ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ | |
---|---|
വിലാസം | |
കോയിക്കൽ കോയിക്കൽ , കിളികൊല്ലൂർ പി.ഒ. , 691014 , കൊല്ലം ജില്ല | |
സ്ഥാപിതം | 1888 |
വിവരങ്ങൾ | |
ഫോൺ | 0474 2731609 |
ഇമെയിൽ | 41030kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41030 (സമേതം) |
എച്ച് എസ് എസ് കോഡ് | 02100 |
യുഡൈസ് കോഡ് | 32130600301 |
വിക്കിഡാറ്റ | Q105814047 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ഇരവിപുരം |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 361 |
പെൺകുട്ടികൾ | 251 |
ആകെ വിദ്യാർത്ഥികൾ | 612 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 151 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 363 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മഞ്ജു എസ് |
പ്രധാന അദ്ധ്യാപിക | നജീബ എൻ എം |
പി.ടി.എ. പ്രസിഡണ്ട് | അനിൽ എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശശികല |
അവസാനം തിരുത്തിയത് | |
31-01-2022 | 41030 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1888 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി.
1982-ൽ ഇതൊരു ഹൈസ്കൂളായ് ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്‍ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും.
2004 ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ് സ്കുൂളിന് സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി.
ഇന്ന് കൊല്ലം കോർപ്പറേഷനിലെ സർക്കാർ വിദ്യാലയങ്ങളിൽ മുന്പന്തിയിലുള്ള വിദ്യാലയമാണ് കോയിക്കൽ സ്കൂൾ. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയാണ് സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതോടെ സ്കൂൾ പുത്തനുണർവിന്റെ പാതയിലാണ്.
}}
ചരിത്രം
== 1888 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി. 1982-ൽ ഇതൊരു ഹൈസ്കൂളായ് ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്‍ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും. 2004 ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ് സ്കുൂളിന് സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി. ഇന്ന് കൊല്ലം കോർപ്പറേഷനിലെ സർക്കാർ വിദ്യാലയങ്ങളിൽ മുന്പന്തിയിലുള്ള വിദ്യാലയമാണ് കോയിക്കൽ സ്കൂൾ. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയാണ് സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതോടെ സ്കൂൾ പുത്തനുണർവിന്റെ പാതയിലാണ് കൊല്ലം നഗരത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ കിഴക്ക് കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് കോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്ക്കൂൾ. 1888-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. തിരുവിതാംകൂർ രാജ,സ്ഥാനത്തിന്റെ ചരിത്രത്തിൽ കോയിക്കൽ സ്കൂളും ഇടം കണ്ടെത്തുന്നു. കോയിക്കൽ രാജകൊട്ടാരത്തിന്റെ കളരി പ്രവർത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു. കിളികളുടെ ഊരായിരുന്ന ഈ സ്ഥലം പിന്നീട് കികോല്ലൂരായിത്തീർന്നുവെന്നും ചരിത്രകാരന്മാർ പറയുന്നു. മുമ്പ് ഇവിടെ ഒരു കൊട്ടാരമുണ്ടായിരുന്നുവെന്നും കരുതപ്പെടുന്നു. അതിന്റെ പേരു് കോയിക്കൽ കൊട്ടാരം എന്നായിരുന്നു എന്നും പറയപ്പെടുന്നു.തിരുവിതാംകൂറിന്റെ പുനർനിർമ്മാണത്തിനു് മാർത്താണ്ഡവർമ്മയെ സഹായിച്ച യോദ്ധാക്കളിൽ പ്രമുഖരായ ഉണ്ണിത്താന്മാർ കോയിക്കൽ കളരിയിലാണ് ആയോധനമുറകൾ അഭ്യസിച്ചിരുന്നതെന്നത്. തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യൂ
