ഗവ. യു.പി.എസ്. ചുമത്ര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു.പി.എസ്. ചുമത്ര
വിലാസം
ചുമത്ര

ചുമത്ര പി ഒ , തിരുവല്ല
,
689103
,
പത്തനംതിട്ട ജില്ല
സ്ഥാപിതം29 - 5 - 1961
വിവരങ്ങൾ
ഫോൺ04692600218,9847064281
ഇമെയിൽgupschumathra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37259 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിസൈബു സി എ
അവസാനം തിരുത്തിയത്
18-01-202237259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇത് ചുമത്ര ഗവ. യൂ .പി സ്‍ക‍ൂൾ .....

പത്തനംതിട്ട ജില്ലയിലെ തിര‍‍ുവല്ല വിദ്യാഭ്യാസ ജില്ലയിലെ തിര‍ുവല്ല സബ് ജില്ലയിൽ ഉൾപ്പെട്ട ച‍ുമത്ര ഗ്രാമത്തിലെ ഒരേയൊര‍ു ഗവൺമെന്റ് പ്രാഥമിക വിദ്യാലയം. 6 ദശാബ്‍ദക്കാലമായി ച‍‍ുമത്ര ദേശത്തിന്റെ അകക്കണ്ണു തുറപ്പിച്ച്, ഒരു ഗ്രാമത്തിനാകെ വിജ്ഞാനത്തിന്റെ വെളിച്ചം വിതറി അക്ഷര വഴികളില‍ൂടെ അനേകം തലമ‍ുറകളെ നയിക്ക‍ുകയാണീ വിദ്യാലയം.

തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ 1961 മെയ് 29 ന് ഈ വിദ്യാലയം രൂപീകൃതമായി. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്‍ക‍ൂളാണ് ഗവൺമെന്റ് യു പി സ്‍ക‍ൂൾ ചുമത്ര. ആദ്യ കാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1968-69 അദ്ധ്യയന വർഷത്തിൽ യുപി സ്‍ക‍ൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു.

ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു......

ചരിത്രം

പ്രദേശത്തെ ക‍ുട്ടികൾക്ക് വിദ്യ ന‍ുകരാൻ നാട്ടിൽത്തന്നെ ഒര‍ു വിദ്യാലയം എന്നത് ച‍ുമത്രക്കാര‍ുടെ സ്വപ്‍നമായിര‍ുന്ന‍ു. ക‍ൂട‍ുതലറിയാൻ ഇവിടെ ക്ലിക്ക‍ു ചെയ്യ‍ുക..

ഭൗതികസൗകര്യങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്‍ക്ക‍ുന്നു. ക‍ുട്ടികൾ അവര‍ുടെ കഴിവുകൾക്കന‍ുസരിച്ച് മെച്ചപ്പെടാൻ വിദ്യാലയത്തിലെ വിവിധ സൗകര്യങ്ങൾ സഹായകരമാക‍ുന്ന‍ു. ക‍ൂട‍ുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം - 2020

ഗവ.യ‍ു.പി.എസ് ച‍ുമത്ര സ്ക‍ൂളിന്റെ സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം

ഞങ്ങളെ നയിച്ചവർ - മ‍ുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാദ്ധ്യാപകർ
1 ശ്രീ രാമകൃഷ്ണപിള്ള
2 ശ്രീമതി റേച്ചൽ വർഗീസ്
3 ശ്രീമതി ഓമന ജോർജ്
4 ശ്രീമതി സുജാത
5 ശ്രീമതി ശ്രീലത
6 ശ്രീമതി രമാദേവി
7 ശ്രീ ജേക്കബ് എം ജോർജ്
8 ശ്രീമതി രാജമ്മ
9 ശ്രീ പ്രിൻസ്

പ്രധാനാധ്യാപിക

ശ്രീമതി മേരി സൈബു സി.എ.

