ഗവ. എച്ച് എസ് കാപ്പിസെറ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് കാപ്പിസെറ്റ് | |
---|---|
വിലാസം | |
പുൽപള്ളി ചെറ്റപ്പാലം പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 04936 240326 |
ഇമെയിൽ | ghskappiset@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15073 (സമേതം) |
യുഡൈസ് കോഡ് | 32030200304 |
വിക്കിഡാറ്റ | Q64522291 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുള്ളൻകൊല്ലി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 358 |
പെൺകുട്ടികൾ | 301 |
ആകെ വിദ്യാർത്ഥികൾ | 659 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സദൻ ടി പി |
പി.ടി.എ. പ്രസിഡണ്ട് | പീറ്റർ ഒ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിസമ്മ |
അവസാനം തിരുത്തിയത് | |
25-01-2022 | 15073 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ കാപ്പിസെറ്റ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
അറുപതുകളുടെ ഉത്തരാർദ്ധം.ജീവിതത്തിന്റെ പുതിയ പച്ചപ്പുകൾ തേടി ചുരം കയറിയെത്തിയ കർഷകർ.പുല്പള്ളിയിലെ കുടിയേറ്റത്തിന്റെ അവസാനഘട്ടം.അവർക്ക് ഇവിടത്തെ വന്യസ്ഥലികൾ ജീവിതത്തിന്റെ ഊടും പാവും ആദ്യം മുതലേ നെയ്തു തുടങ്ങേണ്ടിയിരുന്നു.നിത്യോപയോഗ സാധനങ്ങൾ വേണം,മരുന്ന് വേണം,വിദ്യാഭ്യാസം വേണം......ഇങ്ങനെ ഒരു പാട് പ്രശ്നങ്ങൾ. ഒപ്പം മലമ്പനിയുടെ നാടായിരുന്ന വയനാട്ടിലെ പ്രകൃതിയോടും വന്യമൃഗങ്ങളോടും പോരാടണം.
കർണ്ണാടക വനത്തോടു ചേർന്ന് കിടക്കുന്ന ശശിമല, കാപ്പിസെറ്റ് പ്രദേശങ്ങളിൽ കുടിയേറിയ കൃഷിക്കാർക്ക് പുല്പള്ളി, മാനന്തവാടി, പനമരം തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചു വേണമായിരുുന്നു തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ.
ഇതിൽ ഏറ്റവും പ്രധാനമായിരുന്നു വിദ്യാഭ്യാസം. വഴികളില്ലാത്ത വഴികളിലൂടെ ,കാട്ടുപാതകളിലൂടെ വിദൂരസ്ഥലങ്ങളിൽ നടന്നെത്തി പഠനം കഴിഞ്ഞെത്തുന്ന കുട്ടികളെ വഴിക്കണ്ണുമായി കാത്തിരിക്കേണ്ടി വന്ന രക്ഷിതാക്കളുടെ ആശങ്കയാണ് കാപ്പിസെറ്റ് ഗവ.യു. പി. സ്ക്കൂളിന്റെ ആരംഭത്തിന് കാരണമെന്നു സാമാന്യമായി പറയാം.കൂടുതൽ അറിയാം
- RMSA പദ്ധതിയിൽ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.
- UP സ്ക്കൂളിന്റെ സൗകര്യം പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ കാപ്പിസെറ്റ് പ്രദേശത്ത് ബാങ്ക് കവല എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 650ഓളം വിദ്യാർത്ഥികൾ LP, UP, HS വിഭാഗങ്ങളിലായി പഠിക്കുന്നു.
സ്കൂളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം ദൃശ്യമാവുക പ്രവേശന കവാടത്താലും ചുറ്റുമതിലിനാലും സംരക്ഷിക്കപ്പെട്ട അഞ്ചേക്കറോളം വരുന്ന വിശാലമായ സ്കുൾ കോമ്പൗണ്ടാണ്. പലജാതി മരങ്ങൾ കൊണ്ട് ഹരിതാഭമായ കൊച്ചു കാവും കടന്നുവേണം ഓഫീസിലേക്കും ക്ലാസ് മുറികളിലേക്കും എത്താൻ.
വിശാലമായ കളിസ്ഥലം, കോർട്ടുകൾ, പല ബ്ലോക്കുകളിലായി ആധുനിക കെട്ടിടങ്ങൾ, ശുദ്ധ ജലം, വൈദ്യുതി, ഇന്റർനെറ്റ്, കേബിൾ ടി വി, തുടങ്ങിയ സൗകര്യങ്ങൾ. ഹൈസ്കൂൾ ക്ലാസുകൾ പൂർണമായും ആധുനിക കണക്ടിവിററിയുള്ലതാണ്.
LP ബ്ലോക്കുകൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിരിക്കുന്നു. 1,2 ക്ലാസുകളിലെ ഡെസ്കുകളും ബെഞ്ചുകളും ബഹുവർണ നിരങ്ങൾ ചാർത്തി മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും ടൈൽ പതിച്ചതും വൈദ്യുതീകരിച്ചതുമാണ്. ലാബ്, ലൈബ്രറി സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശുദ്ധജല സൗകര്യത്തോടു കൂടിയ ശൗചാലയങ്ങൾ ആവശ്യത്തിനുണ്ട്.
ആധുനിക സോളാർ വൈദ്യുത പ്ലാന്റും വിദ്യാലയത്തിലുണ്ട്. ആധുനിക മഴമാപിനിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പൂർണമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | എൻ.സി.ജോർജ് | 2.06.2011-12.03-2012 | |
2 | കെ.എം.തോമസ് | 13.03.2012-11.06.2013 | |
3 | എൻ.ഡി.തോമസ് | 19.062013-10.062014 | |
4 | വി.ടി.ജോസഫ് | 11.06.2014-20.07.2014 | |
5 | വി.ടി.ജോസഫ് | 21.07.2014-01.06.2015 | |
6 | മനോജ്.ഒ.സി | 2.06.2015-15.06.2016 | |
7 | സുമംഗലി.എം.എസ് | 24.06.2016-10.08.2016 | |
8 | അശോകൻ കെ യു | 11.08.2016-30.05-2018 | |
9 | സതിലജ ഭാസ്കർ | 31.05.2018-31.05.2021 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എൻ.സി.ജോർജ്
- ആയിഷ.എൻ
- പ്രമോദ്.ഒ
- ദാവൂദ്.പി.റ്റി
- ജോസഫ് വി
- നാരായണൻ വി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.80210,76.20087|zoom=14}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15073
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