ഭൗതികസൗകര്യങ്ങൾ
നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞ വിദ്യാലയമുത്തശ്ശിക്ക് ഇപ്പോൾ പുത്തനുണർവ്വിന്റെ സമയമാണ്. പഴയ കെട്ടിടങ്ങളോടൊപ്പം പുതിയ കെട്ടിടങ്ങളും ഇവിടെയുണ്ട്.അതിൽ രണ്ടെണ്ണം പൂർവ്വ വിദ്യാർത്ഥിയായ ജനാബ് തങ്ങൾകുഞ്ഞ് മുസ്ല്യാരും അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റുമാണ്. പൈസ്കൂൾ കോമ്പൗണ്ടിൽ ആകെ ആറ് കെട്ടിടങ്ങളാണുള്ളത്. അതിൽ ഒരെണ്ണം (ഓടിട്ട കെട്ടിടം) ുപയോഗിക്കാനാകാതത് അവസ്ഥയിലെത്തിയിരുക്കുകയാണ്. മറ്റുള്ളവയിൽ മൂന്നെണ്ണം മേൽക്കൂര ഷീറ്റ് പാകിയതാണ്. രണ്ടു കെട്ടിടങ്ങൾ കോൺക്രീറ്റിലുള്ള ഇരുനില കെട്ടിടങ്ങളാണ്. 2018-2019 അക്കാദമിക വർഷത്തിൽ ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. ഐ.സി.ടി.ലാബും സയൻസ് ലാബും പ്രത്യേകമുണ്ട്. സയൻസ് പാർക്കിനായി ഇപ്പോൾ ഒരു മുറി സജ്ജീകരിച്ചു കൊണ്ടിരിക്കുകയാണ്. ഗണിതലാബിനും ഒരു മുറി ഒഴിച്ചിട്ടിരിക്കുകയാണ്. സ്കൂൾ സൊസൈറ്റിക്ക് പ്രത്യേകം ഒരു മുറിയുണ്ട്. രണ്ട് സ്റ്റാഫ് റൂമും ഒരു ഓഫീസ് റൂമും ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ മുകളിൽ ഷീറ്റിട്ട് സെമിനാർ ഹാളായി ഉപയോഗിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനു് പ്രത്യേകം അടുക്കളയും സ്റ്റോർ മുറിയുമുണ്ട്. കുടിവെള്ളത്തിനും കൈകഴുകുന്നതിനും പ്രത്യേകം ജലസംവിധാനങ്ങളുണ്ട്. കുട്ടികളുടെ എണ്ണത്തിനു് ആനുപാതികമായി ടോയ്‌ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. സ്കൂൾ മുറ്റം മുഴുവൻ തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്. ഒഴിഞ്ഞ സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയും നടപ്പാക്കി വരുന്നു. തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക
ഹൈടെക്ക് സംവിധാനം
ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി. ലാപ്പ് ടോപ്പും പ്രൊജക്ടറും സ്ക്രീനും സ്പീക്കറും ഇന്റർനെറ്റും ക്ലാസ്സ് മുറികൾക്ക് പുതിയ ഉണർവ്വേകിയിട്ടുണ്ട്. പുതിയ പഠനസമ്പ്രദായം കുട്ടികൾക്കും അദ്ധ്യാപകർക്കും ആവേശം പകരുന്നതാണ്. രക്ഷിതാക്കളും വളരെ സന്തോഷത്തോടെ പൊതു വിദ്യാലയത്തിലേക്ക് കുട്ടികളെ വിടാൻ മനസ്സു കാണിക്കുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ ഹൈടെക്ക് സംവിധാനമാണ്. ്ദ്ധ്യാപകർക്കെല്ലാ ംഅതിനോടനുബന്ധിച്ച് അവധിക്കാലത്ത് കമ്പ്യൂട്ടർ പരിശീലനം പ്രത്യേകം നല്കിയിട്ടുണ്ട്. കൂടാതെ ഹൈടെക്ക് സംവിധാനങ്ങലുടെ കുറ്റമറ്റ പ്രവർത്തനത്തിനും പരിചരണത്തിനും സഹായകമാകുന്ന തരത്തിൽ പുതിയൊരു ക്ലബ്ബും രൂപീകരിച്ചു കഴിഞ്ഞു - ലിറ്റിൽ കൈറ്റ്സ്! കമ്പ്യൂട്ടർ പഠനത്തിൽ താല്പര്യമുള്ള കുറച്ചു കുട്ടികളെ തെരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നല്കി ഹൈടെക്ക് സംവിധാനത്തെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന തരത്തിലുള്ള മിടുക്കരാക്കി മാറ്റുകയാണ്. അതിനായി KITEന്റെ നേതൃത്വത്തിൽ പ്രത്യേക പഠനപദ്ധതികളും ഫണ്ടുകളും അനുവദിക്കുന്നുണ്ട്.. ദൂരവ്യാപകമായ നല്ല വലിയ മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസരംഗത്ത് വരാൻ ഹൈടെക്ക് സംവിധാനം നിമിത്തമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ പി. ടി എ
- എസ്.എം.സി
- മാതൃ പി.ടി.എ.
