ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ് | |
|---|---|
ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, വട്ടിയൂർക്കാവ് | |
| വിലാസം | |
വട്ടിയൂർക്കാവ് പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 05 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 0471 2360524 |
| ഇമെയിൽ | gvhsst@gmail.com |
| വെബ്സൈറ്റ് | http://www.vhse.kerala.gov.in/gvhss vattiyoorkavu |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43038 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01144 |
| വി എച്ച് എസ് എസ് കോഡ് | 901017 |
| യുഡൈസ് കോഡ് | 32141000904 |
| വിക്കിഡാറ്റ | Q64038009 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ, തിരുവനന്തപുരം |
| വാർഡ് | 36 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 391 |
| പെൺകുട്ടികൾ | 183 |
| ആകെ വിദ്യാർത്ഥികൾ | 574 |
| അദ്ധ്യാപകർ | 20 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 122 |
| പെൺകുട്ടികൾ | 109 |
| ആകെ വിദ്യാർത്ഥികൾ | 231 |
| അദ്ധ്യാപകർ | 13 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 84 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 109 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ദീപ ഹരിദാസ് |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ചിത്ര |
| പ്രധാന അദ്ധ്യാപിക | ശ്രീകലദേവി റ്റി |
| പി.ടി.എ. പ്രസിഡണ്ട് | ബിനു കുമാർ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | വിനിത |
| അവസാനം തിരുത്തിയത് | |
| 20-01-2022 | 43038 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വട്ടിയൂർക്കാവ് (മണ്ണറക്കോണം) എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ വട്ടിയൂർക്കാവ് . വട്ടിയൂർക്കാവ് പ്രദേശത്ത് വിദ്യാഭ്യാസമേഖലയിൽ സുപ്രധാനസ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. പഠനനിലവാരത്തിലും വിദ്യാർത്ഥികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിലാണ് ഈ സ്ക്കൂൾ.
സ്വകാര്യ എൽ.പി.സ്ക്കൂൾ ആയി ആരംഭിച്ച ഇതിന്റെ അവസാനമാനേജരും ഹെഡ് മാസ് ററരും അറപ്പുരവീട്ടിൽ കെ.വാസുദേവൻനായർ ആയിരുന്നു. മണ്ണറക്കോണം എൽ.പി.എസ്. വളർന്ന് 1963ൽ യു.പി.എസ്.ആയി. വാടകക്കെട്ടിടത്തിലും ഷെഡ്ഡിലും പ്രവർത്തിച്ചിരുന്ന ഈ സ്ക്കളിന് ശ്രീ.കെ.കൃഷ്ണൻ നായർ ഒരേക്കർ സ്ഥലം ദാനമായി നല്കി. പിന്നീട് എച്ച്.എം ആയി വന്ന ശ്രീരാമപ്പണിക്കർസാറിന്റെയും പി.ടി.എയുടെയും ശ്രമഫലമായി 1968 ജൂൺ മുതൽ തന്നെ ഇതൊരു ഹൈസ്ക്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി . 1970-71 ൽ ഇതൊരു പരിപൂർണ്ണ ഹൈസ്ക്കൂൾ ആയി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വളരെ മനോഹരമായ 4ഇരുനില കെട്ടിടങ്ങളും രണ്ട് വിപുലവും വിശാലവുമായ ഹൈടെക് സംവിധാനങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുകളും സയൻസ് ,സോഷ്യൽ സയൻസ്, ഗണിത പ്രവർത്തിപരിചയ ടാലൻറ് ലാബുകളും ഈ വിശാലമായ കെട്ടിടങ്ങളിൽ ഉണ്ട്. ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി ,വി എച്ച് എസ് സി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും, വിഷയ ലാബുകളും ഒരുക്കിയിട്ടുണ്ട്. മൂന്നേക്കർ 33 സെൻറിൽ നിലകൊള്ളുന്ന പരിസ്ഥിതി സൗഹാർദം എന്ന പേരുകേട്ട സ്കൂൾ ക്യാമ്പസിൽ വിവിധ ഇനങ്ങളിലായി ധാരാളം വൃക്ഷലതാദികൾ പരിപാലിച്ച പോരുന്നുണ്ട്, ആകർഷകമായ ഔഷധത്തോട്ടവും നക്ഷത്ര വനവും ഉൾക്കൊള്ളുന്ന ജൈവവൈവിധ്യ പാർക്കും ഇതിൽ എടുത്തു പറയേണ്ടതാണ് നവീകരിക്കാ൯ പോകുന്ന ഗ്യാലറി യോട് കൂടിയ കളിസ്ഥലം വിവിധ കളികൾക്കും കായിക പരിശീലനത്തിന് അനുയോജ്യമായ വിധം ഒരുക്കുകയാണ്. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കുന്നുണ്ട് അതിൽ കുട്ടികളുടെ പങ്കാളിത്തം വളരെ വലുതാണ്. ബയോഗ്യാസ് പ്ലാൻറ് നിന്നും ലഭിക്കുന്ന വളം പച്ചക്കറി കൃഷിക്കും മറ്റും പ്രയോജനപ്പെടുത്താറുണ്ട്. പൊതു ഇടങ്ങൾ എല്ലാംതന്നെ അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് സമ്മാനിച്ച സിസിടിവി ക്യാമറ നിരീക്ഷണത്തിലാണ് .വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്കൂൾ ഏറെ മുന്നിലാണ്. അടച്ചുറപ്പുള്ള അതും വൈദ്യുതീകരിച്ചതും ആയിട്ടുള്ള സ്മാർട്ട് ക്ലാസ് റൂമുകളും വിവിധ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ലൈബ്രറിയും അതിനോടു ചേർന്നു തന്നെ വായനാമുറിയിൽ നിലവിലുണ്ട് ഇരുന്നൂറിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാല സ്കൂളിൻറെ മറ്റൊരു പ്രത്യേകതയാണ് പിന്നെ ശേഷി വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി പ്രത്യേക ക്ലാസ് മുറിയും കെട്ടിടങ്ങൾ ഭിന്നശേഷി സൗഹാർദ്ദവും ആക്കിയിട്ടുണ്ട് ഓരോ വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഒരുക്കിയിട്ടുണ്ട് പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിലോ മലയാളം മീഡിയം ആയി സ്വീകരിച്ച പഠിക്കുന്നതിനും, താൽപര്യമുള്ളവർക്ക് സംസ്കൃതമോ, മലയാളം ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത പഠിക്കുന്നതിനും അവസരമുണ്ട്. തുടർച്ചയായി മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് സാധിക്കുന്നുണ്ട്. യുപി ,ഹൈസ്കൂൾ ,ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി ഏകദേശം തൊള്ളായിരത്തിൽപരം വിദ്യാർഥികളും അറുപതിലധികം അധ്യാപക-അനധ്യാപക ജീവനക്കാരും ഇവിടെ പ്രവർത്തിച്ചു വരുന്നു .വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനത്തിന് പരിഗണന നൽകി കൊണ്ട് സ്കൗട്ട് ആൻഡ് ഗൈഡ് ,എൻഎസ്എസ്, എൻസിസി ,എസ് പി സി ,കരിയർ ഗൈഡൻസ് ,ഒആർസിഎന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു, കൂടാതെ കരാട്ടെ ,യോഗ ,ഹോക്കി എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഇതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, കലാ-സാഹിത്യ ഭാഷ ക്ലബ്ബുകളും ,വിദ്യാരംഗം കലാവേദി, ഇംഗ്ലീഷ് ക്ലബ്ബ് ,ആരോഗ്യ സ്വഭാവരൂപീകരണത്തിന് ഹെൽത്ത് ക്ലബ്ബ് ,ഗാന്ധിദർശൻ, നേച്ചർ ക്ലബ്ബ് ,ലഹരിവിരുദ്ധ ക്ലബ്ബ് ,ഊർജ്ജ ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് എന്നിവയും പ്രവർത്തിച്ചുവരുന്നു .അടിയന്തര വൈദ്യ സഹായത്തിനും കൗമാര സഹജമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൗൺസിലിലെയുംനേഴ്സി൯െറയും സേവനം ലഭ്യമാണ്. ഇങ്ങനെ മികച്ച പ്രവർത്തനത്തിലൂടെ എങ്കിൽ അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും സ്കൂൾ മികവിന൯െറ പാതയിലാണ് .അതിനുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് .സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ യജ്ഞത്തെ ഭാഗമായി അനുവദിച്ചിട്ടുള്ള മൂന്നുകോടി രൂപയുടെഹൈടെക് സ്കൂൾകെട്ടിടത്തി൯െറ നിർമ്മാണം പൂ൪ത്തിയായി വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ടാലന്റ് ലാബ്
