ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സബ് ജില്ലയിൽ അങ്ങാടി കടപ്പുറത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ജി.എം.എൽ.പി.എസ്.പരപ്പനങ്ങാടി. തീരദേശത്ത് 100 കൊല്ലമായി പ്രവർത്തിച്ചു വരുന്നു.

ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
വിലാസം
പരപ്പനങ്ങാടി, അങ്ങാടി കടപ്പുറം

ജി.എം.എൽ.പി സ്കൂൾ പരപ്പനങ്ങാടി
,
ചെട്ടിപ്പടി പി.ഒ.
,
676319
,
മലപ്പുറം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0494 2940328
ഇമെയിൽgmlpsangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19432 (സമേതം)
യുഡൈസ് കോഡ്32051200104
വിക്കിഡാറ്റQ64567141
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ86
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോമി മാത്യു
പി.ടി.എ. പ്രസിഡണ്ട്ഹസ്ക്കർ കെ പി
എം.പി.ടി.എ. പ്രസിഡണ്ട്JUBAIRIYA
അവസാനം തിരുത്തിയത്
20-01-202219432


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്വതന്ത്ര ഇന്ത്യയ്ക്ക് മുമ്പേതന്നെ 1912 മുതൽ ഈ അക്ഷരപ്പുര അങ്ങാടിയുടെ അറിവായി പ്രവർത്തിച്ചിരുന്നു. കേരളം രൂപപ്പെടുന്നതിനു മുമ്പ് മദ്രാസ് എജുക്കേഷൻ ബോർഡിനു കീഴിലാണ് വിദ്യാലയങ്ങൾ പ്രവർത്തിച്ചത്. ഇതിൻറെ ഭാഗമായി മുല്ല ബസാറിലും ഒരു ബോർഡ് സ്കൂൾ രൂപപ്പെട്ടു. കാലചക്രത്തിൻറെ പ്രയാണങ്ങൾ എവിടെയോ ആ പള്ളിക്കൂടം കടൽ കൈയേറിയത് .തുടർന്നുള്ള അശ്രദ്ധയും ജീർണത അനുഭവിക്കാൻ തുടങ്ങി പഠനം നിന്നു പോകുന്ന അവസ്ഥ വരെ എത്തിയപ്പോൾ അതിനെ പറിച്ചു നടാനുള്ള ശ്രമം നടന്നു .മ് ദാറുൽ ഇസ്ലാം മദ്രസ യുടെ അരികിൽ റോഡിനോട് ചേർന്ന് ഏകദേശം 68 സെൻറ് പരന്നുകിടക്കുന്ന സ്ഥലമായിരുന്നു. പറമ്പ് വീടും കിണറും ഒക്കെയായി സമൃദ്ധമായ സ്ഥലം. അങ്ങാടി സ്കൂളിനെ ആ സ്ഥലത്തേക്ക് പറിച്ചു നട്ടു കൊണ്ട് 1974 കെട്ടിടം പണി തുടങ്ങി. പകുതി ക്ലാസുകളും ഓഫീസും അവിടെ പ്രവർത്തനം ആരംഭിച്ചു. ബാക്കി ക്ലാസ്സുകൾക്ക് മദ്രസയിലും സൗകര്യമേർപ്പെടുത്തി.

ഡി പി ഇ പി യുടെ ധന സഹായത്താൽ അടുത്ത 3 ക്ലാസ് മുറികളുള്ള പണി ആരംഭിച്ചു. തീരദേശ നിയമത്തിൻറെ പിടിയിൽ പെട്ട് നിർമ്മാണം അൽപകാലം തടസ്സപ്പെട്ട എങ്കിലും പിന്നീട് നിയമത്തിൽ ഇളവ് ലഭിച്ച് നിർമാണം തുടരുകയും ചെയ്തു. ഹാബിറ്റാറ്റ് , ലോക്കൽ ബിൽഡിങ് വർക്ക് വിഭാഗം, ചിപ്കോ എന്നിവർ ചേർന്നാണ് നിർമാണം ഏറ്റെടുത്തത് തുടർന്ന് മദ്രസയിലെ ക്ലാസുകൾ മുഴുവൻ സ്കൂളിലേക്ക് മാറ്റി. ഇപ്പോഴുള്ള ഓഫീസ് റൂമും, കമ്പ്യൂട്ടർ ലാബും, ഐസിടി റൂമും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

നിലവിൽ4കെട്ടിടങ്ങൾഉണ്ട്.അതിൽ8ഡിവി‍ഷനുകളുംഒരുസ്റ്റാഫ്റൂമുംഒരു കമ്പ്യൂട്ടർലാബുംഉണ്ട്.ആവശ്യത്തിന് ബാത്ത്റൂമുകളുംഉണ്ട്.അടുക്കളയും സ്റ്റോർറൂമും ഉണ്ട്.

സ്റ്റേജ്സൗകര്യം ഉണ്ട്.

മാനേജ്മെന്റ്

പൂർണമായും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.എം.മുഹമ്മദ്, അബ്ദുറഹ്മാൻ, ഗോപാലകൃഷ്ണൻ, വിശാലാക്ഷി, വത്സല. മുഹമ്മദ്കുട്ടി, വിജയകൃഷ്ണൻ, പ്രസന്ന.പി, ഉഷ.പി, ഷമീമ.ടി, ‌‌ടോമിമാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി.പി.മൊയ്തീൻകുട്ടി-ചീഫ്എഞ്ചിനീയർ, അബ്ദുറസാഖ്-കർഷകമിത്ര അവാർഡ്ജേതാവ്, ഇ.പി.മുഹമ്മദലി-റിട്ട.പി.എസ്.സി.മെമ്പർ, വി.പി.ഹസ്സൻകോയ-ഹൈസ്കൂൾഅസിസ്റ്റൻറ്റ്, മുജീബ്റഹ്മാൻ.ടി.സി.-എസ്.എസ്.എ.പ്രോജക്ട്ഓഫീസർ, മുഹമ്മദ്റാഫി-ഡോക്ടർ, അബ്ദുറഹ്മാൻ-ഹൈസ്കൂൾഅസിസ്റ്റന്റ്, മുഹമ്മദ്സൈജൽ.ടി-ഇന്ത്യൻആർമി

ക്ള‍‌ബ്ബുകൾ.

ഹരിതക്ളബ്ബ് വിദ്യാരംഗം

വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}