Headmistress,Govt UPS Chumathra

സ്റ്റാഫ്

1 ശ്രീമതി മേരി സൈബ‍ു സി എ ഹെ‍ഡ്‍മിസ്ട്രസ്
2 ശ്രീ അജയ്‍ക‍ുമാർ എം കെ പിഡി ടീച്ചർ
3 ശ്രീമതി പ്രസീതാദേവി ജൂനിയർ ഹിന്ദി ലാങ്‍ഗേജ് ടീച്ചർ
4 ശ്രീമതി ജിൻസി യേശ‍ുദാസ് LPST
5 ശ്രീ ജിതിൻ സണ്ണി UPST (Daily Wages)
6 ശ്രീമതി ലക്ഷ്മി UPST (Daily Wages)
7 ശ്രീമതി ജിഷമോൾ LPST
8 ശ്രീമതി മഡോണ LPST
9 ശ്രീമതി ലീന മിന‍ുരാജ് Office attendant
10 PTCM
11 ശ്രീമതി സജ്‍നി PPTC
12 ശ്രീമതി ശോഭ Cook
staff 2021-22

പി റ്റി എ & എസ് എം സി

പ‍ൂർവ്വ വിദ്യാർത്ഥികൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികൾ

കാണ‍ുന്നതിന് വർഷങ്ങളിൽ ക്ലിക്ക് ചെയ്യ‍ുക

പാഠ്യേതര പ്രവർത്തനങ്ങൾ

മികവ‍ു പ്രവർത്തനങ്ങൾ

വിവിധ പഠനപ്രവർത്തനങ്ങള‍ും പാഠ്യേതരപ്രവർത്തനങ്ങള‍ും ഭംഗിയായും അട‍ുക്ക‍ും ചിട്ടയോടെയ‍ും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെട‍ുന്ന‍ു.സർഗ വിദ്യാലയം പ്രവർത്തനങ്ങള‍ുടെ ഭാഗമായി ഇംഗ്ലീഷ് ക്ലബ് തയ്യാറാക്കിയ short film ആണ് - Muthu's dreams വീഡിയോ കാണുന്നതിനായി- 2017-18

ഓണപ്പൊലിക

തെര‍ഞ്ഞെട‍ുക്കപ്പെട്ട ക‍ുട്ടികൾക്ക് പ്രവ‍ൃത്തിപരിചയമേളക്ക് പരിശീലനം.

ചോക്ക് നിർമാണം,പപ്പട്രി,ക്ളേ മോഡലിങ് എന്നിവയിൽ ഉപജില്ല,ജില്ലാ മേളകളിൽ ക‍ുട്ടികൾ മികവ് പ‍ുലർത്തി.

•ഗണിതം,മലയാളം, ഇംഗ്ലീഷ് ത‍ുടങ്ങിയ വിഷയങ്ങിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ രാവിലെ 9 മണി മ‍ുതൽ 9:40 വരെ പ്രത്യേക പരിശീലനം.

ശ്രദ്ധ ജില്ലാതല ഉദ്‍ഘാടനം,പ്രവർത്തനങ്ങൾ

പ്രതിഭാസംഗമം-ചിത്രരചനാ മത്സരം

•അസംബ്ലി പ്രവർത്തനങ്ങൾ

തിങ്കൾ - മലയാളം അസംബ്ലി

-നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യക‍ൃതികൾ പരിചയപ്പെട‍ുത്തൽ,പദകേളികൾ ..............

ബുധൻ - ഹിന്ദി അസംബ്ലി -

പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ.....

വ്യാഴം - ഇംഗ്ലീഷ് അസംബ്ലി

Skits,Roleplay,Descriptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities....

വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി

ക‍ുട്ടികള‍ുടെ സംശയങ്ങൾക്ക‍ുളള മറ‍ുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘ‍ുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെട‍ുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ

•വിവിധ ദിനാചരണങ്ങൾ

2018-19 •സർഗവിദ്യാലയം - Glittering stars- English enrichment program •എല്ലാ പ്രവർത്തി ദിവസങ്ങളില‍ും രാവിലെ 9 മണി മ‍ുതൽ 9:40 വരെ സർഗവിദ്യാലയം - Glittering stars- English enrichment program പ്രത്യേക പരിശീലനം.

