ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്

ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്
പ്രമാണം:Image/jpeg)
വിലാസം
തണ്ണിത്തോട്

ഗവ. വെൽഫെയർ യൂ.പി.സ്കൂൾ, തണ്ണിത്തോട്
,
തണ്ണിത്തോട് പി.ഒ.
,
689699
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04682 383033
ഇമെയിൽgwupst@gmail.com
കോഡുകൾ
സ്കൂൾ കോഡ്38737 (സമേതം)
യുഡൈസ് കോഡ്32120300402
വിക്കിഡാറ്റQ87599665
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്ത. ആർ
പി.ടി.എ. പ്രസിഡണ്ട്അജയകുമാരൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി രൺദീപ്
അവസാനം തിരുത്തിയത്
20-01-202238737UP


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തണ്ണിത്തോട് എന്ന കുടിയേറ്റകേരളത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൻറെ ചരിത്രം. പട്ടിണി അകറ്റാനായി നാടിന്റെ പലഭാഗങ്ങളിൽനിന്നും ഇവിടെ കുടിയേറിയ കർഷകർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു വലിയ പ്രശ്നംആയിരുന്നു.പട്ടിണിയ്ക്ക് പരിഹാരം ആയതോടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവർ ചിന്തിച്ചു തുടങ്ങി. 1954-55 കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം മാതൃകയിൽ വിദ്യാസംഘങ്ങൾ സംഘടിപ്പിക്കപ്പെട്ടു. 1957 ൽ ഹരിജൻ വെൽഫെയർ വകുപ്പിന്റെ കീഴിൽ ശ്രീ പട്ടേരിൽ കൊച്ചുരാമന്റെ മാനേജ്മെന്റിൽ ഒരു പയൽ സ്കൂളിന് അംഗീകാരം കിട്ടി. ഇതിനാവശ്യമായ പേപ്പർ വർക്കുകൾ നടത്തിയതും സ്കൂളിന്റെ ആദ്യ അനൗദ്യോഗിക അധ്യാപകൻ ആയി പ്രവർത്തിച്ചതും ശ്രീ K.G. സുകുമാരൻ ആയിരുന്നു. 1965 ൽ ഈ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. 1981-82 ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

              സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്.

ഈ സ്കൂൾ ചരിത്രത്തിൽ മറക്കാനാവാത്ത വ്യക്തിത്വങ്ങളാണ് ശ്രീ. കെ.ജി.സുകുമാരൻ ,ശ്രീ പട്ടേരിൽ കൊച്ചു രാമൻ, തങ്ങിത്തോടിന്റെ ശില്പി എന്ന് വിളിക്കാവുന്ന ശ്രീ. തോമസ് വർഗ്ഗീസ് , 30 വർഷത്തോളം പ്രഥമാധ്യാപകനായിരുന്ന ശ്രീ വി.ജി. വർഗീസ് എന്നിവർ

കാലാകാലങ്ങളിൽ മാറി വന്ന എല്ലാ പഞ്ചായത്ത് ഭരണ സമിതികളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. കോന്നി എം.എൽ.എ. ആയിരുന്ന ശ്രീ. അടൂർ പ്രകാശ് ഹൈടെക് കെട്ടിട നിർമ്മാണത്തിനായി സ്കൂളിന്റെ പേര് നിർദ്ദേശിക്കുകയും തുടർന്ന് എം.എൽ.എ. ആയ ശ്രീ.ജനീഷ് കുമാർ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്തു. 2020 സെപ്റ്റംബർ 14 ന് ഓൺലൈൻ പ്രോഗ്രാമിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. എം.എൽ.എ. ശ്രീ.ജനീഷ് കുമാർ ഫലകം അനാഛാദനം നടത്തി.

ഭൗതികസൗകര്യങ്ങൾ

  • 65 വർഷങ്ങൾക്ക് മുൻപ് ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച സ്കൂൾ ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുകയാണ്. ആവശ്യാനുസരണം ക്ലാസ് മുറികൾ, സയൻസ് ലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ ലാപ്ടോപ്പ്, പ്രോജക്ടർ സംവിധാനങ്ങളും ഉണ്ട്. ആകർഷണീയമായ പ്രീപ്രൈമറി ക്ലാസ് സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.കുട്ടികൾക്ക് ആവശ്യമായ എണ്ണം ടോയ് ലറ്റുകൾ, കുടിവെള്ള സൗകര്യം, എന്നിവ സ്കൂളിലുണ്ട്.
  •                

