ജി എൽ പി ജി എസ് വർക്കല

19:57, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1 (സംവാദം | സംഭാവനകൾ) (→‎ചരിത്രം: അവലംബം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ തീരത്തായി സ്ഥിതി  ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ്  വർക്കല ജി എൽ പി ജി എസ്. വർക്കല മുനിസിപ്പാലിറ്റിയിൽ 23 ാo നമ്പർ വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വർക്കല ഉപജില്ലയിൽ ഏറ്റവും  കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന പ്രൈമറി സ്കൂളാണിത് . മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുമായി എണ്ണൂറിൽപരം കുരുന്നുകളാണ് ഇപ്പോൾ പഠനം നടത്തുന്നത്.

ജി എൽ പി ജി എസ് വർക്കല
വിലാസം
വർക്കല

വർക്കല പി.ഒ.
,
695141
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0470 2611255
ഇമെയിൽglpgsvarkala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42223 (സമേതം)
യുഡൈസ് കോഡ്32141200604
വിക്കിഡാറ്റQ64037343
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റിവർക്കല
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ294
പെൺകുട്ടികൾ324
ആകെ വിദ്യാർത്ഥികൾ618
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. വി
പി.ടി.എ. പ്രസിഡണ്ട്പി. എം. സാജു
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
29-01-202242223 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിന്റെ ധർമശാലാമഠത്തിൽ തദ്ദേശീയരായ സവർണർക്കു പുരാണവിജ്ഞാനം പകർന്നുകൊടുത്തിരുന്ന തുളുബ്രാഹ്മണരിൽ നിന്നാണ് വർക്കലയുടെ ആദ്യകാല വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് . പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന കാലത്തു, 1904 ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു. അപ്രകാരം പ്രൈമറിതല വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 1906 ൽ ആണ് പെൺകുട്ടികൾക്കു വേണ്ടി ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്. കാലക്രമേണ ആൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കുകയും 'ജനാർദ്ദനപുരം ലോവർ പ്രൈമറി സ്കൂൾ' എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1960 ൽ സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും അന്നുമുതൽ 'ജി എൽ പി ജി എസ്, വർക്കല' എന്നറിയപ്പെടുകയും ചെയ്യുന്നു.[1][2]

സ്കൂളിനെ കുറിച്ചു കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക

ഭൗതികസൗകര്യങ്ങൾ

മാറി വരുന്ന വിദ്യാഭ്യാസരീതികൾക്കനുസൃതമായി ശിശുസൗഹൃദപരമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത് .  ഐടി അധിഷ്ഠിത പഠനത്തിനായി  സ്മാർട്ട് ക്ലാസ്റൂമുകൾ, കൂടാതെ  ഓഫീസ് റൂം, സ്റ്റാഫ് റൂം , ക്ലാസ് ലൈബ്രറി , കുട്ടികളുടെ പാർക്ക് , ഓപ്പൺ എയർ മിനി ഓഡിറ്റോറിയം, സ്റ്റേജ്, രക്ഷിതാക്കൾക്കായി കാത്തിരിപ്പുകേന്ദ്രം , ബയോഗ്യാസ് പ്ലാന്റ് , സോളാർപാനൽ, നിരീക്ഷണ ക്യാമറകൾ...... എന്നിങ്ങനെ പലവിധ നൂതന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന സ്കൂളിന് ആശ്വാസമായി 15 ക്ലാസ്സ്മുറികളോട് കൂടിയ മൂന്നു നില കെട്ടിടം പുതുതായി പണികഴിപ്പിച്ചുവരുന്നു. കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • താലോലം
  • പ്രതീക്ഷ
  • രോഗരഹിതബാല്യം
  • വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം

കൂടുതലറിയാം

ക്ലബ്ബുകൾ, പ്രധാന  പാഠ്യപ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗാന്ധി ദർശൻ
  • വിജയശ്രീ
  • ഇംഗ്ലീഷ് ക്ലബ്
  • M.ചന്ദ്രദത്തൻ സയൻസ് ക്ലബ്
  • ശകുന്തളാദേവി മാത്സ് ക്ലബ്
  • മലാല സാമൂഹ്യശാസ്ത്ര ക്ലബ്
  • പ്രവൃത്തിപരിചയക്ലബ്‌
  • ജി.കെ. ക്ലബ്
  • അറബിക് ക്ലബ്
  • വീട് ഒരു വിദ്യാലയം

കൂടുതലറിയാം

മികവുകൾ

  • 2015-16 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം
  • 2016-17 ൽ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം
  • 2017 ൽ ISO 9001-2015 അംഗീകാരം
  • എൽ.എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം
  • ഉപജില്ലാ കലാമേള, ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, അറബിക് കലോത്സവം ഇവയിൽ മികവുറ്റ പ്രകടനത്താൽ ഓവറോൾ ചാമ്പ്യൻഷിപ്
    കൂടുതൽ അറിയാൻ സ്കൂൾ ഫേസ് ബുക്  പേജ് സന്ദർശിക്കുക

മുൻ സാരഥികൾ

പ്രഥമാധ്യാപകർ  കാലയളവ്
ശ്രീ. എൻ.കുഞ്ഞൻ പിള്ള 6/1958-3/1960
ശ്രീ. എസ് .റഷീദ് 6/1960-8/1960
ശ്രീ. എൻ. ശ്രീധരൻ നായർ 8/1960-6/1961
ശ്രീ. എസ് .ജനാർദനൻ നായർ 6/1961-11/1961
ശ്രീ. എൻ വാസുദേവൻ പിള്ള 11/1961-10/1962
ശ്രീ. എൻ. ശ്രീധരൻപിള്ള 10/1962-3/1979
ശ്രീ. എൻ. രാഘവൻ നായർ 6/1979-3/1982
ശ്രീ. പി. കൃഷ്ണദാസ് 7/1982-9/1982
ശ്രീ. പി. ദിവാകരൻ 9/1982-11/1982
ശ്രീ. പി. ശ്രീധരൻ നായർ 12/1982-3/1985
ശ്രീ. കെ. ഗോപിനാഥൻ 5/1985-3/1989
ശ്രീ. വി.ശിവദാസൻ 5/1989-2/2003
ശ്രീ. വി. ശശിധരൻ നായർ 6/2003-3/2005
ശ്രീ. വി. രാജേന്ദ്രൻ നായർ 9/2005-3/2006
ശ്രീ. ജി. ബാബു രാജേന്ദ്രപ്രസാദ് 5/2006-10/2012
ശ്രീ. എസ്. ശ്രീലാൽ 11/2012-3/2019
ശ്രീ. എം. ബൈജു 6/2019-5/2021
ശ്രീമതി. ഗീത വി 10/2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പത്മശ്രീ. M.ചന്ദ്രദത്തൻ (ബഹിരാകാശ ശാസ്ത്രജ്ഞൻ, മുൻ ഡയറക്ടർ, VSSC & LPSC, ISRO)

വഴികാട്ടി

{{#multimaps: 8.73016615747612, 76.71641218294455| width=100% | zoom=17 }} , ജി എൽ പി ജി എസ് വർക്കല




അവലംബം

  1. ഏടുകൾ, ഹിസ്റ്ററി ഓഫ് സ്കൂൾസ്...തിരുവനന്തപുരം, പേജ് നം. 733, പബ്ലിഷ്ഡ് ബൈ ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം.
  2. ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
"https://schoolwiki.in/index.php?title=ജി_എൽ_പി_ജി_എസ്_വർക്കല&oldid=1476618" എന്ന താളിൽനിന്ന് ശേഖരിച്ചത്