•അസംബ്ലി പ്രവർത്തനങ്ങൾതിങ്കൾ - മലയാളം അസംബ്ലി - നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യക‍ൃതികൾ പരിചയപ്പെട‍ുത്തൽ,പദകേളികൾ .............. ബുധൻ - ഹിന്ദി അസംബ്ലി - പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ..... വ്യാഴം - ഇംഗ്ലീഷ് അസംബ്ലി Skits,Roleplay,Descriptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities.... വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി ക‍ുട്ടികള‍ുടെ സംശയങ്ങൾക്ക‍ുളള മറ‍ുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘ‍ുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെട‍ുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ •വിവിധ ദിനാചരണങ്ങൾ •ഭക്ഷ്യമേള•ലഹരിവിര‍ുദ്ധ ബോധവൽക്കരണ ക്ലാസ്സ‍്•Parenting•പഠനോത്സവങ്ങൾ •Hello English പ്രവർത്തനങ്ങൾ •English fests 2019-20 •എല്ലാ പ്രവർത്തി ദിവസങ്ങളില‍ും രാവിലെ 9 മണി മ‍ുതൽ 9:40 വരെ സർഗവിദ്യാലയം - ത‍ുടർപ്രവർത്തനം- Glittering stars- English enrichment program പ്രത്യേക പരിശീലനം. •അസംബ്ലി പ്രവർത്തനങ്ങൾ തിങ്കൾ - മലയാളം അസംബ്ലി - നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ, കഥാകഥനം,കവിതാലാപനം ,സാഹിത്യക‍ൃതികൾ പരിചയപ്പെട‍ുത്തൽ,പദകേളികൾ .............. ബുധൻ - ഹിന്ദി അസംബ്ലി - പദകേളികൾ,കവിതാലാപനം,കഥാകഥനം,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,വിവിധ ഭാഷാപ്രവർത്തനങ്ങൾ..... വ്യാഴം - ഇംഗ്ലീഷ് അസംബ്ലി Skits,Roleplay,Descreptions,News reading,Rhymes, Games,conversations,Story telling, Reading, Word games, Hello english activities,Text book activities.... വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി ക‍ുട്ടികള‍ുടെ സംശയങ്ങൾക്ക‍ുളള മറ‍ുപടിയായുളള പ്രഭാഷണങ്ങൾ,ക്വിസ്,ലഘ‍ുപരീക്ഷണങ്ങൾ,ശാസ്ത്രജ്ഞനെ പരിചയപ്പെട‍ുത്തൽ,ശാസ്ത്രരംഗം പ്രവർത്തനങ്ങൾ •ശാസ്‍ത്രരംഗം •വിവിധ ദിനാചരണങ്ങൾ •ഉല്ലാസ ഗണിതം •ഗണിതവിജയം •സ‍‍ുരീലീ ഹിന്ദി •ശാസ്ത്രരംഗം •മലയാളത്തിളക്കം •ഡിജിററൽ പൂക്കളമത്സരം •പ്രതിഭയോടൊപ്പം -Athletic & football coach -Mr. Christi Wilson അദ്ദേഹത്തെ ക‍ുട്ടികൾ ആദരിക്ക‍ുന്ന‍ു .വീഡിയോ കാണ‍ുന്നതിനായി https://youtu.be/ph4SWvUtWWs •Sahitham-mentoring and Evaluation program •പഠനോത്സവങ്ങൾ •Hello English പ്രവർത്തനങ്ങൾ •English fests • ശ്രദ്ധ – മികവിലേക്കൊരു ചുവട് പ്രവർത്തനോദ്ഘാടനം • നൈതികം - സ്കൂൾ ഭരണഘടന തയ്യാറാക്കൽ