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

Caption text
മുൻ സാരഥികൾ from To
ശ്രീ. V.G. വർഗ്ഗീസ് കളത്തിലെ എഴുത്ത് 2 ശ്രീമതി ദീനാമ്മ സാമുവൽ കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
ശ്രീമതി V. K ശാന്തമ്മ കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
ശ്രീമതി. V.G. സലീന കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
5. ശ്രീ മുരളീധരൻ കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
6. ശ്രീമതി.ശ്രീദേവി കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് 7.ശ്രീമതി v. വത്സല 2008 2010 8.ശ്രീ.P.G. ഗീവറുഗീസ് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് 9. ശ്രീമതി. ഗീതാകുമാരി 2013 2016
10. ശ്രീമതി. മുംതാസ് ബീഗം 2016 2017
11. ശ്രീമതി. കമലാക്ഷിക്കുഞ്ഞമ്മ 2017 2018
12. ശ്രീമതി. ജയശ്രി . V.C. 2018 2020


  ശ്രീമതി ദീനാമ്മ സാമുവൽ
  ശ്രീമതി V. K ശാന്തമ്മ
  ശ്രീമതി. V.G. സലീന

5. ശ്രീ മുരളീധരൻ

6. ശ്രീമതി.ശ്രീദേവി

7.ശ്രീമതി v. വത്സല

8. ശ്രീ.P.G. ഗീവറുഗീസ്

9. ശ്രീമതി. ഗീതാകുമാരി

10. ശ്രീമതി. മുംതാസ് ബീഗം

11. ശ്രീമതി. കമലാക്ഷിക്കുഞ്ഞമ്മ

12. ശ്രീമതി. ജയശ്രി . V.C.

മികവുകൾ

             അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ മികവ് പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നു.

ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ ജില്ലാതലം വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് സാധിക്കുന്നു.

സ്കൂൾ കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്താൻ കുട്ടികൾക്ക് കഴിയുന്നു.

2015-16 അധ്യയന വർഷത്തെ സബ് ജില്ലാതല ബെസ്റ്റ് പി.ടി.എ. അവാർഡ്

2016-17 അധ്യയന വർഷത്തെ ജില്ലാതല ബെസ്റ്റ് PTA അവാർഡ് എന്നിവ നേടാൻ സ്കൂളിന് സാധിച്ചു. 2016-17 ൽ നല്ല പാഠം പ്രവർത്തനങ്ങൾക്ക് A+ ലഭിച്ചു. 2017-18 ൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് A ഗ്രേഡ് ലഭിച്ചു.

2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന ട്വിന്നിംഗ് പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന തണ്ണിത്തോട് പ്രവാസി സംഗമത്തിൽ കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു.

'സർഗ വിദ്യാലയം ' പ്രവർത്തനത്തിന്റെ ഭാഗമായി തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമത്തിന്റെ ചരിത്രം കുട്ടികൾ തേടുകയും 'തണ്ണിത്തോട് - കുടിയേറ്റം മുതൽ ഇന്നു വരെ ' എന്ന പേരിൽ പുസ്തകം തയ്യാറാക്കുകയും ചെയ്തു.

  1. 2019 -20 ൽ നടന്ന സ്റ്റെപ്സ് പരീക്ഷയിൽ  ശ്രീനന്ദ. ട സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കുപ്പെട്ടു.
  2. ഗണിത ശാസ്ത്ര മത്സരത്തിൽ ശ്രീനന്ദ R സബ്ജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. (2019 - 20 )
  3. സയൻസ് ക്വിസിൽ കശ്യപിനാഥ് രണ്ടാം സ്ഥാനം നേടി. (2019 -20


2020 നടന്ന ശിശുദിന മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ പ്രസംഗം, ഉപന്യാസരചന എന്നിവയിൽ കശ്യപിനാഥ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കോവിഡ് പശ്ചാത്തലത്തിൽ 2020 - 2021 അധ്യയന വർഷം ശാസ്ത്രരംഗം പ്രൊജക്ട് അവതരണത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ വിദ്യാർഥിനി ആയ കശ്യപിനാഥിന് സാധിച്ചു.

2021-22 അധ്യയന വർഷം ശാസ്ത്രരംഗത്തിൽ up തല പ്രാദേശിക ചരിത്ര രചനയിൽ അനാമിക വിനോദിന്

സബ് ജില്ലാ തലത്തിൽ ഫസ്റ്റും. ജീവചരിത്ര ക്കുറിപ്പ് രചനയിൽആദിത്യൻ ബിനുവിന്

സെക്കന്റും നേടാൻ സാധിച്ചു.

രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ

LP തല ക്വിസ് മത്സരത്തിൽ (സബ് ജില്ലാതലം) ശ്രീഹരി. R , 4-ാം ക്ലാസ് , രണ്ടാം സ്ഥാനം നേടി.

