ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ
വിലാസം
പെരിന്തൽമണ്ണ

GHSS PERINTHALMANNA
,
പെരിന്തൽമണ്ണ പി.ഒ.
,
679322
,
മലപ്പുറം ജില്ല
സ്ഥാപിതം1865
വിവരങ്ങൾ
ഫോൺ04933226085
ഇമെയിൽghssperintalmanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്18058 (സമേതം)
യുഡൈസ് കോഡ്32050500125
വിക്കിഡാറ്റQ64565707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപെരിന്തൽമണ്ണമുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ869
പെൺകുട്ടികൾ460
ആകെ വിദ്യാർത്ഥികൾ1329
അദ്ധ്യാപകർ48
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരികൃഷ്ണൻ പി പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
06-01-2022Ghss18058
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഗവ: ഹയർ സെക്കന്ററി സ്കൂൾ പെരിന്തൽമണ്ണ

വിദ്യാലയ ചരിത്രം

പെരിന്തൽമണ്ണയുടെ ചരിത്രത്തോളം തന്നെ പഴക്കവുമായി തലയുയർത്തി നിൽക്കുന്ന നിരവധി മഹാരഥന്മാർക്ക് അക്ഷരം പകർന്ന മഹത്തായ പാരമ്പര്യമുള്ള ഗവ: ഹയർസെക്കന്ററി സ്കൂളിന്റെ 150-ാം വാർഷികം 2015 സെപ്റ്റംബർ 5ന് ആഘോഷിച്ചു.

1865-ൽ റെയ്റ്റ് സ്കൂളായിട്ടാണ് ഇന്നത്തെ ഹൈസ്കൂൾ ആരംഭിച്ചത് അന്ന് അങ്ങാടിപ്പുറം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടാണ് പെരിന്തൽമണ്ണ സ്ഥാനം പിടിച്ചത്. താലൂക്ക് ബോർഡിന്റെ കീഴിലായിരുന്ന സ്കൂൾ ആരംഭിച്ചത് ഇപ്പോഴത്തെ പെരിന്തൽമണ്ണ ജംഗ്ഷനിൽ നിന്നും ഒരു ഫർലോങ്ങ് പടിഞ്ഞാറുള്ള അല്ലി പട്ടാണിയുടെ വാടക കെട്ടിടത്തിലായിരുന്നു.പിന്നീട് താലൂക്ക് ആശുപത്രി ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയപ്പോൾ മുമ്പ് ആശുപത്രി പ്രവർത്തിച്ചിരുന്ന ഇപ്പോഴത്തെ മാർക്കറ്റിന്റെ മുൻഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റി.പിന്നീടിത് സെൻട്രൽ സ്കൂളായി മാറിയ സമയത്താണ് നിലവിലുള്ള സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചത്. 1917ൽ ലോവർ സെക്കന്ററി സ്കൂളായും 1918ൽ ഹൈസ്കൂളായും ഉയർത്തി.1921 മാർച്ചിൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. ഹൈസ്കൂളായതോടെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി.

ഡിസ്ട്രിക്ട് ബോർഡ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തതോടെ 1957ഒക്ടോബർ 1 മുതൽ ഇത്

പെരിന്തൽമണ്ണ ഗവ: ഹൈസ്കൂളായി മാറി. 1915ൽ സുവർണ്ണ ജൂബിലിയും 1940ൽ വജ്ര ജൂബിലിയും ആഘോഷിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷം 7വർഷം വൈകി 1972ലാണ് നടത്തിയത്.

സ്കൂളിന്റെ കെട്ടിടങ്ങളെല്ലാം വിവിധ ഘട്ടങ്ങളിൽ ഗവ: സഹായം,രക്ഷിതാക്കളുടെ സംഭാവന,പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന എന്നിവയിലൂടെ പൂർത്തീകരിച്ചതായിരുന്നു. 1991ൽ സ്കൂളിന് വൊക്കേഷണൽ ഹയർ സെക്കന്ററി ലഭിച്ചു. 1997ൽ ഹയർ സെക്കന്ററി കൂടി ലഭിച്ചതോടെ സ്കൂൾ ഗവ: ഹയർ സെക്കന്ററി സ്കൂളായി മാറി.1998ൽ സ്കൂളിന്റെ പഴയ കെട്ടിടങ്ങളിൽ ഒരു ഭാഗം ഗേൾസ് ഹയർ സെക്കന്ററിക്കായി വിട്ടുകൊടുത്തു.1997ൽ ജനകീയാസൂത്രണം വന്നതോടെ സ്കൂളിന്റെ നിയന്ത്രണം നഗരസഭയിൽ നിക്ഷിപ്തമായി. ഇതോടെ ഭൗതിക സൗകര്യങ്ങളിലും, കെട്ടിടത്തിലും മികച്ച നേട്ടം കൈവരിക്കാനുമായി.

കഴിഞ്ഞ 150 വർഷത്തെ മഹത്തായ സേവനകാലയളവിൽ ഈ അക്ഷരമുറ്റത്തു നിന്ന് വിദ്യ നുകർന്നു പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്തികളുടെ വലിയൊരു സമ്പത്ത് സ്കൂളിനുണ്ട്. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് , വി.ടി. ഭട്ടതിരിപ്പാട് , സി.ശങ്കരൻ നായർ, ചെറുകാട്, മങ്കട രവിവർമ്മ , കെ.കെ മുഹമ്മദ് ഷാഫി തുടങ്ങി അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എത്രയോ മഹാന്മാർ ഇവിടെ നിന്നും വിദ്യ നേടി.

ഭൗതികസൗകര്യങ്ങൾ

UP വിഭാഗത്തിൽ 10 ഡിവിഷനുകളും HS വിഭാഗത്തിൽ 22 ഡിവിഷനുകളും HSS വിഭാഗത്തിൽ 16 ബാച്ചുകളും ഉണ്ട്. സാമന്യം മെച്ചപ്പെട്ട രീതിയിൽ സംവിധാനം ചെയ്ത പരീക്ഷണ ശാലകളും തരക്കേടില്ലാത്ത ലൈബ്രറിയും പ്രവർത്തനക്ഷമമാണ്. IT ലബ്, സ്മാർറ്റട് ക്ളാസ്സ് റൂം എന്നിവയും പ്രവർത്തിക്കുന്നുണ്ട്. .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഐ. ടി. ക്ലബ്ബ്.
  • സയൻസ് ക്ലബ്ബ്.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്.
  • മറ്റു പ്രവർത്തങ്ങൾ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്ക്കൂൾ പോലീസ് കേഡറ്റ് പദ്ദതി 2010 ൽ ആരഭിച്ചു.
  • 08/09/10 നു ഐ സി ടി ൿളാസ്സ് റൂം പദ്ധതി മുൻ‍സിപ്പൽ വിദ്യാഭ്യാസ സ്ടൻഡിൻ കമ്മിറ്റി ചെയർമൻ ശ്രീ വി. രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

E M S, എം. പി നാരയണമേനോൻ, തുടങിയ പ്രഗൽഭർ ഈ വിദ്യാലയത്തിന്റെ സംഭാവനയണ`.

വഴികാട്ടി

{{#multimaps:10.97691,76.226533|zoom=18}}