ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം | |
---|---|
വിലാസം | |
ഗവൺമെന്റ് ഹൈസ്കൂൾ കട്ടചകോണം , നാലാഞ്ചിറ പി.ഒ. , 695028 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0471 2530710 |
ഇമെയിൽ | ghskattachakonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43032 (സമേതം) |
യുഡൈസ് കോഡ് | 32141001902 |
വിക്കിഡാറ്റ | Q64037744 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാഘേ ഷ് ആർ |
പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണകുമാരി |
എം.പി.ടി.എ. പ്രസിഡണ്ട് | സീന |
അവസാനം തിരുത്തിയത് | |
10-01-2022 | 43032 1 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേശവദാസപുരം പാറോട്ടുകോണം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. (കേശവദാസപുരത്തന്റെ പഴയപേരാണ് കറ്റച്ചക്കോണം എന്നത്. ) 1917 ൽ കറ്റച്ചക്കോണത്ത് രക്ഷാപുരി എൽ.എം.എസ്. പള്ളിയിൽ സർക്കാർ ധനസഹായത്തോടോ ആരംഭിച്ച എൽ. പി. സ്കൂളാണ് ഇതിന്റെ ആദ്യ രൂപം. ശ്രീ. പീറ്റർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. 35 വർഷം എൽ. പി. എസ് ആയി തുടർന്നു. 1948 ൽ ആരാധനാസൗകര്യങ്ങൾ കുറയുമെന്ന് വന്നപ്പോൾ സ്കൂൾ മാറ്റേണ്ടത് അത്യാവശ്യമായി. അന്ന് ശ്രീ. രാഘവൻനാടാർ സ്വന്തം വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡും സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തു. 2 വർഷം സ്കൂൾ പ്രവർത്തിച്ചത് അവിടെയാണ്. 1950 ൽ ഗവൺമെന്റിൽ നിന്ന് 50 സെന്റ് ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങി ഒരു ഷഡ്ഡുണ്ടാക്കി സ്കൂളിന്റെ പ്രവർത്തനം അങ്ങോട്ട് മാറ്റി. 1957ലാണ് സ്ഥിരം കെട്ടിടം ഉണ്ടായത്. ആ വർഷം തന്നെ യു.പി. എസ് ആവുകയും ചെയ്തു. യു.പി. എസിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ. കമുകറ നാരായണക്കുറുപ്പായിരുന്നു. സ്കൂൾ പ്രവർത്തിച്ചിരുന്ന ദേവസ്വം ബോർഡിന്റെ സ്ഥലം സൗജന്യവിലയ്ക്ക് ശ്രീ. രാഘവൻനാടാരുടെ വല്തുക്കൾ ഈടുവച്ച് വാങ്ങുകയും വിദ്യാഭ്യാസ ഡയറക്ടർക്ക് വിട്ടുകൊടുക്കുകയും ചെയ്തു. 1958 ൽ തന്നെ കറ്റച്ചക്കോണം യു.പി. എസ് കറ്റച്ചക്കോണം യു.പി. എസ് എച്ച്.എസ് ആയിമാറി. ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച തർക്കം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ബി. വിജയമ്മയാണ് കറ്റച്ചക്കോണം സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി. 1980 ൽ ശ്രീ. രാഘവൻനാടാർ സാറിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി സ്കൂളിന് ഒന്നര ഏക്കർ സ്ഥലം കൂടി ലഭിക്കുകയുണ്ടായി. രണ്ടേക്കർ സ്ഥാവരസ്വത്തുള്ള ഈ സ്കൂളിനിപ്പോൾ ഓഫീസ് ഉൾപ്പെടുന്ന നാലുമുറി ഒറ്റനിലക്കെട്ടിം, അഞ്ചുമുറികൾ വീതം രണ്ടു നിലകളിലായുള്ള ഒരു ഇരുനിലക്കട്ടിടം, നാലുമുറികളുള്ള ഒരു സെമി പെർമനന്റ് കെട്ടിടം, രണ്ട് യൂറിനലുകൾ എന്നിവ സ്വന്തമായുണ്ട്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ പത്തോളം എയിഡഡ് അൺഎയിഡഡ് സ്കൂളുകളുള്ള ഈ പ്രദേശത്തെ ഏക സർക്കാർ സ്കൂളാണിത്. ഒട്ടും സമ്പന്നമല്ലാത്ത ഗാർഹിക,സാമൂഹിക ചുറ്റുപാടിൽ നിന്നും ഓർഫനേജിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടത്തെ 95 ശതമാനവും. എല്ലാവിഷയത്തിലും അധ്യാപകരില്ലാത്ത അവസ്ഥയാണിവിടെ. കേരള സർവ്വകലാശാലയിൽ ബയോകെമിസ്ട്രി വിഭാഗത്തിന്റെ തലവനായിരുന്ന ഡോക്ടർ കലേശരാജ് ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. 1975ൽ ഈ സ്കൂളിന് സ്കൗട്ട് അവാർഡ് ലഭിക്കുകയും ശ്രീ. സരസൻ സ്കൗട്ടിനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് നേടിയിട്ടുണ്ട്. പ്രധമ അധ്യാപികയുൾപ്പെടെ 14 അധ്യാപകരും 100 കുട്ടികളുമുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- health club
- school radio
- sports club
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീമതി ശാന്തകുമാരിഅമ്മ എൻ ശ്രീമതി മേഴ്‌സി കുര്യൻ ശ്രീമതി പൊന്നമ്മ ശ്രീ സുകേശൻ ശ്രീമതി ഹില്ഡ ഡി' ക്രൂസ് ശ്രീമതി റോസമ്മ സാമുവേൽ ശ്രീമതി ഗീത ശ്രീമതി ലളിത ശ്രീമതി പവിഴമ്മ എസ് ശ്രീമതി ജെസിന്താൽ.ഡി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ കലേഷ്‌രാജ് കേരളായൂണിവേഴ്സിറ്റി,BIOCHEMISTRY HEAD
- ഗണേഷ് കുമാ൪ ….വ്യവസായ മന്ത്രിയുടെ ഉപദേഷ്‍ടാവ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.544357,76.8748969 | zoom=18 }}