ഗവ.എച്ച്.എസ്.എസ്, ചിറ്റാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്.എസ്, ചിറ്റാർ | |
---|---|
വിലാസം | |
ചിറ്റാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചിറ്റാർ , ചിറ്റാർ പി.ഒ. , 689663 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1940 |
വിവരങ്ങൾ | |
ഫോൺ | 0473 5255275 |
ഇമെയിൽ | ghsschittar@gmail.com |
വെബ്‍സൈറ്റ് | http://www.ghsschittar.webs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38029 (സമേതം) |
എച്ച് എസ് എസ് കോഡ് | 3002 |
യുഡൈസ് കോഡ് | 32120802107 |
വിക്കിഡാറ്റ | Q87595515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 382 |
പെൺകുട്ടികൾ | 397 |
ആകെ വിദ്യാർത്ഥികൾ | 1287 |
അദ്ധ്യാപകർ | 49 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1287 |
അദ്ധ്യാപകർ | 49 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1287 |
അദ്ധ്യാപകർ | 49 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | തോമസ് എബ്രഹാം |
പ്രധാന അദ്ധ്യാപകൻ | ശശികുമാർ കെ എൻ |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ കെ ജി |
എം.പി.ടി.എ. പ്രസിഡണ്ട് | അൻസൽന നൂറുദീൻ |
അവസാനം തിരുത്തിയത് | |
27-01-2022 | Mathewmanu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
|size=550px
|caption=
|ലോഗോ=
|logo_size=50px
}}
ചരിത്രം
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോരപ്രദേശമായചിറ്റാറിൽ സ്ഥിതി ചെയ്യൂന്നൂ.1940 ഇൽ പ്ലാത്താനത്തുകുടുംബക്കാർ പത്തനംതിട്ട പുത്തൻ പീടികയിൽ പാലമൂട്ടിൽ കത്തനാർക്ക് കൂത്താട്ടുകുളത്തു നൽകിയ സ്ഥലത്തു ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് ഇപ്പോഴത്തെ ചിറ്റാർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ആയി മാറിയത് .അദ്ദേഹം രണ്ടു ക്ലാസ് മുറികളുള്ള കെട്ടിടം നിർമിച്ചു വിദ്യാലയം ആരംഭിച്ചെങ്കിലും കുട്ടികളുടെയും അധ്യാപകരുടെയും കുറവ് കൊണ്ട് ഗ്രാന്റ് ലഭിക്കാതിരുന്നതിനാൽ സ്കൂളിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നു .1942 -ഇൽ സ്കൂൾ ബഥനി ആശ്രമം ഏറ്റെടുത്തു നടത്തുകയും 1946 -ഇൽ ഒരു ചക്രം പ്രതിഫലം വാങ്ങി കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറുകയും ചെയ്തു . 1956 -ഇൽ കൂത്താട്ടുകുളം LPS ,UPS ആയി അപ്ഗ്രേഡ് ചെയ്തു . 1960 -ഇത് ഇതിനെ പൂർണ ഹൈ സ്കൂൾ ആയും 1990 -ഇത് ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തി .ഈ സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയവരിൽ പലരും വിവിധ മേഖലകളിൽ പ്രശസ്തരായവർ ഉണ്ട്. രാഷ്ട്രീയ-സാമൂഹിക -ഭരണ രംഗങ്ങളിൽ മികവ് തെളിയിച്ച ഒരുപാടു പൂർവ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്. 2010 ജനുവരി മാസം നടന്ന സംഗമം 2010 എന്ന പരിപാടിയിൽ കേരളത്തിൽ പല മേഖലകളിൽ ഉന്നത സ്ഥാനീയരായ പ്രമുഖർ പങ്കെടുത്തു. ചിറ്റാറിൻറെ സാംസകാരിക വളർച്ചയിൽ ഈ സരസ്വതിക്ഷേത്രത്തിന്റെ പങ്ക് വിളിച്ചോതുവാൻ മറ്റൊരു തെളിവും വേണ്ട. ഒരു ദേശത്തിന്റെ ചരിത്രം ആ ദേശത്തെ വിദ്യാഭ്യാസസ്ഥാപനത്തിന്റേത് കൂടിയാണ് എന്നത് തർക്കമില്ലാത്ത സത്യമാണ്.
