ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
വിലാസം
ചാവശ്ശേരി

ചാവശ്ശേരി പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0490 2433830
ഇമെയിൽchavasseryghss14052@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14052 (സമേതം)
യുഡൈസ് കോഡ്32020901306
വിക്കിഡാറ്റQ64458576
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ826
പെൺകുട്ടികൾ753
ആകെ വിദ്യാർത്ഥികൾ1579
അദ്ധ്യാപകർ66
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോസമ്മ ടി സി
പ്രധാന അദ്ധ്യാപകൻതിലകൻ തേലക്കാടൻ
പ്രധാന അദ്ധ്യാപികഇന്ദിര പികെ
പി.ടി.എ. പ്രസിഡണ്ട്Ajayakumar
എം.പി.ടി.എ. പ്രസിഡണ്ട്Soya k
അവസാനം തിരുത്തിയത്
14-01-2022Sajithkomath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:Image14052.jpg

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്. ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി. പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്ട്രർ ചെയ്ത് നൽകി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മൺകട്ടയും വൈക്കോൽ മേഞ്ഞ മേൽക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കൾ പണിതു. പൂഴിയിൽ വിരലുകൾ ചേർത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങൾ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നു തന്നു. കരിക്കിൻതൊണ്ടിൽ പൂഴിയും തോർത്തുമുണ്ടുമായെത്തിയ അന്നത്തെ കുട്ടികളാണ് ഔപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കിയ ചാവശ്ശേരിയിലെ ആദ്യതലമുറ. കൂടുതൽ ചരിത്രം വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി

തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ പി ,യു പി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പ​ഠിക്കുന്നു. കവാടം കടന്ന് സ്ക്കൂളിനകത്തേക്ക് പ്രവേശിക്കുമ്പോൾ വർണ്ണപുഷ്പങ്ങളും കായ് കനികളും നിറഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളാൽ അലംകൃതമായ വായനാമൂല നിങ്ങളെ സ്വാഗതം ചെയ്യും. ഇടതു ഭാഗത്ത് ഓഫീസ്, വലതു ഭാഗത്ത് സഹകരണ സ്റ്റോർ, സ്റ്റാഫ് റൂം എന്നിവ. നാലുവശങ്ങളിൽ രണ്ട് നിലകളിലായി 40 ക്ലാസ്സ് റൂമുകൾ. കൂടാതെ രണ്ട് ഹൈസ്ക്കൂൾ ലാബ്, ഒരു യു.പി ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, സി.ഡബ്ല്യു.എസ്.എൻ (Children With Special Needs) റൂം, ലൈബ്രറി, കൗൺസിലിങ്ങ് റൂം, സയൻസ് ലാബ്, ഫിസിക്കൽ എഡ്യുക്കേഷൻ, എസ്.പി.സി വിങ്ങ്, രണ്ട് ഹയർ സെക്കണ്ടറി ലാബുകൾ, ഭക്ഷണശാല, മെഡിക്കൽ എയ്ഡ് റൂം എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു. ഇതിന്റെ മധ്യത്തിലുള്ള ഗ്രൗണ്ടിലാണ് ആഴ്ചയിൽ ഒരിക്കൽ അസംബ്ലി കൂടുന്നത്. ഇതിനു പുറമെ മറ്റൊരു ഭാഗത്തായി സ്കൂൾ കളിസ്ഥലത്തിന് സമാന്തരമായി പാതയോരത്ത് ഹയർ സെക്കന്ററി സമുച്ചയം നിലകൊള്ളുന്നു. സ്കൂളിന്റെ ഉന്നതിക്കായി അഹോരാത്രം പ്രയത്നിക്കുന്ന പി.ടി.എ യുടെ സഹായത്താൽ ഹയർ സെക്കൻഡറി വിഭാഗത്തിന് മറ്റൊരു കെട്ടിടത്തിന്റെ നിർമ്മാണം ത്വരിതഗതിയിൽ നടക്കുന്നു. എല്ലാം വിഭാഗത്തിനും ജല ലഭ്യതയുള്ള പ്രത്യേകം പ്രത്യേകം ശൗചാലയങ്ങളും ജല സ്രോതസ്സായി ശുചിത്വമാർന്ന രണ്ട് കിണറുകളും ഉണ്ട്. ഫലപ്രദമായ രീതിയിൽ മാലിന്യനിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള സൗകര്യവും സ്കൂളിൽ ഒരിക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ശിശുദിന റാലി
  • എസ് പി സി
  • സി ഡബ്ല്യു എസ് എൻ (Children With Special Needs)
  • കൗൺസിലിംഗ്
  • ആരോഗ്യം
  • ക്ലാസ് മാഗസിൻ
  • വാർത്ത പത്രിക
  • ക്ലാസ്സ് ലൈബ്രററി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
    1. ഇക്കോ ക്ലബ്
    2. അറബിക്ക് ക്ലബ്
    3. ഇംഗ്ലീഷ് ക്ലബ്
    4. ഹിന്ദി ക്ലബ്
    5. സോഷ്യൽ സയൻസ് ക്ലബ്
    6. സയൻസ് ക്ലബ്
    7. ഗണിതം
    8. ഐ.ടി
    9. ഫിലിം ക്ലബ്
    10. വാത്സല്യം ക്ലബ്
    11. കുമാരി ക്ലബ്
    12. ശുചിത്വ ക്ലബ്ബ്

