എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ

12:00, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30036 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

=

ആമുഖം =

എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ
വിലാസം
ഉപ്പുതറ

ഉപ്പുതറ പി.ഒ.
,
ഇടുക്കി ജില്ല 685505
,
ഇടുക്കി ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04869 244613
ഇമെയിൽsphssupp@gmail.com
കോഡുകൾ
സ്കൂൾ കോഡ്30036 (സമേതം)
എച്ച് എസ് എസ് കോഡ്6036
യുഡൈസ് കോഡ്32090600907
വിക്കിഡാറ്റQ64615749
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംഉപ്പുതറ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ444
പെൺകുട്ടികൾ369
ആകെ വിദ്യാർത്ഥികൾ1223
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആൺകുട്ടികൾ186
പെൺകുട്ടികൾ224
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേരിക്കുട്ടി ജോസഫ്
പ്രധാന അദ്ധ്യാപികത്രേസ്യയാമ്മ ടി.എം
പി.ടി.എ. പ്രസിഡണ്ട്സുനിൽ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ഡെയ്സി സാബു
അവസാനം തിരുത്തിയത്
12-01-202230036
ക്ലബ്ബുകൾ
-----------------------------------------------------------------
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്കൂൾ. ചങ്ങനാശ്ശേരി രൂപതയുടെ കീഴിൽ 1954 -ൽ യു .പി.സ്കൂളായി പ്രവർത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂൾ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.

ചരിത്രം

1954-ൽ ചങ്ങനാശേരിരൂപതയുടെ കീഴിൽ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ൽ ഹൈസ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തിൽ പ്രവർത്തനമാരംഭിച്ചു. ഇടുക്കിജില്ലയിൽ പീരുമേട് താലൂക്കിൽ 'ഉപ്പുതറ' എന്ന സ്ഥലത്താണ് സെന്റ്.ഫിലോമിനാസ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കേരളത്തിലെ 44 നദികളിൽ ഏറെ പെരുമയുള്ളതും 'ചൂർണി നദി' എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നതുമായ പെരിയാർനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് ഉപ്പുതറ.ഹൈറേഞ്ചിലെ കുടിയേറ്റത്തിന്റെ ഈറ്റില്ലമായ ഉപ്പുതറ ടൗണിൽനിന്നും 1.5കി.മി.അകലെ കുുന്നിൻമുകളിലാണ് ഈ വിദ്യാലയ മുത്തശ്ശി സ്ഥിതി ചെയ്യുന്നത്.ചുറ്റും കുന്നുകളാൽ ചുറ്റപ്പെട്ട,തേയിലക്കാടിന്റെയും, കാപ്പി,കുരുമുളക്,ഏലം എന്നീ വിളകളുടെ കൃഷിഭൂമിയുടെ സുന്ദരദൃശ്യങ്ങൾ ഇവിടെ കാണാം.

കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

      പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്. 

മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും ഒന്നാം സ്ഥാനത്ത് തന്നെ തുടരാൻ സഹായിച്ചു വരുന്നു.

   * സ്പോട്സ് 
   *  ജൂനിയർ റെഡ് ക്രോസ് 
   * ഗൈഡിങ് 
   * വിദ്യാരംഗം കലാ സാഹിത്യ വേദി
   * റോഡ് സുരക്ഷാ ക്ലബ്
   * സയൻസ് ക്ലബ്
   * സോഷ്യൽ സയൻസ് ക്ലബ്
   * ഐ.റ്റി.ക്ലബ്
   * മാത്തമാറ്റിക്സ് ക്ലബ്
   * ഇംഗ്ലിഷ് ക്ലബ്
   * സാഹിത്യ ക്ലബ്
   * ഡിബെയ്റ്റ് ക്ലബ്
   * മലയാളം ക്ലബ്
   * ഹിന്ദി ക്ലബ്ബ്
   * ഹെൽത് ക്ലബ്
   * നെയ്ചർ ക്ലബ്
   * പരിസ്ഥിതി ക്ലബ്
   * പച്ചക്കറി തോട്ടം
   * കാർഷിക ക്ലബ്
   * സ്കൂൾ ബ്യൂട്ടിഫികെയ്ഷെൻ പ്രോഗ്രാം
   * കെ.സി.എസ്.എൽ.
   * വിൻസെന്റ് ഡി പോൾ
   * വിവിധ മാഗസിനുകൾ
   * എൻ.എസ്.എസ്
   * LITTLE KITE

മാനേജ്മെന്റ്

കാഞ്ഞിരപ്പളളിരൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാർ ജോസ് പുളിക്കൽ രക്ഷാധികാരിയായും കോർപറേറ്റ് മാനേജരായി ഫാ.ഡൊമിനിക് അയലൂപ്പറമ്പിൽ സ്കൂൾ മാനേജരായി ഫാ.ആന്റണി മണിയങ്ങാട്ട് പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിന്റെ HM ആയി സുബി സി ജോസഫ് പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954-60 സി.ജെ.തോമസ് ചൂണ്ടമല
1960-65 റ്റി.പി.തോമസ്
1965-66 കെ.സി ചാക്കോ
1966-68 ഇ.പി തോമസ്
1968-69 എൻ.ജെ.ജോസഫ്
1969-71 എ.പി.കുര്യൻ
1971-73 സി.വി.ഫ്രാൻസിസ്
1973-74 കെ.ജെ.ജോസഫ്
1974-76 പി.എം.സിറിയക്
1976-78 കെ.ജെ.ഇട്ടിയവിര
1978-88 കെ.എ.എബ്രാഹം
1988-89 എം.റ്റി.തോമസ്
1989-90 എം.സി.ത്രസ്യാമ്മ
1990-91 സി.എസ്.ഏലിക്കുട്ടി
1991-92 എം.എം.മാത്യു
1992-93 ജേക്കബ് സെബാസ്റ്റ്യൻ
1992-93 റ്റി.സി.സ്കറിയ
1993-98 പി.വി.തോമസ്
1998-99 എം.സി.ചാണ്ടി
1999-2000 ജോയി ജോസഫ്
2000-13 മാത്യു അഗസ്റ്റ്യൻ
2013-15 തോമസ്സുകുട്ടി എൻ.വി
2015-16 പി.റ്റി.തോമസ്
2016-18 Sr.ത്രേസ്യാമ്മ കുര്യൻ
2018- സുബി സി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫ. റ്റി.ജെ.മത്തായി- റിട്ട. പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
  • പ്രൊഫ. ജോയി ജോസഫ്- പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
  • ചെറിയാൻ മാത്യു കട്ടക്കയം-ഇൻഡോ ജർമ്മൻ കൾചറൽ സൊസൈറ്റി
  • പൊന്നി ജോർജ്-ദേശിയ കായികതാരം

വഴികാട്ടി

<googlemap version="0.9" lat="9.717179" lon="76.990128" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.711129, 76.978175, Vedic academy valakodu to upputhara road,kattappana to elappara road idukki, Kerala </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