് സ്കൂൾ എന്നാണ് .പ്രപ്പേറിട്ടറി ക്ലാസ്സുമുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഈ സ്ക്കൂളിൽ നൽകിയിരുന്നതിനാലാവാം ഈ വിളിപ്പേർ ലഭ്യമായത്. എന്നാൽ ഇന്ന് മലയാളം മീഡിയത്തോടൊപ്പം ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഉൾപ്പെടുത്തി ഇംഗ്ലീഷ് സ്കൂൾ എന്ന പേർ അന്വർത്ഥമാക്കുകയാണ് ഈ വിദ്യാലയം.ശ്രീ. കുഞ്ഞൻ ഗോവിന്ദൻ അവർകളുടെ മൂത്തമകനും വിദ്യാഭ്യാസ തല്പരനും ആ നാട്ടിലെ ആക്കാലത്തെ ബി. എ ക്കാരനുമായിരുന്ന ശ്രീ. എം. പദ്മനാഭൻ അവർകൾ സ്ഥാപക മാനേജരായിരുന്നു. ശ്രീപദ്മനാഭൻ ,ശ്രീ.ബ നവന്തൂർ തുടങ്ങിയ പ്രഗല്ഭരായ ആദ്യ കാല അധ്യാപകർക്കൊപ്പം മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ ശ്രീ.സാനുമാഷും ഈ സ്കൂളിലെ ഗുരുക്കന്മാരിൽ ഒരാളായിരുന്നു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.പൊതു വിദ്യാഭ്യാസ രംഗത്തെ സ്കൂളുകൾ പൊതുവെ ഡിവിഷൻ ഫാൾ നേരിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വർഷങ്ങളായി 5 മുതൽ 7വരെ 7 ഡിവിഷനുകളുമായി നമ്മുടെ സ്ക്കൂൾ നിലനിൽക്കുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. സ്കൂൾ മാനേജർ ശ്രീ. പ്രേമാനന്ദൻ അവർകളാണ്.


സാരഥികൾ

  1. ശ്രീമതി. സിന്ധു. എസ് (പ്രധാനാധ്യാപിക)
  2. ശ്രീ. ഷൈൻ. എം. പി (സീനിയർ അസിസ്റ്റന്റ് )
  3. ശ്രീമതി. രാജശ്രീ. എസ്
  4. ശ്രീമതി. മീര. ജി
  5. ശ്രീമതി. ധന്യ. ജി
  6. ശ്രീമതി. ഷംന. എസ്
  7. ശ്രീമതി. സ്മിത. എ. രാജ്
  8. ശ്രീമതി. സീത. സി
  9. ശ്രീ. ശ്രീകാന്ത്. സി. എസ് (ഒ. എ )

ഭൗതികസൗകര്യങ്ങൾ

  • ശിശുസൗഹൃദപഠനാന്തരീക്ഷം.
  • കമ്പ്യുട്ടർലാബ്.
  • ലൈബ്രറി[ക്ലാസ്]
  • ഗണിതലാബ്.
  • ജൈവവൈവിധ്യപാർക്ക്.
  • ജൈവപ‌ച്ചക്കറിത്തോട്ടം.
  • ഔഷധത്തോട്ടം.
  • പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്.
  • ശൂദ്ദജലസംവിധാനം.
  • പോഷകസമൃദ്ധമായആഹാരം.
  • മുഴുവൻ കുട്ടികൾക്കും കമ്പ്യുട്ടർ പഠനം.
  • വാഹന സൗകര്യം
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പഴയകാല ചിത്രങ്ങൾ
ആദ്യ പ്രഥമാധ്യാപകൻ

 :

  1. ശ്രീ.ഷൺമുഖൻ
  2. ശ്രീ.അംബികേശൻ
  3. ശ്രീമതി.റോസമ്മ സെബാസ്റ്റ്യൻ
  4. ശ്രീമതി.ക്ലാരമ്മ മൈക്കിൾ
  5. ശ്രീമതി.വത്സല
  6. ശ്രീമതി.വി.കെ.ശ്രീകല
  7. ശ്രീമതി.ഉമാദേവി
  8. ശ്രീമതി.സുലഭ.റ്റി.ആർ
  9. ശ്രീമതി.ഷേർളി രാജൻ
  10. ശ്രീമതി.കോമളവല്ലിയമ്മ
  11. ശ്രീമതി.ത്രേസ്യാമ്മ
  12. ശ്രീമതി.ലളിതാംബിക അന്തർജനം
  13. ശ്രീമതി.സരസ്വതി
  14. ശ്രീമതി. ശുഭ. എസ്. ആർ
  15. ശ്രീമതി. സീന. പി. കെ
പഴയകാല ഓർമകൾ