സർഗവിദ്യാലയം- Glittering stars - English enrichment program 2018,2019

ക‍ൂട‍ുതലറിയാനായി ClicK link https://gupschumathra.blogspot.com/2020/01/2018-19-glittering-stars.html

സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ

പ്രവർത്തനങ്ങൾ 2020-21

2020-21 അദ്ധ്യയന വർഷത്തിൽ ക‍ുട്ടികൾ സ്ക‍ൂളിൽ ഇത്തവണ പ്രവേശനം നേടി. •online പഠനപ്രവർത്തനങ്ങൾ online പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ് ടീച്ചർമാര‍െയ‍ും വിഷയാധ്യാപകരെയ‍ും ഉൾപ്പെട‍ുത്തി ഹെഡ്മിസ്ട്രസ‍ിന്റെ മേൽനോട്ടത്തിൽ ക്ലാസ്‍തലത്തിൽ വാട്‍സാപ്പ് ഗ്ര‍ൂപ്പ‍ുകൾ ര‍ൂപീകരിച്ച് ക‍ുട്ടികള‍ുടെ പഠനപ്രവർത്തനങ്ങൾക്ക് സജീവമായി പിന്ത‍ുണ നൽകി വര‍ുന്ന‍ു. വർക്ക്ഷീറ്റ‍ുകള‍ും ത‍ുടർപ്രവർത്തനങ്ങള‍ും തയ്യാറാക്കി ക‍ുട്ടികൾക്ക് നൽകി വര‍ുന്ന‍‍ു. online പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്ത ക‍ുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകള‍ുടെ സഹകരണത്തോടെ TV, dish connection എന്നിവ നൽകി.ഇപ്പോൾ ഓൺലൈൻ ക്ലാസ് കാണാൻ എല്ലാ ക‍ുട്ടികൾക്ക‍ും സൗകര്യമ‍ുണ്ട്. •ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ വാട്‍സ് ആപ്പ് മാധ്യമത്തില‍ൂടെ വിവിധ ക്ലാസ‍ുകള‍ുടെ ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ ജ‍ൂലായ് മാസത്തിൽ സംഘടിപ്പിച്ച‍ു.എല്ലാ രക്ഷിതാക്കള‍ും അധ്യാപകര‍ും പങ്കെട‍ുക്ക‍ുകയ‍ും അഭിപ്രായങ്ങള‍ും നിർദേശങ്ങള‍ും പറയ‍ുകയ‍ും ചെയ്ത‍ു. •വിവിധ ദിനാചരണങ്ങൾ •പരിസ്ഥിതി ദിനം ചെടികൾ നട്ട‍ു. ഓൺലൈൻ ക്വിസ് മത്സരം വീഡിയോകൾ •വായനാവാരാചരണം ക‍ുട്ടികളെത്തേടി പ‍ുസ്തകങ്ങൾ വീട‍ുകളിലേക്ക് വായന കൃതികൾ പരിചയപ്പെട‍ുത്തൽ ക്വിസ് മത്സരം വീഡിയോകൾ •ലോക ലഹരി വിര‍ുദ്ധദിനം വീഡിയോകൾ-ബോധവൽക്കരണം •ബഷീർ അന‍ുസ്മരണം ക്വിസ് മത്സരം ഡോക്യ‍ുമെന്ററി •സ്വാതന്ത്യ്രദിനാഘോഷം പതാക ഉയർത്തൽ ക്വിസ് മത്സരം പ്രസംഗം ഗാനാലാപനം •ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ •സർഗവേള 22/08/2020 ന് സർഗവേള പരിപാടികൾ സംഘടിപ്പിച്ച‍ു. കലാപരമായ കഴിവ‍ുകൾ പ്രോത്സാഹിപ്പിക്ക‍ുന്നതിന് ഒര‍ു ടാലന്റ് ലാബ് പ്രവർത്തനം. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ക‍ുട്ടികൾക്ക് മാനസികോല്ലാസവ‍ും ആത്മവിശ്വാസവ‍ും പ്രചോദനവ‍ും നൽകാന‍ും ഈ പരിപാടികൾ കൊണ്ട് സാധിച്ച‍ു.ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍ു. •പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക. https://youtu.be/95FCbl13ln0 •ഓണാഘോഷം-ശ്രാവണം 2020 ശ്രാവണം 2020 എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ച‍ു. ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍് വിവിധ പരിപാടികൾ അവതരിപ്പിച്ച‍ു. സ്ക‍ൂളിന്റെ വകയായി എല്ലാ ക‍ുട്ടികൾക്ക‍ും പായസക്കിറ്റ് വിതരണം ചെയ്‍ത‍ു. •പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക. https://youtu.be/tO_nlgfaPaE •ഗാന്ധി ജയന്തി ദിനാചരണം. •പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക. https://youtu.be/Z1mb_mS86JM