2019 ജനുവരിയിൽ ടാലന്റ് ലാബ് പ്രവർത്തം വിദ്യാലയത്തിൽ ആരംഭിച്ചു. ചുമർചിത്രകല പരിശീലനമാണ് ടാലന്റ് ലാബിലൂടെ പ്രധാനമായും വിദ്യാർത്ഥികൾക്ക് നൻകുന്നത്. ചിത്രകലാഭിരുചിയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് വിദ്യാലയത്തിലെ അധ്യാപികയായ നിഷ ടീച്ചറാണ് പരിശീലനം നൽകുന്നത്. വിപണസാധ്യതയുള്ള മെറ്റൽ എംബോസിങും പരിശീലിപ്പിക്കുന്നുണ്ട്.വിദ്യാലയത്തിൽ നടന്ന സംരംഭകത്വവികസന പരിശീലന പദ്ധതിയൂടെ ഉദ്ഘാടന വേളയിൽ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ,അഭിജിത്ത് സുരേഷ് (STD 8) വരച്ച ആദ്യ ചുമർ ചിത്രവും നവീന ആർ എസ്,അനുനിമ സി ഷീജ് എന്നിവർ ചെയ്ത മെറ്റൽ എംബോസിങ്ങും അനാച്ഛാദനം ചെയ്തു.
സ്കുൾ ലൈബ്രറി
സ്കൂൾ ലൈബ്രറി .... ഡിജിറ്റൽ ആകുന്നു ....
നമ്മുടെ സ്കൂൾ ലൈബ്രറി തികച്ചും മാതൃകാപരവും പഠിതാക്കളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി വികസിച്ചു കൊണ്ടിരിക്കുന്ന പുസ്തക ശാലയായി മാറി കൊണ്ടിരിക്കുകയാണ്. ഏകദേശം 10000 ത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ ബാലസാഹിത്യം മുതൽ വിശ്വസാഹിത്യം വരെ വളരെ ഭംഗിയായും ചിട്ടയായും സജ്ജീകരിച്ചിട്ടുണ്ട്. വിഷയബന്ധിതമായും, ശാസ്ത്ര-സാഹിത്യ പരമായും കൃത്യമായും സജ്ജീകരിച്ചിട്ടുള്ള ലൈബറിയിൽ കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കുന്നതിനുള്ള സംവിധാനവും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന കുട്ടിക്ക് പ്രോത്സാഹന സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത്, സമഗ്ര ശിക്ഷാ അഭിയാൻ, മറ്റ് പ്രാദേശിക സംവിധാനങ്ങൾ, വ്യക്തികൾ എന്നിവരും ധാരാളം പുസ്തകങ്ങൾ നമുക്ക് സംഭാവന നൽകിയിട്ടുണ്ട്. CDകൾ, video കൾ, മറ്റ് സാങ്കേതിക സംവിധാനങ്ങൾ എന്നീ മുന്നൊരുക്കങ്ങൾ ലൈബ്രറി ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായി പുരോഗമിക്കുന്നു. കുട്ടികളെ വായനയുടെ ലോകത്തേക്ക് പൂർണ്ണമായും എത്തിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു
ലിറ്റിൽ കൈറ്റ്സ്
സാങ്കേതിക വിദ്യയിൽ വൈദഗ്ദ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഇത്. 2018 ലാണ് ലിറ്റിൽ കൈറ്റ് യൂണിറ്റ് സ്കൂൾ തലത്തിൽ ലഭിക്കുന്നത്. 21 കുട്ടികളാണ് 2018-2020 ഇൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ ബാച്ചിൽ ( 2019-21 ) 26 കുട്ടികളും ചേർന്നിട്ടുണ്ട്. 2020-22 കാലയളവിൽ 25 കുട്ടികളും 2021-23 ൽ 24 കുട്ടികളൂം അംഗങ്ങളായിട്ടുണ്ട്
പ്രവർത്തനങ്ങൾ
പ്രധാനമായും അനിമേഷൻ,ഗ്രാഫിക്സ്, മലയാളം കമ്പ്യൂട്ടിങ്, സ്ക്രാച്ച് -2, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്, ഫോട്ടോഗ്രാഫി, ഡിജിറ്റൽ മാഗസിൻ, വീഡിയോ എഡിറ്റിംഗ്, പോസ്റ്റർ മേക്കിങ്, തുടങ്ങിയവയിൽ കുട്ടികളെ സജ്ജരാക്കുന്നു.