അനൗപചാരിക വിദ്യാഭ്യാസം

  • സൈക്കിൾ പരിശീലനം
  • കരാട്ടേ പരിശീലനം
  • തായ്ക്കോണ്ടോ പരിശീലനം
  • യോഗ പരിശീലനം
  • തയ്യൽ പരിശീലനം

കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. ആറ്‌ തവണ ജില്ലാ-സംസ്ഥാന കായിക മേളയിലും ഈ വിദ്യാലയത്തിലെ പെൺകുട്ടികളുടെ കബഡിടീം വിജയം നേടിയിട്ടുണ്ട്. പത്ത് കുട്ടികൾ വിവിധ ദേശീയ കായികമേളകളിൽ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണൻ ഫൗണ്ടേഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പ് എന്നിവ ചേർന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ 2 തവണ സംസ്ഥാന അവാർഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള 2015-ലെ സംസ്ഥാന ചലച്ചിത്രഅവാർഡ് സംവിധാനത്തിന് സ്കൂളിലെ അധ്യാപകനായ തോമസ് ദേവസ്യ നേടി.

മുൻ സാരഥികൾ

  1. കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ
  2. നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ
  3. രാഘവവാര്യർ
  4. സി എം ബാലകൃഷ്ണൻ നമ്പ്യാർ
  5. രുഗ്മിണി വാരസ്യാർ
  6. ജി കേശവൻ നായർ
  7. ലക്ഷമിക്കുട്ടി
  8. ലീല
  9. പി നന്ദിനി
  10. ഭാഗീരഥി
  11. നാണു
  12. ഹുസൈൻ
  13. കെ പി അബ്രഹാം
  14. രുഗ്മിണി
  15. സി ആർ പത്മിനി
  16. പി ജി രാജേന്ദ്രൻ
  17. പി കെ കൃഷ്ണദാസൻ
  18. പി എം മാത്യു
  19. രത്നാകരൻ കെ
  20. തങ്കച്ചൻ ടികെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കലാകായിക സാംസ്കാരിക സാമൂഹിക ആരോഗ്യ രംഗങ്ങളിൽ വിവിധ മേഖലകളിൽ പ്രശോഭിക്കുന്നവർ

ക്രമനമ്പർ പേര് മേഖല കുറിപ്പുകൾ
1 എൻ വി കുങ്കൻ നായർ സ്വാതന്ത്ര്യസമരസേനാനി
2 ഇ കെ മൊയ്തു മുൻ ഹൈക്കോടതി ജസ്റ്റിസ്
3 അപർണ കഥാകാരി

വഴികാട്ടി

ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി

കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിന്റെ പാർശ്വത്തിലായാണ് ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത് കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

അക്ഷാംശം 11° 56′ 56.76″ N

രേഖാംശം 75° 36′ 52.16″ E

{{#multimaps: 11.94872,75.61275 | zoom=13 }}