എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം | |
---|---|
വിലാസം | |
പോനകം മാവേലിക്കര പി.ഒ. , 690101 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഇമെയിൽ | 36293alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36293 (സമേതം) |
യുഡൈസ് കോഡ് | 32110700403 |
വിക്കിഡാറ്റ | Q87479054 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജയലക്ഷ്മി കുഞ്ഞമ്മ എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രുതി എസ്സ് രാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
19-01-2022 | 36293alappuzha |
ചരിത്രം
ഞങ്ങളുടെ സ്കൂൾ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ പോനകം മുറിയിൽ മാവേലിക്കര മുൻസിപ്പൽ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കൂളിന്റെ സ്ഥാപകൻ കൊല്ലകൽ വീട്ടിൽ ശ്രീ.എൻ.കൃഷ്ണപിളള അവറുകളാണ്. 1964-ൽ ആണ് വിദ്യാലയം സ്ഥാപിതമായത്. നാട്ടിലെ യുവതലമുറയ്ക്ക് വായനാശീലം വളർത്തുന്നതിനും , അറിവ് സമ്പാദനത്തിനുമായി സ്കൂൾ ആരംഭിക്കുന്നതിനു വളരെ മുൻപ് 1935-ൽ തന്നെ ഒരു വായനശാലയ്ക്കു വേണ്ടി ഒരു കെട്ടിടം നിർമ്മിച്ച് നല്ല രീതിയിൽ പ്രവർത്തനമാരംഭിച്ചു. ദേവീ വിലാസം ട്രസ്റ്റാണ് ഭരണകാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. ഇതിന്റെ ലൈ ബ്രേറിയനായി നിസ്വാർത്ഥ സേവനം വഹിച്ചിരുന്നത് നാട്ടിലെ പ്രമുഖനും, അയൽവാസിയുമായിരുന്ന മേമനക്കുറ്റിയിൽ ശ്രീ. അയ്യപ്പൻ പിളള അവറുകളാണ്. ഈ ലൈബ്രറി കെട്ടിടം അതിന്റെ പുതുമ നഷ്ടപ്പെടാതെ ഇന്നും സ്കൂൾ മുറ്റത്ത് നിലകൊള്ളുന്നു. ഈയൊരു കാരണത്താൽ ഈ വിദ്യാലയം വായനശാലാ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ദേവഭാഷയായ സംസ്കൃതം എല്ലാവർക്കും സ്വായത്തമാക്കുന്നതിനു വേണ്ടി സംസ്കൃതം മുഖ്യ വിഷയമാക്കി കൊണ്ട് സ്കൂൾ സ്ഥാപിക്കുവാൻ ക്രാന്തദർശിയായ അദ്ദേഹത്തിനു കഴിഞ്ഞു. കേവലം ഒരു വായനശാലയിൽ ഒതുങ്ങാതെ കുട്ടികളാണ് ഭാവിയുടെ വാഗ്ദാനമെന്ന സത്യം മനസ്സിലാക്കി സംസ്കൃ തം മുഖ്യവിഷയമാക്കി കൊണ്ട് ഈ സംസ്കൃത വിദ്യാലയം സ്ഥാപിക്കുകയും അതിന് "ശ്രീകൃഷ്ണവിലാസം സംസ്കൃത അപ്പർ പ്രൈമറി സ്കൂൾ " [എസ്സ്.കെ.വി.എസ്സ് കെ റ്റി.യു പി.എസ്സ്, ] എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആലുംമൂട്ടിൽ സ്കൂൾ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. തുടർന്നുവായിക്കുക എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം/ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യം
മൂന്നു ഡിവിഷനുകൾ ഉണ്ട്. മേൽക്കൂര ഓടും, GI ഷീറ്റുമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. തറ സിമന്റിട്ട ഒൻപതു ക്ലാസ്സ് മുറികൾ ഉണ്ട്. സ്മാർട്ട് ക്ലാസ്സ് റൂം ഇല്ല . സ്ക്കൂളിന് ചുറ്റുമതിലും വിശാലമായ കളിസ്ഥലവും ശുചി മുറികളും യൂറിനലുമുണ്ട്.computer destop, Projecter, Printer, എന്നിവ ഉണ്ട്. ലൈബ്രറിയിൽ അത്യാവശ്യം പുസ്തകങ്ങളുമുണ്ട്. Microscope അടക്കമുള്ള ചെറിയ ഒരു lab ഉം ഉണ്ട് . കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.2247887,76.5405174|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36293
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