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കിഴക്കൻ മലയോര മേഖലയായ ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, വയ്യാറ്റുപുഴ തുടങ്ങിയ പ്രദേശങ്ങൾക്ക് ഉപകാരപ്രദമാക്കാവുന്ന
ഈ മൈതാനം വികസനം കാത്ത് കിടക്കുവാൻ തുടങ്ങിയിട്ട് കാലമേറെയായി. കൂടാതെ ബാസ്കറ്റ് ബോൾ, വോളിബോൾ തുടങ്ങിയ ഗെയിമുകൾ പരിശീലിക്കുന്നതിന് അനുയോജ്യമായ ഒരു ഗ്രൗണ്ട് കൂടി ഈ സ്കൂളിനുണ്ട്. അത് ലറ്റിക്സിലും ഗെയിംസിലും സംസ്ഥാന-ദേശീയതലങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിജ്ഞാന പ്രദങ്ങളായ ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി, 200 കുട്ടികൾക്ക് ഒരേ സമയം പ്രയോജനപ്പെടുത്താവുന്ന മൾട്ടി മീഡിയ റൂം ,വൈ-ഫൈ സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ് റൂം ,ലബോറട്ടറികൾ എന്നിവ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC )
- ജൂനിയർ റെഡ് ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- എൻ.എസ്.എസ്
- കരിയർ ഗൈഡൻസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- അസാപ്
- സൗഹൃദ ക്ലബ്
- അക്ഷര സന്ധ്യ
- GOTEC (Global Opportunities through English Communication)
- നല്ല പാഠം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1989 - 90 | ചിന്നമ്മ മാത്യു |
1990 - 92 | കെ.രാമതീർത്ഥൻ |
1992-93 | സി .ഡി. മാത്യു |
1993-94 | ലീലാമ്മ തോമസ് |
1995-2000 | ടി. എൻ. ഉത്തമൻ |
2000-2001 | റെബേക്കാമ്മ ജോസഫ് |
2001 | ആർ കൃഷ്ണൻകുട്ടി |
2001-2002 | കെ.ആർ.സുകുമാരൻ നായർ |
2003 | സുമംഗല കെ.കെ |
2004 | ബാലഗോപാലൻ നായർ വി. |
2005 | ഓമന ജോർജ് |
2005 | പദ്‌മകുമാരി |
2006-2007 | സോജം കെ.ജോൺ |
2008 | സുബൈദ ചെങ്ങറത്ത് |
2008-2009 | ഗീതാകുമാരി ഇ.കെ |
2009-2010 | ലൈലാമണി കെ |
2010-2011 | ഗോപാലൻ വി |
2011-13 | രാജൻ എബ്രഹാം |
2013-15 | ഉഷ ദിവാകരൻ |
2015-16 | സോവറിൻ എസ്. വൈ |
2016-17 | ജലജ എം. |
2017-18 | സാഹില ബീവി |
2018 - 2020 | ഷീല കെ വി |
2020 - | സന്തോഷ് കെ കെ |
---|
മികവുകൾ
2019 - 20 വർഷം sslc പരീക്ഷയിൽ 10 Full എ+ 8 കുട്ടികൾ 9 എ+ 7 കുട്ടികൾ 8 എ+ നേടി ചരിത്ര വിജയം കുറിച്ചു. 133 പേര് പരീക്ഷ എഴുതി. 2 കുട്ടികൾ സെ പരീക്ഷ എഴുതി .അങ്ങനെ നൂറു ശതമാനം വിജയം നിലനിർത്തി. Sports,Arts എന്നിങ്ങനെയുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്‌ജില്ല,ജില്ല,സംസ്ഥാന തലങ്ങളിൽ പങ്കെടുക്കാനും മികവ് തെളിയിക്കാനും കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
