ജി എൽ പി ജി എസ് വർക്കല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്ന് മുതൽ  നാലു വരെ ക്ലാസുകൾക്കായി 6 കെട്ടിടങ്ങളിലായി  21 ക്ലാസ് മുറികളും പ്രീപ്രൈമറിക്കായി 5 ക്ലാസ് മുറികളും ഉണ്ട് . കൂടാതെ ഓഫിസ് റൂം,സ്റ്റാഫ് റൂം, സ്റ്റോർ, അടുക്കള, മുതലായവയ്ക്കും സൗകര്യം ഉണ്ട് . ഭിന്നശേഷിക്കാരായ കുട്ടികളെ കൂടി പരിഗണിച്ചുകൊണ്ടുള്ള സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സ്ഥലസൗകര്യം ഇല്ലാത്തത് സ്കൂളിനെ വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ കിഫ്‌ബിയുടെ സഹായത്താൽ 15 ക്ലാസ് മുറികളോടുകൂടി പുതുതായി നിർമിക്കപ്പെടുന്ന മൂന്നു നില കെട്ടിടം ഇതിനു വലിയൊരു പരിഹാരമാണ്.

സ്മാർട്ട് ക്ലാസ് റൂം :-

ഐടി അധിഷ്ഠിത പഠനരീതി നടപ്പാക്കിയതിന്റെ ഭാഗമായി എട്ടോളം  സ്മാർട്ട്  ക്ലാസ് റൂമുകൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. അവയിൽ കംപ്യൂട്ടറുകൾ, എൽ.സി.ഡി പ്രൊജക്ടറും,  വൈറ്റ് ബോർഡും ഉണ്ട് .  KITE ന്റെ ഹൈ-ടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി  എല്ലാ ക്ലാസിലും അധ്യാപകർക്ക്  ലാപ്‌ടോപ്പുകൾ, സ്‌പീക്കറുകൾ കൂടാതെ പ്രൊജക്ടറുകൾ  ഇവ  ലഭ്യമാക്കിയിട്ടുണ്ട്.  സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ലൈബ്രറി :-

കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട 1500 ൽ പരം പുസ്തകങ്ങൾ  സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . ഇതിന് നേതൃത്വം നൽകുന്നതിലേക്കായി ഒരു അധ്യാപികയ്ക്ക് ലൈബ്രറിയുടെ ചാർജും നൽകിയിട്ടുണ്ട്. കൂടാതെ ഓരോ സ്റ്റാൻഡേർഡിലെയും കുട്ടികളുടെ നിലവാരത്തിനനുയോജ്യമായി എല്ലാ ക്ലാസ് റൂമിലും ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ക്ലാസ് ലൈബ്രറിയുടെ മേൽനോട്ടം വഹിക്കുന്നത് അതാത് ക്ലാസ്സിലെ കുട്ടികൾ തന്നെ ആണ്.

പഠനമൂലകൾ :-

പ്രീപ്രൈമറി കുട്ടികൾക്കായുള്ള  താലോലം പദ്ധതിയുടെ ഭാഗമായി സ്നേഹകൂടാരം എന്ന പേരിൽ വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്തുകൊണ്ട് പഠനമൂലകൾ ഒരുക്കിയിട്ടുണ്ട്.

ബയോഗ്യാസ് പ്ലാന്റ് :- 

സ്കൂളിലെ അടുക്കളയിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തി ഒരു ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. അതുവഴി മാലിന്യ നിർമ്മാർജ്ജനവും ഇന്ധനലാഭവും ലഭിക്കുന്നു.

സോളാർ പാനൽ :-

സ്കൂളിൽ സോളാർ പാനൽ  സ്ഥാപിച്ചിട്ടുണ്ട്. അതുവഴി ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ ഒരു ഭാഗം സ്കൂൾ ആവശ്യത്തിനുള്ളതാണ്.

മറ്റു സൗകര്യങ്ങൾ :-

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ അരങ്ങേറുന്നതിന് ,സ്കൂൾമുറ്റത്തു തന്നെ സ്റ്റേജും ചെറിയൊരു  ഓപ്പൺഎയർ ഓഡിറ്റോറിയവും ഉണ്ട്. കൂടാതെ സ്കൂൾ കവാടത്തിനരികിൽ രക്ഷിതാക്കൾക്കായി ചെറിയൊരു കാത്തിരിപ്പുകേന്ദ്രവും ഉണ്ട് .