കോവിഡ് കാലത്ത് നടന്ന ഓൺലൈൻ ശിശുദിന മത്സരത്തിൽ പ്രസംഗം, ഉപന്യാസരചന എന്നിവയിൽ കശ്യപിനാഥ് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായി.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

എല്ലാവർഷവും പരിസ്ഥിതി ദിനം (ജൂൺ 5 ) സമുചിതമായി ആഘോഷിക്കുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശം കുട്ടികൾക്കും അതിലൂടെ സമൂഹത്തിനും ലഭിക്കത്തക്ക വിധമാണ് പ്രവർത്തനങൾ നടത്താറുള്ളത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും എത്തിച്ച് നൽകാറുള്ള വൃക്ഷത്തൈകൾ അന്നേദിവസം വിതരണം ചെയ്യുന്നു

2020, 2021 വർഷങ്ങളിൽ കോവിഡ് പശ്ചാത്തലത്തിൽ പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്വന്തം പറമ്പിൽ വൃക്ഷത്തെകൾ നടുകയും വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 2. വായനാ ദിനം

        വായനാ ദിന ക്വിസ്, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം. എന്നിവ നടത്തുന്നു.

3. ചാന്ദ്രദിനം

             കൊളാഷ്, പതിപ്പ്, എന്നിവ തയ്യാറാക്കൽ, ചാന്ദ്രദിന ക്വിസ് എന്നിവ എല്ലാവർഷവും നടത്താറുണ്ട്.

4. ലോക ലഹരി വിരുദ്ധ ദിനം

  ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി കൂട്ടുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്യുന്നു. ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കുന്നു.

5. സ്വാതന്ത്ര്യ ദിനം

          എല്ലാവർഷങ്ങളിലും സ്വാതന്ത്യദിനാഘോഷം സമുചിതമായി നടത്താറുണ്ട്. ഗ്രാമപഞ്ചായത്തംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് പതാക ഉയർത്തൽ , സാതന്ത്ര്യ ദിന അസംബ്ലി എന്നിവ നടത്തുന്നു. കുട്ടികൾക്ക് ക്വിസ് മത്സരങ്ങൾ, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്ര രചന എന്നിവ നടത്താറുണ്ട്.


 6.  ഹിരോഷിമ, നാഗസാക്കി , ക്വിറ്റ് ഇൻഡ്യാ ദിനങ്ങൾ എല്ലാ വർഷവും അർഹമായ പ്രാധാന്യത്തോടആചരിക്കുന്നു. യുദ്ധ വിരുദ്ധ സന്ദേശം, പ്ലക്കാർഡ് തയ്യാറാക്കൽ, സഡാക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തിവരുന്നു.

7. ഓസോൺ ദിനം

ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്താറുണ്ട്.

8. ഗാന്ധി ജയന്തി

ഗാന്ധിജിയുടെ രേഖാ ചിത്രം വരയ്ക്കൽ, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

9. ശിശുദിനാഘോഷം

എല്ലാ വർഷവും ആനുകാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്ലോട്ടുകൾ ഉൾപ്പെടുത്തി വിപുലമായ ശിശുദിന റാലി നടത്താറുണ്ട്.

10. റിപ്പബ്ലിക് ദിനാഘോഷം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തിവരുന്നു. പ്രസംഗം,ക്വിസ്, ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ എല്ലാ വർഷവും നടത്തിവരുന്നു.

11.ശാസ്ത്രദിനം

         ശാസ്ത്ര ക്ലബ്ബിന്റെ ആദിമുഖ്യത്തിൽ സെമിനാർ, ക്വിസ്, തുടങ്ങിയവ നടത്തിവരുന്നു.

2020-21 കോവിഡ് കാലഘട്ടത്തിലും മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്താൻ സാധ്യമായവ നടത്തുകയും പ്രസ്തുത പരിപാടികളുടെ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

അദ്ധ്യാപകർ

ശ്രീമതി.ശാന്ത R ( പ്രഥമാധ്യാപിക).

ശ്രീമതി. പ്രിയാ ദേവി A R. (P.D. ടീച്ചർ )

ശ്രീമതി.ശോഭാകുമാരി പി.എം. ( UPST)

ശ്രീമതി. പ്രവീണ G. നായർ (ജൂനിയർ ലാംഗ്വേജ് ടീച്ചർ - സംസ്കൃതം)

ശ്രീമതി. ജസീനാ ബീഗം ( UPS T )

ശ്രീമതി.ഷീജ. T (LPST)

ശ്രീമതി. മഞ്ചുമോൾ K R (LPST )

ശ്രീ.ശ്രീരാജ് ട (LPST)

ശ്രീമതി. രാജി. S (LPST)

ശ്രീമതി. നാൻസി (Daily wage - ഹിന്ദി)

ശ്രീമതി. ശാലിനി (പ്രീപ്രൈമറി ടീച്ചർ )

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ശ്രീ. P.J. ജോഷ്വാ, ചീഫ് ന്യൂസ് എഡിറ്റർ, മലയാള മനോരമ, കോഴിക്കോട്

2. സൂര്യകവി Dr. K.S. ജയദേവൻ


വഴികാട്ടി

അച്ചൻകോവിൽ ശബരിമല റൂട്ടിൽ കോന്നിയിൽ നിന്നും 13 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരും. തണ്ണിത്തോട് മൂഴിയിൽ നിന്നും മേക്കണ്ണം റോഡിൽ ഏകദേശം അര കിലോമീറ്റർ ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.