- സ്കൂൾ വികസന സമിതി
- പൂർവ്വവിദ്യാർത്ഥിസംഘടന
- സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
- കോയിക്കൽ സ്കൂൾ മാഗസിൻ
- കുട്ടികളുടെ റേഡിയോസ്റ്റേഷൻ
- സ്കൂൾ ബസ്സ്
- നേർക്കാഴ്ച - ചിത്രലോകം
- അക്കാദമിക മാസ്റ്റർ പ്ലാൻ - ഒരവലോകനം
അക്കാദമികമേഖല ഭൗതികമേഖല സാമൂഹികമേഖല
നിലവിലുള്ള അദ്ധ്യാപകർ
പ്രധാനാദ്ധ്യാപകൻ -
നജീബ എൻ എം
സീനിയർ അസിസ്റ്റന്റ്' - ജയച്ചന്ദ്രൻ എൻ
അദ്ധ്യാപകർ :- {|class="wikitable" style="text-align:left; " border="1" |- ! scope="col" |ക്രമ നമ്പർ ! scope="col" |പേര് ! scope="col" |തസ്തിക ! scope="col" |വിഷയം |- |- |1 | ജയച്ചന്ദ്രൻ എൻ | എച്ച്.എസ്.ടി. |സോഷ്യൽ സയൻസ് |- |2 | ഗീത സി. എസ്. | എച്ച്.എസ്.ടി. | ഗണിതം |- |3 | ഷൈനി ഐസക് | എച്ച്.എസ്.ടി. | ഗണിതം |- |4 | രാജു എസ്. | എച്ച്.എസ്.ടി. | മലയാളം |- |5 | ചെറുപുഷ്പം പി. | എച്ച്.എസ്.ടി. | മലയാളം |- |6 | സുരേഷ് നാഥ് ജി. | എച്ച്.എസ്.ടി. | ഇംഗ്ലീഷ് |- |7 | സജീന അഹമ്മദ് | എച്ച്.എസ്.ടി. | നാച്ചുറൽ സയൻസ് |- |8 | റെജി ബി. എസ്. | എച്ച്.എസ്.ടി. | ഫിസിക്കൽ സയൻസ് |- |9 | വൃന്ദകുമാരി എ.കെ. | എച്ച്.എസ്.ടി. | ഫിസിക്കൽ സയൻസ് |- |10 | സുകന്യ കെ.എസ്. | എച്ച്.എസ്.ടി. | ഹിന്ദി |- |11 | റംലാ ബീഗം പി.കെ. | എച്ച്.എസ്.ടി. | അറബിക് |- |12 | ധന്യ എസ്. | എച്ച്.എസ്.ടി. | സംസ്കൃതം |- |13 | സ്മിതാ മാത്യു | എച്ച്.എസ്.ടി. | ഫിസിക്കൽ എഡ്യൂക്കേഷൻ |- |14 | ജയന്തി വി.ആർ. | യു.പി.എസ്.ടി. | ഇംഗ്ലീഷ് |- |15 | വിജി വി. | യു.പി.എസ്.ടി. | സയൻസ് |- |16 | വിനീത എ.എസ്. | യു.പി.എസ്.ടി. | ഹിന്ദി |- |17 | ശരത്ത് എസ്. | യു.പി.എസ്.ടി. | സയൻസ് |- |18 | ഷൈന | യു.പി.എസ്.ടി. | ഇംഗ്ലീഷ് |- |19 | ശ്യാമ | യു.പി.എസ്.ടി. | മലയാളം |- |20 | സുമ സേവ്യർ | എൽ.പി.എസ്.ടി. | എൽ.പി.എസ്.ടി. |- |21 | ഷീന എം. | എൽ.പി.എസ്.