SPC യൂണിറ്റ് നേതൃത്വം നൽകി അദ്ധ്യാപകരും കുട്ടികളും അഭിനയിച്ച ഷോർട് ഫിലിം മറ്റൊരു മികവാണ്
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. രക്തദാന ദിനം 09.ശിശുദിനം 10. എയിഡ്സ് ദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ശശികുമാർ കെ എൻ (ഹെഡ്മാസ്റ്റർ)
തോമസ് (പ്രിൻസിപ്പാൾ )
ഇന്ദിരാ ദേവി ( HST )
ലൈസാമ്മ.കെ.കെ ( HST )
അബ്ദുൽസലാം.കെ ( HST )
ശ്രീരേഖ.ടി.ആർ ( HST )
സ്മിത കെ വി ( HST )
നീതു ജി (HST)
വീണ.എം.ടി ( HST )
ഷിഹാബുദീൻ.എം ( HST )
രാജേഷ്.എ.ആർ ( HST )
ലൈജു ഭാസ്‌ക്കർ ( HST )
റാണിമോൾ ജോർജ് ( HST )
ജിജിമോൾ ടി ജോൺ ( HST )
രജനി.എസ് ( HST )
രമ്യ (UPSA)
ശ്രീലക്ഷ്മി (UPSA)
ശശികല.പി.ആർ (UPSA)
വീണ(UPSA)
റാഷിദ(UPSA)
ബീന മറിയം ചാക്കോ (UPSA)
മാത്യു പി വർഗീസ് (UPSA)
ധന്യ.കെ.ജി (UPSA)
സുധർമ്മ.പി.കെ (UPSA)
അനുപമ (UPSA)
അനുപമ.സി.വി (UPSA)
ജിജിമോൾ റ്റി ജോർജ് (UPSA)
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
*ലഹരി വിരുദ്ധ ക്ലബ്ബ്
*സോഷ്യൽ സയൻസ് ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- 02. ( കായംകുളം,അടൂർ ഭാഗത്തു നിന്നും വരുന്നവർ കായംകുളത്തു നിന്നും അടൂർ ജംഗ്ഷനിൽ എത്തുക.അവിടെ നിന്ന് അടൂർ,തട്ട,കൈപ്പട്ടൂർ,ഓമല്ലൂർ വഴി പത്തനംതിട്ടയിൽ എത്താം.അവിടെ നിന്ന് മൈലപ്ര,മണ്ണാറക്കുളഞ്ഞി,വടശ്ശേരിക്കര,മണിയാർ,പടയണിപ്പാറ ,കാരികയം എന്നീ സ്ഥലങ്ങൾ പിന്നിട്ട് ചിറ്റാർ പോലീസ് സ്‌റ്റേഷന് സമീപം എത്തുന്നു.അവിടെ നിന്ന് ഏകദേശം 300 മീറ്റർ പിന്നിട്ടാൽ മെയിൻ റോഡിന് ഇടതു ഭാഗത്തായി 10 ഏക്കർ ചുറ്റളവിൽ UP,HS,HSS എന്നീ വിഭാഗങ്ങൾ സ്ഥിതി ചെയ്യുന്നു.
അല്ലെങ്കിൽ വടശ്ശേരിക്കരയിൽ നിന്ന് ശബരിമല റൂട്ടിൽ പെരുനാട്, പൊട്ടംമൂഴി,മണക്കയം വഴി ചിറ്റാറിൽ എത്തിച്ചേരാം.അവിടെ നിന്നും ചിറ്റാർ പോലീസ് സ്റ്റേഷൻ റൂട്ടിൽ ഒരു കിലോമീറ്റർ പിന്നിട്ടാൽ റോഡിന്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:9.3333932,76.9133979|zoom=10}}
|} |}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ രാജാജി മാത്യു തോമസ് (മുൻ ഒല്ലൂർ MLA)
- Dr പ്രകാശ് (RCC )
- എം എസ് രാജേന്ദ്രൻ (രാഷ്ട്രീയം)
- അബ്ദുൽ റഷീദ് (RFO)
- സൂരജ്.ടി.എസ് (ഫിലിം സ്റ്റാർ)
- ആദർശ് ചിറ്റാർ (നാടൻ പാട്ട് കലാകാരൻ)
- പ്രേംജിത്ത് ലാൽ (എഴുത്തുകാരൻ, ചരിത്രകാരൻ)
- Dr .ശ്യാമ MBBS
- FR.എബ്രഹാം കൊഴുവക്കാട്ട്
- Dr.കർണൻ
- കെ.ജി മുരളീധരൻ
|}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38029
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