സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള
സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള | |
---|---|
വിലാസം | |
മാള മാള , മാള പി.ഒ. , 680732 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0480 2894632 |
ഇമെയിൽ | stantonyshssmala@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23046 (സമേതം) |
യുഡൈസ് കോഡ് | 32070904102 |
വിക്കിഡാറ്റ | Q64089184 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 661 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 752 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 752 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന കെ.പി |
പി.ടി.എ. പ്രസിഡണ്ട് | വിൽസൺ കാഞ്ഞൂത്തറ |
എം.പി.ടി.എ. പ്രസിഡണ്ട് | ത്രിവേണി മധു |
അവസാനം തിരുത്തിയത് | |
31-01-2022 | Stantonyshsmala |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വിജ്ഞാനാർജനത്തിലൂടെ ആശയാദർശങ്ങളിൽ അധിഷ്ഠിതമായ സമൂഹജീവിതത്തിനു പ്രാപ്തരാക്കാൻ, പുരോഗതിയിലേക്കുയരേണ്ട ചിറകുകൾക്ക് ശക്തി പകരാൻ ഓരോ വിദ്യാർത്ഥിയെയും രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു നൂറ്റാണ്ട് പിന്നിട്ട് മാള സെന്റ് ആന്റണീസ് വിദ്യാലയം...
ചരിത്രം
കൊച്ചി ദിവാനായിരുന്ന സർ. ജോസഫ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ് പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം 1917 ലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. ഒരു പ്രദേശത്തിന്റെ നവോത്ഥാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന മാള സെന്റ് ആന്റണിസ് വിദ്യാലയത്തിന്റെ ചരിത്രമറിയാം...
1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി.1927ൽ സ്കൂൾ, പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി. തുടക്കത്തിൽ 42 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു..1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി..കൂടുതൽ വായിക്കാം
1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.മാള സെന്റ്.ആന്റണിസ് ഹയർ സെക്കന്ററി വിഭാഗവും ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു..2013ൽ ആനി ജോൺ,2015ൽ അൽഡ്രീന മരിയ,2016ൽ എയ്ഞ്ചേലിയ സി യു,2019ൽ ഡെൽന ഡേവിസ് എന്നിവർ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി വിദ്യാലയത്തിന് അഭിമാനമായി മാറി.. പ്രധാന അധ്യാപകരായിരുന്ന ശ്രീ പി കെ ഭരതൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ശ്രീ സാനി മാസ്റ്റർക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്..2010- 11 അധ്യയനവർഷം തൃശൂർ റവന്യൂ ജില്ലയിൽ അത്‌ലറ്റിക് മത്സരത്തിൽ രണ്ടാമത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു... നിരവധി തവണ ഉപജില്ല കായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും മികച്ച കായിക വിദ്യാലയം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു വരുന്നു..
കഴിഞ്ഞ ഒരു ദശകമായി എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു...അനുഗ്രഹീത കലാകാരൻ ശ്രീ.മാള അരവിന്ദൻ അടക്കം ധാരാളം പൂർവവിദ്യാർത്ഥികൾ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 24 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ഓണാഘോഷം 2021
- അധ്യാപക ദിനം 2021
- ദേശഭക്തി ഗാന മത്സരം
- കളിമുറ്റം ഒരുക്കൽ
- പ്രവേശനോത്സവം 2021 നവംബർ 1
- ശിശുദിനം 2021
- വിജയോത്സവം 2021
- സ്കൂൾ പോസ്റ്റ് ഓഫീസ് ഉദ്ഘാടനം
- ക്രിസ്തുമസ് ആഘോഷം 2021
- വാർത്താ ജാലകം
- പോഷൻ അഭിയാൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സരി ഗ മ മ്യൂസിക് ക്ലബ്
- ഹലോ ഇംഗ്ലീഷ്
- ലഹരി വിരുദ്ധ ക്ലബ്
മാനേജ്മെന്റ്
മാനേജർ- റെവ.ഫാ.വർഗീസ് ചാലിശ്ശേരി
ഫാ. മാർട്ടിൻ മാളിയേക്കൽ കൂനൻ
ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ
ഹെഡ്മിസ്ട്രെസ് - ശ്രീമതി. റീന കെ പി
ശ്രീ.പോൾ അമ്പൂക്കൻ
ശ്രീ. പീറ്റർ പാറെക്കാട്ട്
ശ്രീ. ലിന്റേഷ് ആന്റോ
മുൻ സാരഥികൾ
നമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീമതി.കെ എം റോസിലി | 2015-20 |
2 | ശ്രീ.സി ജെ ബേസിൽ | 2012-15 |
3 | ശ്രീ.എ ജെ സാനി | 2006-12 |
4 | ശ്രീമതി.ശാന്ത | 2005-06 |
5 | ശ്രീ.പി കെ ഭരതൻ | 2004-05 |
6 | ശ്രീ.കെ ജെ പാപ്പച്ചൻ | 1999-2004 |
7 | ശ്രീ.എം സി ആന്റണി | 1998-99 |
8 | ശ്രീമതി.വി എസ് ശോഭന | 1997-98 |
9 | ശ്രീ. എം എം അബ്ദുള്ള | 1996-97 |
10 | ശ്രീമതി.വി കെ റോസി | 1992-96 |
11 | ശ്രീ.വി എസ് ദാമോദരൻ | 1988-92 |
12 | ശ്രീ.എ ഡി ജോസ് | 1983-88 |
13 | ശ്രീ.ഇ കെ ഔസേഫ് | 1980-83 |
14 | ശ്രീ. കെ കെ തോമസ് | 1973-80 |
15 | ശ്രീ.വി വി തോമസ് | 1956-73 |
16 | ശ്രീ.വി ജെ കുര്യാക്കോസ് | 1928-56 |
17 | ശ്രീ.ബാലകൃഷ്ണ മേനോൻ | 1927-28 |
പൂർവ വിദ്യാർഥികൾ
- ശ്രീ. മാള അരവിന്ദൻ -സിനിമ നടൻ
- റെവ.ഫാ.ഡോ.വർഗീസ് ചക്കാലക്കൽ -കോഴിക്കോട് രൂപത ബിഷപ്പ്
- ശ്രീ. വർഗീസ് കള്ളിയത്ത് - മുൻ ഹൈക്കോടതി ജഡ്ജി
- ശ്രീ. കെ.എ.തോമസ് മാസ്റ്റർ -സ്വാതന്ത്ര്യ സമര സേനാനി
- ശ്രീ. യു.എസ്.ശശി -മുൻ എം.എൽ.എ
- ഫാ.ജോളി വടക്കൻ -പി.ഒ.സി മീഡിയ കമ്മീഷൻ സെക്രട്ടറി
- ശ്രീ. രാജു ഡേവിസ് പെരെപ്പാടൻ -ഗ്രേസ് ഇന്റർനാഷണൽ അക്കാദമി ചെയർമാൻ
- ശ്രീ. ജിബി കെ എഡാട്ടുകാരൻ -സിനിമ സംവിധായകൻ
- ശ്രീ. സൈമൺ പേരെപ്പാടൻ -കേരള ടീം ഫുട്ബോൾ പ്ലേയർ
വഴികാട്ടി
- തൃശ്ശൂർ ജില്ലയിൽ മാള ടൗണിന്റെ നടുവിൽ സെന്റ്.സ്റ്റേൻസ്‌ലാവോസ് പള്ളിക്കു മുൻപിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നു...{{#multimaps:10.243244,76.263003 |zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23046
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