  • 19/10/20 ന് ഓൺലൈൻ ക്ലാസ്സുകള‍ുടെ വിലയിര‍ുത്ത‍ലിന് പി റ്റി എ യോഗം ചേർന്ന‍ു.ക‍ുട്ടികള‍ുടെ പഠന കാര്യങ്ങൾ വിലയിര‍ുത്ത‍ുകയ‍ും വേണ്ട നിർദേശങ്ങൾ നൽക‍ുകയ‍ും ചെയ്‍ത‍ു.
  • 23/10/2020 ന് ച‍ുറ്റ‍ുമതിൽ വിഷയത്തിൽ ചർച്ച ചെയ്യാനായി പിറ്റിഎ യോഗം ചേർന്ന‍ു. break the chain program-മായി ബന്ധപ്പെട്ട് വിസ്മയ വിനോദ് 5 A അവതരിപ്പിക്ക‍ുന്ന പ്രഭാഷണത്തിന്റെ വീഡിയോ കാണാനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക. https://youtu.be/SC_80H6Q1z8

വഴികാട്ടി

വഴികാട്ടി
വഴികാട്ടി

സ്കൂൾ മാപ്പ്

{{#multimaps:9.41138856546726, 76.57319980229788|zoom=18|height=450px}}

സ്ക‍ൂളിലേക്ക‍ുളള വഴികൾ

  • തിര‍ുവല്ല-മല്ലപ്പള്ളി റോഡിൽ കിഴക്കൻമ‍ുത്ത‍ൂരില‍ൂടെ ച‍ുമത്രയിലെത്ത‍ുക.ച‍ുമത്ര-മ‍ുത്ത‍ൂർ റോഡിൽ ച‍ുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.തിര‍‍ുവല്ലയിൽ നിന്ന് 3.8 KM അകലത്തിലാണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.കിഴക്കൻമ‍ുത്ത‍ൂരിൽ നിന്ന് 1Km അകലം.
  • കോട്ടയം - തിര‍ുവല്ല റോഡിൽ മ‍ുത്ത‍ൂർ ജംഗ്ഷനിൽ നിന്ന് മ‍ുത്ത‍ൂർ-കിഴക്കൻ മ‍ുത്ത‍ൂർ റോഡ് വഴി ച‍ുമത്രയിലെത്ത‍ുക. ച‍ുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.
  • അടുത്തുള്ള റെയിൽവെ സ്റ്റേഷൻ:തിര‍ുവല്ല
  • ബസ്സ് സ്റ്റോപ്പ് : ച‍ുമത്ര (തിര‍ുവല്ലയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് ബിലീവേഴ്സ് മെഡിക്കൽ കോളേജ് വഴിയ‍ുളള റോഡിൽ)
  • ഫോൺ നമ്പർ :8848 034 435 Mrs.Mary Saibu C A Headmistress
  • ഇ-മെയിൽ:gupschumathra@gmail.com
"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ചുമത്ര&oldid=1331244" എന്ന താളിൽനിന്ന് ശേഖരിച്ചത്