ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്
വിലാസം
തിടനാട്

തിടനാട് പി.ഒ.
,
686123
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽgvhssthidanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്32057 (സമേതം)
വി എച്ച് എസ് എസ് കോഡ്905003
യുഡൈസ് കോഡ്32100201605
വിക്കിഡാറ്റQ87659185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ259
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ56
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅനുപമ കെ.സി.
പ്രധാന അദ്ധ്യാപികമേഴ്സി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്സി ബി വി.പി.
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ സുരേഷ്
അവസാനം തിരുത്തിയത്
30-01-202232057123
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ തിടനാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് തിടനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ.

കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശമായ മീനച്ചിൽ താലൂക്കിലാണ് തിടനാട് എന്ന ഗ്രാമം. അദ്ധ്വാനത്തിലൂടെ മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ ഗ്രാമമാണിത്. റബ്ബറും, കപ്പയും. ചേനയും, വാഴയും ചേമ്പുമൊക്കെ കൃഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രാമം. ഈ ഗ്രാമത്തിന്റെ വെളിച്ചമാണ് തിടനാട് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജനതയെ പഠിപ്പിച്ച പഠിപ്പിക്കുന്ന സ്ഥാപനം. ഈ ഗ്രാമത്തിന്റെ സാമൂഹിക – സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണർത്തുപാട്ടിന്റെ ശീലുമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപനം. ഗതകാല ചേതനയുടെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈതന്യത്തിൻറ്റെ നിറമുള്ള സ്മരണകൾ അയവിറക്കിക്കൊണ്ട് മോണകാട്ടിച്ചിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് ഒരുപാടു കഥകൾ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകൾ . പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകൾ.

ചരിത്രം

തിടനാട് ശിവക്ഷേത്രത്തിലെ ഓം‍കാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളിൽ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പർശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹ്മണകുടുംബങ്ങൾ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടിൽ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വർ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാർസ്വാമികൾ " മഹാദേവക്ഷേത്രത്തോടു ചേർന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തിൽ " തിരുവുടയാർനാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ൽ (21.06.1915) ഈ ഗ്രാമത്തിൽ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവർ പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിലാരംഭിച്ചു.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ V H S S വരെ 22 ക്ലാസ്സ് മുറി കളിലായി അദ്ധ്യയനം നടക്കുന്നു. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ


                                                                        


                                                                        


കൂടുതൽ ചിത്രങ്ങൾക്ക് ഞങ്ങളുടെ https://www.facebook.com/GVHSSThidanadu പേജ് സന്ദർശിക്കുക


മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


മുൻ സാരഥികൾ കാലഘട്ടം
T . G പുരുഷോത്തമൻ നായർ
രാമഭദ്രൻ നായർ
വി പി ഇബ്രാഹിം
കോരുള ജോസഫ്
എ കൃഷ്ണമുരളി
T . സുഭദ്ര 2001 –2002
V . M സതി 2002-2003
മേഴ്സികുട്ടി അബ്രാഹം 2003-2005
N . J തോമസ് 2005-2008
അംബിക എം 2008-2009
സെലീനാമ്മ സെബാസ്റ്റ്യൻ 2009-
T . സുധാകരൻ 2009-2010
റ്റി. ലക്ഷ്മി 2010-2011
മേരി ജോസഫൈൻ 2011-2012
കെ ജയകുമാർ 2012-
ഉ‍ഷാകുമാരി പി കെ 2012-2013
എ എച്ച് ജലാലുദ്ദീൻ 2013-2016
ഒ എം ഗോപാലൻ 2016-2017
ജയശ്രീ എസ് 2017-2020
ഷംലാ ബീവി 2020-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. K J തോമസ് ഐ . പി .എസ്
  2. ഡോ . എം . എൻ വാസുദേവൻനായർ
  3. ഫാ . അലക്സ് ഐക്കര


ചിത്രശാല

ചിത്രങ്ങൾ കാണുക

വഴികാട്ടി

നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

<googlemap version="0.9" lat="9.684649" lon="76.777246" type="map" zoom="11" width="550" height="350" scale="yes" overview="yes"> 9.680989, 76.778834 തിടനാട് ടൗൺ </googlemap>

  • ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ ഈരാറ്റുപേട്ടയിൽ നിന്നും 4 കി. മീ. അകലെ തിടനാട് ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
  • കോട്ടയത്ത് നിന്ന് 45 കി. മീ.