നേട്ടങ്ങൾ

  • യു.പി.സ്കൂളുകളിൽ വച്ചു കേരളത്തിലെ ആദ്യത്തെ എൽ.ഈ.ഡി. ബൽബു നിർമ്മാനകേന്ദ്രവും വിതരണ കേന്ദ്രവുമാരംഭിക്കുവാൻ നമ്മുടെ സ്കൂളിനു സാധിച്ചു.
  • കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ നടത്തിയ പരിസ്ഥിതി ദിന ക്വിസിൽ ദേവനന്ദ.എസ് നു നാലാം സ്ഥാനം ലഭിച്ചു.
  • കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു നടത്തിയ ആകാശ്മിത്ര പുരസ്കാരം ശ്രീനന്ദ എസ് നായർ നേടി.
  • കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ ശിശുബിനവുമായി ബന്ധപ്പെട്ടു നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം ശ്രീനന്ദ എസ് നായർ നേടി.അമൽദേവ് പ്രോൽസാഹന സമ്മാനവും നേടി.
  • കുട്ടികൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകിയ ഗൈഡിനുള്ള ആദരവും ഗുരുശ്രേഷ്‌ഠ പുരസ്കാരവും ധന്യ ടീച്ചർക്കു ലഭിച്ചു.
  • നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിന് പ്രത്യേകപരാമർശം അർഹിക്കുന്ന സ്കൂളിനുള്ള പുരസ്‌കാരം ലഭിച്ചു.
  • സ്മാർട്ട് എനർജി ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിലൂടെ സ്കൂളിന് വൈദ്യുതോ പകരണങ്ങൾ സമ്മാനമായി ലഭിച്ചു.
  • സബ് ജില്ലയിലെ മികച്ച ക്ലബ് ആയി സോഷ്യൽ സയൻസ് ക്ലബ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
  • കുട്ടികളിലെ ഇംഗ്ലീഷ് ആശയവിനിമയശേഷി വളർത്തുന്നതിനായുള്ള ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ നിരവധി കുട്ടികൾ അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നു.
  • സ്മാർട്ട് എനർജി ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിലൂടെ കഴിഞ്ഞവർഷം സ്കൂളിന് വൈദ്യുതോ പകരണങ്ങൾ സമ്മാനമായി ലഭിച്ചു.
  • സബ് ജില്ലാ ശാസ്ത്രമേളയിൽ ഗണിതം -പസിൽ -ഒന്നാം സ്ഥാനം, സമൂ ഹ്യശാസ്ത്രം -സ്റ്റിൽ മോഡൽ -ഒന്നാം സ്ഥാനം, പ്രവൃത്തി പരിചയം -നെറ്റ് മേക്കിങ് -ഒന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി.
  • 2023-24 അധ്യയന വർഷത്തിലെ ഉപജില്ലാ ഐ ടി മേളയിൽ ഐ ടി ക്വിസിൽ അഭിനവ് കൃഷ്ണ ഒന്നാം സ്ഥാനവും ,ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ അനന്തഭദ്ര അജീഷ് രണ്ടാം സ്ഥാനവും ,മലയാളം ടൈപ്പിംഗ് മത്സരത്തിൽ ഭഗത് കൃഷ്ണ ബി ഗ്രേഡും കരസ്ഥമാക്കി .ആലപ്പുഴ ഉപജില്ലാ ഐ ടി മേളയിൽ നമ്മുടെ സ്കൂൾ ഓവർ ഓൾ നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊ.എം.കെ.സാനു

2. സ്ട്രോങ് ബോയ് ഒഫ് ഏഷ്യയായി വിജയിച്ച പവർ ലിഫ്ടിങ് ചാബ്യന് ആയ അഭിജിത്ത്.