ജി.എച്ച്.എസ് തങ്കമണി 30079
കാമാക്ഷി
കാമാക്ഷി പി.ഒ.
, ഇടുക്കി ജില്ല 685515
, ഇടുക്കി ജില്ല
സ്ഥാപിതം 1974 ഫോൺ 04868 226197 ഇമെയിൽ ghsthankamany@gmail.com സ്കൂൾ കോഡ് 30079 (സമേതം )യുഡൈസ് കോഡ് 32090300610 റവന്യൂ ജില്ല ഇടുക്കി വിദ്യാഭ്യാസ ജില്ല കട്ടപ്പന ഉപജില്ല കട്ടപ്പന ലോകസഭാമണ്ഡലം ഇടുക്കി നിയമസഭാമണ്ഡലം ഇടുക്കി താലൂക്ക് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഇടുക്കി തദ്ദേശസ്വയംഭരണസ്ഥാപനം കാമാക്ഷി പഞ്ചായത്ത് വാർഡ് 11 സ്കൂൾ ഭരണ വിഭാഗം സർക്കാർ സ്കൂൾ വിഭാഗം പൊതുവിദ്യാലയം പഠന വിഭാഗങ്ങൾ യു.പി
ഹൈസ്കൂൾ
സ്കൂൾ തലം 5 മുതൽ 10 വരെ മാദ്ധ്യമം മലയാളം, ഇംഗ്ലീഷ് ആൺകുട്ടികൾ 88 പെൺകുട്ടികൾ 72 ആകെ വിദ്യാർത്ഥികൾ 160 അദ്ധ്യാപകർ 11 പ്രധാന അദ്ധ്യാപകൻ ദിലീപ് കുമാർ .കെ പി.ടി.എ. പ്രസിഡണ്ട് ഷാജി ജോസഥ് താന്നിക്കപ്പാറ എം.പി.ടി.എ. പ്രസിഡണ്ട് ബെസ്സി ബെന്നി 08-01-2022 30079 sw
ചരിത്രം
ഇടുക്കി ജില്ലയിൽ ,ഇടുക്കി താലൂക്കിൽ, കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്‍കൂൾ തങ്കമണി . 1974 -ൽ യു പി സ‍്കൂളായി ആരംഭിച്ച ,ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി. തങ്കമണി,കാമാക്ഷി ,നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്‌ന്ദ്രവും തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്നു.
ചരിത്രം തുടർച്ച
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ ഭാക്ഷ്യക്ഷാമം പരിഹാരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായിആളുകൾവനംവെട്ടിത്തെളിച്ചുകൃഷിചെയ്തുതുടങ്ങി.തത്‍ഫലമായിതിരുമതാംകൂറിൻെറഭാഗമായിരുന്നസഹ്യപർവ്വതശ്രംഗങ്ങളിൽ ഈ പ്രദേശത്തെ പൂർവികർ മീനച്ചിൽ,കോട്ടയം,ചങ്ങനാശ്ശേരി,മണിമല,തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി കുടിയേറിതുടങ്ങി.അവിടെയാണ് തങ്കമണിയുടെ ആധുനികചരിത്രം തുടങ്ങുന്നത്.
സ്ഥലനാമ കഥ
മന്നാൻ സമുദായത്തിൻെറ ഗോത്രമുഖ്യനായിരുന്ന തോപ്രാനുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥലത്തിൻെറ നാമമെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൻെര പെൺമക്കളിൽ ഒരാളായിരുന്ന തങ്കമണിക്ക്, സ്‍ത്രീധനമായി കൊടുത്തതായായിരുന്നു ഈ പ്രദേശമെന്നാണ് ആദികാലകുടിയേറ്റക്കാർ പറയുന്നത്.സമീപ പ്രദേശങ്ങളായ കാമാക്ഷി,നീലിവയൽ എന്നീ ഗ്രാമങ്ങളും ഇങ്ങനെ ഉണ്ടായതാണെന്നു പറയുപ്പെടുന്നു .
