സഹായം Reading Problems? Click here


വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്

Schoolwiki സംരംഭത്തിൽ നിന്ന്
(35240 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്
സ്കൂൾ ചിത്രം
സ്ഥാപിതം 1928
സ്കൂൾ കോഡ് 35240
സ്ഥലം PATHIRAPPALLY
സ്കൂൾ വിലാസം പി.ഒ,
PATHIRAPPALLY
പിൻ കോഡ് 688521
സ്കൂൾ ഫോൺ 04772259007
സ്കൂൾ ഇമെയിൽ vvsdup@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല Alappuzha
റവന്യൂ ജില്ല Alappuzha
ഉപ ജില്ല Alappuzha
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 168
പെൺ കുട്ടികളുടെ എണ്ണം 110
വിദ്യാർത്ഥികളുടെ എണ്ണം 278
അദ്ധ്യാപകരുടെ എണ്ണം 11
പ്രധാന അദ്ധ്യാപകൻ എസ്.സിന്ധു
പി.ടി.ഏ. പ്രസിഡണ്ട് Sri.Surendran.P
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
24/ 09/ 2020 ന് Meera04
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

1928-ൽ കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ പ്രൈമറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം പാതിരപ്പള്ളിയുടെ മണ്ണിൽ സന്മാർഗദീപം പൊഴിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് സ്കൂൾ എന്നാണ് .പ്രപ്പേറിട്ടറി ക്ലാസ്സുമുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഈ സ്ക്കൂളിൽ നൽകിയിരുന്നതിനാലാവാം ഈ വിളിപ്പേർ ലഭ്യമായത്. എന്നാൽ ഇന്ന് മലയാളം മീഡിയത്തോടൊപ്പം ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഉൾപ്പെടുത്തി ഇംഗ്ലീഷ് സ്കൂൾ എന്ന പേർ അന്വർത്ഥമാക്കുകയാണ് ഈ വിദ്യാലയം ശ്രീപദ്മനാഭൻ ,ശ്രീ.ബ നവന്തൂർ തുടങ്ങിയ പ്രഗല്ഭരായ ആദ്യ കാല അധ്യാപകർക്കൊപ്പം മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ ശ്രീ.സാനുമാഷും ഈ സ്കൂളിലെ ഗുരുക്കന്മാരിൽ ഒരാളായിരുന്നു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.പൊതു വിദ്യാഭ്യാസ രംഗത്തെ സ്കൂളുകൾ പൊതുവെ ഡിവിഷൻ ഫാൾ നേരിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വർഷങ്ങളായി 5 മുതൽ 7വരെ 9 ഡിവിഷനുകളുമായി നമ്മുടെ സ്ക്കൂൾ നിലനിൽക്കുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.ഈ അധ്യയന വർഷത്തിൽ 1 ഡിവിഷൻ അധികമായി കിട്ടുകയും ആകെ 10 ഡിവിഷനുകളായി മാറുകയും ചെയ്തു എന്നത് സ്കൂളിന്റെ വലിയ നേട്ടമാണ്. സ്കൂൾ മാനേജർ ശ്രീ. പ്രേമാനന്ദൻ അവർകളാണ്.

ഭൗതികസൗകര്യങ്ങൾ

 • ശിശുസ​ൗഹൃദ പഠനാന്തരീക്ഷം.
 • കമ്പ്യുട്ടർലാബ്.
 • ലൈബ്രറി[ക്ലാസ്]
 • ഗണിതലാബ്.
 • ജൈവവൈവിധ്യപാർക്ക്.
 • ജൈവപ‌ച്ചക്കറിത്തോട്ടം.
 • ഔഷധത്തോട്ടം.
 • പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്.
 • ശൂദ്ദജലസംവിധാനം.
 • പോഷകസമൃദ്ധമായആഹാരം.
 • മുഴുവൻ കുട്ടികൾക്കും കമ്പ്യുട്ടർ പഠനം.
 • വാഹന സൗകര്യം
 • കളിസ്ഥലം

'

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. ഷൺമുഖൻ
 2. അംബികേശൻ
 3. റോസമ്മ സെബാസ്റ്റ്യൻ
 4. ക്ലാരമ്മ മൈക്കിൾ
 5. വത്സല
 6. വി.കെ.ശ്രീകല
 7. ഉമാദേവി
 8. സുലഭ.റ്റി.ആർ
 9. ഷേർളി രാജൻ
 10. കോമളവല്ലിയമ്മ
 11. ത്രേസ്യാമ്മ
 12. ലളിതാംബിക അന്തർജനം
 13. സരസ്വതി

നേട്ടങ്ങൾ

 • കുട്ടികളിലെ ഇംഗ്ലീഷ് ആശയവിനിമയശേഷി വളർത്തുന്നതിനായുള്ള ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ നിരവധി കുട്ടികൾ അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നു.
 • സ്മാർട്ട് എനർജി ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിലൂടെ കഴിഞ്ഞവർഷം സ്കൂളിന് വൈദ്യുതോ പകരണങ്ങൾ സമ്മാനമായി ലഭിച്ചു.
 • കഴിഞ്ഞ വർഷത്തെ സബ് ജില്ലാ ശാസ്ത്രമേളയിൽ ഗണിതം -പസിൽ -ഒന്നാം സ്ഥാനം, സമൂ ഹ്യശാസ്ത്രം -സ്റ്റിൽ മോഡൽ -ഒന്നാം സ്ഥാനം, പ്രവൃത്തി പരിചയം -നെറ്റ് മേക്കിങ് -ഒന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി.
 • നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിന് പ്രതേകപരമാര്ശം അർഹിക്കുന്ന സ്കൂളിനുള്ള പുരസ്‌കാരം ലഭിച്ചു.


 • സബ് ജില്ലയിലെ മികച്ച ക്ലബ് ആയി സോഷ്യൽ സയൻസ് ക്ലബ് തിരഞ്ഞെടുക്കപ്പെട്ടു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. പ്രൊ.എം.കെ.സാനു
35040 4.jpg

വഴികാട്ടി

Loading map...