ടി. | എൽ.പി.എസ്.ടി. |- |22 | ചിത്ര എസ് | എൽ.പി.എസ്.ടി. | എൽ.പി.എസ്.ടി. |- |23 | അജിതാംബിക ടി.എ. | എൽ.പി.എസ്.ടി. | എൽ.പി.എസ്.ടി. |- |24 | രമ്യ | എൽ.പി.എസ്.ടി. | എൽ.പി.എസ്.ടി. |- |25 | ഷിഹാബുദീൻ | ജൂനിയർ അറബിക് ടീച്ചർ | അറബിക് |- |}
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ശ്രീ. കുട്ടൻപീള്ള.
- ശ്രീ. ഡാനിയൽ,
- ശ്രീമതി. ദേവകുമാരി,
- ശ്രീമതി. വൽസമ്മാജോസഫ്.,
- ശ്രീമതി. ഉഷ,
- ശ്രീമതി. ഷൈലജ.
- ശ്രീ. ധർമ്മരാജൻ.ബി,
- ശ്രീമതി. അനിത.
- ശ്രീമതി. മോളിൻ എ ഫെർണാണ്ടസ്
- ശ്രീമതി.സീറ്റ ആർ. മിറാന്റ
- ശ്രീ. മാത്യൂസ് എസ്
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തങ്ങൾകുഞ്ഞ്മുസ്ലിയാർ
- ജലാലുദ്ദീൻമുസലിയാർ,
- എൻ.അയ്യപ്പൻ.ഐ.എ.എസ്.
- കുമാരി.അനിതകൊല്ലംകോർപ്പറേഷൻ കൗൺസിലർ
- രാജ്മോഹൻ ഉണ്ണിത്താൻ
- എസ് മൊഹമ്മദ് ആരിഫ്.-ചാർട്ടേഡ് ഇൻജിനീയർ.
- ഡോക്ടർ.അയ്യപ്പൻ പിള്ള-
- ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ)
- കിളിവാതിൽ
== സ്കൂൾപ്രവർത്തനങ്ങളുടെ ഗ്യാലറിയിലേക്കു സ്വാഗതം -
-
മികവുത്സവം2018
-
പ്രവേശനോത്സവം പത്രവാർത്ത
-
പ്രവേശനോത്സവം ഉദ്ഘാടനം
-
പഠനോപകരണ വിതരണം
-
പരിസിഥിതിദിനാഘോഷം
-
വായനദിനോഘോഷം
തുടർന്നു കാണാൻ ഇവിടെ ക്ലിക്കു ചെയ്യുക
വഴികാട്ടി
കൊല്ലം നഗരത്തിന്റെ കിഴക്കു ഭാഗത്തായി, കൊല്ലം ജംക്ഷനിൽ നിന്നു് നാലു കിലോ മീറ്റർ അകലത്തിൽ, കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
കൊല്ലം കൊട്ടാരക്കര റൂട്ടിൽ കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷൻ കഴിഞ്ഞ് കോയിക്കൽ ജംഗ്ഷനിൽ എത്തുക.
അവിടെ നിന്നും ഇരുനൂറ് മീറ്റർ വലത്ത്മാറി ഈ മഹാവിദ്യാലയം കാണാം. {{#multimaps: 8.90036,76.61888 |zoom=18}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41030
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