1959ൽ ഈ പ്രദേശത്ത് നാട്ടുകാരായ ആളുകൾ കൂടിയേറിതുടങ്ങി.മരത്തിൻമുകളിലുംനിലത്തുംകുടിലുകൾകെട്ടിയുയർത്തി.ആരാധനാലയങ്ങളും റോഡുകളും പാലങ്ങളും നിർമ്മിച്ചുതുടങ്ങി ആരാധനാലയങ്ങളോട് ചേർന്ന് സ്‍കൂളും ഡിസ്പെൻസറികളും സ്‍ഥാപിക്കപ്പെട്ടു.കുടിയേറ്റത്തിൻെറ ആരംഭനാളുകളിൽ തന്നെ, തങ്കമണി സെൻറ്. തോമസ് ദേവലായത്തിൻെറ മേൽ നോട്ടത്തിൽ ഒരു എൽ.പി.സ്‍ക്കൂൾ പ്രവർത്തനം തുടങ്ങി.നാലാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് ഉപരിപഠനം ലഭിക്കാൻ കഴിയാതെയായി.സമുദായനേതൃത്വവും ഒരു യു.പി.സ്‍ക്കൂളിനുവേണ്ടിയുളള ശ്രാമമാരംഭിച്ചു.അങ്ങനെ തങ്കമണി നിവാസികളുടെ നിരന്തര പരിശ്രമത്തിൻെറയും പരിദേവനത്തിൻെറനിവേദനത്തിൻെറയുംഅടിസ്ഥാനത്തിലും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ വി.ടി സെബാസ്‍റ്റ്യൻെറ ശ്രമഫലമായും 1974 ലിൽ തങ്കമണിയിൽ ഒരു ഗവൺമെൻറ് സ്‍കൂൾ അനുവദിച്ചുത്തരവായി.
എന്നാൽ തങ്കമണിയിൽ തന്നെ ആളുകൾക്ക് ഈ സ്‍കൂൾ നിർമ്മിക്കുന്നതിനാവശ്യമായ സ്‍ഥലം കണ്ടെത്തുക എന്നത് ഒരു ബാലികേറാമലതന്നെയായിരുന്നു . ഈ സാഹചര്യത്തിലാണ് തങ്കമണി സെൻറ്. തോമസ് പളളിവികാരിയുമായി , നാട്ടിലെ രാഷ്ട്രിയ നേതാക്കൾ സംസാരിക്കുകയും അതേ തുടർന്ന് യശ.ശരീരനായ മാർ മാത്യു പോത്തനാംമൂഴിയുടെ അനുവാദത്തോടെ അന്നത്തെ വികാരി റവ. ഫാദർ ജോസഫ് കോയിക്കകുടി രണ്ടേക്കർ സ്ഥലം ഗവൺമെൻ്റ സ്‍കൂളിനുവേണ്ടി സൗജന്യമായി നൽകുകയും ചെയ്തു.
ഇതിനോടകം തന്നെ സ്‍കൂൾ നിർമ്മാണത്തിനായുളള ഒരു സ്‍പോൺസറിംഗ് കമ്മറ്റിരൂപീകരിക്കപ്പെടുകയും ,സ‍്‍പോൺസറിംഗ് കമ്മിറ്റിയുടെ കൺവീനർ ആയിശ്രീജോസഫ്ശ്രാമ്പിക്കലും
പി.ടി.എ പ്രസിഡൻ്റായി ,ശ്രീ ദേവസ്യ പേഴത്തും മൂട്ടിലും തിരഞ്ഞെടുക്കപ്പെട്ടു .9/11/1974ൽ കാമാക്ഷിയിലുളള രണ്ട് താൽക്കാലിക കെട്ടിടങ്ങളിലായി അഞ്ചാം ക്ലാസ്സിലേക്കുളള കുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങി. ശ്രീ പി.ടി.ദേവസ്യ ,ടീച്ചർ ഇൻചാർജായി നിയമിക്കപ്പെട്ടു.1976-1977കാലഘട്ടത്തിൽ സ്‍കൂൾ ഒരു പൂർണ്ണ യു.പി.സ്‍കൂൾ ആയതിനെ തുടർന്ന് അദ്ദേഹം പ്രഥമാധ്യാപകനായി നിയമിക്കപ്പെടുകയും ചെയ്‍തു. 1980 കളിൽ ഹെെറേഞ്ചിലെ ഏറ്റവും അധികം കുട്ടികളുളള ഗവൺമെൻറ് സ്‍കൂളുകളുടെ പട്ടികയിൽ ഗവ.യു.പി.സ്‍കൂൾ തങ്കമണിയും സ്‍ഥാനം പിടിച്ചു.