നേട്ടങ്ങൾ
അമ്മു എൽ. --- 2018-20 --> ജില്ലാതല കലോത്സവത്തിൽ അനിമേഷൻ മത്സരത്തിൽ 2-ആം സ്ഥാനം കരസ്ഥമാക്കി
2018-20 ൽ 18 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ഗ്രേസ് മാർക്കും എ-ഗ്രേഡ് സർട്ടിഫിക്കറ്റും ലഭിച്ചു.
2019-21 ബാച്ചിൽ 24 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് എ-ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു.
സ്കൗട്ട് & ഗൈഡ്സ്.
1995ൽ ഗൈഡ് യൂണിററും 1999ൽ സ്കൗട്ട് യൂണിററും ഈസ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഈയൂണിററിലെ അംഗങ്ങൾക്ക് എല്ലാം തന്നെ യൂണിഫോം ഉണ്ട്. സ്ക്കൂളിൽ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട സഹായം ഇവർ നല്കുന്നു. സ്ക്കൂൾയുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം ഇവർ യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. സ്കൗട്സ്& ഗൈഡ്സ് അംഗങ്ങൾക്ക് ആഴ്ചയിൽ മൂന്നു ദിവസം സ്കൗട് മാസ്റററും ഗൈഡ് ക്യാപ്ററനും ക്ളാസ്സെടുക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള വ്യായാമവും പ്രയോജനപ്പെടുന്നു. സീനിയർ സ്കൗട്ടുകൾക്കും ഗൈഡുകൾക്കും പ്രത്യേക പരിശീലനം നല്കുന്നു.എല്ലാവർഷവും നടത്തുന്ന ക്യാമ്പിൽ താല്പര്യത്തോടെ കുട്ടികൾ പങ്കെടുക്കുന്നു. സ്ക്കൂളിൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ക്ളീനിംഗ് പ്രോഗ്രാം വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ അംഗങ്ങൾ ശ്രദ്ധിക്കുന്നു സ്ക്കൂളിൻറ എല്ലാവിധത്തിലുള്ള പുരോഗമന പ്രവർത്തനങ്ങൾക്കും സ്കൗട്സ് & ഗൈഡ്സ് യൂണിററ് സഹായകമായി വർത്തിക്കുന്നു. ശ്രീമതി. ലീനാദേവി ഗൈഡ്ക്യാപ്ററനായും സേവനമനുഷ്ഠിക്കുന്നു.. ഹരിതവിദ്യാലയം പ്രോജക്ട് ഈ വർഷം മുതൽ സ്കൗട്സ് &ഗൈഡ്സിൻറ നേതൃത്വത്തിൽ ഹരിതവിദ്യാലയം പ്രോജക്ട് ആരംഭിച്ചു
ക്ലാസ് മാഗസിൻ
പുതിയ പഠനരീതിയനുസരിച്ച് കുട്ടികളുടെ വിവിധതരം സർഗ്ഗവാസനകളും കഴിവുകളും പ്രദർശ്ശിപ്പിക്കുവാൻ അവസരമൊരുക്കുന്നതിന് ക്ലാസ്സ് മാഗസ്സിൻ പ്രസിദ്ധീകരിക്കാറുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കാൻ വിദ്യാരംഗം ശ്രദ്ധിക്കുന്നുണ്ട്. ധാരാളം കുട്ടികൾ ഈ ക്ളബ്ബിൽ അംഗങ്ങളായുണ്ട്. സാഹിത്യശില്പശാലകളും സാഹിത്യമത്സരങ്ങളും നടത്താറുണ്ട്. വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് ശ്രമിക്കുന്നുണ്ട് .പുസ്തകങ്ങൾ വായിക്കാനും വായനക്കുറിപ്പെഴുതാനും പ്രോത്സാഹനം നല്കുന്നു.വിദ്യാരംഗംകലാസാഹിത്യമത്സരങ്ങളിൽ ഈ സ്ക്കൂളിലെ കുട്ടികൾ പങ്കെടുക്കുക പതിവാണ്.
കുട്ടി പ്രവർത്തനങ്ങൾ==
കോ വി ഡ്
കൈകൾ കഴുകാം,കരുതിയിരിക്കാം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത === കവിതകൾ ===*കോ വി ഡ് |