നമ്മ‍ുടെ സ്‍ക‍ൂളിലെ സൗകര്യങ്ങൾ

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ക‍ുട്ടികളെ മികവ‍ുറ്റവരാക്കാൻ നിലവിലെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെട‍ുത്ത‍ുന്ന‍ു.

  • 7 ക്ലാസ് മ‍ുറികൾ, Computer lab, science lab, Library & Reading room.
  • 2 കമ്പ്യൂട്ടറുകളും 3 ലാപ്‍ടോപ്പ‍ുകള‍ും ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് സ്കൂളിന‍ുണ്ട്.
  • High tech പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒര‍ു ലാപ്പ‍ും ഒര‍ു പ്രൊജക്ടറ‍ും അന‍ുവദിക്ക‍ുകയ‍ുണ്ടായി.
  • ബഹു. ടി .എൻ. സീമ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര ലാബുകൾ പഠനപ്രവർത്തനങ്ങൾക്ക് മികവാർന്ന പ്രചോദനം നൽകുന്നു.
  • ബഹു രാജ്യസഭാംഗം പി.ജെ. കുുര്യന്റെ ഫണ്ട് കൊണ്ട് നിർമ്മിച്ച 2000 പുസ്തകങ്ങളുളള ലൈബ്രറി കുുട്ടികളെയും അമ്മമാരെയും അറിവിന്റെ, മൂല്യ ബോധത്തിന്റെ, ആസ്വാദനത്തിന്റെ ഉന്നതങ്ങളിലേക്ക് ഉയർത്തുന്നു.
  • ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് തോട്ടുങ്കൽ അജിത്തും സുധീറും ചേർന്നാണ്.
  • ലാബിലേക്ക് ആവശ്യയമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത് ചുമത്ര കോവൂർ പുന്നൂസ് തോമസാണ്.
  • ടൈൽ പാകിയ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ , ഡൈനിങ് ഹാൾ, വൃത്തിയുളള പാചകപ്പുര, കുടിവെളള വിതരണം, വിസ്മയചുമർ തുടങ്ങിയവ കുട്ടികൾക്ക് മികച്ച, സംതൃപ്തമായ പഠനാന്തരീക്ഷം നൽകുന്നു.
  • ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്ക് ഉണർവേക‍ുന്ന‍ു.
  • കലാപ്രകടങ്ങൾക്കായി വേദി .
  • വിവിധ ക്ലബ്ബ‍ുകൾ
  • ഇംഗ്ലീഷ് ഭാഷയിൽ മിഠ‍ുക്കരാകാൻ Flying Birds - English embellishment program 2021 - 22

ഗവ.യ‍ു.പി സ്‍ക‍ൂൾ ച‍ുമത്രയ‍ുടെ സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം


സംസ്ഥാന ഗവൺമെന്റിന്റെ സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപന ചടങ്ങ‍ിന്റെ പ്രദർശനവ‍ും സ്‍കുൂൾ തല ഉദ്ഘാടനവ‍ും 12/10/2020 ന് സ്‍ക‍ൂളിൽ വെച്ച് നടന്ന‍ു. വാർഡ് കൗൺസിലർ ശ്രീ അലിക്ക‍ു‍ഞ്ഞ് സ്‍കുൂൾ തല ഉദ്ഘാടനം നിർവഹിച്ച‍ു.ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബ‍ു,പിറ്റിഎ പ്രസിഡന്റ് ശ്രീമതി സ‍ുലോചന വിനോദ്, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പങ്കെട‍ുത്ത‍ു