1979ൽ പ്രഥമാധ്യാപകനായി നിയമിക്കപ്പെട്ട ശ്രീ .കെ .ജെ മാധവൻെറ ശ്രമ ഫലമായി ഈ സ്‍കൂളിനെ അസൗകര്യങ്ങളുടെ പടുകുഴിയിൽ നിന്നും സൗകര്യങ്ങളുടെ തികവിലേയ്ക്ക് ഉയർത്തി .ഇന്ന് സ്‍കൂൾ പ്രവർത്തിക്കുന്ന കെട്ടിടം അദ്ദേഹത്തിൻെ ദീർഘവീക്ഷണത്തിൻെറയും അശ്രാന്തപരിശ്രമത്തിൻെറയും ഫലമാണ്.. അദ്ദേഹം ഹെഡ്‍മാസ്ററർ ആയിരുന്ന കാലഘട്ടം , സ്‍കൂൾ അതിൻെറ വളർച്ചയുടെ സുവർണദശയിലുടെ കടന്നു പോയി.1980കളിൽ 18 ഡിവിഷനുകളും 25ജീവനക്കാരും അടങ്ങുന്ന ഒരു ബൃഹത് സ്‍ഥപാനമായി ഗവൺമെൻറ് സ്‍കൂൾ വളർന്നു. കലാ കായിക മത്സരങ്ങളിലും മത്സര പരീക്ഷകളിലും ഉന്നത സ്ഥാനം നേടുവാൻ ഏക്കാലവും ഈ സ്‍ഥാപനം ജാഗ്രതയോടെ പരിശ്രമിച്ചു. സുശക്തമായ പി.ടി.എയും സേവനസന്നദ്ധരായ അദ്ധ്യാപകരും സ്‍കൂളിൻെറ മികവിനായി ഒരുമിച്ചു കെെ കോർത്തു .
2010-11ൽ ഈ സ്‍കൂൾ ഹൈസ്‍കൂളായി അപ്ഗ്രേഡ് ചെയ്തു.2010-10തൊട്ട് കഴിഞ്ഞ വർഷംവരെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.മറ്റ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
ഗോപാലക്യഷ്ണൻ വി.ജി.
പുഷ്പാനന്ദൻ കെ.
പത്മിനിയമ്മ കെ.കെ.
ജീത . വി.ജി.
ധനേഷ് .കെ.പി.
ഗീത
അലീമ എം
ഷാജി എഫ് എ
സരസമ്മ എൻ
നിർമ്മല
മനോജ് ഐ .ആർ
സുജാത പി ആർ
അജിത പി കെ
നിലവിലുളള അദ്ധ്യാപകർ
ദീപാജ്ഞലി എം
പ്രഭ ഇ.എസ്
ജിൻസി പി മാനുവൽ
ഗൃേസ്സമ്മ ചാക്കോ
ജിബി മോൾ എം.കെ
ലിറ്റി ഇഗ്നേഷ്യസ്
രാജി രാജേന്ദ്രൻ
ആലീസ് ജോസ്
തോമസ് എ .എഫ്
സോണി മോൾ എസക്ക്
സിമി യു.എൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 000111000.jpg
ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു. കട്ടപ്പനയിൽ നിന്നും 19 കി.മി. അകലത്തിൽ കാമാക്ഷിയിൽ സ്ഥിതിചെയ്യുന്നു.
ചെറുതോണിയിൽ നിന്നും 15 കി.മി. അകലത്തിൽ കാമാക്ഷിയിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:9.834034235990245, 77.04235369545697 |zoom=13}}