ബി ബി എം എച്ച് എസ് വൈശ്യംഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബി ബി എം എച്ച് എസ് വൈശ്യംഭാഗം | |
---|---|
വിലാസം | |
വൈശ്യ൦ഭാഗ൦ വൈശ്യ൦ഭാഗ൦ , വൈശ്യ൦ഭാഗ൦ പി.ഒ. , 688005 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0477 2736037 |
ഇമെയിൽ | hsbbmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46023 (സമേതം) |
യുഡൈസ് കോഡ് | 32110800707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 152 |
പെൺകുട്ടികൾ | 132 |
ആകെ വിദ്യാർത്ഥികൾ | 284 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 284 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 284 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിബിച്ച൯ പി. വി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ വി. സി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി ദിനിൽകുമാ൪ |
അവസാനം തിരുത്തിയത് | |
17-01-2022 | Hsbbmhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്തയിലെ കുട്ടനാടു താലൂക്കിൽ ചമ്പക്കുളം പടിഞ്ഞാറായും അമ്പലപ്പുഴയ്ക്കു തെക്കായും പൂകൈതയാറിനു കിഴക്കായും സ്ഥിതി ചെയ്യുന്ന വൈശൃംഭാഗം എ൬ സുന്ദര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ബി .ബി എംഹൈസ്കൂൾ. വിജയപുരം രൂപത 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം.
ആലപ്പുപുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വിജയപുരം രൂപത കോർപറേറ്റ് മാനേജ് മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ ബനവന്തുര തിരുമേനിയുടെ സ്മരണയ്ക്കായി റവ.ഫാദർസ്റ്റാൻലി സേവ്യർ അവർകളുടെയും നല്ലവരായ നാട്ടൂകാരുടെയും അശ്രാന്ത പരിശ്രമം ഫലവത്താക്കിയ ഈസ്കൂൾ 1950ജൂൺ 5-തീയതി സ്ഥാപിതമായി .1982-ൽ റവ.ഫാദർ പീറ്റർ ഡിക്രൂസ് ഈസ്ഥാപനം ഹൈസ്കൂൾ ആക്കി വളർത്തിയെടുത്ത് നാട്ടുകാരുടെ ചിരകാലമോഹം പ്രവർത്തിപദത്തിലെത്തിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും,കമ്പൂട്ട൪ ലാബും,സയൻസ് ലാബും,റീഡിംഗ് റൂം ,ലൈബ്ററി,മൃൂസിക് ക്ളാസും ഉണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനു് ഒരുസ്മാ൪ട്ട് ക്ളാസ് റൂമും ഉണ്ട്
ഹൈസ്കൂളിനു് ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
= പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്കൗട്ട്സ് &ഗൈഡ്സിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ ഈ സ്കൂളിൽ നടക്കുന്നു. 1991 മുതൽ2016 വരെ ബാബു ജെ ALTയുടെ നേതൃത്വത്തിലും 2017 മുതൽ ജിബിൻ വർഗീസിന്റെ നേതൃത്വത്തിലും 1st scout troop Kuttanadu ഉം 1993 മുതൽ ജസ്സി സേവ്യറിന്റെ നേതൃത്വത്തിൽ 9th Guide Company Kuttanadu ഉം ഈസ്കൂളിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ സ്കൗട്ട്മാസ്റ്ററായി ജിബിൻ വർഗീസും ഗൈഡ് ക്യാപ്റ്റനായി ജസ്സി സേവ്യറും സേവനം ചെയ്യുന്നു. യൂണിഫോമിട്ട ലോകത്തിലെ ഏറ്റവും വലിയ സംഘടനയിൽ ഈ സ്കൂളിൽ നിന്നും2021-22 അധ്യയന വർഷത്തിൽ 64 കുട്ടികൾ അംഗങ്ങളായുണ്ട്. 2021-22 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന 8 സ്കൗട്ടുകളും 11 ഗൈഡുകളും രാജ്യപുരസ്ക്കാർ പരീക്ഷ എഴുതി.
- റെഡ്ക്രോസ്സ്
- ജൂനിയർ റെഡ് ക്രോസ് ചുമതല. ശ്രീ. ബെർട്രാൻഡ് പോൾ കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനും, സമൂഹത്തോടുള്ള കടപ്പാടും ചുമതലകളും നിറവേറ്റുന്നതിന് പ്രാപ്തരാക്കുന്നതിനുമായി വിദ്യാലയത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ നടന്നുവരുന്നു പ്രധാന പ്രവർത്തനങ്ങൾ *സ്കൂൾ ശുചിത്വം * കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണം *കൊറോണ മാനദണ്ഡങ്ങളുടെ സ്കൂൾതല ചുമതല * ട്രാഫിക് നിയമങ്ങൾ കുട്ടികൾക്ക് ബോധവത്കരണം * രക്തദാന ക്യാമ്പുകൾ * പ്രാഥമിക ശുശ്രൂഷ പാഠങ്ങൾ * വിവിധ ദിനാചരണങ്ങൾ * ബോധവൽക്കരണ പരിപാടികളും സെമിനാറുകളും
- സ്കൂൾ ലൈബ്രറി
- കുട്ടികൾക്ക് ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളരെ വിപുലമായ ഗ്രന്ഥശേഖരണത്തോടെ ലൈബ്രറി പ്രവർത്തിക്കുന്നു. പ്രത്യേകതകൾ * ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ പേരിലുള്ള " ഗുരുകലാം ഗ്രന്ഥാലയ" ഇന്ത്യയിലെതന്നെ ആദ്യത്തെ ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രേത്യേകത യാണ്. *3409പുസ്തകങ്ങളോളം ഇവിടെ ഉണ്ട്. * സാമൂഹ്യപ്രതിബദ്ധതയുടെ യും കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോവിഡ് കാലത്ത് പുസ്തക വണ്ടി എന്ന പേരിൽ കുട്ടികളുടെ വീടുകളിൽ പുസ്തകം എത്തിക്കുന്ന ഒരു പ്രവർത്തനം നടത്തുകയുണ്ടായി. * വിവിധ ഭാഷാ പുസ്തകങ്ങൾ ശാസ്ത്രപുസ്തകങ്ങൾ എന്നിവ ക്ലാസ് തലത്തിലും നല്കിവരുന്നു
- സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ കുട്ടികൾക്കായുള്ള ഹാ൪ഡ് വെയ൪ സോഫ്റ്റ് വെയ൪ പരിശീലനം നടന്നു വരുന്നു.
- സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ ഇംഗ്ലീഷ് ഭാഷയ്കു് പ്രത്യേക പരിശീലനം നടത്തുന്നു.
വ൪ക്ക് എക്സ് പീരിയൻസിന്റെ പ്രവ൪ത്തനമായി ടൂവീല൪ ത്രീവീല൪ റിപ്പയറിംഗ് പരിശീലനം നടന്ന് വരുന്നു. ഐ.സി.റ്റി യുടെനേതൃത്ത്വത്തിൽ തിരഞ്ഞെടുത്ത കുട്ടികൾ ക്കായി പ്രത്യേക പരിശീലനം നടത്തുകയും കേരള സ൪ക്കാറിന്റെ സ൪ട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നീന്തൽ ക്ലബ്ബ്( ബി.ബി എം സ്പോർട്സ് അക്കാദമി) കുട്ടനാടിന്റെ പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിനായി ഒരു നീന്തൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഈ ക്ലബ്ബിന്റെ ചുമതല ശ്രീ ബേട്രാന്റ് പോൾ നിർവഹിക്കുന്നു. ഇതിന്റെ മുഖ്യ പരിശീലകനായി ആകാശ് പ്രവർത്തി ച്ചുവരുന്നു.. ജില്ലാതല സംസ്ഥാനതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങളും പുരസ്കാരങ്ങളും കുട്ടികൾ നേടിയെടുത്തിട്ടുണ്ട്.
- നല്ല പാഠം മലയാള മനോരമ യുടെയും വിദ്യാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ നല്ലപാഠം പ്രവർത്തനങ്ങൾ നടന്നുവരുന്നു ചുമതല. ശ്രീ.ബെർട്രാൻഡ് പോൾ പ്രവർത്തനങ്ങൾ * കൃഷിരീതികളും, വിവിധ കൃഷികളും പ്രോത്സാഹിപ്പിക്കുന്നു * സാമൂഹ്യപ്രതിബദ്ധത പരിപാടികൾ സംഘടിപ്പിക്കുന്നു * പരിസ്ഥിതി സംരക്ഷണം * ദിനചാരണ പ്രവർത്തനങ്ങൾ. * വിവിധ സർവ്വേകൾ സംഘടിപ്പിക്കുന്നു * വിവിധ പ്രോജക്ടുകൾ കുട്ടികൾ ഏറ്റെടുക്കുന്നു * ആനുകാലിക പ്രശ്നങ്ങളെക്കുറിച്ച് സെമി നാറുകൾ സംഘടിപ്പിക്കുന്നു.
ച== മാനേജ്മെന്റ് വിജയപുരം കോ൪പറേറ്റ് മാന്ജ്മെന്റാണ് ഈവിദ്യലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ എ ബി യൂണിറ്റു കളിലായി പതിനാറ് ഹൈസ്കൂളുകളും എൽ പി യു പി വിഭാഗങ്ങളിലായി ഇരുപത്തഞ്ചോളം വിദ്യാലയങ്ങൾ ഈ മാനേജ് മെന്റി ന്റെ കീഴിൽ പ്രവ൪ത്തിക്കുന്നു.റവ.ഡോ.സബാസ്റ്റ്യൻ തെക്കത്തച്ചേരി ഡയറക്ടറായും റവ.ഫാ.ഡോ.ആന്റണി ജോർജ്ജ് പാട്ടപ്പറമ്പിൽ കോ൪പ്പറേറ്റ് മാനേജരായും ലോക്കൽ മാനേജരായി റവ.ഫ.ജോസഫ് കാനപ്പിള്ളിയും പ്രവ൪ത്തിക്കുന്നു.പ്രധാന അദ്ധ്യാപകൻ ശ്രീ സിബിച്ചൻ പി.വി യുംആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. ഫാ.മാത്യ വല്ലാനിയ്കൽ 2. സെബാസ്റ്റ്യൻ എബ്രഹാം 3. വിൻസന്റ് പി.വി 4. കെ.ജെ.പോൾ 5. തോമസ് പി.സി 6. പി.അച്ച്യതൻകുട്ടി നായ൪ 7. ഡേവിഡ് ഇ.വി 8. ബഞ്ചമിൻ സെൽവരാജ് 9. കെ.സുബ്രമണ്യ അയ്യ൪ 10.ആലീസ് ചാണ്ടി 11. ആനി ചാണ്ടി 12. പി.റ്റി ജൂലിയാൻ 13. ജസ്സി ജോസഫ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഷിബു പോൾ (ഇൻഡ്യൻ വാട്ട൪ പോളൊ ഗോളി.സജി തോമസ് പറയാട്ടുതറ (2010 ഏഷ്യൻ ഗെയിംസ് ഗോൾഡ് വിന്ന൪
വഴികാട്ടി
{{#multimaps: 9.409122, 76.389773 | width=800px | zoom=32 }}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46023
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